1973 – പരിവർത്തനവാദി കത്ത് – എസ്.കെ. മാധവൻ

1973 -ൽ കെ.പി.സി.സി മെമ്പർ ആയിരുന്ന തളിപ്പറമ്പിൽ നിന്നുള്ള എസ്.കെ. മാധവൻ മാഷ് ശ്രീ എ.കെ. ആൻറണിക്കു അയച്ച കത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1973 – പരിവർത്തനവാദി കത്ത് – എസ്.കെ. മാധവൻ

1970 – ൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയുടെ ചരിത്ര രേഖകൂടിയാണ് ഈ കത്ത്. കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട എം.എ. ജോണിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടും, ആൻ്റണിയുടെ നിലപാടുകളെ ചോദ്യം ചെയ്‌തും, സ്ഥാനമാനങ്ങളിൽ താല്പര്യമില്ലാതെ, കോൺഗ്രെസ്സിലൂടെയേ ഈ നാടീൻ്റെ മോചനം സാധ്യമാകൂ എന്നുറച്ചു വിശ്വസിച്ചിരുന്ന, ശ്രീ എം.എ. ജോണിൻ്റെ പുറത്താക്കലിനെതിരെ ലേഖകൻ ശബ്ദമുയർത്തുന്നു. വ്യക്തിപരമായ പരിഗണനകൾക്കും സ്ഥാനങ്ങൾക്കും ഉപരിയായി ശ്രീ, എം.എ. ജോണിനോട് നീതി പുലർത്തണമെന്ന് ശക്തമായ ഭാഷയിൽ ലേഖകൻ ഈ കത്തിലൂടെ എ.കെ. ആൻ്റണിയോട് ആവശ്യപ്പെടുന്നു.

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പരിവർത്തനവാദി കത്ത്
  • പ്രസിദ്ധീകരണ വർഷം:1973
  • രചയിതാവ് : എസ്.കെ. മാധവൻ
  • താളുകളുടെ എണ്ണം: 12
  • അച്ചടി: ഭാവനപ്രസ്‌, കൊച്ചിൻ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

കേരളത്തിൽ രാഷ്ട്രീയഭദ്രത എങ്ങിനെയുണ്ടാക്കാം – എം.എ. ജോൺ

കോൺഗ്രസ് പരിവർത്തനവാദികൾ എന്ന പ്രസ്ഥാനത്തിൻ്റെ സ്ഥാപകനേതാവായ എം. എ ജോൺ എഴുതിയ കേരളത്തിൽ രാഷ്ട്രീയഭദ്രത എങ്ങിനെയുണ്ടാക്കാം എന്ന ലേഖനത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിൽ രാഷ്ട്രീയഭദ്രത എങ്ങിനെയുണ്ടാക്കാം – എം.എ. ജോൺ

മുൻകാല തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ ഒരു സുസ്ഥിരമായ ഭരണം നിലവിൽ വരുത്തുവാൻ കഴിയാത്ത സാഹചര്യത്തെ ലേഖകൻ ഇവിടെ വിലയിരുത്തുന്നു. ജനായത്ത കക്ഷികൾ തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടു നടത്തുന്ന പ്രവർത്തനങ്ങളാണ് ഈ അവസ്ഥക്കു കാരണമെന്ന് ലേഖകൻ അഭിപ്രായപ്പെടുന്നുണ്ട്. ഇതിനാൽ സംസ്ഥാനം വീണ്ടും വീണ്ടും രാഷ്‌ട്രപതി ഭരണത്തിൻ കീഴിൽ ആകുന്നു. ഈ അവസ്ഥയിൽ ഒരു കൂട്ടുകക്ഷി ഭരണം, ജനാധിപത്യ കക്ഷികൾ ഒരുഭാഗത്തായി വരികയും ജനാധിപത്യ വിരുദ്ധർ പ്രതിപക്ഷം ആകുകയും ചെയ്യുന്ന അവസ്ഥയിൽ, തികച്ചും അപ്രായോഗികവും ആയിത്തീരുന്നു.കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷികൾ ഒറ്റയ്ക്ക് മത്സരിക്കുന്നതിലൂടെ ഉറച്ച ഭരണവും രാഷ്ട്രീയ ഭദ്രതയും നേടാൻ ആകുമെന്നും പുസ്തകം പറയുന്നു .

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര് : കേരളത്തിൽ രാഷ്ട്രീയഭദ്രത എങ്ങിനെയുണ്ടാക്കാം
    • രചയിതാവ് : എം.എ. ജോൺ
    • അച്ചടി: സത്യപ്രകാശിനി പ്രസ്സ്, എറണാകുളം
    • താളുകളുടെ എണ്ണം: 30
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – ക്രിസ്തുമതവും ഭാരതവും

1972-ൽ  ഹൊർമീസ് സി. പെരുമാലിൽ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ക്രിസ്തുമതവും ഭാരതവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1972 - ക്രിസ്തുമതവും ഭാരതവും
1972 – ക്രിസ്തുമതവും ഭാരതവും

ഈ കൃതി, ഇന്ത്യയിലെ തത്വചിന്തയുടെയും മതങ്ങളുടെയും പശ്ചാത്തലത്തിൽ ക്രിസ്തുമതത്തിന്റെ സ്ഥാനം, സംഭാവന, സംവാദം എന്നിവ പരിശോധിക്കുന്നു. പുസ്തകത്തിൽ ലോകമതങ്ങളെ പറ്റി സാമാന്യമായും ക്രിസ്തുമതത്തെയും, മതവിഭാഗങ്ങളെയും, കേരളസഭയെയും പറ്റി പ്രത്യേകമായും പ്രതിപാദിച്ചിരിക്കുന്നു. നാലുഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ കൃതിയുടെ ആദ്യ ഭാഗത്തിൽ ക്രൈസ്തവമതത്തിൻ്റെ അടിസ്ഥാനവിശ്വാസങ്ങളെയും ആധാരങ്ങളെയും ഭരണരീതിയെയും പറ്റി പ്രതിപാദിക്കുന്നു. രണ്ടാം ഭാഗത്തിലെ വിഷയം പാശ്ചാത്യ പൗരസ്ത്യ ക്രൈസ്തവസഭകളെ പറ്റിയുള്ള സമഗ്രമായ പഠനമാണ്. മൂന്നാം ഭാഗം മാർത്തോമ്മാശ്ലീഹയുടെ പ്രേഷിതവൃത്തിയെയും അദ്ദേഹം സ്ഥാപിച്ച സഭയെയും അതിൻ്റെ ആരാധനാക്രമത്തെയും പറ്റിയാണ് പ്രതിപാദിക്കുന്നത്. നാലാം ഭാഗത്തിൽ ഭാരതസഭയെ, പ്രത്യേകിച്ചും കേരള സഭയെ പറ്റി അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകളും സ്ഥിതിവിവരക്കണക്കുകളുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.അതതു വിഷയങ്ങളിൽ പ്രത്യേക പഠനം നടത്തിയിട്ടുള്ള പ്രഗൽഭരായ പണ്ഡിതന്മാരാണ് പുസ്തകത്തിലെ ഓരോ വിഷയങ്ങളും രചിച്ചിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: ക്രിസ്തുമതവും ഭാരതവും
  • എഡിറ്റർ:  Hormice
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 648
  • അച്ചടി: L.F.I. Press, Thevara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2019 – Avenir’19 – Foot-steps to Future

2019-ൽ പ്രസിദ്ധീകരിച്ച,  Avenir’19 – Foot-steps to Future എന്ന ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസിൻ്റെ മാഗസിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

യൂണിയൻ/എഡിറ്റോറിയൽ ഭാരവാഹികളുടെ ചിത്രങ്ങൾ, വാർഷിക റിപ്പോർട്ട്, വിവിധ തലങ്ങളിൽ വിജയികളായവരുടെ ചിത്രങ്ങൾ, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രചനകൾ, കോളേജിൽ നടന്ന വിവിധ പരിപാടികളുടെ ചിത്രങ്ങൾ എന്നിവ ഇതിൽ കൊടുത്തിരിക്കുന്നു

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: Avenir’19 – Foot-steps to Future – Loyola College of Social Sciences College Magazine
  • താളുകളുടെ എണ്ണം: 100
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

പരിവർത്തനത്തിൻ്റെ സമരം – എം.എ. ജോൺ

കോൺഗ്രസ് പരിവർത്തനവാദികൾ എന്ന പ്രസ്ഥാനത്തിൻ്റെ സ്ഥാപകനേതാവായ എം. എ ജോൺ എഴുതിയ പരിവർത്തനത്തിൻ്റെ സമരം എന്ന ലേഖനത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പരിവർത്തനമെന്നത് ജനജീവിതത്തെ സമ്പന്നമാക്കുന്ന, വ്യക്തമായ ലക്ഷ്യത്തിലേക്ക്, ആസൂത്രിതമായ ശ്രമങ്ങളിലൂടെ മുന്നേറുക എന്നതാണ്. ഇവിടെ തെറ്റായി ആസൂത്രണം ചെയ്ത പദ്ധതികൾ അവയുടെ ഭൗതികലക്ഷ്യം നിറവേറ്റുന്നതിൽ പരാജയപ്പെടുകയുണ്ടായി എന്ന് ലേഖകൻ എഴുതുന്നു. ഈ ദുരവസ്ഥയുടെ മുഖ്യകാരണക്കാർ രാഷ്ട്രീയനേതാക്കളാണ്. സുശക്തവും ഭാവനാസമ്പന്നവുമായ രാഷ്ട്രീയനേതൃത്വം എന്നും സാമൂഹികജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. വ്യക്തിപരമെന്നു കണക്കാക്കപ്പെടുന്ന കലാസൃഷ്ടികൾ വരെ സുശക്തമായ സാമൂഹ്യവ്യവസ്ഥയുടെ മണ്ണിലാണ് തഴച്ചു വളരുക. ഭാരതത്തിൻ്റെ സാമൂഹ്യഘടനയെ ഉറപ്പിച്ചു നിർത്തുന്ന ജാതി എന്ന നെടുംതൂണിനെക്കുറിച്ച് അദ്ദേഹം തുടർന്നെഴുതുന്നു

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പരിവർത്തനത്തിൻ്റെ സമരം
  • രചയിതാവ് : എം.എ. ജോൺ
  • താളുകളുടെ എണ്ണം: 14
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

പരിവർത്തനവാദി ലഘുലേഖ

അടിയന്തിരാവസ്ഥക്കാലത്ത് പരിവർത്തനവാദി പ്രസിദ്ധീകരിച്ച ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കുറിപ്പുകൾ, ഇന്ദിരയുടെ അടിയന്തിരം, എഴുതാപ്പുറം, കത്തുകൾ എന്നിവ ലഘുലേഖയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ആഭ്യന്തര സുരക്ഷിതത്വത്തിൻ്റെ പേരിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരയുടെ നടപടിയെ നിശിതമായി വിമർശിക്കുന്നു. പ്രധാനമന്ത്രിപദം അപകടത്തിലാകുന്നുവെന്ന അടിയന്തിരാവസ്ഥയിലാണ് ഇന്ദിര എല്ലാവിധ മനുഷ്യാവകാശങ്ങളെയും നിഷേധിച്ചുകൊണ്ട് ഈ നിയമം രാജ്യത്ത് നടപ്പിലാക്കിയത്. എസ്. കെ മാധവൻ എഴുതിയ കത്തുകളിൽ സർവകലാശാലാതലത്തിൽ മലയാളം അധ്യയന മാധ്യമമാക്കുന്നതിനെതിരെ മാതൃഭൂമി എഴുതിയ മുഖപ്രസംഗത്തെക്കുറിച്ചെഴുതുന്നു. ലഘുലേഖയുടെ പ്രസിദ്ധീകരണവർഷം ഇതിൽ കാണുന്നില്ല

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലഘുലേഖ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പരിവർത്തനവാദി ലഘുലേഖ
  • താളുകളുടെ എണ്ണം: 18
  • പ്രസാധകർ : Parivarthanavadikal
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

പരിവർത്തനവാദി വിദ്യാർത്ഥി സംഘം

പരിവർത്തനവാദി വിദ്യാർത്ഥി സംഘം പ്രസിദ്ധീകരിച്ച ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പ്രസിദ്ധീകരണവർഷം ഇതിൽ അച്ചടിച്ചിട്ടില്ല. അടിയന്തിരാവസ്ഥക്കാലത്ത് അതിനെതിരെ നിലകൊണ്ട കേരളത്തിലെ പരിവർത്തനവാദികളുടെ വിദ്യാർത്ഥി സംഘമാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അടിസ്ഥാനപരമായ ജനാധിപത്യാവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിച്ചു കൊണ്ടു ഇന്ദിര നടപ്പിലാക്കിയ നിയമവാഴ്ചയെ നിശിതമായി വിമർശിക്കുന്നു

“ഭാരതം ഇന്നൊരു ജയിലറ
പൊട്ടിച്ചെറിയും ചങ്ങലകൾ
ഇന്ദിര നശിക്കും ജനത ജയിക്കും
ചന്ദ്രശേഖർ സിന്ദാബാദ്
എം. എ. ജോൺ നമ്മെ നയിക്കും” എന്ന മുദ്രാവാക്യവും ഇതിൻ്റെ അവസാനം കൊടുത്തിട്ടുണ്ട്

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലഘുലേഖ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പരിവർത്തനവാദി വിദ്യാർത്ഥി സംഘം
  • താളുകളുടെ എണ്ണം: 4
  • പ്രസാധകർ : Parivarthanavadi Vidyarthi Samgham
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1970 – ജനറൽ സയൻസ് – Teachers Handbook – Standard V

1970 ൽ കേരളസർക്കാർ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ജനറൽ സയൻസ് – Teachers Handbook – Standard V എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1970 - ജനറൽ സയൻസ് - Teachers Handbook - Standard V
1970 – ജനറൽ സയൻസ് – Teachers Handbook – Standard V

പ്രൈമറി സ്കൂളുകളിൽ ശാസ്ത്രം പഠിപ്പിക്കുന്നതിനു് ഒരു സഹായഗ്രന്ഥമായി തയ്യാറാക്കിയിട്ടുള്ളതാണ് ഈ പുസ്തകം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: ജനറൽ സയൻസ് – Teachers Handbook – Standard V
  • പ്രസിദ്ധീകരണ വർഷം: 1970
  • താളുകളുടെ എണ്ണം: 280
  • അച്ചടി: Bharath Matha Vanitha Samaj, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1972 – ഭാരത രത്നം – സ്റ്റാൻഡേർഡ് VIII

1972 ൽ എട്ടാം ക്ലാസ്സിൽ പഠിച്ചവർ മലയാളപുസ്തകമായി ഉപയോഗിച്ച ഭാരത രത്നം – സ്റ്റാൻഡേർഡ് VIII എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

 1972 - ഭാരത രത്നം - സ്റ്റാൻഡേർഡ് VIII
1972 – ഭാരത രത്നം – സ്റ്റാൻഡേർഡ് VIII

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: ഭാരത രത്നം – സ്റ്റാൻഡേർഡ് VIII
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 80 
  • അച്ചടി: Samrdhi Printers and Publishers Trivandrum 
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2005 – കമലജം – കന്യാകുമാരി ജില്ല മലയാള സമാജം രജത ജൂബിലി സ്മരണിക

2005-ൽ പ്രസിദ്ധീകരിച്ച, കമലജം – കന്യാകുമാരി ജില്ല മലയാളസമാജം രജതജൂബിലി സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാന പുനസംഘടന നടന്നപ്പോൾ തിരുവിതാംകൂറിൻ്റെ നാലു താലൂക്കുകളെ തമിഴ്നാടിനോട് ചേർക്കുകയുണ്ടായി. ദക്ഷിണ മലയാള മൈനോറിട്ടി സമാജം എന്ന പേരിൽ 1956നു മുൻപ് തന്നെ ഇലങ്കത്ത് വേലായുധൻ പിള്ള ഒരു സംഘത്തിനു രൂപം നൽകി പ്രവർത്തനം ആരംഭിച്ചിരുന്നു. കുറച്ചുകാലം പ്രവർത്തിച്ചിരുന്നു എങ്കിലും ഈ സമാജം പ്രവർത്തന രഹിതമായി. അതിനു ശേഷം 1979-ൽ രൂപപ്പെട്ടതാണ് കന്യാകുമാരി ജില്ല മലയാള സമാജം അഥവാ കമലജം എന്ന സംഘടന. കന്യാകുമാരി ജില്ലയുടെ ഭൂപടം സ്മരണികയുടെ തുടക്കത്തിൽ കൊടുത്തിരിക്കുന്നു. പ്രമുഖ വ്യക്തികളുടെ സന്ദേശങ്ങൾ, സമാജത്തിൻ്റെ പ്രവർത്തനങ്ങൾ, കവിതകൾ, കഥകൾ, ലേഖനങ്ങൾ എന്നിവയും ഉള്ളടക്കത്തിലുണ്ട്

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കമലജം
  • പ്രസിദ്ധീകരണ വർഷം: 2005
  • താളുകളുടെ എണ്ണം: 134
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി