1967 – നെഞ്ചിരിക്കും വരെ (സിനിമാ പാട്ടുപുസ്തകം)

1967 ൽ ശിവാജി ഗണേശൻ, മുത്തുരാമൻ, കെ. ആർ. വിജയ, ഗീതാഞ്ജലി തുടങ്ങിയവർ അഭിനയിച്ച, ശ്രീധർ സംവിധാനം ചെയ്ത നെഞ്ചിരിക്കും വരെ എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1967 - നെഞ്ചിരിക്കും വരെ (സിനിമാ പാട്ടുപുസ്തകം)
1967 – നെഞ്ചിരിക്കും വരെ (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  നെഞ്ചിരിക്കും വരെ 
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 12
  • അച്ചടി : C.P. Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1922- കോട്ടയം മാസികയുടെ രണ്ട് ലക്കങ്ങൾ

കത്തോലിക്ക സഭയിലെ കോട്ടയം അതിരൂപത (ക്നാനായ കത്തോലിക്ക സഭ) യുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്ന കോട്ടയം മാസികയുടെ1922 ൽ ഇറങ്ങിയ ഏപ്രിൽ, മെയ് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ക്രൈസ്തവസഭാ ലേഖനങ്ങൾക്ക് പുറമേ, അക്കാലത്തെ ലോക വാർത്തകളും, പൊതുവിഷയത്തിലുള്ള ലേഖനങ്ങളും സാഹിത്യവും, ചരമ അറിയിപ്പുകളും ഈ ലക്കങ്ങളിൽ കാണുന്നു. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1922 - കോട്ടയം മാസിക - പുസ്തകം 3 ലക്കം 4 (1922 ഏപ്രിൽ)
1922 – കോട്ടയം മാസിക – പുസ്തകം 3 ലക്കം 4 (1922 ഏപ്രിൽ)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 2 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: 1922 – ഏപ്രിൽ – കോട്ടയം മാസിക – പുസ്തകം 3 ലക്കം 4
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 2

  • പേര്: 1922 – മെയ് – കോട്ടയം മാസിക – പുസ്തകം 3 ലക്കം 5
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

1933 – English Reader IV – T.P. Srinivasan

1933 ൽ പ്രസിദ്ധീകരിച്ച English Reader IV എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.  ടി. പി ശ്രീനിവാസൻ ആണ് പുസ്തകത്തിൻ്റെ രചയിതാവ് .  ഇത് ഏത് ക്ലാസ്സിൽ  പഠിച്ചിരുന്നവർ ഉപയോഗിച്ചിരുന്നതാണ് എന്ന് വ്യക്തമല്ല.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1933-english-reader-4-t-p-srinivasan
1933-english-reader-4-t-p-srinivasan

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:   English Reader IV
  • രചന: T.P. Srinivasan
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 214
  • അച്ചടി : The Jupiter Press, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956-1958 – The Magazine – The Christ College, Irinjalakuda

1956 ൽ സ്ഥാപിതമായ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ മൂന്നാം വാർഷികത്തിന് 1958 ൽ പുറത്തിറക്കിയ സ്മരണികയായ The Magazin ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കോളേജിൻ്റെ പ്രഖ്യാപിത ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചും, അക്കാദമികവും, അല്ലാത്തതുമായ വിവിധ മേഖലകളിൽ മൂന്നു വർഷം കൊണ്ട് ഉണ്ടായിട്ടുള്ള പ്രവർത്തനങ്ങളെയും, പുരോഗതികളെയും കുറിച്ചും വിശദമായി തന്നെ ഈ സ്മരണികയിൽ പ്രതിപാദിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ മലയാളത്തിലും ഹിന്ദിയിലും ഉള്ള സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1956-1958-the-magazine-christ-college-irinjalakuda
1956-1958-the-magazine-christ-college-irinjalakuda

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: The Magazine
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 122
  • അച്ചടി:The Orphanage Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1941 – Julius Caesar – William Shakespeare

വില്ല്യം ഷേക്സ്പിയർ രചിച്ച ജൂലിയസ് സീസർ എന്ന വിശ്വസാഹിത്യ കൃതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിൽ കൂടി പങ്കു വെക്കുന്നത്. 1941 ൽ ഇംഗ്ലീഷ് പാഠപുസ്തകമായി പുറത്തിറക്കിയതാണ് ഈ പുസ്തകം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

1941-julius-caesar-william-shakespeare
1941-julius-caesar-william-shakespeare

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.(സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Julius Caesar 
  • രചന: William Shakespeare
  • പ്രസിദ്ധീകരണ വർഷം: 1941
  • താളുകളുടെ എണ്ണം: 102
  • പ്രസ്സ്: Vidya Vinodini Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1967 – ശീലാവതി (സിനിമാ പാട്ടുപുസ്തകം)

സത്യൻ, പി.ജെ. ആൻ്റണി, കെ. ആർ. വിജയ, തുടങ്ങിയവർ അഭിനയിച്ച്, പി.ബി, ഉണ്ണി സംവിധാനം ചെയ്ത് 1967 ൽ റിലീസ് ചെയ്ത ശീലാവതി എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1967 - ശീലാവതി (സിനിമാ പാട്ടുപുസ്തകം)
1967 – ശീലാവതി (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ശീലാവതി
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 16
  • അച്ചടി: Venus Printers, Kozhikode
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1906 – കൎമ്മെല കുസുമം – 1906 മാർച്ച്, ആഗസ്റ്റ് ലക്കങ്ങൾ

സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെല കുസുമം മാസികയുടെ 1906 ൽ ഇറങ്ങിയ മാർച്ച്, ആഗസ്റ്റ് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ, ലോകവാർത്തകൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1906 – കൎമ്മെല കുസുമം – 1906 മാർച്ച്, ആഗസ്റ്റ് ലക്കങ്ങൾ
1906 – കൎമ്മെല കുസുമം – 1906 മാർച്ച്, ആഗസ്റ്റ് ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 2 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: 1906 – കൎമ്മെല കുസുമം – പുസ്തകം ൪ ലക്കം ൧ – ൧൯൦൬ മാർച്ച്
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 2

  • പേര്: 1906 – കൎമ്മെല കുസുമം – പുസ്തകം ൪ ലക്കം ൬ – ൧൯൦൬ ആഗസ്റ്റ്
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

A Brief Account of Malayalam Phonetics – L Viswanatha Ramaswami Aiyar

മലയാളഭാഷയുടെ സ്വനിമവിജ്ഞാനത്തെ കുറിച്ച് പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ എൽ.വി. രാമസ്വാമി അയ്യർ രചിച്ച A Brief Account of Malayalam Phonetics എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഈ കൃതിയുടെ രചനാ വർഷം ഏതെന്ന് ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ ഈ പുസ്തകത്തിൽ നിന്നു വ്യക്തമല്ല. എന്നാൽ 1925-ൽ കൽക്കത്ത സർവ്വകലാശാലയുടെ ഫോണറ്റിക്സ് മോണോഗ്രാഫ് പരമ്പരയിൽ ആദ്യത്തേതായി A Brief Account of Malayalam Phonetics പ്രസിദ്ധീകരിച്ചു എന്ന് ചിലയിടങ്ങളിൽ കാണുന്നു. ഒരു പക്ഷെ കൽക്കത്ത സർവ്വകലാശാലയിൽ നിന്നു പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ സ്കാൻ തന്നെ ആയിരിക്കാം ഇത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

A Brief Account of Malayalam Phonetics - L Viswanatha Ramaswami Aiyar
A Brief Account of Malayalam Phonetics – L Viswanatha Ramaswami Aiyar

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: A Brief Account of Malayalam Phonetics
  • രചന: L. V. Ramaswami Iyer
  • താളുകളുടെ എണ്ണം: 38
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1975 – മൂന്നു ജീവചരിത്ര ഗ്രന്ഥങ്ങൾ – സി.കെ. മൂസ്സത്

1975 നവംബർ മാസത്തിൽ ഇറങ്ങിയ ഗ്രന്ഥലോകം മാസികയിൽ                  സി.കെ. മൂസ്സത് എഴുതിയ മൂന്നു ജീവചരിത്ര ഗ്രന്ഥങ്ങൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മൂർക്കോത്തു കുമാരൻ, കെ. പി. കറുപ്പൻ, എന്നിവരുടെ ജീവചരിത്രങ്ങളെയും പള്ളിപ്പാട്ട് കുഞ്ഞികൃഷ്ണമേനോൻ്റെ നമ്മുടെ സാഹിത്യകാരന്മാർ എന്ന പേരിലുള്ള നാലു സാഹിത്യകാരന്മാരുടെ ജീവചരിത്രത്തിൻ്റെയും അവലോകനം ആണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1975 - മൂന്നു ജീവചരിത്ര ഗ്രന്ഥങ്ങൾ - സി.കെ. മൂസ്സത്
1975 – മൂന്നു ജീവചരിത്ര ഗ്രന്ഥങ്ങൾ – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മൂന്നു ജീവചരിത്ര ഗ്രന്ഥങ്ങൾ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 5
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1991 – Ithihasa and Epic: A Contrastive Analysis – Scaria Zacharia

This post has details about the digitized version of the article titled Ithihasa and Epic: A Contrastive Analysis written by Scaria Zacharia, which appeared in the in the 1991 edition of Academic Review Journal of IDSR. The article is a modified version of the paper presented by Scaria Zacharia at the UGC Seminar on Epic Traditions in English and Malayalam at Mar Athanasius College, Kothamangalam on 10th and 11th March, 1990.

This document is digitized as part of the Skariya Sakkariya  Library digitization.

1991-ithihasa-and-epic-a-contrastive-analysis-scaria-zacharia
1991-ithihasa-and-epic-a-contrastive-analysis-scaria-zacharia

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you  see on the item page to download the document.

  • Name:  Ithihasa and Epic: A Contrastive Analysis 
  • Author : Skariya Sakkariya
  • Published Year: 1991
  • Number of pages: 10
  • Scan link: Link