ഉദയമ്പേരൂർ സൂനഹദോസിൻ്റെ കാനോനകൾ എന്ന കയ്യെഴുത്തുപ്രതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1599-ൽ പോർച്ചുഗീസ് ആർച്ച്‌ബിഷപ്പ് ആയിരുന്ന Aleixo de Menezes നയിച്ച സഭാസമ്മേളനമാണ് ഉദയമ്പേരൂർ സുനഹദോസ്. ഇത് കേരളത്തിലെ സുറിയാനി ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയ ഒരു പ്രധാന സംഭവമായിരുന്നു. സമ്മേളനം നടന്നത് ഉദയംപേരൂരിലെ സെന്റ് മേരീസ് പള്ളിയിലായിരുന്നു. സുറിയാനി ക്രൈസ്തവരുടെ ആചാരങ്ങളിലും ഗ്രന്ഥങ്ങളിലും ലത്തീൻ സഭയുടെ സ്വാധീനം ശക്തമാക്കി. നിരവധി പഴയ സുറിയാനി ഗ്രന്ഥങ്ങൾ നിരോധിക്കപ്പെടുകയും ചിലത് നശിപ്പിക്കപ്പെടുകയും ചെയ്തു.
സുനഹദോസ് പുറപ്പെടുവിച്ച “കാനോനകൾ” കേരളത്തിലെ സുറിയാനി ക്രൈസ്തവരുടെ വിശ്വാസം, ആരാധന, സാമൂഹികജീവിതം എന്നിവ നിയന്ത്രിക്കാൻ രൂപപ്പെടുത്തിയ നിയമങ്ങളായിരുന്നു.ഈ സമ്മേളനത്തിൻ്റെ യോഗവിവരങ്ങൾ, തീരുമാനങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ കയ്യെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുകയാണ് ഈ പുസ്തകത്തിൽ. റോമൻ കത്തോലിക്ക സഭയുടെ അധികാരം അംഗീകരിക്കൽ, നെസ്റ്റോറിയൻ സ്വാധീനം നിരോധിക്കൽ, സുറിയാനി ഗ്രന്ഥങ്ങളുടെ പരിശോധന, ആരാധനക്രമത്തിലെ മാറ്റങ്ങൾ, ഹിന്ദു ആചാരങ്ങളുമായി ബന്ധമുള്ള ചില പ്രാദേശിക പതിവുകൾ നിരോധിക്കൽ തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയും തീരുമാനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
- പേര്: ഉദയമ്പേരൂർ സുനഹദോസിൻ്റെ കാനോനകൾ – കയ്യെഴുത്തുപ്രതി
- താളുകളുടെ എണ്ണം: 376
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
