1948-ൽ ആണ് ഡോക്ടർ. രാധാകൃഷ്ണൻ യൂണിവേഴ്സിറ്റി ഗ്രാൻ്റ് കമ്മീഷൻ ചെയർമാൻ ആയി ചുമതല ഏൽക്കുന്നത്. സർവകലാശാലാ സംവിധാനങ്ങൾ പുന:സംഘടിപ്പിച്ചും, സ്വതന്ത്ര ഭാരതത്തിൻ്റെ വളർച്ചയ്ക്ക് അനുയോജ്യമായ രീതിയിൽ പരിവർത്തിപ്പിച്ചും മൂല്യബോധവും മന:ശക്തിയുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ സർവകലാശാലകൾക്ക് കഴിയണമെന്ന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്. കമ്മീഷൻ ശുപാർശ ചെയ്ത പരീക്ഷാ പരിഷ്കരണം അവലംബമാക്കി കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ Sample Question Paper for SSLC Examination in General Science എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: Sample Question Paper for SSLC Examination in General Science
- പ്രസിദ്ധീകരണ വർഷം: 1967
- താളുകളുടെ എണ്ണം: 104
- അച്ചടി: SB Press, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി