ഉദയമ്പേരൂർ സുനഹദോസിൻ്റെ കാനോനകൾ - കയ്യെഴുത്തുപ്രതി

Item

Title
ഉദയമ്പേരൂർ സുനഹദോസിൻ്റെ കാനോനകൾ - കയ്യെഴുത്തുപ്രതി
Number of pages
376
Language
Date digitized
Blog post link
Digitzed at
Dimension
20 × 17 cm (height × width)

Abstract
1599-ൽ പോർച്ചുഗീസ് ആർച്ച്‌ബിഷപ്പ് ആയിരുന്ന Aleixo de Menezes നയിച്ച സഭാസമ്മേളനമാണ് ഉദയമ്പേരൂർ സുനഹദോസ്. ഇത് കേരളത്തിലെ സുറിയാനി ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയ ഒരു പ്രധാന സംഭവമായിരുന്നു. സമ്മേളനം നടന്നത് ഉദയംപേരൂരിലെ സെന്റ് മേരീസ് പള്ളിയിലായിരുന്നു. സുറിയാനി ക്രൈസ്തവരുടെ ആചാരങ്ങളിലും ഗ്രന്ഥങ്ങളിലും ലത്തീൻ സഭയുടെ സ്വാധീനം ശക്തമാക്കി. നിരവധി പഴയ സുറിയാനി ഗ്രന്ഥങ്ങൾ നിരോധിക്കപ്പെടുകയും ചിലത് നശിപ്പിക്കപ്പെടുകയും ചെയ്തു.
സുനഹദോസ് പുറപ്പെടുവിച്ച “കാനോനകൾ” കേരളത്തിലെ സുറിയാനി ക്രൈസ്തവരുടെ വിശ്വാസം, ആരാധന, സാമൂഹികജീവിതം എന്നിവ നിയന്ത്രിക്കാൻ രൂപപ്പെടുത്തിയ നിയമങ്ങളായിരുന്നു.ഈ സമ്മേളനത്തിൻ്റെ യോഗവിവരങ്ങൾ, തീരുമാനങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ കയ്യെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുകയാണ് ഈ പുസ്തകത്തിൽ. റോമൻ കത്തോലിക്ക സഭയുടെ അധികാരം അംഗീകരിക്കൽ, നെസ്റ്റോറിയൻ സ്വാധീനം നിരോധിക്കൽ, സുറിയാനി ഗ്രന്ഥങ്ങളുടെ പരിശോധന, ആരാധനക്രമത്തിലെ മാറ്റങ്ങൾ, ഹിന്ദു ആചാരങ്ങളുമായി ബന്ധമുള്ള ചില പ്രാദേശിക പതിവുകൾ നിരോധിക്കൽ തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയും തീരുമാനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു.