1975 – സി. എസ്സിൻ്റെ സാഹിത്യ സേവനം – സി. കെ. മൂസ്സത്

1975 ൽ പുറത്തിറങ്ങിയ കുളനാട് ഗവണ്മെൻ്റ് എൽ. പി. സ്കൂൾ സിൽവർ ജൂബിൽ സുവനീറിൽ സി. കെ. മൂസ്സത് എഴുതിയ
സി. എസ്സിൻ്റെ സാഹിത്യ സേവനം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഭാഷാപോഷിണി മാസികയിലൂടെ പാശ്ചാത്യസാഹിത്യത്തിൻ്റെ ചൈതന്യം മലയാള ഭാഷക്കു നൽകിയ സി. എസ്. സുബ്രഹ്മണ്യൻ പോറ്റിയുടെ ഭാഷാപോഷണശ്രമങ്ങളെ കുറിച്ചാണ് ലേഖനം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1975 - സി. എസ്സിൻ്റെ സാഹിത്യ സേവനം - സി. കെ. മൂസ്സത്

1975 – സി. എസ്സിൻ്റെ സാഹിത്യ സേവനം – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  സി. എസ്സിൻ്റെ സാഹിത്യ സേവനം 
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 11
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1980 – അമ്പലത്തിലെ ശീട്ടുകളി – സി. കെ. മൂസ്സത്

1980 ഒക്ടോബർ മാസത്തിലെ വിശാലകേരളം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ അമ്പലത്തിലെ ശീട്ടുകളി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പത്രപ്രവർത്തകനും, ഉപന്യാസകാരനും, ചെറുകഥാകൃത്തുമായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ 1069 ൽ എഴുതിയ ശീട്ടുകളി എന്ന ചെറുകഥയെ പറ്റിയാണ് ലേഖനം. മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാവികൃതിയുടെ കർത്താവു കൂടിയാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ. വിജ്ഞാനവും നർമ്മവും കലർത്തി എഴുതിയ ശീട്ടുകളി എന്ന ചെറുകഥക്ക് വേണ്ടത്ര ജനശ്രദ്ധ കിട്ടാതെ പോയി എന്ന് ലേഖകൻ ഖേദം പ്രകടിപ്പിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1980 - അമ്പലത്തിലെ ശീട്ടുകളി - സി. കെ. മൂസ്സത്

1980 – അമ്പലത്തിലെ ശീട്ടുകളി – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അമ്പലത്തിലെ ശീട്ടുകളി
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1980
  • താളുകളുടെ എണ്ണം: 4
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1980 – ലീലാകാവ്യദർശനം – സി. കെ. മൂസ്സത്

1980 ജൂലായ് മാസത്തിലെ വിശാലകേരളം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ലീലാകാവ്യദർശനം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സാഹിത്യകാരനും, വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്ററും, ലീലാഹൃദയം എന്ന കൃതിയുടെ കർത്താവുമായ കരിമ്പുഴ രാമകൃഷ്ണൻ്റെ “ആശാൻ്റെ ലീലാകാവ്യത്തിന് ഒരാമുഖം” എന്ന പുസ്തകത്തിൻ്റെ വായനയിൽ ആശാൻ കവിതയെ കുറിച്ചുള്ള ഒരു പഠനമാണ് ലേഖന വിഷയം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1980 - ലീലാകാവ്യദർശനം - സി. കെ. മൂസ്സത്

1980 – ലീലാകാവ്യദർശനം – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ലീലാകാവ്യദർശനം
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1980
  • താളുകളുടെ എണ്ണം: 6
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1971 – പ്രകൃതിശാസ്ത്രം – സി. കെ. മൂസ്സത്

1971 മാർച്ച് 7ന് ഇറങ്ങിയ മാതൃഭൂമി ആഴ്ചപതിപ്പിൽ സി. കെ. മൂസ്സത് എഴുതിയ പ്രകൃതിശാസ്ത്രം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1883 ൽ ജർമ്മൻ പാതിരിയും, ഗുണ്ടർട്ടിൻ്റെ അനുയായിയും, മലയാളം പണ്ഡിതനുമായ ജോഹന്നസ് ഫ്രോൺമോയർ എഴുതി മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യത്തെ ഭൗതികശാസ്ത്ര പുസ്തകമായ പ്രകൃതിശാസ്ത്രം വിശാഖം തിരുനാൾ മഹാരാജാവിനു സമർപ്പിക്കുകയുണ്ടായി. ഈ പുസ്തകത്തിൻ്റെ രസകരമായ ഉള്ളടക്കത്തെ പറ്റിയാണ് ഈ ലേഖനം. ചോദ്യോത്തര രീതിയിൽ ഉള്ള  പുസ്തകത്തിൽ 447 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളായാണ് കൃതി രചിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ ഇംഗ്ലീഷ് പദങ്ങൾക്ക് മലയാള ഭാഷയിലുള്ള സമാന വാക്കുകളുടെ ഭാഷാപരമായ പ്രത്യേകതകളും പോരായ്മകളും ലേഖകൻ എടുത്തു പറയുന്നു. വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യവൽക്കരണ പ്രശ്നത്തെ ശരിയായ വെളിച്ചത്തിൽ കണ്ട് എഴുതിയ ഒരു ശ്രേഷ്ഠ ഗ്രന്ഥമായി ഈ പുസ്തകത്തെ ലേഖകൻ നോക്കിക്കാണുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1971 - പ്രകൃതിശാസ്ത്രം - സി. കെ. മൂസ്സത്

1971 – പ്രകൃതിശാസ്ത്രം – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  പ്രകൃതിശാസ്ത്രം 
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1973 – കേരളവർമ്മയുടെ ഗണപതി സ്തുതി – സി. കെ. മൂസ്സത്

1973 ഒക്ടോബർ മാസത്തിലെ വിജ്ഞാന കൈരളി (പുസ്തകം 05 ലക്കം 05) ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ കേരളവർമ്മയുടെ ഗണപതി സ്തുതി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ആയിരുന്നു മരുമകനായ എ ആർ രാജരാജവർമ്മയെ കാവ്യലോകത്തേക്ക് ഉപനയിച്ചത്. കവിതാരചനക്ക് തുടക്കം കുറിച്ച ഗണപതിസ്തുതി എന്ന കവിതാ രചനയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ലേഖന വിഷയം. കവിതാരചനയിൽ എ. ആറിൻ്റെ വളർച്ചയും, ദ്വിതീയാക്ഷര പ്രാസത്തെ ചൊല്ലിയുള്ള രണ്ടുപേരുടെയും പിണക്കങ്ങളും, അനുരഞ്ചനവും ലേഖനത്തിൽ കടന്നുവരുന്നുണ്ട്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1973 - കേരളവർമ്മയുടെ ഗണപതി സ്തുതി - സി. കെ. മൂസ്സത്

1973 – കേരളവർമ്മയുടെ ഗണപതി സ്തുതി – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേരളവർമ്മയുടെ ഗണപതി സ്തുതി
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1973
  • താളുകളുടെ എണ്ണം: 4
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ദിവാൻ ഇടക്കുന്നി ശങ്കരവാരിയർ – സി. കെ. മൂസ്സത്

ക്ഷേത്രദർശനം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ
ദിവാൻ ഇടക്കുന്നി ശങ്കരവാരിയർ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു മുൻപ് തൃശ്ശൂർ ജില്ലയിലെ ഇടക്കുന്നിയിൽ ജനിച്ച ശങ്കരവാരിയർ കൊച്ചി സംസ്ഥാനത്തിൻ്റെ ശില്പി എന്ന വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമായിരുന്നു. 1840 ൽ ശങ്കരവാരിയർ കൊച്ചി ദിവാനായി നിയമിതനായി. അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതത്തെകുറിച്ചുള്ള ഒരു അനുസ്മരണമാണ് ലേഖനവിഷയം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

ദിവാൻ ഇടക്കുന്നി ശങ്കരവാരിയർ - സി. കെ. മൂസ്സത്
ദിവാൻ ഇടക്കുന്നി ശങ്കരവാരിയർ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ദിവാൻ ഇടക്കുന്നി ശങ്കരവാരിയർ
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 4
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

നാലപ്പാടും ഹാസ സാഹിത്യവും – സി. കെ. മൂസ്സത്

നാലപ്പാട്ട് നാരായണമേനോൻ്റെ ഹാസ്യ കവിതകളെ അധികരിച്ച് സി. കെ. മൂസ്സത് എഴുതിയ നാലപ്പാടും ഹാസ സാഹിത്യവും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നാലപ്പാട്ടിൻ്റെ പുകയിലമാഹാത്മ്യം കിളിപ്പാട്ട്, ദൈവഗതി ഓട്ടൻ തുള്ളൽ പാട്ട് എന്നീ കൃതികളിലെ ഹാസ്യരസപ്രധാനമായ വരികൾ ഉദ്ധരിച്ചുകൊണ്ട് നാലപ്പാട്ട് കൃതികളിലെ ഹാസ്യാത്മകതയെ പറ്റി ഉപന്യസിക്കുകയാണ് ഈ ലേഖനത്തിൽ സി. കെ. മൂസ്സത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

നാലപ്പാടും ഹാസ സാഹിത്യവും - സി. കെ. മൂസ്സത്

നാലപ്പാടും ഹാസ സാഹിത്യവും – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നാലപ്പാടും ഹാസ സാഹിത്യവും
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 6
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1978 – വള്ളത്തോളിൻ്റെ ബാല്യകാല കൃതികൾ – സി. കെ. മൂസ്സത്

1978 ൽ പ്രസിദ്ധീകരിച്ച കിങ്ങിണി വള്ളത്തോൾ പതിപ്പിൽ സി. കെ. മൂസ്സത് എഴുതിയ വള്ളത്തോളിൻ്റെ ബാല്യകാല കൃതികൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി വള്ളത്തോളിൻ്റെ ആദ്യകൃതിയായി പ്രസിദ്ധീകരിച്ചത് ഋതുവിലാസമാണെങ്കിലും, അദ്ദേഹത്തിൻ്റെ കന്നിക്കാവ്യം ചന്ദ്രികാപരിണയം എന്ന കൈകൊട്ടിക്കളിപ്പാട്ടാണെന്ന് കാര്യകാരണ സഹിതം സമർത്ഥിക്കുകയാണ് ഈ ലേഖനത്തിൽ സി. കെ. മൂസ്സത്. വള്ളത്തോളിൻ്റെ കന്നിക്കാവ്യം എന്ന നിലയിലും, കുടുംബപരദേവതയെ സ്മരിക്കുന്ന കാവ്യം എന്ന നിലയിലും കൈകൊട്ടിക്കളിക്ക് ഉത്തമം എന്ന നിലക്കും ശ്രദ്ധേയമായ കാവ്യമാണിത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1978 - വള്ളത്തോളിൻ്റെ ബാല്യകാല കൃതികൾ - സി. കെ. മൂസ്സത്
1978 – വള്ളത്തോളിൻ്റെ ബാല്യകാല കൃതികൾ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വള്ളത്തോളിൻ്റെ ബാല്യകാല കൃതികൾ 
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം:7
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1982 – രാമകഥാസ്വാധീനം നാലാപ്പാടനിൽ – സി.കെ. മൂസ്സത്

പ്രശസ്ത മലയാളസാഹിത്യകാരനായിരുന്നു നാലപ്പാട്ട് നാരായണമേനോൻ്റെ രചനകളിൽ രാമായണം എത്രകണ്ട് സ്വാധീനം ചെലുത്തിയിരുന്നു എന്ന വിഷയം കൈകാര്യം ചെയ്യുന്ന സി.കെ. മൂസ്സതിൻ്റെ രാമകഥാസ്വാധീനം നാലാപ്പാടനിൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഈ വിഷയത്തിൽ തൻ്റെ വാദം സ്ഥാപിക്കാനായി സി.കെ. മൂസ്സത്, നാലപ്പാട്ട് നാരായണമേനോൻ്റെ വിവിധ കൃതികൾ വിശകലനത്തിന് വിധേയമാക്കുന്നു. ഈ ലേഖനം നാരായണാ യു.പി.എസ്. സുവർണ്ണജൂബിലി സ്മാരകഗ്രന്ഥത്തിലാണ് വന്നിടുള്ളതെന്ന് ലഭ്യമായ താളുകളിൽ കാണുന്ന മെറ്റാഡാറ്റ സൂചിപ്പിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1982 – രാമകഥാസ്വാധീനം നാലാപ്പാടനിൽ – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: രാമകഥാസ്വാധീനം നാലാപ്പാടനിൽ
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 8
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

കിളിമാനൂരിൻ്റെ ഗുരുകടാക്ഷം – സി.കെ.മൂസ്സത്

കിളിമാനൂർ കേശവൻ എഴുതിയ ഗുരുകടാക്ഷം എന്ന കവിതാ സമാഹാരത്തിൻ്റെ ഗ്രന്ഥാവലോകനമായ കിളിമാനൂരിൻ്റെ ഗുരുകടാക്ഷം എന്ന സി.കെ.മൂസ്സതിൻ്റെ  ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ശ്രീനാരായണഗുരുദേവൻ്റെ ബാഹ്യാന്തരഭാവങ്ങളെ പരാമർശിച്ചുകൊണ്ട് കിളിമാനൂർ കേശവൻ പല അവസരങ്ങളിലായി രചിച്ചിട്ടുള്ള കവിതകളുടെ സമാഹാരമാണ് ഗുരുകടാക്ഷം. കേരളത്തിലുണ്ടായ മഹാകാവ്യങ്ങളിൽ ഒന്നായ ഗുരുദേവ കർണ്ണാമൃതം എന്ന കൃതിയുടെ കർത്താവാണ് കിളിമാനൂർ കേശവൻ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

കിളിമാനൂരിൻ്റെ ഗുരുകടാക്ഷം - സി.കെ.മൂസ്സത്

കിളിമാനൂരിൻ്റെ ഗുരുകടാക്ഷം – സി.കെ.മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  കിളിമാനൂരിൻ്റെ ഗുരുകടാക്ഷം
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 5
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി