സി. കെ. മൂസ്സത് രചിച്ച് 1982 ൽ പ്രസിദ്ധീകരിച്ച കേളപ്പൻ എന്ന മഹാമനുഷ്യൻ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരളത്തിലെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിലെ ജാതിക്കും അയിത്തത്തിനുമെതിരായി മനുഷ്യസമത്വവും, പൗരാവകാശവും നേടിയെടുക്കുന്നതിനായി കേരളത്തിലുടനീളം നടന്ന സമരങ്ങളിൽ നായകത്വം വഹിച്ച സ്വാതന്ത്ര്യസമരത്തിലെ സമുന്നത നേതാവായ കെ. കേളപ്പൻ്റെ ജീവചരിത്രഗ്രന്ഥമാണ് ഈ കൃതി.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
കേരളസംസ്ഥാനത്തിൻ്റെ ആഭ്യന്തര മന്ത്രിയും, വിമോചന സമരനേതാവും ആയിരുന്ന പി. റ്റി. ചാക്കോയുടെ നിര്യാണത്തെ തുടർന്ന് കേരളദ്ധ്വനി ആനുകാലികം 1964 ൽ പ്രസിദ്ധീകരിച്ച കേരളദ്ധ്വനി – പി റ്റി ചാക്കോ സ്മാരക പ്പതിപ്പ് എന്ന അനുസ്മരണ പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പി റ്റി ചാക്കോയുടെ ചരമത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ അനുസ്മരണങ്ങൾ, സചിത്ര ലേഖനങ്ങൾ എന്നിവയാണ് സ്മാരക പതിപ്പിലെ ഉള്ളടക്കം.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: കേരളദ്ധ്വനി – പി റ്റി ചാക്കോ സ്മാരകപ്പതിപ്പ്
മത്തായി കൊച്ചുപറമ്പിൽ രചിച്ച 1979 ൽ പ്രസിദ്ധീകരിച്ച അറിയപ്പെടാത്ത കർമ്മയോഗി അഥവാ കണിയാന്തറ യാക്കോബ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരള കർമ്മെലീത്താ സഭയുടെ സ്ഥാപകരിൽ പ്രധാനിയും സമുദായ സ്നേഹിയുമായ ജെയിക്കബ്ബ് കണിയാന്തറയുടെ ജീവചരിത്രമാണ് ഈ കൃതി.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ മുഖപത്രമായ വിജ്ഞാനകൈരളി ആനുകാലികത്തിൻ്റെ 1971 ൽ പ്രസിദ്ധീകരിച്ച ലക്കങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ വൈജ്ഞാനിക ജേണലാണ് വിജ്ഞാനകൈരളി. സാമൂഹിക ശാസ്ത്രങ്ങളിലും പ്രകൃതിശാസ്ത്രങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി അക്കാദമികമായി മികവു പുലര്‍ത്തുന്ന പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ലോകമെങ്ങുമുള്ള സര്‍വകലാശാലകളില്‍ നടക്കുന്ന വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മലയാളഭാഷയില്‍ പരിചയപ്പെടുത്തുകയും പുതിയ വിഷയങ്ങള്‍ രൂപപ്പെടുന്ന സാഹചര്യങ്ങള്‍ വിശകലനം ചെയ്യുകയും അന്വേഷണവിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന ദൗത്യവും വിജ്ഞാനകൈരളി ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിലും പുറത്തുമുള്ള സര്‍വകലാശാലകള്‍, അക്കാദമിക വിദഗ്ധര്‍, ബുദ്ധിജീവികള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, സാധാരണക്കാര്‍ എന്നിങ്ങനെ വിപുലമായ ഒരു വായനാസമൂഹം വിജ്ഞാനകൈരളിക്കുണ്ട്. കവർ പേജുകൾ ലഭ്യമല്ല.
ഡൊമിനിക് കോയിക്കര രചിച്ച സി. എം. ഐ. സഭയും ചാവറ അച്ചനും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 1979 ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്
കേരള കർമ്മാലീത്ത സഭയുടെ പ്രധാന സ്ഥാപകനായ ചാവറ കുരിയാക്കോസ് അച്ചൻ്റെ 108 ആം ചരമവാർഷിക സ്മാരകമായി ഡൊമിനിക് കോയിക്കര രചിച്ച പുസ്തകമാണിത്. സി. എം. ഐ. സഭയുടെയും ചാവറ അച്ചൻ്റെയും ചരിത്ര സംഗ്രഹം, അച്ചൻ്റെ പ്രാർത്ഥനകളെ കുറിച്ചുള്ള പ്രബന്ധം, പുസ്തകസമർപ്പണം, അനുസ്മരണ എന്നിവയാണ് ഉള്ളടക്കം.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1944ൽ തൃശൂരിൽ കാർമ്മൽ കോളേജ് എന്ന പേരിൽ ആരംഭിച്ച സ്ഥാപനം 1948ൽ ബാംഗ്ലൂരിലേക്ക് മൗണ്ട് കാർമ്മൽ കോളേജ് എന്ന പേരിൽ മാറ്റി സ്ഥാപിച്ചു. ഇന്ന് ഇന്ത്യയിലെ എണ്ണപ്പെട്ട മികച്ച കോളേജുകളിൽ ഒന്നാണ് ഓട്ടോണോമസ് പദവിയുള്ള ബാംഗ്ലൂരിലെ മൗണ്ട് കാർമ്മൽ കോളേജ്. നിലവിൽ ഈ കോളേജിൽ പ്രീഡിഗ്രി/ ഡിഗ്രി തലത്തിൽ വനിതകൾ മാത്രമേ ഉള്ളൂ എങ്കിലും പിജി തലത്തിൽ കോ-എഡ് ആയി മാറിയിട്ടുണ്ട്. അടുത്ത വർഷം യൂണിവേഴ്സിറ്റി പദവി ലഭിക്കുമ്പോൾ പുർണ്ണമായി ഒരു കോ-എഡ് കോളേജ് ആയി മാറാനുള്ള ഒരുക്കത്തിലുമാണ് മൗണ്ട് കാർമ്മൽ കോളേജ്.
മൗണ്ട് കാർമ്മൽ കോളേജിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റ് HOD യും അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. സുജിൻ ബാബു ആണ് ഈ പദ്ധതി പ്രാവർത്തികമാകുവാൻ മുൻകൈ എടുത്തത്. ഡോ. സുജിൻ ബാബുവിനു തന്നെ ആണ് ഇപ്പോൾ കാർമ്മൽ ആർക്കൈവ്സിൻ്റെ ചുമതല.
മൗണ്ട് കാർമ്മൽ കോളേജുമായി ബന്ധമുള്ളതും CSST സന്ന്യാസിനി സമൂഹവുമായി ബന്ധമുള്ളതുമായ ചില സുപ്രധാനരേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.
(ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ പ്രവർത്തനം ആരംഭിച്ചതിനു ശേഷം പ്രഖ്യാപിക്കുന്ന നാലാമത്തെ പ്രധാന ഡിജിറ്റൈസേഷൻ പദ്ധതി ആണ് മൗണ്ട് കാർമ്മൽ കോളേജിലെ ഡിജിറ്റൈസെഷൻ. ഇതിനു മുൻപ് ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ കേരള രെഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയും, ഡോ. സ്കറിയാ സക്കറിയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയും, സി.കെ. മൂസതിൻ്റെ രചനകൾ ഡ്ജിറ്റൈസ് ചെയ്യുന്ന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ആ പദ്ധതികളിൽ നിന്നുള്ള നിരവധി രേഖകൾ ഇതിനകം ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിൽ വന്നു കഴിഞ്ഞു.)
1879 ൽ പ്രസിദ്ധീകരിച്ച ബാലിവധം കഥകളി എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കഥകളിയുടെ പൂര്‍വ്വരൂപമായ രാമനാട്ടത്തിൻ്റെ ഉപജ്ഞാതാവ്
ശ്രീമാന്‍ കൊട്ടാരക്കര തമ്പുരാന്‍ രാമായണം കഥ എട്ട് ആട്ടക്കഥകളായി രചിച്ചതില്‍ അഞ്ചാമത്തെതായിട്ടുള്ള ആട്ടകഥയാണ് ബാലിവധം. രാമായണത്തിലെ ഖരവധാനന്തരമുള്ള ആരണ്യകാണ്ഡകഥയും ബാലിവധം വരേയുള്ള കിഷ്കിന്ധാകാണ്ഡ കഥയുമാണ് ഇതിൻ്റെ ഇതിവൃത്തം.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1932 ൽ പ്രസിദ്ധീകരിച്ച പ്ലാസിഡ് പൊടിപ്പാറ രചിച്ച മാർപാപ്പയുടെ പരമാധികാരവും അപ്രമാദിത്വവും എന്ന് പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സഭയുടെ അടിസ്ഥാനം അഥവാ പരമാധികാരം പത്രോസിൻ്റെ പിൻഗാമിയായ റോമ്മാ മാർപാപ്പക്കാകുന്നു എന്നും മാർപാപ്പക്ക് കീഴിലല്ലാത്തവർ സത്യസഭാംഗങ്ങളല്ലെന്നും ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നു. സത്യസഭാംഗങ്ങൾ മാർപാപ്പക്ക് കീഴ്പ്പെടേണ്ടതാണെന്നും പ്രസ്താവിക്കുന്നു.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ബാംഗളൂർ ലളിതകലാമന്ദിർ അതിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 1977 ൽ പുറത്തിറക്കിയ ലളിതകലാമന്ദിർ സുവനീർ എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നൃത്തം, നാടകം, സംഗീതം, ചിത്രകല തുടങ്ങിയ ലളിതകലകളെ പ്രോൽസാഹിപ്പിക്കുവാനും, വിവിധ കലകളിൽ തല്പരരായ കലാകാരന്മാർക്കും കലാകാരികൾക്കും വേണ്ട പരിശീലനം നൽകുന്നതിനും ബാംഗളൂർ ആസ്ഥാനമായി തുടങ്ങിയ സംഘടനയാണ് ലളിതകലാ മന്ദിർ. ശ്രീ. പി. കെ. നായർ പ്രസിഡൻ്റും, ശ്രീ. കെ. ശശിധരൻ നായർ സെക്രട്ടറിയുമായി തുടക്കം കുറിച്ച സംഘടനയാണ് കലാമന്ദിർ ബാംഗളൂർ.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സി. ബലരാമൻ മൂസ്സതിൻ്റെ പത്രാധിപത്യത്തിൽ 1954 ൽ പ്രസിദ്ധീകരിച്ച മലയാളി പ്രതിപക്ഷപത്രം എന്ന ആനുകാലികത്തിൻ്റെ രണ്ട് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ 2 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
പേര്: മലയാളി പ്രതിപക്ഷപത്രം – നവംബർ – പുസ്തകം 02 ലക്കം 01