Skip to content
ഗ്രന്ഥപ്പുര blog

ഗ്രന്ഥപ്പുര (Granthappura) blog

  • Granthappura Home
  • Blog Home

Recent Posts

  • 1957 – ശിവാനന്ദലഹരീ – കെ. വാസുദേവൻ മൂസ്സത്
  • 1959 – പ്രേതമനുഷ്യൻ
  • 1960 – ഇന്ത്യയിലെ നാടോടി കഥകൾ
  • 1978 – വികസ്വരേഷ്യയിൽ പീക്കിങ്ങിൻ്റെ നയതന്ത്രം
  • 1997 – കേരളത്തിലെ മഹാക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • June 2023
  • May 2023
  • April 2023
  • March 2023
  • February 2023
  • January 2023
  • December 2022
  • November 2022
  • October 2022

Category: Madras University

1952 – മുഹൂർത്തപദവി

1952 – ൽ പ്രസിദ്ധീകരിച്ച, സി.കെ. വാസുദേവശർമ്മ വ്യാഖ്യാതാവായ മുഹൂർത്തപദവി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - മുഹൂർത്തപദവി
1952 – മുഹൂർത്തപദവി

കേരളീയ ജ്യോതിഷത്തിലെ മുഹൂർത്തനിർണ്ണയത്തിന് ഏറ്റവും ആധികാരികമായി കണക്കാക്കപ്പെടുന്ന ഗ്രന്ഥമാണ് മുഹൂർത്തപദവി.
മുഹൂർത്തം കുറിക്കുമ്പോൾ ഒഴിവാക്കേണ്ട ഉൽക്ക, ഉപരാഗം, ഗണ്ഡാന്തം, വിഷ്ടി തുടങ്ങി ഇരുപതോളം നിത്യദോഷങ്ങളെക്കുറിച്ച് ഈ വ്യാഖ്യാനത്തിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. കൂടാതെ പുംസവനം, നാമകരണം, ചോറൂണ്, വിദ്യാരംഭം, ഉപനയനം തുടങ്ങി മനുഷ്യജീവിതത്തിലെ പ്രധാന ചടങ്ങുകൾക്കെല്ലാം അനുയോജ്യമായ സമയക്രമം ഇതിൽ നൽകിയിട്ടുണ്ട്. ഗൃഹാരംഭം, വിവാഹം, കൃഷിയുമായി ബന്ധപ്പെട്ട വിതയ്ക്കൽ, വിളവെടുപ്പ് തുടങ്ങിയ ലൗകിക കർമ്മങ്ങൾക്കുള്ള ശുഭസമയങ്ങളും ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നു.  ചുരുക്കത്തിൽ, മുഹൂർത്തങ്ങളിലെ സങ്കീർണ്ണമായ സംശയങ്ങൾ ദൂരീകരിക്കാൻ ജ്യോതിഷികൾക്കും സാധാരണക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സമഗ്രമായ ഒരു വഴികാട്ടിയാണിത്.

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മുഹൂർത്തപദവി
  • വ്യാഖ്യാതാവ്: സി.കെ. വാസുദേവശർമ്മ
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 154
  • അച്ചടി: പ്രകാശകൌമുദി പ്രിൻ്റിങ്ങ് വർക്സ്, കോഴിക്കോട്
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
Posted on March 26, 2026March 26, 2026Author Reshma AGCategories Madras UniversityLeave a comment on 1952 – മുഹൂർത്തപദവി

1948 – ദളങ്ങൾ

1948-ൽ പ്രസിദ്ധീകരിച്ച, രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ എഴുതിയ ദളങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കൊച്ചി രാജവംശത്തിൻ്റെ അവസാനത്തെ ഭരണാധികാരിയായിരുന്നു രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ. 1876-ൽ കൊച്ചി രാജകുടുംബത്തിലെ മങ്ക എന്ന പേരിലറിയപ്പെട്ടിരുന്ന അംബത്തമ്പുരാട്ടിയുടെയും ഓട്ടൂർ മനയ്ക്കൽ രാമൻ നമ്പൂതിരിപ്പാടിൻ്റെയും മകനായാണ് രാമവർമ്മ ജനിക്കുന്നത്. പ്രസവസമയത്ത് വളരെയധികം ക്ലേശങ്ങൾ അനുഭവിക്കേണ്ടി വന്നതു മൂലമാണ് കുഞ്ഞിന് പരീക്ഷിത്ത് എന്ന് പേരിട്ടത്. യഥാർത്ഥ നാമധേയം രാമവർമ്മ എന്നാണ്. 1948-ൽ കൊച്ചിയും തിരുവിതാംകൂർ സംസ്ഥാനവും ലയിച്ച് തിരു – കൊച്ചി സംസ്ഥാനം നിലവിൽ വരുന്നതു വരെ അദ്ദേഹം രാജാവായി ഭരിച്ചു.

സംസ്കൃത പണ്ഡിതനായിരുന്ന രാമവർമ്മ പ്രഹ്ലാദചരിതം ഉൾപ്പടെ നിരവധി സംസ്കൃത കാവ്യങ്ങൾ രചിച്ചിട്ടുണ്ട്. രാമവർമ്മ പല കാലങ്ങളിലായി പ്രസിദ്ധീകരിച്ച കവിതകൾ, ലേഖനങ്ങൾ, 1944-ൽ എറണാകുളം പരിഷൽ സമ്മേളനത്തിൽ നടത്തിയ പ്രസംഗം എന്നിവയും ഒരു മണ്ഡനം, ഒരു വിമർശനം എന്നീ ലേഖനങ്ങൾക്ക് കാരണമായ പി. എസ് അനന്തനാരായണശാസ്ത്രി, എൻ. എൻ പെരുമാങ്ങോട് എന്നിവരുടെ ലേഖനങ്ങൾ അനുബന്ധമായും കൊടുത്തിരിക്കുന്നു

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ദളങ്ങൾ
    • രചന: Pareekshith Thampuran
    • പ്രസിദ്ധീകരണ വർഷം: 1948
    • അച്ചടി: The Deccan Printing House, Ernakulam
    • താളുകളുടെ എണ്ണം: 114
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on March 25, 2026March 26, 2026Author Meena KootalaCategories Madras UniversityLeave a comment on 1948 – ദളങ്ങൾ

1948 – Madanaketucarita

1948-ൽ പ്രസിദ്ധീകരിച്ച, Madanaketucarita എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന പ്രശസ്ത കവിയായ രാമപാണിവാദൻ രചിച്ച സംസ്കൃത പ്രഹസനമാണ് ‘മദനകേതുചരിതം’. രണ്ട് രംഗങ്ങളിലായി അവതരിപ്പിച്ചിരിക്കുന്ന ഈ കൃതി ഹാസ്യത്തിനും പരിഹാസത്തിനും പ്രാധാന്യം നൽകുന്നു. കുഞ്ചൻ നമ്പ്യാരും രാമപാണിവാദനും ഒരാൾ തന്നെയാണെന്ന് അഭിപ്രായമുണ്ട്. നാടകകൃത്ത് ഇതിനെ സ്വന്തം വിനോദത്തിനായി രചിച്ച ഒന്നായി വിശേഷിപ്പിക്കുന്നു. സിംഹളരാജാവായ മദനകേതുവാണ് ഈ നാടകത്തിലെ നായകൻ. എങ്കിലും കഥ പ്രധാനമായും വിഷ്ണുമിത്രൻ എന്ന ഒരു ഭിക്ഷുവിൻ്റെയും ശിവദാസൻ എന്ന കാപാലികൻ്റെയും ചുറ്റുമാണ് വികസിക്കുന്നത്. സംസ്കൃത പ്രഹസനമായ ഭഗവദ് ജുകവുമായി കുറെയേറെ സാമ്യങ്ങൾ ഈ കൃതിക്കുണ്ട്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: Madanaketucarita
  • രചയിതാവ്: Ramapanivada
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 86
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on March 25, 2026March 25, 2026Author Meena KootalaCategories Madras UniversityLeave a comment on 1948 – Madanaketucarita

1950 – കൈരളീദർപ്പണം

1950-ൽ പ്രസിദ്ധീകരിച്ച, കെ. ഗോദവർമ്മ എഴുതിയ കൈരളീദർപ്പണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഭാഷാശാസ്ത്രജ്ഞനും സംസ്കൃതപണ്ഡിതനും അദ്ധ്യാപകനുമായ ഡോ.കെ ഗോദവർമ്മ രചിച്ച ആറ് ഗൗരവമേറിയ പ്രബന്ധങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ സ്ഥലനാമങ്ങൾ, ലീലാതിലകം ഒരു നിരീക്ഷണം, കഥകളിയിലെ പ്രാകൃതഭാഗങ്ങൾ, പൊരുളിൻ്റെ വിളയാട്ടം, ഒരു താമ്രശാസനം, സി.വി യുടെ പ്രതിഭാവിലാസം എന്നിവയാണ് പ്രബന്ധങ്ങൾ

കേരളത്തിലെ സ്ഥലനാമങ്ങൾക്കൊപ്പം വിദേശനാടുകളിലെയും ഇന്ത്യയിലെയും ദേശനാമങ്ങൾക്കു പിന്നിലെ കൗതുകകരമായ കാര്യങ്ങളാണ് ആദ്യ ലേഖനത്തിൽ അദ്ദേഹം അന്വേഷിക്കുന്നത്. അവയിലെ ഭാഷാപരമായ കാര്യങ്ങൾ ഇഴപിരിച്ചെടുക്കുകയും ചെയ്യുന്നു. മണിപ്രവാളമെന്ന പ്രസ്ഥാനത്തെക്കുറിച്ച് സംസ്കൃതത്തിലെഴുതിയ ആദ്യത്തെ ലക്ഷണശാസ്ത്രഗ്രന്ഥമായ ലീലാതിലകത്തിൻ്റെ വിശദമായ അവലോകനമാണ് രണ്ടാമത്തേത്. സംസ്കൃതസാഹിത്യത്തിൽ സ്ത്രീകളുടെയും കീഴാളകഥാപാത്രങ്ങളുടെയും സംഭാഷണമായി ചേർക്കുന്ന പ്രാകൃതം കഥകളി സാഹിത്യത്തിൽ എവിടെയെല്ലാമുണ്ടെന്ന് അന്വേഷിക്കുകയാണ് കഥകളിയിലെ പ്രാകൃതഭാഗങ്ങൾ എന്ന ലേഖനത്തിൽ. ഇതിലൂടെ പ്രാകൃതത്തിനും സാഹിത്യത്തിൽ ഒരു സ്ഥാനമുണ്ടെന്ന് ഉറപ്പിക്കുകയാണ് ഗ്രന്ഥകാരൻ. പൊരുളിൻ്റെ വിളയാട്ടം വാക്കുകളുടെ അർത്ഥോത്പത്തിയെക്കുറിച്ചുള്ള ചർച്ചയാണ്. മറ്റു ഭാഷകളിലെ സമാനപദങ്ങളെപ്പറ്റിയും അദ്ദേഹമവിടെ ആലോചിക്കുന്നുണ്ട്. കേരളത്തിൻ്റെ പുരാതന ചരിത്രത്തിലെ വിലപിടിച്ച രേഖയായ ”ശ്രീവീരരാഘവപ്പട്ടയ”ത്തെക്കുറിച്ചുള്ള ലേഖനമാണ് ഒരു താമ്രശാസനം. സി.വി രാമൻ പിള്ളയുടെ ശ്രേഷ്ഠതക്കു കാരണം അദ്ദേഹത്തിൻ്റെ അസാമാന്യമായ പ്രതിഭാവിശേഷമായിരുന്നു എന്നു വ്യക്തമാക്കുന്ന ലേഖനമാണ് സി.വി യുടെ പ്രതിഭാവിലാസം

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കൈരളീദർപ്പണം
  • രചയിതാവ്: കെ. ഗോദവർമ്മ
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 148
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on March 24, 2026March 25, 2026Author Meena KootalaCategories Madras UniversityLeave a comment on 1950 – കൈരളീദർപ്പണം

1917 – കാവേരിമാഹാത്മ്യം – കടിയാകുളത്ത് ശുപ്പുമേനോൻ

1917 – ൽ പ്രസിദ്ധീകരിച്ച, കടിയാകുളത്ത് ശുപ്പുമേനോൻ രചിച്ച കാവേരിമാഹാത്മ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1917 - കാവേരിമാഹാത്മ്യം - കടിയാകുളത്ത് ശുപ്പുമേനോൻ
1917 – കാവേരിമാഹാത്മ്യം – കടിയാകുളത്ത് ശുപ്പുമേനോൻ

കാവേരിമാഹാത്മ്യം ഭാരതീയ പുരാണ സംസ്കാരത്തെയും കാവേരി നദിയുടെ പവിത്രതയെയും മലയാളിക്ക് പരിചയപ്പെടുത്തുന്ന ഒരു ഉത്തമ ഭക്തികാവ്യമാണ്. തുലാമാസത്തിൽ കാവേരി നദിയിൽ സ്നാനം ചെയ്യുന്നത് ഗംഗാസ്നാനത്തിന് തുല്യമോ അതിൽ കൂടുതലോ ഫലം നൽകുമെന്ന് ഗ്രന്ഥം സമർത്ഥിക്കുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച് പുണ്യനദികളിൽ സ്നാനം ചെയ്യുന്നത് മനുഷ്യരുടെ പാപങ്ങൾ കഴുകിക്കളയാനാണ്. എന്നാൽ, കോടിക്കണക്കിന് മനുഷ്യർ തങ്ങളുടെ പാപങ്ങൾ ഗംഗ, യമുന തുടങ്ങിയ നദികളിൽ കഴുകുമ്പോൾ ആ നദികൾക്കും അശുദ്ധി സംഭവിക്കുന്നു എന്ന് പറയപ്പെടുന്നു. ഈ പാപങ്ങളിൽ നിന്ന് മുക്തി നേടാനായി എല്ലാ തീർത്ഥങ്ങളും തുലാമാസത്തിൽ കാവേരി നദിയിലേക്ക് എത്തുന്നു. ലളിതമായ ശൈലിയിൽ രചിക്കപ്പെട്ട ഈ ഗ്രന്ഥം, ഭക്തിയോടെ കാവേരിയെ ആശ്രയിക്കുന്നവർക്ക് ഐശ്വര്യവും ദീർഘായുസ്സും മോക്ഷവും ലഭിക്കുമെന്ന് ഉറപ്പുനൽകുന്നു.
സത്യവ്രതനായ ഹരിശ്ചന്ദ്ര രാജാവ് തന്റെ പാപങ്ങൾ തീർക്കാനും ആത്മശുദ്ധി വരുത്താനും വഴിതേടുമ്പോൾ, കുരുക്ഷേത്രത്തിൽ വെച്ച് നാരദൻ, അഗസ്ത്യൻ തുടങ്ങിയ മഹർഷിമാർ അദ്ദേഹത്തിന് കാവേരി സ്നാനത്തിൻ്റെ പ്രാധാന്യം ഉപദേശിച്ചുകൊടുക്കുന്നതാണ് ഇതിലെ പ്രധാന ഇതിവൃത്തം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കാവേരിമാഹാത്മ്യം
  • രചയിതാവ്: കടിയാകുളത്ത് ശുപ്പുമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1917
  • അച്ചടി: മംഗളോദയം ലിമിറ്റഡ്, തൃശൂർ
  • താളുകളുടെ എണ്ണം: 254
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on March 23, 2026March 23, 2026Author Shinta BijuCategories Madras UniversityLeave a comment on 1917 – കാവേരിമാഹാത്മ്യം – കടിയാകുളത്ത് ശുപ്പുമേനോൻ

1918 – കടാങ്കോട്ട് മാക്കം (കിളിപ്പാട്ട്)

1918– ൽ പ്രസിദ്ധീകരിച്ച, ‘കടാങ്കോട്ട് മാക്കം‘ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1918 – കടാങ്കോട്ട് മാക്കം

‘കടാങ്കോട്ട് മാക്കം കിളിപ്പാട്ട്’ എന്നത് വടക്കൻ മലബാറിലെ പ്രശസ്തമായ ‘മാക്കം തെയ്യത്തിൻ്റെ’ ഐതിഹ്യത്തെ അടിസ്ഥാനമാക്കി കിളിപ്പാട്ട് വൃത്തത്തിൽ രചിക്കപ്പെട്ട ഒരു കൃതിയാണ്. തെയ്യം തോറ്റം പാട്ടുകളിലെ ഭാഷാപരമായ പ്രയാസങ്ങൾ ഒഴിവാക്കി വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിലാണ് പുനരാവിഷ്ക്കരിച്ചിരിക്കുന്നത്. പന്ത്രണ്ട് സഹോദരന്മാരുടെ പ്രിയപ്പെട്ട സഹോദരിയായ മാക്കത്തിൻ്റെ മരുമക്കത്തായ കാലത്തെ സംഘർഷങ്ങളും, അസൂയ മൂത്ത നാത്തൂന്മാരുടെ ചതിയിൽപ്പെട്ട് നിരപരാതിയായ മാക്കം തെയ്യമായി മാറുന്നതുമാണ് കഥ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കടാങ്കോട്ട് മാക്കം 
  • രചയിതാക്കൾ: കെ.എം കുഞ്ഞിലക്ഷ്മികെട്ടിലമ്മ, കുട്ടമത്ത് കുന്നിയൂർ കുഞ്ഞികൃഷ്ണകുറുപ്പ്, കെ.എം.കെ നായർ
  • പ്രസിദ്ധീകരണ വർഷം: 1918 
  • അച്ചടി: The Mangalodayam company limited, Thrissur
  • താളുകളുടെ എണ്ണം: 66
  • സ്കാൻ ലഭ്യമായ ഇടം:  കണ്ണി
Posted on March 23, 2026March 23, 2026Author Bincy MolCategories Madras UniversityLeave a comment on 1918 – കടാങ്കോട്ട് മാക്കം (കിളിപ്പാട്ട്)

1914 – യയാതിചരിതം – തേലപ്പുറത്തു നാരായണനമ്പി

1914 – ൽ പ്രസിദ്ധീകരിച്ച, തേലപ്പുറത്തു നാരായണനമ്പി രചിച്ച യയാതിചരിതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1914 - യയാതിചരിതം - തേലപ്പുറത്തു നാരായണനമ്പി
1914 – യയാതിചരിതം – തേലപ്പുറത്തു നാരായണനമ്പി

ഭാരതീയ പുരാണങ്ങളിലെ പ്രധാന കഥാപാത്രങ്ങളെ തികച്ചും നാടകീയമായി ആവിഷ്കരിക്കുകയാണ് ഈ കൃതിയിൽ നാരായണനമ്പി ചെയ്തിരിക്കുന്നത്. സുഖഭോഗങ്ങളോടുള്ള മനുഷ്യൻ്റെ അടങ്ങാത്ത തൃഷ്ണയെ പ്രതിനിധീകരിക്കുന്ന യയാതി മഹാരാജാവാണ് നാടകത്തിലെ കേന്ദ്രകഥാപാത്രം. തൻ്റെ വാർദ്ധക്യം മാറ്റി യൗവനം തിരികെ നേടാൻ മകനോട് ആവശ്യപ്പെടുന്നതിലൂടെ മനുഷ്യസഹജമായ മോഹങ്ങളെ ഇദ്ദേഹം വെളിപ്പെടുത്തുന്നു. അസുരഗുരുവായ ശുക്രാചാര്യരുടെ പുത്രി ദേവയാനിയും, അസുരരാജപുത്രിയായ ശർമ്മിഷ്ഠയുമാണ് നാടകത്തിലെ പ്രധാന സ്ത്രീരൂപങ്ങൾ. ഇവരുടെ പ്രണയവും കലഹവുമാണ് കഥയിലെ പ്രധാന സംഘർഷങ്ങൾ സൃഷ്ടിക്കുന്നത്. എന്നാൽ, പിതാവിൻ്റെ സന്തോഷത്തിനായി സ്വന്തം യൗവനം ബലിയർപ്പിക്കുന്ന പുരു എന്ന മകൻ ത്യാഗത്തിൻ്റെയും പിതൃഭക്തിയുടെയും ഉദാത്ത മാതൃകയായി മാറുന്നു. ഇവരെക്കൂടാതെ നാടകത്തിൻ്റെ ആരംഭത്തിൽ പ്രേക്ഷകരെ കഥാലോകത്തേക്ക് ആനയിക്കുന്ന സൂത്രധാരനും നടിയും ഹാസ്യരസത്തിലൂടെയും സംഭാഷണങ്ങളിലൂടെയും നാടകത്തിന് സവിശേഷമായൊരു മിഴിവ് നൽകുന്നു. ഭൗതിക സുഖങ്ങൾ ശാശ്വതമല്ലെന്ന സന്ദേശമാണ് ഈ കഥാപാത്രങ്ങളിലൂടെ നാടകകൃത്ത് പകർന്നു നൽകുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു

  • പേര്: യയാതിചരിതം
  • രചന: തേലപ്പുറത്തു നാരായണനമ്പി
  • പ്രസിദ്ധീകരണ വർഷം:1914
  • താളുകളുടെ എണ്ണം: 82
  • അച്ചടി: ലക്ഷ്മീ സഹായം അച്ചുകൂടം, കോട്ടക്കൽ
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

Posted on March 23, 2026Author Reshma AGCategories Madras UniversityLeave a comment on 1914 – യയാതിചരിതം – തേലപ്പുറത്തു നാരായണനമ്പി

1923 – പ്രകൃതിവിലാസം – വില്യം വേഡ്സ് വർത്ത്

1923 – ൽ പ്രസിദ്ധീകരിച്ച, പള്ളത്ത് രാമൻ പരിഭാഷപ്പെടുത്തിയ പ്രകൃതിവിലാസം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923-prakruthivilasam
1923 – പ്രകൃതിവിലാസം – വില്യം വേഡ്സ് വർത്ത്

വിഖ്യാത മഹാകവിയായ വില്യം വേഡ്സ് വർത്തിൻ്റെ ഗ്രന്ഥങ്ങളിൽ അവിടവിടെയായിക്കിടന്നിരുന്ന കാവ്യഭംഗികളെത്തേടിപ്പിടിച്ച് അവയെ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തിരിക്കുകയാണ് സമകാലിക കവികളിൽ ഒരാളായ പള്ളത്ത് രാമൻ. ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ്. ഭാഷാസാഹിത്യത്തിൻ്റെ പരിപൂർണ്ണമായ പുരോഗതിക്ക് ഇത്തരത്തിലുള്ള തർജ്ജിമകൾ ആവശ്യകമാണ് എന്ന് അദ്ദേഹം അവതാരികയിൽ പറയുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  പ്രകൃതിവിലാസം
  • പ്രസിദ്ധീകരണ വർഷം: 1923
  • അച്ചടി:  Vidya Vinodini Press, Trichur
  • താളുകളുടെ എണ്ണം: 56
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

Posted on March 23, 2026April 1, 2026Author Deepthi KPCategories Madras UniversityLeave a comment on 1923 – പ്രകൃതിവിലാസം – വില്യം വേഡ്സ് വർത്ത്

1922 – വേദാന്തസാരം

1922-ൽ പ്രസിദ്ധീകരിച്ച, വി.എ. കൃഷ്ണശർമ്മ രചിച്ച വേദാന്തസാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പൂർവ്വ ഭാഗം ഉത്തര ഭാഗം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി പുസ്തകത്തെ തിരിച്ചിരിക്കുന്നു. വേദാന്തതത്വങ്ങളെ സാധാരണക്കാർക്കു കൂടി മനസ്സിലാവുന്ന ഭാഷയിൽ ലളിതവും വ്യക്തവുമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഇതിൻ്റെ സവിശേഷത. അദ്വൈത വേദാന്തത്തിൻ്റെ അടിസ്ഥാന ആശയങ്ങളായ ബ്രഹ്മം, ആത്മാവ്, ലോകം, മായ എന്നിവയെക്കുറിച്ചുള്ള വിശദീകരണങ്ങൾ ഇവയിൽ ഉൾക്കൊള്ളുന്നു. തൃപ്പൂണിത്തുറ സംസ്കൃത കോളേജിലെ വേദാന്ത ലക്ചറർ ആയിരുന്നു ഗ്രന്ഥകാരനായ വി.എ. കൃഷ്ണശർമ്മ

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: വേദാന്തസാരം
    • രചന: വി.എ. കൃഷ്ണശർമ്മ
    • പ്രസിദ്ധീകരണ വർഷം: 1922
    • അച്ചടി: വാണീകളേബരം അച്ചുകൂടം, ത്രിശ്ശിവപേരൂർ
    • താളുകളുടെ എണ്ണം: 112
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on March 20, 2026March 20, 2026Author Meena KootalaCategories Madras UniversityLeave a comment on 1922 – വേദാന്തസാരം

1923 – അഹല്യാഭായി

1923-ൽ പ്രസിദ്ധീകരിച്ച, അഹല്യാഭായി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

യോഗീന്ദ്രനാഥ് ബസു ബംഗാളിയിലെഴുതിയ അഹല്യാബായി എന്ന നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് കണ്ണമ്പ്ര കുഞ്ഞുണ്ണി നായർ ആണ്. പതിനെട്ടാം നൂറ്റാണ്ടിലെ മറാഠാ രാജ്ഞിയായിരുന്ന അഹല്യാ ബായി ഹോൾക്കറുടെ ജീവിതത്തെ ആസ്പദമാക്കിയാണ് യോഗീന്ദ്രനാഥ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. 1735-ൽ മാൾവ പ്രദേശത്തുള്ള പാഥരഡി എന്ന ഗ്രാമത്തിലാണ് അഹല്യാബായി ജനിച്ചത്. വ്യക്തിപരമായ പ്രശ്നങ്ങൾ അതിജീവിച്ച് ജനപ്രിയ നേതാവായി വളർന്ന അവർ മുപ്പതു വർഷത്തിലെറെക്കാലം മാൽവ പ്രദേശം ഭരിച്ചു. ശാന്തസ്വഭാവമെങ്കിലും ഭരണപരമായ കാര്യങ്ങളിൽ മികവു പുലർത്തി. അഹല്യാബായിയുടെ ഭരണകാലം നീതിയുടെയും ധാർമ്മികതയുടെയും ഉദാഹരണമായി ചിത്രീകരിക്കപ്പെടുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: അഹല്യാഭായി
    • രചന: യോഗീന്ദ്രനാഥ് ബസു
    • പ്രസിദ്ധീകരണ വർഷം: 1923
    • അച്ചടി: Vidyavinodini Press
    • താളുകളുടെ എണ്ണം: 170
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Posted on March 20, 2026March 20, 2026Author Meena KootalaCategories Madras UniversityLeave a comment on 1923 – അഹല്യാഭായി

Posts pagination

Previous page Page 1 Page 2 Page 3 Page 4 … Page 36 Next page
Proudly powered by WordPress