1995 – നമ്മുടെ മുറ്റത്തെ ഔഷധസസ്യങ്ങൾ – ധർമ്മാരാം കോളേജ് മെഡിസിനൽ ഗാർഡൻ ഡിപ്പാർട്ട്മെൻ്റ്

1995 ൽ ബാംഗ്ളൂർ ധർമ്മാരാം കോളേജ് ഔഷധോദ്യാന വിഭാഗം പ്രസിദ്ധീകരിച്ച നമ്മുടെ മുറ്റത്തെ ഔഷധ സസ്യങ്ങൾ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ളൂർ ധർമ്മാരാം കോളേജ് സെമിനാരിയിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് രൂപം കൊടുത്ത മെഡിസിനൽ ഗാർഡൻ ഡിപ്പാർട്മെൻ്റിൻ്റെ കീഴിൽ വിവിധ ഇനം ഔഷധ സസ്യങ്ങൾ വിശാലമായ കാമ്പസ് വളപ്പിൽ കൃഷി ചെയ്തു വരുന്നു. ഇവിടെ നട്ടു വളർത്തുന്ന നൂറിൽ പരം ഔഷധ സസ്യങ്ങളുടെ പേരും, ഔഷധ യോഗ്യമായ ഭാഗങ്ങളും, അവ ഏതെല്ലാം രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാം എന്നും ഈ ലഘുലേഖയിൽ വിശദീകരിച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1995 - നമ്മുടെ മുറ്റത്തെ ഔഷധസസ്യങ്ങൾ - ധർമ്മാരാം കോളേജ് മെഡിസിനൽ ഗാർഡൻ ഡിപ്പാർട്ട്മെൻ്റ്
1995 – നമ്മുടെ മുറ്റത്തെ ഔഷധസസ്യങ്ങൾ – ധർമ്മാരാം കോളേജ് മെഡിസിനൽ ഗാർഡൻ ഡിപ്പാർട്ട്മെൻ്റ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നമ്മുടെ മുറ്റത്തെ ഔഷധ സസ്യങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1995
  • താളുകളുടെ എണ്ണം: 8
  • പ്രസാധനം: Dharmaram College Medicinal Garden Department
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1997 – നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി) – സാധു ഇട്ടിയവിരാ

കത്തോലിക്കാ സഭയിലും വിശിഷ്യാ സീറോ മലബാർ സഭയിലും സ്വയംഭരണാവകാശമുണ്ടെന്നിരിക്കിലും സഭയെ അടക്കി ഭരിക്കുവാനുള്ള ലത്തീൻ സഭയുടെ നടപടികളെ വിമർശിച്ചുകൊണ്ടുള്ള സാധു ഇട്ടിയവിരാ എഴുതിയ നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി) എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത ഗ്രന്ഥകാരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന സാധു ഇട്ടിയവിരാ ഇംഗ്ലീഷിലും മലയാളത്തിലുമായി 150 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങളിലായി ആറായിരത്തിലധികം ലേഖനങ്ങൾ എഴുതിയുണ്ട്. വിദേശ രാജ്യങ്ങളിലടക്കം അൻപതിനയിരത്തിലധികം പ്രസംഗങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹം 2023 മാർച്ച് മാസത്തിൽ നൂറ്റി ഒന്നാം വയസ്സിലാണ് അന്തരിച്ചത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1997 - നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി) - സാധു ഇട്ടിയവിരാ
1997 – നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി) – സാധു ഇട്ടിയവിരാ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി)
  • രചന: സാധു ഇട്ടിയവിരാ
  • പ്രസിദ്ധീകരണ വർഷം: 1997
  • താളുകളുടെ എണ്ണം: 40
  • പ്രസാധനം: Liturgical Action Committee, Muvattupuzha
  • അച്ചടി: Rajhans Enterprises, Bangalore
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – കുരുതിക്കളം (സിനിമാ പാട്ടുപുസ്തകം)

സത്യൻ, മധു, എസ്.പി.പിള്ള, ബഹദൂർ,ഷീല, അംബിക, ശോഭ തുടങ്ങിയവർ അഭിനയിച്ച്, എ.കെ.സഹദേവൻ സംവിധാനം ചെയ്ത് 1969 ൽ റിലീസ് ചെയ്ത കുരുതിക്കളം എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1969 - കുരുതിക്കളം (സിനിമാ പാട്ടുപുസ്തകം)
1969 – കുരുതിക്കളം (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കുരുതിക്കളം
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 8
  • അച്ചടി: Usha Printers, Kochi
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2004 – ചാവറയച്ചൻ

2004ൽ ചാവറയച്ചൻ്റെ 200-ാം ജന്മശതാബ്ദി വർഷത്തിൽ ദീപിക പബ്ലിക്കേഷൻസ് പുറത്തിറക്കിയ ചാവറയച്ചൻ എന്ന പ്രത്യേക സുവനീറിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ചാവറയച്ചനുമായി ബന്ധപ്പെട്ടും CMI സന്ന്യാസ സഭയുമായി ബന്ധപ്പെട്ടും പ്രമുഖവ്യക്തികൾ എഴുതിയ നിരവധി ശ്രദ്ധേയ ലേഖനങ്ങൾ ഈ സുവനീറിൽ ഉണ്ട്. അതോടൊപ്പം നിരവധി ചിത്രങ്ങളും ഈ പ്രത്യേേക പതിപ്പിൻ്റെ ഭാഗമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

2004 - ചാവറയച്ചൻ
2004 – ചാവറയച്ചൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ചാവറയച്ചൻ
  • പ്രസിദ്ധീകരണ വർഷം: 2004
  • താളുകളുടെ എണ്ണം: 196
  • പ്രസാധനം: Rashtra Deepika Ltd., Kottayam
  • അച്ചടി: Rajhans Enterprises, Bangalore
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1997 – ഓറിയൻ്റലിസത്തിൻ്റെ മുഷ്കും നസ്രാണികളുടെ പ്രതിരോധവും – സ്കറിയാ സക്കറിയ

കത്തോലിക്കാ സമൂഹത്തിൽ നില നിൽക്കുന്ന ആചാര സംബന്ധവും ആരാധനാ സംബന്ധവുമായ ഭാരതീയ പാശ്ചാത്യ സംഘർഷങ്ങളുടെ താത്വിക വിശകലനങ്ങളടങ്ങിയ സ്കറിയ സക്കറിയ രചിച്ച ഓറിയൻ്റലിസത്തിൻ്റെ മുഷ്കും നസ്രാണികളുടെ പ്രതിരോധവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1997 - ഓറിയൻ്റലിസത്തിൻ്റെ മുഷ്കും നസ്രാണികളുടെ പ്രതിരോധവും - സ്കറിയാ സക്കറിയ
1997 – ഓറിയൻ്റലിസത്തിൻ്റെ മുഷ്കും നസ്രാണികളുടെ പ്രതിരോധവും – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഓറിയൻ്റലിസത്തിൻ്റെ മുഷ്കും നസ്രാണികളുടെ പ്രതിരോധവും
  • രചന:  സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 1997
  • താളുകളുടെ എണ്ണം: 84
  • അച്ചടി : CRLS Offset Printers
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1938 – The Modern Cochin English Readers – Reader III

1938 ൽ പി. നാരായണ മേനോൻ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച                    The Modern Cochin English Readers – Reader III എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ലോവെർ സെക്കൻ്ററി ക്ലാസ്സുകളിൽ പഠിച്ചിരുന്നവർക്കായി തയ്യാറാക്കിയ സീരീസിൽ നിന്നുള്ള പാഠ പുസ്തകമാണ് ഇത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്

1938 - The Modern Cochin English Readers - Reader III
1938 – The Modern Cochin English Readers – Reader III

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.(സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: The Modern Cochin English Readers – Reader III
  • രചന: P. Narayana Menon
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 160
  • പ്രസ്സ്: The Viswanath Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1912-ആങ്ഗലസാമ്രാജ്യം മഹാകാവ്യം – ൧൧-ം ൧൨-ം സൎഗ്ഗങ്ങൾ

എ. ആർ. രാജരാജവർമ്മ രചിച്ച ആങ്ഗലസാമ്രാജ്യം എന്ന സംസ്കൃത മഹാകാവ്യത്തിൻ്റെ മലയാള തർജ്ജമയായ ആങ്ഗലസാമ്രാജ്യം മഹാകാവ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  കേ.സി. കേശവപിള്ളയാണ് പരിഭാഷകൻ. 23 സർഗ്ഗങ്ങളുള്ള മൂല കൃതിയുടെ 11, 12 സർഗ്ഗങ്ങളുടെ പരിഭാഷയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നതിനു ശേഷമുള്ള ഇന്ത്യ ചരിത്രത്തിൻ്റെയും പ്രധാന സംഭവങ്ങളുടെയും വിവരണമാണ് കാവ്യത്തിലെ പ്രതിപാദ്യ വിഷയങ്ങൾ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1912 - ആങ്ഗലസാമ്രാജ്യം മഹാകാവ്യം - എ.ആർ. രാജരാജവർമ്മ - കേ.സി. കേശവപിള്ള
1912 – ആങ്ഗലസാമ്രാജ്യം മഹാകാവ്യം – എ.ആർ. രാജരാജവർമ്മ – കേ.സി. കേശവപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ആങ്ഗലസാമ്രാജ്യം മഹാകാവ്യം
  • രചന: എ.ആർ. രാജരാജവർമ്മ – കേ.സി. കേശവപിള്ള
  • പ്രസിദ്ധീകരണ വർഷം: 1912
  • താളുകളുടെ എണ്ണം: 54
  • അച്ചടി : Bharathavilasam Press, Thrichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – സഹധൎമ്മിണി (സിനിമാ പാട്ടുപുസ്തകം)

സത്യൻ, ആദിത്യൻ, അടൂർ ഭാസി, കവിയൂർ പൊന്നമ്മ,ഉഷാകുമാരി, പങ്കജവല്ലി തുടങ്ങിയവർ അഭിനയിച്ച്, പി എ തോമസ്സ് സംവിധാനം ചെയ്ത് 1967 ൽ റിലീസ് ചെയ്ത സഹധർമ്മിണി എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1967 - സഹധൎമ്മിണി (സിനിമാ പാട്ടുപുസ്തകം)
1967 – സഹധൎമ്മിണി (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സഹധൎമ്മിണി
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 12
  • അച്ചടി: C.P. Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1979 – പാച്ചുമൂത്തതിൻ്റെ ബാലഭൂഷണം – ബാലസാഹിത്യത്തിൻ്റെ തുടക്കം – സി.കെ. മൂസ്സത്

1979 ഡിസംബർ മാസത്തിൽ ഇറങ്ങിയ പ്രഗതി ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ പാച്ചുമൂത്തതിൻ്റെ ബാലഭൂഷണം – ബാലസാഹിത്യത്തിൻ്റെ തുടക്കം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ഈ ലേഖനത്തിലൂടെ അദ്ദേഹം പച്ചുമൂത്തതിൻ്റെ ബാലഭൂഷണം എന്ന കൃതി, മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ ബാലസാഹിത്യ കൃതികളിൽ ഒന്നാണെന്ന് സ്ഥാപിക്കുന്നു.

സി.കെ. മൂസ്സത് തന്നെ രചിച്ച വൈക്കത്ത് പാച്ചുമൂത്തത് എന്ന പുസ്തകം ഇതിനകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്തതാണ്. അതിനെ പറ്റി ഇവിടെ കാണാം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1979 - പാച്ചുമൂത്തതിൻ്റെ ബാലഭൂഷണം - ബാലസാഹിത്യത്തിൻ്റെ തുടക്കം - സി.കെ. മൂസ്സത്
1979 – പാച്ചുമൂത്തതിൻ്റെ ബാലഭൂഷണം – ബാലസാഹിത്യത്തിൻ്റെ തുടക്കം – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പാച്ചുമൂത്തതിൻ്റെ ബാലഭൂഷണം – ബാലസാഹിത്യത്തിൻ്റെ തുടക്കം
  • രചന: സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 10
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1940 – The Excelsior – St. Berchmans’ College Annual

ചങ്ങനാശ്ശേരി സെൻ്റ് ബർക്ക്മാൻസ് കോളേജ് 1940ൽ പുറത്തിറക്കിയ 1939-1940 വർഷത്തെ കോളേജ് മാസികയായ 1940 – The Excelsior – St. Berchmans College Annual എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്. അക്കാലത്ത് സെൻ്റ് ബർക്ക്മാൻസ് കോളേജിൽ ഉണ്ടായിരുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും എഴുതിയ നിരവധി ലേഖനങ്ങൾ ഇതിൽ കാണാം. അതിൽ ആരെങ്കിലും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നത് സംശയമാണ്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലേഖനങ്ങൾ ഈ കോളേജ് മാസികയിൽ കാണാം. The Excelsior എന്നാണ് SB കോളേജ് മാസികയുടെ ഔദ്യോഗിക പേർ എന്നു കാണുന്നു.

ഇപ്പോൾ പൊതുവെ (ഇംഗ്ലീഷിലും മലയാളത്തിലുമെല്ലാം) വർഷത്തിൽ ഒരിക്കൽ മാത്രം പ്രസിദ്ധീകരിക്കുന്ന കോളേജ് മാഗസിനെ, മാഗസിൻ/മാസിക എന്നു വിളിക്കുന്നത് വിചിത്രമായി തോന്നുന്നു. എന്നാൽ SB കോളേജിൻ്റെ ഈ കോളേജ് മാഗസിനിൽ അത് വ്യക്തമായി Annual എന്നു തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. )

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1940 - The Excelsior - St. Berchmans' College Annual
1940 – The Excelsior – St. Berchmans’ College Annual

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: 1940 – The Excelsior – St. Berchmans College Annual
  • പ്രസിദ്ധീകരണ വർഷം: 1940
  • താളുകളുടെ എണ്ണം: 196
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി