1973 ആഗസ്റ്റ് മാസത്തിൽ ഇറങ്ങിയ വിജ്ഞാന കൈരളി ആനുകാലികത്തിൽ (പുസ്തകം 5 ലക്കം 3)സി. കെ. മൂസ്സത് എഴുതിയ സമ്പൂർണ്ണ സൂര്യഗ്രഹണങ്ങൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നടന്ന സൂര്യഗ്രഹണ നിരീക്ഷണങ്ങളുടെ വിശദാംശങ്ങളും, അപഗ്രഥനവുമാണ് ലേഖന വിഷയം. 1974 മുതൽ അടുത്ത കാൽ നൂറ്റാണ്ടുകളിൽ വരാനിരിക്കുന്ന സൂര്യഗ്രഹണങ്ങളുടെ ദിവസങ്ങൾ, ഗ്രഹണം നീണ്ടുനിൽക്കുന്ന സമയം, ദൃശ്യമാകുന്ന ഭൂപ്രദേശങ്ങൾ എന്നീ വിവരങ്ങളും ലേഖനത്തിൽ ചേർത്തിരിക്കുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1973 – സമ്പൂർണ്ണ സൂര്യഗ്രഹണങ്ങൾ – സി. കെ. മൂസ്സത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: സമ്പൂർണ്ണ സൂര്യഗ്രഹണങ്ങൾ
- രചന: സി.കെ. മൂസ്സത്
- താളുകളുടെ എണ്ണം: 6
- സ്കാൻ ലഭ്യമായ ഇടം: കണ്ണി