1954 – അഗ്നിയും സ്നേഹവും – പി. വെനിഷ് – ജോസഫ് കുഴികണ്ടത്തിൽ

1925 -ൽ മത പീഡനം കൊടുബിരി കൊണ്ടിരിക്കുന്ന കാലത്തു ക്രിസ്തുവിൻ്റെ സ്നേഹത്തെ പ്രതി ജീവ ത്യഗം ചെയ്ത യുവജനങലെ പറ്റി ഫാദർ വെനിഷ് രചിച്ച കൃതി ജൊസെഫ് കുഴികണ്ടത്തിൽ പരിഭാഷ ചെയ്ത് അഗ്നിയും സ്നേഹവും എന്ന പേരിൽ 1954 ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1954 - അഗ്നിയും സ്നേഹവും - പി. വെനിഷ് - ജോസഫ് കുഴികണ്ടത്തിൽ
1954 – അഗ്നിയും സ്നേഹവും – പി. വെനിഷ് – ജോസഫ് കുഴികണ്ടത്തിൽ

1925 -ൽ മെക്സിക്കോയിൽ മതപീഡനം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്തു ക്രിസ്തുവിൻ്റെ സ്നേഹത്തെ പ്രതി ജീവത്യാഗം ചെയ്ത യുവജനങ്ങളെ പറ്റി പ്രതിപാദിക്കുന്നു ഈ പുസ്തകത്തിൽ.കൊടും പീഡനങ്ങളിൽ നിന്നും രക്ഷപെടാൻ കഴിയുമായിരുന്നെങ്കിലും ക്രിസ്തുവിൻ്റെ സ്നേഹം ജീവനെക്കാൾ അഭികാമ്യം എന്ന വിശ്വാസത്തിൽ മരണത്തിനു കീഴടങ്ങി രക്തസാക്ഷികളായവരെ ഈ പുസ്തകത്തിൽ രചയിതാവു കാണിച്ചു തരുന്നു. ക്രിസ്തുവിനൊടുള്ള ഭക്തി അഥവാ തിരു ഹൃദയഭക്തിയെ കുറിച്ചും അഗാധമായി അടയാളപ്പെടുത്തിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: അഗ്നിയും സ്നേഹവും
  • രചന: പി. വെനിഷ് – ജോസഫ് കുഴികണ്ടത്തിൽ
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 60
  • അച്ചടി J.M. Press Aluva
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

2017 – മലയാള ഗവേഷണത്തിൻ്റെ രീതിശാസ്ത്രം – സ്കറിയാ സക്കറിയ

2017 ൽ ടി. അനിതകുമാരി, രാധാകൃഷ്ണൻ ഇളയിടത്ത് എന്നിവർ എഡിറ്റ് ചെയ്ത് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല പ്രസിദ്ധീകരിച്ച ഗവേഷണ പഠനവും രീതിശാസ്ത്രവും എന്ന പുസ്തകത്തിൽ  സ്കറിയാ സക്കറിയ എഴുതിയ മലയാള ഗവേഷണത്തിൻ്റെ രീതിശാസ്ത്രം – മാതൃകകൾ, അനുഭവങ്ങൾ, സാധ്യതകൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 2017 - മലയാള ഗവേഷണത്തിൻ്റെ രീതിശാസ്ത്രം - സ്കറിയാ സക്കറിയ
2017 – മലയാള ഗവേഷണത്തിൻ്റെ രീതിശാസ്ത്രം – സ്കറിയാ സക്കറിയ

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മലയാള ഗവേഷണത്തിൻ്റെ രീതിശാസ്ത്രം 
  • രചന: Scaria Zacharia
  • പ്രസിദ്ധീകരണ വർഷം: 2017
  • താളുകളുടെ എണ്ണം: 12
  • അച്ചടി: K.B.P.S., Kakkanad
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 നവമ്പർ 23, 30, ഡിസമ്പർ 7, 14, 21 – കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 4 ലക്കം 35, 36, 37, 38, 39

1953 നവമ്പർ 23, നവമ്പർ 30, ഡിസമ്പർ 7, ഡിസമ്പർ 14, ഡിസമ്പർ 21 തീയതികളിൽ (കൊല്ലവർഷം 1129 വൃശ്ചികം 8, 15, 22, 29, ധനു 6) പുറത്തിറങ്ങിയ കൗമുദി ആഴ്ചപ്പതിപ്പിൻ്റെ 5 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.

Kaumudi Weekly – 1953 December 07

കൗമുദി ആഴ്ചപ്പതിപ്പിനെ പറ്റി കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ 5 ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 4 ലക്കം 35, 36, 37, 38, 39
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 40
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: 1953 നവമ്പർ 23 – കണ്ണി
  • സ്കാൻ ലഭ്യമായ ഇടം: 1953 നവമ്പർ 30 – കണ്ണി
  • സ്കാൻ ലഭ്യമായ ഇടം: 1953 ഡിസമ്പർ 07 – കണ്ണി
  • സ്കാൻ ലഭ്യമായ ഇടം: 1953 ഡിസമ്പർ 14 – കണ്ണി
  • സ്കാൻ ലഭ്യമായ ഇടം: 1953 ഡിസമ്പർ 21 – കണ്ണി

2016 – അനുഭവമൂല്യമുള്ള ഭാഷ – സ്കറിയ സക്കറിയ

2016 ൽ പന്മന രാമചന്ദ്രൻ നായർ സമാഹരിച്ച് പ്രസിദ്ധീകരിച്ച തകഴി – പഠനങ്ങൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുറ്റിയ അനുഭവമൂല്യമുള്ള ഭാഷ എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

2016 - അനുഭവമൂല്യമുള്ള ഭാഷ - സ്കറിയ സക്കറിയ
2016 – അനുഭവമൂല്യമുള്ള ഭാഷ – സ്കറിയ സക്കറിയ

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അനുഭവമൂല്യമുള്ള ഭാഷ
  • രചന: Scaria Zacharia
  • പ്രസിദ്ധീകരണ വർഷം: 2016
  • താളുകളുടെ എണ്ണം: 17
  • അച്ചടി: D. C. Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 ഏപ്രിൽ 01 – 30 – തൊഴിലാളി ദിനപ്പത്രം

1965 ഏപ്രിൽ 01 മുതൽ 30 വരെയുള്ള തീയതികളിലെ തൊഴിലാളി ദിനപത്രത്തിൻ്റെ 26 ദിവസത്തെ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്. 15, 17, 19, 25 തീയതികളിലെ പത്രം ലഭ്യമല്ല.

Thozhilali – 1965 April 01

ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പാക്കിസ്താനുമായുള്ള ഇന്ത്യയുടെ യുദ്ധം, ചൈനയുമായുള്ള സംഘർഷം, അതിനിടെ ഭാരതത്തെ ധിക്കരിച്ച് കാശ്മീരിലെ ഷേക്ക് അബ്ദുള്ള ചൈന സന്ദർശിച്ചത്, അമേരിക്കയുടെ വിയറ്റ്നാം യുദ്ധം തുടങ്ങിയവ മിക്ക ദിവസങ്ങളിലെയും ലീഡ് വാർത്തയാണ്.

തൊഴിലാളി ദിനപ്പത്രത്തെ പറ്റിയുള്ള കൂടുതൽ വിവരത്തിന് ഈ പോസ്റ്റ് കാണുക.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ മെറ്റാഡാറ്റയും ഓരോ ദിവസത്തെയും പത്രം ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: തൊഴിലാളി (ദിനപ്പത്രം)
  • എഡിറ്റർ: B. Wellington
  • പ്രസിദ്ധീകരണ വർഷം: 1965
  • അച്ചടി: Thozhilali Press, Thrissur
  • സ്കാനുകൾ ലഭ്യമായ താൾ: April 01 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 02 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 03 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 04 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 05 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 06 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 07 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 08 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 09 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 10 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 11 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 12 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 13 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 14 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 16 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 18 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 20 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 21 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 22 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 23 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 24 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 26 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 27 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 28 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 29 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 30 കണ്ണി

1979 – സ്വതന്ത്ര സമുദായം – ഇ. മാധവൻ

1979  ൽ പ്രസിദ്ധീകരിച്ച  ഇ. മാധവൻ രചിച്ച സ്വതന്ത്ര സമുദായം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1979 - സ്വതന്ത്ര സമുദായം - ഇ. മാധവൻ
1979 – സ്വതന്ത്ര സമുദായം – ഇ. മാധവൻ

തിരുവിതാംകൂറും കൊച്ചിയും ഹിന്ദു രാജാക്കന്മാരും മലബാർ ബ്രിട്ടീഷ് കാരും സ്വേച്ഛാഭരണം നടത്തിയിരുന്ന 1934 ൽ ആയിരുന്നു ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. പുസ്തകത്തിൻ്റെ ആശയങ്ങൾ ഭരണകൂടങ്ങളെ ഭയപ്പെടുത്തുന്നതായതിനാൽ തിരുവിതാംകൂർ ഭരണകൂടം പുസ്തകങ്ങൾ കണ്ടുകെട്ടുകയും, കൊച്ചി ബ്രിട്ടീഷ് ഭരണകൂടങ്ങൾ പുസ്തകത്തിനു് നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തു. കേരളത്തിൽ ആശയപരമായ വിപ്ലവമുന്നേറ്റത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ പുസ്തകങ്ങളിലൊന്നാണ് സ്വതന്ത്രസമുദായം.
ചിന്തകനും, എഴുത്തുകാരനും, എസ്. എൻ. ഡി. പി യോഗം, സഹോദര സംഘം, യുക്തിവാദം, തീയ്യ യുവജനസംഘം, നിവർത്തനം എന്നീ പുരോഗമന പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനായിരുന്നു പുസ്തകരചയിതാവായ ഇ. മാധവൻ. സ്വതന്ത്രസമുദായം എന്നതു കൊണ്ട് രചയിതാവ് വിഭാവനം ചെയ്തത് ഈഴവ സമുദായത്തെയാണ്. ഈഴവർ ഹിന്ദുക്കളല്ലെന്നും, ഹിന്ദു മതത്തിൽ നിന്നും ദ്രോഹവും അപമാനവും ഏറ്റുവാങ്ങേണ്ടി വന്ന ഈഴവർ യാതൊരു മതവുമായും ബന്ധമില്ലാതെ സ്വതന്ത്രരായി ജീവിക്കണമെന്ന പ്രമേയമാണ് ഗ്രന്ഥകർത്താവ് പുസ്തകത്തിൽ ചർച്ചാവിഷയമാക്കുന്നത്. അതോടൊപ്പം തന്നെ ഹിന്ദുമതത്തിൻ്റെ പോരായ്മകളും, പൊരുത്തക്കേടുകളും, ഹിന്ദു വിശ്വാസങ്ങളിലെ ദൈവങ്ങൾ, ആരാധനാലയങ്ങൾ, ബ്രാഹ്മണമേധാവിത്വം എന്നിവയിലെ പൊള്ളത്തരങ്ങളും തുറന്നെഴുതുകയും ചെയ്തിട്ടുണ്ട്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സ്വതന്ത്ര സമുദായം
  • രചന: E. Madhavan
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 258
  • അച്ചടി: Kumari Printing Works, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1950 – വിശുദ്ധഗ്രന്ഥം – പഴയനിയമം – പ്രവാചകന്മാർ

കേരളത്തിലെ ക.നി.മൂ.സ വിവർത്തക സംഘം പ്ശീത്തായിൽ നിന്ന് തർജ്ജമ ചെയ്ത് വ്യാഖ്യാനസഹിതം 1950ൽ പ്രസിദ്ധീകരിച്ച വിശുദ്ധഗ്രന്ഥം – പഴയനിയമം – പ്രവാചകന്മാർ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1950 - വിശുദ്ധഗ്രന്ഥം - പഴയനിയമം - പ്രവാചകന്മാർ
1950 – വിശുദ്ധഗ്രന്ഥം – പഴയനിയമം – പ്രവാചകന്മാർ

പ്രവാചകന്മാരായ ഓബദ് യാ (Abdias) , യൗനാൻ (Jonas), നാഹോം (Nahum), ഹവ് കോക്ക് (Habakuk), മാലാകി (Malachy) എന്നിവരുടെ ഗ്രന്ഥങ്ങളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. തർജ്ജമ ചെയ്ത് വ്യാഖ്യാന സഹിതം ഈ പ്രവാചക ഗ്രന്ഥങ്ങൾ ഒരുമിച്ച് പ്രസിദ്ധീകരിച്ചതാണെന്ന് അനുമാനിക്കാം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വിശുദ്ധഗ്രന്ഥം – പഴയനിയമം – പ്രവാചകന്മാർ
  • രചന: ക.നി.മൂ.സ വിവർത്തക സംഘം
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 134
  • അച്ചടി : St. Josephs Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

1965 – പുണ്യസ്വർഗ്ഗം തണ്യഭൂമി – ഏലിയാമ്മ ജോർജ്ജ്

1965  ൽ പ്രസിദ്ധീകരിച്ച  ഏലിയാമ്മ ജോർജ്ജ് രചിച്ച പുണ്യസ്വർഗ്ഗം തണ്യഭൂമി   എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1965 - പുണ്യസ്വർഗ്ഗം തണ്യഭൂമി - ഏലിയാമ്മ ജോർജ്ജ്
1965 – പുണ്യസ്വർഗ്ഗം തണ്യഭൂമി – ഏലിയാമ്മ ജോർജ്ജ്

1947 ൽ പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച കാതറിൻ ലബോറെയുടെ ജീവിതാനുഭവങ്ങൾ ചിത്രീകരിക്കുന്ന കൃതിയാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പുണ്യസ്വർഗ്ഗം തണ്യഭൂമി
  • രചന: Eliamma George
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 84
  • അച്ചടി : St. Josephs Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1993 – Mount Carmel College Bangalore Annual

Through this post we are releasing the scan of 1993 edition of Mount Carmel College Bangalore Annual.  The annual provides the details of the activities of the college happened during the academic year 1992-93

 1993 - Mount Carmel College Bangalore Annual
1993 – Mount Carmel College Bangalore Annual

The annual contains Annual Report of the College for the year 1992-93 and various articles written by the students in English, Hindi, Tamil and Kannada . Lot of photos from the Arts and Sports events, Achievers in academic and extracurricular activities during the academic year are also part of this annual.

This document is digitized as part of Mount Carmel college Digitization Project. This is the first document from this project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name:  Mount Carmel College Bangalore Annual
  • Published Year: 1993
  • Number of pages: 192
  • Printer: Bharath Power Press, Bangalore
  • Scan link: Link

1997 – നമ്മുടെ റീത്ത് – പ്ലാസിഡ് പൊടിപാറ

1997  ൽ പ്രസിദ്ധീകരിച്ച  പ്ലാസിഡ് പൊടിപാറ രചിച്ച നമ്മുടെ റീത്ത്  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1997 - നമ്മുടെ റീത്ത് - പ്ലാസിഡ് പൊടിപാറ
1997 – നമ്മുടെ റീത്ത് – പ്ലാസിഡ് പൊടിപാറ

കുർബാന ചൊല്ലുക, കാനോനിക ജപം നടത്തുക, കൂദാശകളും മറ്റും ശുശ്രൂഷിക്കുക, നോമ്പും ഉപവാസവും അനിഷ്ഠിക്കുക തുടങ്ങി ദൈവാരാധനയിലും ക്രൈസ്തവ നടപടികളിലും സ്വീകരിച്ചിരിക്കുന്ന രീതി എന്നതിനെയാണ് റീത്ത് എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. റീത്തു ഭാഷയായി കൽദായ അഥവാ പൗരസ്ത്യസുറിയാനി സ്വീകരിച്ചിട്ടുള്ള പഴയ കൂറ്റുകാരുടെ റീത്തിനെയാണ് ഇവിടെ നമ്മുടെ റീത്ത് എന്നു വിശേഷിപ്പിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: നമ്മുടെ റീത്ത്
  • രചന: Placid Podipara
  • പ്രസിദ്ധീകരണ വർഷം: 1997
  • താളുകളുടെ എണ്ണം: 276
  • അച്ചടി St.Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി