1943 – Records in Oriental Languages – Cochin State – Book 01

1943 ൽ പ്രസിദ്ധീകരിച്ച, Records in Oriental Languages – Cochin State – Book 01 എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1943 - Records in Oriental Languages - Cochin State - Book 01
1943 – Records in Oriental Languages – Cochin State – Book 01

ഇന്ത്യൻ ഹിസ്റ്റോറിക്കൽ റെക്കോർഡ്സ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരം തയ്യാറാക്കപ്പെട്ട പൌരസ്ത്യഭാഷകളിലുള്ള രേഖകൾ എന്ന പരമ്പരയിലെ പെരുമ്പടപ്പ് സ്വരൂപം ഗ്രന്ഥവരിയിലെ കൊച്ചി രാജ്യം പുസ്തകം 1 എന്ന കൊച്ചി രാജാക്കന്മാരുടെ കാലാനുക്രമ ചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പെരുമ്പടപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ രാജവംശം രുമക്കത്തായം അനുസരിച്ചാണ് രാജഭരണം നടത്തിയിരുന്നത്. പുരുഷാംഗങ്ങൾ വയസ്സുമൂപ്പനുസരിച്ച് സിംഹാസനാരോഹണം ചെയ്തിരുന്നു. തമ്പുരാട്ടിമാർക്ക് രാജഭരണത്തിൽ യാതൊരു പങ്കും ഇല്ലായിരുന്നു. 1663 നു ശേഷം ജനിച്ചിട്ടുള്ള ഈ രാജവംശത്തിലെ പുരുഷാംഗങ്ങൾക്ക് രാമൻ, കേരളൻ, രവി എന്നീ പേരുകൾ മാത്രമാണ് നൽകപ്പെട്ടു കാണുന്നത്. അതിനാൽ ഒരേ പേരുള്ള രണ്ടോ അതിലധികമോ രാജാക്കന്മാരെ തമ്മിൽ തിരിച്ചറിയാൻ പ്രയാസമാണ്. കൊച്ചി രാജാക്കന്മാരുടെ പൂർണ്ണമായ ഒരു കാലാനുക്രമ ചരിത്രം ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് പെരുമാക്കന്മാരുടെ രാജ്യം എന്ന തൻ്റെ കൃതിയിൽ ഡോക്ടർ എഫ്. ഡേ എന്ന ആളാണ്. സെൻ്റ്രൽ റിക്കാർഡ് ആപ്പീസിൽ സൂക്ഷിച്ചിട്ടുള്ളതും, അന്നു ദിവാനായിരുന്ന തോട്ടക്കാട്ട് ശങ്കുണ്ണിമേനോൻ ഡോക്ടർ റേക്ക് നോക്കാൻ കൊടുത്തതുമായ ഒരു ഓലയിൽ എഴുതിയിട്ടുള്ള കലിദിനവാക്യങ്ങളിൽ കണക്കാക്കിയെടുത്തിട്ടുള്ള കുറെ തിയ്യതികളെ ആധാരമാക്കിയാണ് അത് രചിക്കപ്പെട്ടിട്ടുള്ളത്. പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും കാലങ്ങളിൽ നാടുവാണിരുന്ന രാജാക്കന്മാരുടെയും ആധുനിക കാലത്തെ രാജാക്കന്മാരുടെയും ഒരു ചരിത്ര സംക്ഷേപവും, മൂന്നു വംശവിവരപ്പട്ടികകളും വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Records in Oriental Languages – Cochin State – Book 01
  • പ്രസിദ്ധീകരണ വർഷം: 1943
  • താളുകളുടെ എണ്ണം: 86
  • അച്ചടി: Government Press, Cochin
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – ഏപ്രിൽ – പുഞ്ചിരി

1933 ഏപ്രിലിൽ പുറത്തിറങ്ങിയ പുഞ്ചിരി മാസികയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Punchiri – April 1933

ഈ മാസികയുടെ കവർ പേജുകൾ ലഭ്യമല്ലാത്തതിനാൽ, പ്രസാധകൻ, പ്രിൻ്റർ തുടങ്ങിയവരുടെ വിവരം ലഭ്യമല്ല. കൂടാതെ, പുഞ്ചിരി മാസികയെ സംബന്ധിച്ച പൊതു വിവരങ്ങൾ ഒന്നും ലഭ്യമല്ല. ഉള്ളടക്കം പരിശോധിക്കുമ്പോൾ, ഹാസ്യം, ആക്ഷേപഹാസ്യം എന്നിവയ്ക്കു വേണ്ടി മധ്യ തിരുവിതാംകൂർ ഭാഗത്ത് നിന്നും പ്രസിദ്ധീകരിച്ച മാസികയാണെന്ന് കാണുന്നു. എല്ലാ ലേഖനങ്ങളും തൂലികാ നാമത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അവസാന താളുകളിൽ കോട്ടയം, തിരുവല്ല, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള പരദൂഷണങ്ങൾ ‘എൻ്റെ വടക്കൻ സർക്കീട്ട്’ എന്ന തലക്കെട്ടിൽ അവതരിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

    • പേര്: പുഞ്ചിരി
    • പ്രസിദ്ധീകരണ തീയതി: 1933 ഏപ്രിൽ
    • താളുകളുടെ എണ്ണം: 24 
    • അച്ചടി:  n.a. 
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1946 – സ്ത്രീ സ്വാതന്ത്ര്യം – ഫിലിപ്പ്

1946 ൽ പ്രസിദ്ധീകരിച്ച, ഫിലിപ്പ് രചിച്ച സ്ത്രീ സ്വാതന്ത്ര്യം എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1946 - സ്ത്രീ സ്വാതന്ത്ര്യം - ഫിലിപ്പ്
1946 – സ്ത്രീ സ്വാതന്ത്ര്യം – ഫിലിപ്പ്

ആധുനിക വനിതാലോകത്തിൻ്റെ ഗതിയും ഇന്നത്തെ ക്രിസ്തീയ വനിതകളുടെ സ്ഥിതിയും കത്തോലിക്ക മത തത്വങ്ങളുടെ വെളിച്ചത്തിൽ പഠിച്ചതിൻ്റെ ഫലമാണു് സ്ത്രീ സ്വാതന്ത്ര്യം എന്ന ഈ ചെറു ഗ്രന്ഥം.മാർപ്പാപ്പമാരുടെ വിശ്വലേഖനങ്ങളും , വനിതകൽക്കു നൽകിയ ഉൽബോധനങ്ങളുമാണു് ഈ ഗ്രന്ഥത്തിൽ ആസ്പദമായി ഗ്രന്ഥകർത്താവു് സ്വീകരിച്ചിട്ടുള്ളതു്.
സ്ത്രീ വിദ്യാഭ്യാസം,വിവാഹം,വേഷവിധാനങ്ങൾ ,സമുദായ സേവനം എന്നിവയെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.കേരള കത്തോലിക്കാ കോൺഗ്രസ്സിന് ഒരു വനിതാ വിഭാഗം രൂപപ്പെടുന്നതിനു് ഭാരവാഹികൾ ഉണർന്നു പ്രവർത്തിച്ച്തായും ഇതിൽ വിശദമാക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  സ്ത്രീ സ്വാതന്ത്ര്യം
  • പ്രസിദ്ധീകരണ വർഷം: 1946
  • താളുകളുടെ എണ്ണം: 92
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 നവമ്പർ 7, 14, 28 – മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 28 ലക്കം 118, 125, 139

1955 നവമ്പർ 7, 14, 28 തീയതികളിൽ പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 28 ലക്കം 118, 125, 139 എന്നീ 3 ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച്  പങ്കു വയ്ക്കുന്നത്.

Malayala Rajyam – 1955 November 14

മലയാളരാജ്യം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പൊതു വിവരത്തിനു ഈ പോസ്റ്റ് കാണുക. ബൈൻഡ് ചെയ്ത രൂപത്തിൽ ലഭ്യമായ ഈ ലക്കങ്ങളിൽ, പേജുകളുടെ അരിക് കൂട്ടി മുറിച്ചിരിക്കുന്നതിനാൽ ചില പേജുകളിൽ (കവർ പേജടക്കം) ഉള്ളടക്കം ചെറുതായി മുറിഞ്ഞു, അല്ലെങ്കിൽ ബ്ലാങ്ക് സ്പെയിസ് വളരെ കുറവാണ് എന്ന പ്രശ്നം സ്കാനുകളിൽ ശ്രദ്ധിക്കുമല്ലോ.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

    • പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് 
    • പ്രസിദ്ധീകരണ വർഷം: 1955
    • പ്രസിദ്ധീകരണ തീയതി: 1955 നവമ്പർ 7, 14, 28
    • താളുകളുടെ എണ്ണം: 40 
    • അച്ചടി:  Sree Rama Vilas Press, Quilon 
    • സ്കാൻ ലഭ്യമായ ഇടം:
    • November 07, 1955 – 1131 തുലാം 21 (Vol. 28, no. 118)  കണ്ണി
    • November 14, 1955 – 1131  തുലാം 28 (Vol. 28, no. 125)  കണ്ണി
    • November 28, 1955 – 1131 വൃശ്ചികം 12 (Vol. 28, no. 139)  കണ്ണി

2004 – കുറെ നുറുങ്ങുകാര്യങ്ങൾ – തോമസ് മൂർ

2004 ൽ പ്രസിദ്ധീകരിച്ച, തോമസ് മൂർ രചിച്ച കുറെ നുറുങ്ങുകാര്യങ്ങൾ  എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

2004 - കുറെ നുറുങ്ങുകാര്യങ്ങൾ - തോമസ് മൂർ

2004 – കുറെ നുറുങ്ങുകാര്യങ്ങൾ – തോമസ് മൂർ

കുട്ടനാട്ടിലെ ഒരു സാധാരണ കർഷകകുടുംബത്തിൽ ജനിച്ച് കൃസ്തുവിൻ്റെ പ്രവാചക ദൌത്യം നിറവേറ്റാൻ മുൾവഴികളിലൂടെ നടന്നുനീങ്ങിയ ഒരു സന്യാസി ശ്രേഷ്ഠൻ്റെ സത്യസന്ധവും നിഷ്കളങ്കവുമായ ജീവചരിത്ര ആഖ്യാനമാണ് ഈ കൃതി. ആത്മീയതയുടെ പുതിയ ബോധമണ്ഡലങ്ങളിലും ഭൌതികതയുടെ ചിന്താധാരകളിലും ഉൾചേരുന്ന ഈ പുസ്തകം ഭാവി ഭൂത വർത്തമാന കാലഘട്ടങ്ങളുടെ വാങ്മയ ചിത്രങ്ങളും നിഴലാട്ടങ്ങളും കൊണ്ട് സമ്പന്നമാണ്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കുറെ നുറുങ്ങുകാര്യങ്ങൾ 
  • രചന: Thomas Moor
  • പ്രസിദ്ധീകരണ വർഷം: 2004
  • താളുകളുടെ എണ്ണം: 100
  • അച്ചടി : Karthyayani Offset, Allappey
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – എഴുത്തച്ഛൻ്റെ കവിത – പാലാ ഗോപാലൻ നായർ

1957 ൽ പ്രസിദ്ധീകരിച്ച, പാലാ ഗോപാലൻ നായർ രചിച്ച എഴുത്തച്ഛൻ്റെ കവിത എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1957 - എഴുത്തച്ഛൻ്റെ കവിത -  പാലാ ഗോപാലൻ നായർ
1957 – എഴുത്തച്ഛൻ്റെ കവിത – പാലാ ഗോപാലൻ നായർ

ആത്മബോധത്തിൻ്റെ വെളിച്ചത്തിൽക്കൂടി മാത്രമെ ജനങ്ങളെ സന്മാർഗ്ഗത്തിലെക്കു് നയിക്കുവൻ കഴിയൂ എന്നു വിശ്വസിച്ചിരുന്ന എഴുത്തച്ഛൻ്റെ   സാഹിത്യലക്ഷ്യം, കൃതികൾ,കിളിപ്പാട്ടു്, അദ്ദേഹത്തിൻ്റെ ഭക്തി,സന്മാർഗ്ഗബോധവും സാരോപദേശവും,  സാഹിത്യലക്ഷ്യം, കൃതികൾ,കിളിപ്പാട്ടു്, അദ്ദേഹത്തിൻ്റെ ഭക്തി,സന്മാർഗ്ഗബോധവും സാരോപദേശവും, കൂടാതെ കേരള പാണിനീയത്തിൽ അദ്ദേഹം നടത്തിയിട്ടുള്ള പരിഷ്ക്കാരങ്ങൾ എന്നിവയും രചയിതാവു് വിശദീകരിക്കുന്നു ഈ പുസ്ത്കത്തിൽ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  എഴുത്തച്ഛൻ്റെ കവിത
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 72
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 ഒക്ടോബർ 03, 10, 17, 24, 31 – മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 28 ലക്കം 83, 90, 98, 105, 111

1955 ഒക്ടോബർ 03, 10, 17, 24, 31 തീയതികളിൽ പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 28 ലക്കം 83, 90, 98, 105, 111 എന്നീ 5 ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച്  പങ്കു വയ്ക്കുന്നത്.

Malayalarajyam 1955 October 17

മലയാളരാജ്യം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പൊതു വിവരത്തിനു ഈ പോസ്റ്റ് കാണുക. ബൈൻഡ് ചെയ്ത രൂപത്തിൽ ലഭ്യമായ ഈ ലക്കങ്ങളിൽ, പേജുകളുടെ അരിക് കൂട്ടി മുറിച്ചിരിക്കുന്നതിനാൽ ചില പേജുകളിൽ (കവർ പേജടക്കം) ഉള്ളടക്കം ചെറുതായി മുറിഞ്ഞു, അല്ലെങ്കിൽ ബ്ലാങ്ക് സ്പെയിസ് വളരെ കുറവാണ് എന്ന പ്രശ്നം സ്കാനുകളിൽ ശ്രദ്ധിക്കുമല്ലോ.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

    • പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് 
    • പ്രസിദ്ധീകരണ വർഷം: 1955
    • പ്രസിദ്ധീകരണ തീയതി: 1955 ഒക്ടോബർ 03, 10, 17, 24, 31
    • താളുകളുടെ എണ്ണം: 40 
    • അച്ചടി:  Sree Rama Vilas Press, Quilon 
    • സ്കാൻ ലഭ്യമായ ഇടം:
    • October 03, 1955 – 1131 കന്നി 17 (Vol. 28, no. 83)  കണ്ണി
    • October 10, 1955 – 1131 കന്നി 24 (Vol. 28, no. 90)  കണ്ണി
    • October 17, 1955 – 1131 കന്നി 31 (Vol. 28, no. 98)  കണ്ണി
    • October 24, 1955 – 1131  തുലാം 07 (Vol. 28, no. 105)  കണ്ണി
    • October 31, 1955 – 1131  തുലാം 14 (Vol. 28, no. 111)  കണ്ണി

1964 – Syro Malabar Clergy and their General Obligations – Thomas Puthiakunnel

Through this post, we are releasing the scan of the book, Syro Malabar Clergy and their General Obligations by Thomas Puthiakunnel and published in 1964.

 1964 - Syro Malabar Clergy and their General Obligations - Thomas Puthiakunnel
1964 – Syro Malabar Clergy and their General Obligations – Thomas Puthiakunnel

This is an academic Thesis in which the author presents his findings of his researches and his opinions and conclusions on Syro Malabar Clergy. The scope of the work is to discuss certain points of clerical discipline especially some disputed questions regarding the obligations of the clergy of Zyro Malabar Church.

This document is digitized as part of the Dharmaram College Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: Syro Malabar Clergy and their General Obligations 
  • Author:  Thomas Puthiakunnel
  • Published Year: 1964
  • Number of pages: 292
  • Printing : De Paul Press, Ernakulam
  • Scan link: Link

1935 – കൊച്ചി മഹാരാജാവിൻ്റെ ഉത്തര കൊച്ചി സന്ദർശന സ്മാരകം – നവജീവിക വിശേഷാൽ പ്രതി

1935 ൽ പ്രസിദ്ധീകരിച്ച കൊച്ചി മഹാരാജാവിൻ്റെ ഉത്തര കൊച്ചി സന്ദർശന സ്മാരകം  എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1935 - കൊച്ചി മഹാരാജാവിൻ്റെ ഉത്തര കൊച്ചി സന്ദർശന സ്മാരകം
1935 – കൊച്ചി മഹാരാജാവിൻ്റെ ഉത്തര കൊച്ചി സന്ദർശന സ്മാരകം

1935-ൽ കൊച്ചി മഹാരാജാവ് സർ രാമവർമ്മ ത്രിശ്ശുർ പട്ടണത്തിലേക്കു എഴുന്നുള്ളിയപ്പോൾ കത്തോലിക്ക ജനത നൽകിയ അതി ഗംഭീരമായ വരവേൽപ്പു ഇതിൽ വിശദമാക്കുന്നുണ്ട് .
കേരള കത്തോലിക്കർ ഹൈന്ദവ രാജാക്കന്മാർക്കു നൽകിപ്പോന്ന  സ്വീകരണവും അപാര ഭക്തിയും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അന്നത്തെ ചിത്രങ്ങളും ഇതിൽ കാണുവാൻ കഴിയും. ക്രൈസ്തവ കന്യകാമഠങ്ങൾ രാജാവിനു നൽകിയ മാംഗളപത്രങ്ങളും ഉപഹാരങ്ങളും ഇതിൽ വിവരിക്കുന്നു. ഇന്നത്തെ കൊച്ചി രാജ്യത്തെക്കുറിച്ചും ഒരു വിഹഗ വീക്ഷണം ഇതിൽ കാണുവാൻ കഴിയും

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  1935 – കൊച്ചി മഹാരാജാവിൻ്റെ ഉത്തര കൊച്ചി സന്ദർശന സ്മാരകം
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 112
  • അച്ചടി: St. Mary’s Orphanage Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – മോസ്കൊ കത്തുകൾ – ലിഡിയാ കർക്ക്

1952 ൽ പ്രസിദ്ധീകരിച്ച  ലിഡിയാ കർക്ക് രചിച്ച മോസ്കൊ കത്തുകൾ എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1952 - മോസ്കൊ കത്തുകൾ - ലിഡിയാ കർക്ക്
1952 – മോസ്കൊ കത്തുകൾ – ലിഡിയാ കർക്ക്

മോസ്കോയിലെ അമേരിക്കൻ സ്ഥാനപതിയായിരുന്ന അഡ്മിറൽ അലൻ ജി കർക്കിൻ്റെ പത്നി ലിഡിയാ കർക്ക് ലേഡീസ് ഹോം ജേർണൽ എന്ന പ്രശസ്ത അമേരിക്കൻ പ്രസിദ്ധീകരണത്തിൽ എഴുതിയ കത്തുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. റഷ്യയിൽ താമസിച്ച് അവിടത്തെ സ്ഥിതിഗതികൾ നേരിട്ട് കണ്ട് മനസ്സിലാക്കിയ മഹതി എന്ന നിലയിൽ റഷ്യയിലെ കച്ചവട ശാലകൾ, സ്ത്രീകളുടെ വസ്ത്രധാരണരീതികൾ, നിത്യോപയോഗസാധനങ്ങളുടെ വിലനിരക്കുകൾ, സാമൂഹ്യ ചടങ്ങുകൾ, സാധാരണജനങ്ങളുടെ ഭവനങ്ങൾ, ജീവിത സമ്പ്രദായങ്ങൾ തുടങ്ങിയ കാര്യങ്ങളെ പറ്റി ഈ കത്തുകളിൽ വിശദമായി എഴുതിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  മോസ്കൊ കത്തുകൾ
  • രചന: Lidia Kark
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 164
  • അച്ചടി: Kubera Printers Ltd, Madras
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി