1966ൽ ഇടശ്ശേരി ഗോവിന്ദൻ നായരുടെ ഷഷ്ടിപൂർത്തി ആഘോഷങ്ങളോടനുബന്ധിച്ച് ഇടശ്ശേരി ഷഷ്ടിപൂർത്ത്യുപഹാര കമ്മിറ്റി തയ്യാറാക്കിയ ഇതാ ഒരു കവി എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഇടശ്ശേരിയുടെ കവിതയേയും, വ്യക്തിത്വത്തേയും വിലയിരുത്തിക്കൊണ്ട് പ്രമുഖ സാഹിത്യകാരന്മാർ എഴുതിയ ലേഖനങ്ങളും, പഠനങ്ങളും ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലുള്ള പാവർട്ടിയിലെ (ഇപ്പോൾ പാവറട്ടി) മാർത്തോമ്മാശ്രമത്തിൻ്റെ അൻപതാം വാർഷികത്തിനോട് അനുബന്ധിച്ച് 1942ൽ പ്രസിദ്ധീകരിച്ച കേരളക്രിസ്ത്യാനികളും കർമ്മലീത്താസഭയും – പാവർട്ടി മാർത്തോമ്മാശ്രമ സുവർണ്ണജൂബിലി സ്മാരകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
കേരള സുറിയാനി കർമ്മലീത്ത സഭ (ഇപ്പോൾ CMI സഭ) യുടെ കീഴിലുള്ള ഈ ആശ്രമം 1890ൽ സ്ഥാപിതമായി എന്നും 1840ൽ അമ്പത് വർഷം പൂർത്തിയാക്കിയപ്പോൾ ജൂബിലി സംബന്ധിച്ചുള്ള വൈദികകർമ്മങ്ങൾ അനാഡംബരമായി തങ്ങൾ നിർവഹിച്ചു എന്നു ആമുഖപ്രസ്താവനയിൽ ആശ്രമത്തിൻ്റെ അക്കാലത്തെ പ്രിയോർ ഫാദർ ശാബോർ സി.ഡി. പറയുന്നു. ജൂബിലിസ്മാരകമായി ഒരു ചെറുഗ്രന്ഥം അച്ചടിച്ച് പ്രസിദ്ധീകരിക്കണം എന്ന ആഗ്രഹത്തിൻ്റെ പൂർത്തീകരണം ആണ് ഈ ഗ്രന്ഥം.
1940ൽ ജൂബിലി ആഘോഷിച്ചെങ്കിലും അല്പം വൈകി 1942ൽ ആണ് ഈ സ്മാരകഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആശ്രമവുമായി ബന്ധപ്പെട്ട ചരിത്രവും മറ്റും ഈ സ്മാരകഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. അതിൻ്റെ ഒപ്പം വിഷയവുമായി ബന്ധപ്പെട്ട കുറച്ചധികം ചിത്രങ്ങളും ഈ സ്മാരകഗ്രന്ഥത്തിൽ ഉൾക്കൊള്ളുന്നു.
ഈ സ്മാരകഗ്രന്ഥത്തിൻ്റെ രചയിതാവായി പുസ്തകത്തിൻ്റെ ടൈറ്റിൽ പേജിൽ കാണിച്ചിട്ടുള്ളത് ഫാദർ ഹൊർമ്മീസ് സി.ഡി.യെ ആണ്.
1942 – കേരളക്രിസ്ത്യാനികളും കർമ്മലീത്താസഭയും – പാവർട്ടി മാർത്തോമ്മാശ്രമ സുവർണ്ണജൂബിലി സ്മാരകം
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: കേരളക്രിസ്ത്യാനികളും കർമ്മലീത്താസഭയും – പാവർട്ടി മാർത്തോമ്മാശ്രമ സുവർണ്ണജൂബിലി സ്മാരകം
ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ 1960 ൽ പുറത്തിറക്കിയ സ്മരണികയായ Christ College Magazine ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1959- 60 വർഷങ്ങളിൽ കോളേജിൻ്റെ അക്കാദമികവും, അല്ലാത്തതുമായ വിവിധ മേഖലകളിൽ ഉണ്ടായിട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളൂം, കലാകായിക രംഗത്തെ നേട്ടങ്ങളുടെ ചിത്രങ്ങളും, വിദ്യാർത്ഥികളുടെ ഇംഗ്ലീഷിലും, മലയാളത്തിലും ഹിന്ദിയിലും ഉള്ള സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
1960 – The Magazine – The Christ College, Irinjalakuda
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1960 ൽ പ്രസിദ്ധീകരിച്ച Kerala Sanskrit Reader – III എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഏത് ക്ലാസ്സിൽ പഠിച്ചിരുന്നവർ ഉപയോഗിച്ചിരുന്നതാണ് എന്ന് വ്യക്തമല്ല.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
കേരളകത്തോലിക്ക സഭയിൽ പെട്ടവരുടെ ഉപയോഗത്തിനായി 1859ൽ അക്കാലത്തെ വാരാപ്പുഴ മെത്രാൻ ആയിരുന്ന Bernardino Baccinelli of St. Teresaയുടെ മേൽനോട്ടത്തിൽ പ്രസിദ്ധീകരിച്ച വെദൊപദെശപുസ്തകം എന്ന പ്രാർത്ഥനാപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കർമ്മലീത്തസന്യാസിമാർ (OCD) ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം രചിച്ചിരിക്കുന്നത് എന്ന സൂചന ടൈറ്റിൽ പേജിൽ കാണാം.
പുസ്തകം അച്ചടിച്ചിരിക്കുന്നത് തിരുവിതാംകൂർ സർക്കാർ പ്രസ്സിൽ ആണ്. 1850ൽ തിരുവിതാംകൂർ സർക്കാർ പ്രസ്സിൽ നാരായണീയം അച്ചടിക്കാൻ ഉപയോഗിച്ച ചതുരവടിവുള്ള അതേ അച്ചാണ് ഈ പുസ്തകത്തിലെ പ്രധാന ഉള്ളടക്കം അച്ചടിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ പുസ്തകത്തിൻ്റെ ടൈറ്റിൽ പേജിലെ ഉള്ളടക്കത്തിനും പ്രാരംഭപേജുകളിലെ ചില ഉള്ളടക്കത്തിനും, ബെഞ്ചമിൻ ബെയിലി തിരുവിതാംകൂർ സർക്കാർ പ്രസ്സിനു കൊടുത്ത ഉരുണ്ടരൂപമുള്ള മലയാളമച്ചുകൾ തന്നെ ഉപയോഗിച്ചിരിക്കുന്നു.
ബെഞ്ചമിൻ ബെയിലി നിർമ്മിച്ചു കൊടുത്ത ഉരുണ്ട അച്ചിനു പകരം, അക്കാലത്തെ താളിയോലകളിലും ചില കൈയെഴുത്തുപ്രതികളിലും കണ്ടിരുന്ന ചതുരവടിവുള്ള അക്ഷരങ്ങളോട് സമാനമായ അച്ച് ഉപയോഗിച്ചിരിക്കുന്നത് ഒരു പക്ഷെ കൈയെഴുത്തിനോട് അടുത്തു നിൽക്കാനോ, ബെഞ്ചമിൻ ബെയിലി മലയാളലിപി ഉരുട്ടിയത് ഇഷ്ടപ്പെടാതിരുന്നവരുടെ എതിർപ്പ് മറികടക്കാനോ വേണ്ടിയാവാം.
ലിപിയുടെ കാര്യത്തിൽ അക്കാലത്തെ ഭൂരിപക്ഷ ഉപയോഗം പോലെ ഈ പുസ്തകത്തിലും ചന്ദ്രക്കലയോ ഏ/ഓ കാരങ്ങളോ അവയുടെ ഉപലിപികളോ ഇല്ല.
1859ൽ മാന്നാനത്ത് പ്രസ്സ് ഉണ്ടായിട്ടും ഈ പുസ്തകം തിരുവിതാംകൂർ സർക്കാർ പ്രസ്സിൽ അച്ചടിച്ചതിനാൽ ഇത് കേരള ലത്തീൻ കത്തോലിക്കരുടെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ചു എന്നതിനാൽ ആവാം.
പുസ്തകത്തിൻ്റെ തുടക്കത്തിൽ വാരാപ്പള്ളി മെത്രാൻ ആയിരുന്ന Bernardino Baccinelli of St. Teresa എഴുതിയ സുദീർഘമായ ആമുഖം കാണാം. ഇതിൽ അദ്ദേഹം കേരളക്രിസ്ത്യാനികൾക്ക് പ്രാർത്ഥനാപുസ്തകങ്ങൾ ഇല്ലാത്തതിനെ പറ്റിയും ആ കുറവ് തീർക്കാനുള്ള ഒരു ശ്രമം ആണ് ഈ പുസ്തകം എന്നും പറയുന്നു. അതിനു ശേഷം വിവിധ അവസരങ്ങളിൽ ഉപയോഗിക്കാനുള്ള പ്രാർത്ഥനകളും മറ്റും കാണാം. പ്രാർത്ഥനകൾക്ക് ശേഷം അവസാനം ഉള്ളടക്കപ്പട്ടിക കൊടുത്തിരിക്കുന്നു. തുടർന്ന് ശുദ്ധിപത്രവും.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സുറിയാനി കത്തോലിക്കരുടെ എറണാകുളം വികാരിയത്തിൻ്റെ (മിസ്സം) വികാരി അപ്പോസ്തലീക്കയായിരുന്ന കണ്ടത്തിൽ ആഗുസ്തീനോസ് മെത്രാൻ തുടങ്ങി വെച്ച എറണാകുളം മിസ്സം എന്ന മാസികയുടെ 1922ൽ ഇറങ്ങിയ ഏഴ് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
വികാരിയത്തിൽ ആചരിക്കേണ്ട പ്രത്യേക നടപടികൾ സംബന്ധിച്ചും, ഇടയലേഖനങ്ങൾ, ഉപദേശങ്ങൾ, കല്പനകൾ തുടങ്ങിയ അറിയിപ്പുകൾ സഭയുടെ കീഴ്ത്തട്ടിലേക്ക് എത്തിക്കുന്നതിനും അവയെല്ലാം റെക്കോർഡാക്കി സൂക്ഷിക്കുന്നതിനും വേണ്ടി തുടങ്ങിയ മാസികയാണ് എറണാകുളം മിസ്സം. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 7 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
പേര്: എറണാകുളം മിസ്സം – പുസ്തകം – 1 ലക്കം 4-ജനുവരി
1977ൽ സീറോ മലബാർ സഭയിൽ ജഗ്ദൽപൂർ രൂപതാദ്ധ്യക്ഷനായി പൗളീനോസ് ജീരകത്ത് സി. എം. ഐ. യെയും, രാജ്കോട്ട് രൂപതാദ്ധ്യക്ഷനായി ജോനാസ് തളിയത്ത് സി.എം.എ.യെയും മെത്രാന്മാരായി വാഴിച്ച ചടങ്ങിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച മെത്രാഭിഷേകക്രമം എന്ന രേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അഭിഷേക സമയത്ത് മുഖ്യ കാർമ്മികനും സഹകാർമ്മികരും, മെത്രാപ്പൊലീത്തമാരും, മെത്രാന്മാരും അനുഷ്ടിക്കേണ്ട കർമ്മങ്ങൾ, നിയുക്ത മെത്രാന്മാർ അണിയേണ്ട തിരുവസ്ത്രങ്ങൾ, അഭിഷേകസമയത്ത് വേണ്ട സാമഗ്രികൾ, കാർമ്മികരും, സമൂഹവും ചൊല്ലേണ്ട പ്രാർത്ഥനകൾ എന്നിവയെ കുറിച്ച് വിശദമായി ഇതിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
സി. എം. ഐ. സെമിനാരിയായ ബാംഗ്ളൂർ ധർമ്മാരാം കോളേജിൻ്റെയും, സഭയുടെ നേതൃത്വത്തിൽ നടത്തുന്ന ബാംഗ്ളൂർ ക്രൈസ്റ്റ് കോളേജിൻ്റെയും, സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിൻ്റെയും സ്ഥാപനത്തിൽ ഈ രേഖയിൽ പരാമർശിക്കുന്ന ജോനാസ് തളിയത്ത് CMI മുഖ്യ പങ്കു വഹിച്ചു.
ധർമ്മാരാം കോളേജ് പ്രൊഫസറായും, സെൻ്റ് ജോസഫ് പ്രോവിൻസിൻ്റെ പ്രോവിൻഷ്യലായും മാർ പൗളീനോസ് ജീരകത്ത് സേവനമനുഷ്ടിച്ചിട്ടുണ്ട്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1881ൽ ക.നി.മൂ.സ. (ഇപ്പോൾ CMI എന്നറിയപ്പെടുന്നു) സന്യാസിയായ ജെറാർദ് കണ്ണമ്പള്ളി രചിച്ച അലങ്കാരശാസ്ത്ര വ്യാഖ്യാനം എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ലൗകികവും അലൗകികവുമായ വിഷയങ്ങളെ പ്രതിപാദിക്കുന്ന പ്രഭാഷണങ്ങളിൽ പ്രസക്തിയുള്ള അലങ്കാരങ്ങളെ കുറിച്ചാണ് പുസ്തകത്തിൽ ഫാദർ ജെറാർദ് ചർച്ച ചെയ്യുന്നത്. സംകല്പന, അനുക്രമണ, അലംകരണ, ഉച്ചാരണ എന്നിങ്ങനെ നാലു കാണ്ഡങ്ങളായി ഗ്രന്ഥത്തെ വിഭജിച്ചിരിക്കുന്നു. അച്ചനു മുൻപു വരെയുള്ള ആലങ്കാരികന്മാർ കാവ്യങ്ങളിലെ അലങ്കാരങ്ങളെ കുറിച്ചു മാത്രമാണ് ചർച്ച ചെയ്തിരുന്നത്. പ്രഭാഷണ കലയെ കുറിച്ചുള്ള ആദ്യത്തെ ഗ്രന്ഥമെന്ന നിലയിലും ഗദ്യസാഹിത്യത്തിന് പ്രയോജനമായ ഒരു അലങ്കാര ശാസ്ത്രഗ്രന്ഥമെന്ന നിലയിലും ഈ പുസ്തകത്തിന് ഭാഷാ ചരിത്രത്തിൽ എടുത്തുപറയേണ്ട പ്രാധാന്യം ഉണ്ട്.
ലത്തീൻ, ഗ്രീക്ക്, സംസ്കൃതം, മലയാളം ഭാഷകളിൽ അസാധാരണമായ പാണ്ഡിത്യമുണ്ടായിരുന്ന ഫാദർ ജെറാർദ് 1884 മുതൽ 1889 വരെയുള്ള അഞ്ചു വർഷക്കാലം മാന്നാനം പ്രസ്സ് സൂപ്രണ്ടായി ജോലി ചെയ്തിരുന്നു. യന്ത്ര പ്രസ്സ് ആദ്യമായി വരുത്തിയതും, അച്ചടി സംബന്ധമായ പല പരിഷ്കാരങ്ങളും പ്രാവർത്തികമാക്കിയതും അദ്ദേഹത്തിൻ്റെ നേട്ടങ്ങളാണ്.
1881 – അലങ്കാരശാസ്ത്ര വ്യാഖ്യാനം – ജെറാർദ് കണ്ണമ്പള്ളി
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1937ൽ കണ്ണൂർ സെൻ്റ് മൈക്കിൾസ് യൂറോപ്യൻ ഹൈ സ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന എ. സൾദാന വൈദികൻ രചിച്ച സുറിയാനി-മലയാള കീർത്തന മാലിക എന്ന സംഗീത സംബന്ധിയായ കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ക്രിസ്തീയ ഗാനങ്ങളും പ്രാർത്ഥനകളും പാശ്ചാത്യരുടെ ആധുനിക സംഗീത നോട്ടുകളായി രൂപാന്തരപ്പെടുത്തി രചിച്ചതാണ് ഈ പുസ്തകം. പുസ്തകത്തിൻ്റെ ഒന്നാം ഭാഗത്തിൽ കൽദായ സുറിയാനി റീത്തിലെ തിരുക്കർമ്മഗീതങ്ങളുടെയും, വാഴ്വിൻ്റെയും സംഗീത നോട്ടുകളും, രണ്ടാം ഭാഗത്തിൽ മലയാള ഗാനങ്ങളുടെ നോട്ടുകളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഗാനങ്ങളുടെ രാഗവും താളവും ഒന്നാണെങ്കിൽ കൂടി അതിൻ്റെ ആലാപനം പല രീതിയിൽ ആവിഷ്കരിക്കപ്പെടാറുണ്ട്. വരമൊഴി രൂപത്തിൽ സംഗീത നോട്ടുകൾ രൂപപ്പെടുത്തി ഗാനങ്ങൾ ആലപിക്കാനായും, പാട്ടുകൾക്ക് ഏകതാനരൂപം കൈവരുത്താനും സമാനമായ രാഗതാളഭാവരൂപങ്ങൾ ഉണ്ടാക്കുന്നതിനും വേണ്ടി രചിക്കപ്പെട്ട ഈ കൃതി അനന്യ സാധാരണവും സംഗീത നോട്ടുകളുടെ രൂപത്തിൽ രചിക്കപ്പെട്ട ആദ്യത്തേതുമാണെന്ന് ഗ്രന്ഥ കർത്താവ് സാക്ഷ്യപ്പെടുത്തുന്നു. ദേവാലയങ്ങളിലും പാഠശാലകളിലും പാട്ടുകൾ അഭ്യസിപ്പിക്കുന്നതിനും, ദേവാലയ സംഗീതത്തിൻ്റെ അഭിവൃദ്ധിക്കും, ദൈവശുശ്രൂഷയുടെ മനോഹാരിതക്കും ഈ കൃതി അനുയോജ്യമാണ്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1921 ഒക്ടോബർ മാസത്തിൽ സുറിയാനി കത്തോലിക്കരുടെ എറണാകുളം വികാരിയത്തിൻ്റെ (മിസ്സം) വികാരി അപ്പോസ്തലീക്കയായിരുന്ന കണ്ടത്തിൽ ആഗുസ്തീനോസ് മെത്രാൻ തുടങ്ങി വെച്ച എറണാകുളം മിസ്സം എന്ന മാസികയുടെ ആദ്യ പതിപ്പാണ് (പുസ്തകം 01 ലക്കം 01) ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
വികാരിയത്തിൽ ആചരിക്കേണ്ട പ്രത്യേക നടപടികൾ സംബന്ധിച്ചും, ഇടയലേഖനങ്ങൾ, ഉപദേശങ്ങൾ, കല്പനകൾ തുടങ്ങിയ അറിയിപ്പുകൾ സഭയുടെ കീഴ്ത്തട്ടിലേക്ക് എത്തിക്കുന്നതിനും അവയെല്ലാം റെക്കോർഡാക്കി സൂക്ഷിക്കുന്നതിനും വേണ്ടി തുടങ്ങിയ മാസികയാണ് എറണാകുളം മിസ്സം. വികാരിയത്തിൻ്റെ കീഴിൽ വരുന്ന പള്ളികളും, പട്ടക്കാരുമെല്ലാം ഈ മാസികയുടെ ഒരു പ്രതി വാങ്ങണമെന്നും, വർഷാവസാനം ഈ പ്രതികളെല്ലാം ബൈൻ്റു ചെയ്ത് റെക്കോർഡായി സൂക്ഷിക്കണമെന്നും ശുപാർശ ചെയ്യുന്നു.
1921 – എറണാകുളം മിസ്സം – പുസ്തകം 1 ലക്കം 1 – 1921 ഒക്ടോബർ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)