1981 – ക്രിസ്തുമതവും കമ്മ്യൂണിസവും – കെ. ദാമോദരൻ

1981 ൽ പ്രസിദ്ധീകരിച്ച കെ. ദാമോദരൻ രചിച്ച ക്രിസ്തുമതവും കമ്മ്യൂണിസവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1981 - ക്രിസ്തുമതവും കമ്മ്യൂണിസവും - കെ. ദാമോദരൻ
1981 – ക്രിസ്തുമതവും കമ്മ്യൂണിസവും – കെ. ദാമോദരൻ

ക്രിസ്തുമതത്തിൻ്റെയും കമ്മ്യൂണിസത്തിൻ്റെയും ആരംഭം, വളർച്ച, ഈ രണ്ടു പ്രസ്ഥാനങ്ങളും അടിമ ഉടമ വ്യവസ്ഥിതി, ഫ്യൂഡലിസം, സാമ്രാജ്യത്തം മുതലായ വ്യവസ്ഥിതികളോട് എങ്ങിനെ പ്രതിരോധം തീർത്തു എന്നും ഈ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിലെ സമാനതകൾ, വ്യതിയാനങ്ങൾ, മനുഷ്യ പുരോഗതിയെ നിർണ്ണയിക്കുന്നതിൽ വഹിച്ച പങ്ക് എന്നീ കാര്യങ്ങൾ ചർച്ച ചെയ്യുന്ന പുസ്തകമാണിത്. കമ്മ്യൂണിസവും മതവും, യേശുക്രിസ്തുവും മാർക്സിസവും എന്നീ രണ്ട് അദ്ധ്യായങ്ങളിൽ ക്രിസ്തുമത ചരിത്രവും തൊഴിലാളിവർഗ്ഗപ്രസ്ഥാന ചരിത്രവും തമ്മിലുള്ള സാദൃശ്യങ്ങളെ കുറിച്ച് വിശദമായി വിശകലനം ചെയ്യുന്നു.

പുസ്തകത്തിൻ്റെ പേര് കവർ പേജിൽ കമ്മ്യൂണിസവും ക്രിസ്തുമതവും എന്നും ടൈറ്റിൽ പേജിലും കോപ്പിറൈറ്റ് പേജിലും ക്രിസ്തുമതവും കമ്മ്യൂണിസവും എന്നാണ് അച്ചടിച്ചിരിക്കുന്നത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ക്രിസ്തുമതവും കമ്മ്യൂണിസവും 
  • രചയിതാവ്: K. Damodaran
  • പ്രസിദ്ധീകരണ വർഷം: 1981
  • അച്ചടി: Geetha Printers, Trivandrum
  • താളുകളുടെ എണ്ണം: 112
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – ക്രൈസ്തവ സഭാചരിത്രം – കെ വി സൈമൺ

1976-ൽ അച്ചടിച്ച, കെ വി സൈമൺ രചിച്ച ക്രൈസ്തവ സഭാചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Kraistava Sabha Charitram

വേദവിഹാരം എന്ന മഹാകാവ്യത്തിൻ്റെയും അനേകം ക്രൈസ്തവ ഗീതങ്ങളുടെയും രചയിതാവായ കെ വി സൈമൺ 1935-ൽ പ്രസിദ്ധീകരിച്ച ക്രൈസ്തവ സഭാ ചരിത്ര പുസ്തകത്തിൻ്റെ രണ്ടാം പതിപ്പാണിത്. കേരളത്തിലെ ബ്രദറൻ സഭയുടെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു. ആദ്യത്തെ അഞ്ച് ശതകങ്ങളിലെ സഭാ ചരിത്രമാണ് ഈ പുസ്തകത്തിൽ വിശദമാക്കുന്നത്. ഒട്ടനവധി സോഴ്സുകളിൽ നിന്നും (ആദ്യകാല സഭാ പിതാക്കന്മാരിൽ നിന്നും, ആധുനിക പാശ്ചാത്യ പണ്ഡിതരിൽ നിന്നും) ധാരാളം ഉദ്ധരണികൾ മിക്കവാറും പേജുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് പുസ്തകത്തിൻ്റെ ആധികാരികത വർദ്ധിപ്പിക്കുന്നു. കൈസ്തവ സഭയുടെ ആദ്യ നൂറ്റാണ്ടുകളിലെ ഉത്ഭവവും വളർച്ചയും പ്രതിസന്ധികളും ഇടയ്ക്കിടെ ഉത്ഭവിച്ച ദുരുപദേശങ്ങളും ആചാരങ്ങളിൽ വന്ന വൈകല്യങ്ങളും എല്ലാം ഈ പുസ്തകത്തിൽ വിമർശനബുദ്ധ്യാ അവതരിപ്പിച്ചിട്ടുണ്ട്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ക്രൈസ്തവ സഭാചരിത്രം
  • രചയിതാവ്: K. V. Simon
  • പ്രസിദ്ധീകരണ വർഷം: 1976
  • അച്ചടി: Ashram Press, Manganam
  • താളുകളുടെ എണ്ണം: 290
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – ശ്രീമദ് ഭഗവദ്ഗീതാ – ഭാവാർത്ഥബോധിനി

1972 ൽ തൃശൂർ ജില്ലയിലെ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം പ്രസിദ്ധീകരിച്ച ശ്രീമദ് ഭഗവദ്ഗീതാ – ഭാവാർത്ഥബോധിനി എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1972 - ശ്രീമദ് ഭഗവദ്ഗീതാ - ഭാവാർത്ഥബോധിനി
1972 – ശ്രീമദ് ഭഗവദ്ഗീതാ – ഭാവാർത്ഥബോധിനി

മനുഷ്യന് നിത്യജീവിതത്തിലുണ്ടാകുന്ന സംശയങ്ങളെയും സന്താപങ്ങളെയും പരിഹരിച്ച് അവന് സുഖവും ശാന്തിയും സമാധാനവും വിവേകവും നേടുവാനുള്ള മാർഗ്ഗം ഉപദേശിക്കുന്ന ഒരു ശാസ്ത്രമാണ് ഗീത. ഗീതയുടെ വിസ്തൃതമായ പഠനത്തിനു വേണ്ടി ഭാവാർത്ഥബോധിനി എന്ന വ്യാകരണസഹിതമാണ് ഈ കൃതി രചിച്ചിട്ടുള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ശ്രീമദ് ഭഗവദ്ഗീതാ – ഭാവാർത്ഥബോധിനി
  • പ്രസിദ്ധീകരണ വർഷം: 1972
  • അച്ചടി: Prabudhakeralam Press, Puranatukara, Trichur
  • താളുകളുടെ എണ്ണം: 192
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – മനുഷ്യൻ ദാർശനിക ദൃഷ്ടിയിൽ (സിമ്പോസിയം)

1969 ൽ പ്രസിദ്ധീകരിച്ച പി. റ്റി. ചാക്കോ സമ്പാദകനായ മനുഷ്യൻ ദാർശനിക ദൃഷ്ടിയിൽ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Manushyan Darsanika Dhrshtiyil

1968-ൽ മാന്നാനത്ത് (കോട്ടയം) സംഘടിപ്പിച്ച ആദ്യ കേരളാ ഫിലോസോഫിക്കൽ കോൺഗ്രസ് സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. മനുഷ്യനെ പറ്റിയുള്ള പഠനം, മനുഷ്യനും ലോകവും, സമൂഹ മനുഷ്യൻ, ധാർമ്മിക മനുഷ്യൻ, മനുഷ്യനും സ്വാതന്ത്ര്യവും, ആത്മാവിൻ്റെ അസ്തിത്വം തുടങ്ങി 9 പ്രബന്ധങ്ങൾ ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മനുഷ്യൻ ദാർശനിക ദൃഷ്ടിയിൽ (സിമ്പോസിയം)
  • രചയിതാവ്: P. T. Chacko
  • പ്രസിദ്ധീകരണ വർഷം: 1969
  • അച്ചടി: The Vidyarthimithram Press, Kottayam
  • താളുകളുടെ എണ്ണം: 174
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2009 – ചാൾസ് ഡാർവിൻ – ജീവിതവും കാലവും – പി ഗോവിന്ദപ്പിള്ള

2009-ൽ അച്ചടിച്ച പി ഗോവിന്ദപ്പിള്ളയുടെ ചാൾസ് ഡാർവിൻ – ജീവിതവും കാലവും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Charles Darwin – Jeevithavum Kalavum

ജീവജാലങ്ങളുടെ ഉല്പത്തി, പരിണാമം എന്നിവ സംബന്ധിച്ച കണ്ടുപിടിത്തം വഴി ശാസ്ത്രത്തിൻ്റെ ഗതി മാറ്റിയ ചാൾസ് ഡാർവിൻ്റെ ജീവിതവും സംഭാവനകളും വിശകലനം ചെയ്യുന്ന സചിത്ര പുസ്തകമാണിത്. ഈ വിഷയവുമായി ബന്ധപ്പെട്ട് മറ്റ് പല ശാസ്ത്രജ്ഞരെയും എഴുത്തുകാരെയും പ്രതിപാദിക്കുന്നുണ്ട്. കൂടാതെ, മാർക്സിയൻ ചിന്തകനായ ഗ്രന്ഥകർത്താവ്, ഡാർവിൻ്റെ സിദ്ധാന്തം മാർക്സിനെ സ്വാധീനിച്ചതെങ്ങനെ എന്നും, ഡാർവിനും ഡാർവിനിസത്തിനും ക്രിസ്തുമതവുമായുണ്ടായ സംഘർഷവും മാർക്സിയൻ കാഴ്ചപ്പാടിൽ വിലയിരുത്തുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 2009 – ചാൾസ് ഡാർവിൻ – ജീവിതവും കാലവും
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2009
  • അച്ചടി: Anaswara, Kochi
  • താളുകളുടെ എണ്ണം: 246
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1986 – വേദാധികാര നിരൂപണം – ചട്ടമ്പി സ്വാമികൾ

1986-ൽ അച്ചടിച്ച, ചട്ടമ്പി സ്വാമികൾ രചിച്ച വേദാധികാര നിരൂപണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Vedadhikara Niroopanam

വേദം പഠിക്കുന്നത് സംബന്ധിച്ച് ചട്ടമ്പി സ്വാമിയുടെ വിമർശന പാഠങ്ങൾ ശിഷ്യന്മാർ ശേഖരിച്ച് 1921-ൽ അച്ചടിച്ച പുസ്തകത്തിൻ്റെ പുതിയ പതിപ്പാണിത്. വേദവും വേദാന്തവും ശൂദ്രർ തുടങ്ങിയ ജാതികൾക്ക് നിഷേധിക്കുന്നതിനെ വിമർശിച്ചതിനാൽ ശ്രദ്ധേയമായ ഒന്നാണ് ഈ കൃതി. വേദസ്വരൂപം, വേദപ്രാമാണ്യം, അധികാര നിരൂപണം, പ്രമാണാന്തര വിചാരം, യുക്തിവിചാരം എന്നീ അധ്യായങ്ങളാണ് പുസ്തകത്തിൽ ഉള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വേദാധികാര നിരൂപണം
  • രചയിതാവ്: Chattampi Swamikal
  • പ്രസിദ്ധീകരണ വർഷം: 1986
  • അച്ചടി: R.K. Press, Ettumanoor
  • താളുകളുടെ എണ്ണം: 96
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2010 – സ്വദേശാഭിമാനി പ്രതിഭാവിലാസം – പി ഗോവിന്ദപ്പിള്ള

2010-ൽ അച്ചടിച്ച പി ഗോവിന്ദപ്പിള്ളയുടെ  സ്വദേശാഭിമാനി പ്രതിഭാവിലാസം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Svadesabhimani Prathibhavilasam

രാജ്യസ്നേഹിയും സാമുഹ്യ പരിഷ്കർത്താവുമായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതവും സംഭാവനകളും വിശകലനം ചെയ്യുന്ന കൃതിയാണിത്. അദ്ദേഹത്തിൻ്റെ പത്രപ്രവർത്തനം, ഭാഷാ പരിഷ്കരണ ശ്രമങ്ങൾ, പുസ്തക രചന, പാഠപുസ്തകങ്ങൾ, സ്വദേശാഭിമാനി പ്രസ്ഥാനം തുടങ്ങിയവ പഠനത്തിന് വിധേയമാക്കുന്ന ജീവചരിത്രമാണ് ഈ പുസ്തകം.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 2010 – സ്വദേശാഭിമാനി പ്രതിഭാവിലാസം
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2010
  • അച്ചടി: Progressive, Kochi
  • താളുകളുടെ എണ്ണം: 144
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി