1923 – പുഷ്പമഞ്ജരി – യോഹന്നാൻ

1923ൽ പ്രസിദ്ധീകരിച്ച യോഹന്നാൻ അച്ചൻ രചിച്ച പുഷ്പമഞ്ജരി എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ മഹത്തരങ്ങളായ ജീവിത തത്ത്വങ്ങളടങ്ങിയ ജീവചരിത്രകൃതിയാണ് ഈ പുസ്തകം. ഫ്രഞ്ചുകാരിയായ ഒരു കർമലീത്താ സന്യാസിനിയായിരുന്നു വിശുദ്ധ കൊച്ചു ത്രേസ്യ. 1925-ൽ പതിനൊന്നാം പീയൂസ് മാർപ്പാപ്പ കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. കത്തോലിക്ക സഭയിലെ ഏറ്റവും വലിയ പുണ്യവതിയെന്നു കൊച്ചുത്രേസ്യ അറിയപ്പെടുന്നു. ചെറുപുഷപം(Little flower) എന്ന പേരിലും കൊച്ചുത്രേസ്യ അറിയപ്പെടുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1923 - പുഷ്പമഞ്ജരി - യോഹന്നാൻ
1923 – പുഷ്പമഞ്ജരി – യോഹന്നാൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പുഷ്പമഞ്ജരി 
  • പ്രസിദ്ധീകരണ വർഷം: 1923
  • രചന: യോഹന്നാൻ
  • താളുകളുടെ എണ്ണം: 130
  • അച്ചടി: V.G.Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *