1975 ഒക്ടോബർ മാസത്തെ വിജ്ഞാനകൈരളി ആനുകാലികത്തിൽ (പുസ്തകം 07 ലക്കം 05) സി. കെ. മൂസ്സത് എഴുതിയ അക്ഷരസംഖ്യകൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പ്രാചീനഗണിതത്തിൽ ഉപയോഗിക്കപ്പെട്ടിരുന്ന അക്കങ്ങളും സംഖ്യകളും ആക്ഷരങ്ങളിൽ കൂടിയായതുകൊണ്ടുള്ള ദുർഗ്രാഹ്യതയെ ലേഖനം പരിശോധിക്കുന്നു. പാശ്ചാത്യ അക്ക വ്യവസ്ഥയെയും, പ്രാചീന ഭാരതത്തിലെ അക്ക വ്യവസ്ഥയെയും അക്ഷരങ്ങളിൽ കൂടി എങ്ങിനെയാണ് സംവേദിച്ചിരുന്നത് എന്ന് ഉദാഹരണസഹിതം ലേഖകൻ പറഞ്ഞുതരുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ക്ഷേത്രദർശനം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ മതസാഹോദര്യമെന്തിന് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഹിന്ദു മുസ്ലീം മതഗ്രന്ഥങ്ങൾ ഉദ്ധരിച്ചുകൊണ്ട് മതങ്ങൾ തമ്മിൽ ഉള്ള ആശയ സമാനതകളെ കുറിച്ചും, എല്ലാ മതങ്ങളും പരസ്പര ബഹുമാനത്തിലും സൗഹൃദത്തിലും വർത്തിക്കേണ്ട ആവശ്യകതയെ കുറിച്ചുമാണ് ലേഖനം ചർച്ച ചെയ്യുന്നത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ദേശീയ അവാർഡ് നേടിയ അധ്യാപകരെ പരിചയപ്പെടുത്തുന്ന ഒരു ആനുകാലിക പംക്തിയിൽ സി. കെ മൂസ്സത് എഴുതിയ ആദർശ ശീലനായ ഗോപാലമേനോൻ മാസ്റ്റർ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1958 മുതല്‍ 1963 വരെ പാലക്കാട് മോത്തിലാൽ മുനിസിപ്പൽ ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്നു ഗോപാലന്‍ മേനോന്‍. മികച്ച അദ്ധ്യപനത്തിനുള്ള ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങുന്നതിനായി ഇന്ത്യന്‍ പ്രസിഡൻ്റിൻ്റെ കൊട്ടാരത്തിലെത്തിയ അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങി അല്പസമയം കഴിഞ്ഞപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയും കൊട്ടാരത്തില്‍ വെച്ചുതന്നെ കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തു. തൻ്റെ ജീവിതവും, സമയവും, അറിവും, കഴിവും കലാലയത്തിനുവേണ്ടി സമര്‍പ്പിച്ച് ചരിത്രത്തിലേക്ക് നടന്നുപോയ ഗോപാലമേനോന്‍ മാസ്റ്ററെ അനുസ്മരിക്കുകയാണ് ലേഖകൻ.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ഗാന്ധിമാർഗ്ഗം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ കേളപ്പൻ സ്മരണകൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരള ഗാന്ധി കെ. കേളപ്പൻ്റെ വിയോഗവേളയിൽ ലേഖകന് കേളപ്പജിയുമായുണ്ടായിരുന്ന വ്യക്തിപരമായ അനുഭവങ്ങളുടെ ഓർമ്മകൾ ഉൾപ്പെടുത്തി എഴുതിയ ലേഖനമാണിത്. ലേഖകൻ സ്കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ അവിടെ കേളപ്പൻ വന്നതും, മഹാത്മാഗാന്ധിയുടെ ചിതാഭസ്മം കേളപ്പൻ നിളാതീരത്ത് നിമജ്ജനം ചെയ്തതും, മൂസ്സത് സഹോദരന്മാർ നടത്തിയിരുന്ന അച്ചടിശാലയും സാഹിത്യപ്രസിദ്ധീകരണവും കേളപ്പജിയുടെ സംഘടനയായ പി. എസ്. പി ക്ക് അവരുടെ പ്രസിദ്ധീകരണമായ സമദർശി മാസികക്ക് വിട്ടുകൊടുത്ത കാര്യവും, ലേഖകൻ്റെ സഹധർമ്മിണിയെ ആശുപത്രിയിലെത്തി സന്ദർശിച്ച കാര്യവും മറ്റുള്ള കേളപ്പൻ സ്മരണകളും ആണ് ലേഖനത്തിൻ്റെ ഉള്ളടക്കം.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
വിശാലകേരളം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ പ്രപഞ്ചോത്പത്തി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1500 കോടി വർഷങ്ങൾക്കു മുൻപ് പ്രപഞ്ചം മുഴുവൻ ഒരു ബിന്ദുവിൽ സമ്മർദ്ദിതമായി വർത്തിച്ചിരുന്ന ഘട്ടത്തിൽ വൻ ദ്രവ്യസ്ഫോടനം സംഭവിച്ചാണ് പ്രപഞ്ചോല്പത്തി ഉണ്ടായത് എന്നതാണ് ഐൻസ്റ്റൈൻ്റെ സാപേക്ഷതാസാമാന്യ സിദ്ധാന്തത്തിൻ്റെ അടിസ്ഥാനം. അങ്ങിനെ എങ്കിൽ ഈ സ്ഫോടനം എങ്ങിനെ ഉണ്ടായി, അതിനു മുൻപ് എന്തായിരുന്നു പ്രപഞ്ചത്തിൻ്റെ അവസ്ഥ ഈ അളവിൽ ദ്രവ്യമുണ്ടായതെങ്ങിനെ തുടങ്ങിയ ചില ശാസ്ത്ര സമസ്യകൾക്ക് ഉത്തരം തേടുകയാണ് ലേഖകൻ.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1974 നവംബർ മാസത്തിലെ ഗ്രന്ഥാലോകം മാസികയിൽ സി. കെ. മൂസ്സത് എഴുതിയ ശാസ്ത്രഗ്രന്ഥങ്ങൾ; തെറ്റും തിരുത്തും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ശാസ്ത്രഗ്രന്ഥങ്ങൾ മാതൃഭാഷയിൽ നിർമ്മിക്കപ്പെടേണ്ടതുണ്ടോ എന്ന അന്വേഷണമാണ് ലേഖന വിഷയം. കോട്ടയത്തെ ഭാഷാപോഷിണിയും തൃശൂരിലെ വിദ്യാവിനോദിനിയും പരസ്പരം യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച അവസരത്തിൽ സി. അച്ചുതമേനോൻ എഴുതിയ ഭാഷാപരിഷ്കാരം എന്ന ലേഖനത്തെ ആസ്പദമാക്കിയാണ് ലേഖനം തുടങ്ങുന്നത്. ശാസ്ത്രഗ്രന്ഥങ്ങൾ മലയാളത്തിൽ പ്രചരിക്കുമ്പോൾ ഭാഷയുടെ അഴകും, ഒഴുക്കും ശുദ്ധിയും നഷ്ടപ്പെടുമെന്ന ആശങ്കയും പങ്കുവെക്കുന്നു ലേഖകൻ.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1990 ൽ സി. കെ. മൂസ്സത് രചിച്ച് വള്ളത്തോൾ വിദ്യാപീഠം പ്രസിദ്ധീകരിച്ച കവികുലഗുരു പി. വി. കൃഷ്ണവാരിയർ എന്ന ജീവചരിത്ര ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കവി, സഹൃദയൻ, കാവ്യ വിമർശകൻ, ചരിത്രഗവേഷകൻ, പത്രപ്രവർത്തകൻ, പുസ്തക പ്രസാധകൻ എന്നീ നിലകളിൽ പ്രശസ്തനായ
കവികുല ഗുരു പി.വി.കൃഷ്ണവാര്യർ കേരളത്തിലെ ആദ്യകാല ശാസ്ത്രമാസികയായ ധന്വന്തരി വൈദ്യമാസിക, ധനശാസ്ത്ര മാസികയായ ലക്ഷ്മീ വിലാസം എന്നിവയുടെ പത്രാധിപരായിരുന്നു . ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ മലയാള സാഹിത്യത്തിലുണ്ടായ എല്ലാ പ്രവണതകളുടെയും കേന്ദ്രമായി പ്രവർത്തിച്ച സാഹിത്യകാരനായിരുന്നു അദ്ദേഹം. ഈ ബൃഹത്ഗ്രന്ഥത്തിൽ കൃഷ്ണവാരിയരുടെ വ്യക്തിജീവിതത്തെക്കാളുപരി പ്രതിപാദിക്കപ്പെട്ടിരിക്കുന്നത് ആ കാലഘട്ടത്തിൽ മലയാള സാഹിത്യത്തിലുണ്ടായിട്ടുള്ള സംഭവങ്ങളെ കുറിച്ചും അതിൻ്റെ പശ്ചാത്തലത്തെ കുറിച്ചുമാണ് എന്ന് ആമുഖപ്രസ്താവനയിൽ കവി അക്കിത്തം സാക്ഷ്യപ്പെടുത്തുന്നു.
പന്തളം കേരളവർമ്മയുടെ ഉടമസ്ഥതയിലും പത്രാധിപത്യത്തിലും 1904 നവംബർ 16 ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാള മാസികയായ കവനകൗമുദി ഒരു വർഷത്തിനു ശേഷം വള്ളത്തോൾ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ,കുറ്റിപ്പുറം എന്നിവരുടെ മേൽനോട്ടത്തിൽ നാലു വർഷത്തോളം മാത്രമെ തുടരാൻ സാധിച്ചുള്ളൂ. പിന്നീട് ഇരുപത്തൊന്നു വർഷക്കാലം കൃഷ്ണവാരിയർ കോട്ടക്കൽ നിന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി. മുഖപ്രസംഗം, പരസ്യങ്ങൾ, കത്തുകൾ, അറിയിപ്പുകൾ തുടങ്ങി ഉള്ളടക്കം പൂർണ്ണമായും പദ്യരൂപത്തിലായിരുന്നു എന്നതായിരുന്നു ഈ മാസികയുടെ പ്രത്യേകത. കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകനായ വൈദ്യരത്നം പി. എസ്. വാരിയർ കൃഷ്ണവാരിയരുടെ ജ്യേഷ്ഠ സഹോദരനാണ്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1977ൽ കരുനാഗപള്ളി ഗവണ്മെൻ്റ് യു പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച
യുഗചൈതന്യം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ വെള്ളത്തുള്ളി: വസ്തുവും വീക്ഷണവും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വെള്ളത്തുള്ളിയെ കുറിച്ച് കവികളുടെ ഭാവനയിലും, ശാസ്ത്രജ്ഞന്മാരുടെ വീക്ഷണകോണിലും വരുന്ന ആശയങ്ങളെ പരിശോധിക്കുകയാണ് ലേഖകൻ. മഹാകവി കുമാരനാശാൻ, ഉള്ളൂർ എന്നിവരുടെ വെള്ളത്തെ ആധാരമാക്കിയ കാവ്യശകലങ്ങളും, ശാസ്ത്രകാരന്മാർ വെള്ളത്തെ രസതന്ത്രപരമായി എങ്ങിനെ സമീപിക്കുന്നുവെന്ന കാര്യങ്ങളും വിശദീകരിക്കുന്നു സി. കെ മൂസ്സത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
കേരള സർക്കാർ സാംസ്കാരിക വകുപ്പിൻ്റെ പ്രസിദ്ധീകരണ വിഭാഗം 1984 ൽ പ്രസിദ്ധീകരിച്ച സി. കെ. മൂസ്സത് എഴുതിയ മഹാകവി വള്ളത്തോൾ – ജീവചരിത്രം – ഒന്നാം ഭാഗം, 1989ൽ പ്രസിദ്ധീകരിച്ച വള്ളത്തോൾ – ജീവചരിത്രം – രണ്ടാം ഭാഗം – എന്നീ പുസ്തകങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
കേരള സർക്കാർ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് പുറത്തിറക്കിയിട്ടുള്ള പുസ്തകങ്ങളുടെ പ്രമുഖ ശ്രേണിയിലെ ഒരു പുസ്തക പരമ്പരയാണ് കേരളീയ മഹാത്മാക്കൾ. കേരളത്തിൽ ജനിച്ചു വളർന്ന് കേരളീയ ചരിത്രത്തിനും, സാഹിത്യത്തിനും, സംസ്കാരത്തിനും, സാമൂഹിക ജീവിതത്തിനും കാലാതിവർത്തിയായ സംഭാവനകൾ നൽകിയ മഹത്മാക്കളുടെ സമഗ്ര ജീവചരിത്രങ്ങളും, അവരുടെ സേവനങ്ങളെ പറ്റിയുള്ള വിശദമായ പഠനങ്ങളും ആണ് പരമ്പരയുടെ ഉള്ളടക്കം. പ്രസ്തുത പുസ്തകപരമ്പരയിലെ ആദ്യത്തെ കൃതിയാണ് സി. കെ. മൂസ്സത് രണ്ടു ഭാഗങ്ങളിലായി തയ്യാറാക്കിയിട്ടുള്ള ഈ ജീവചരിത്ര പുസ്തകങ്ങൾ.
കേരള വാല്മീകിയായി വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ നാരായണമേനോൻ ദേശീയ കവിയായി അറിയപ്പെട്ടു.1878 ഒക്ടോബർ 16-ന് മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ട് മല്ലിശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. അമ്മാവനായിരുന്ന വള്ളത്തോൾ രാവുണ്ണിമേനോന് കീഴിൽ നടന്ന സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു. വാല്മീകി രാമായണവിവർത്തനം 1907-ൽ പൂർത്തിയാക്കി. 1908-ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് ‘ബധിരവിലാപം’ എന്ന കവിത രചിച്ചത്. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേവർഷം കേരളോദയത്തിൻ്റെ പത്രാധിപനായി.ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായ അദ്ദേഹം ദേശസ്നേഹം തുളുമ്പുന്ന നിരവധി കവിതകൾ രചിച്ചിട്ടുണ്ട്.
വള്ളത്തോൾ സാഹിത്യ ജീവിതത്തിലേക്ക് കടന്നുവരുമ്പോഴുള്ള മലയാള സാഹിത്യ രംഗം, അന്നത്തെ കേരളീയ സാമൂഹ്യ ജീവിത പശ്ചാത്തലം, അദ്ദേഹത്തിൻ്റെ തലമുറക്കാർ മലയാള സാഹിത്യത്തില വരുത്തിയ പരിവർത്തനങ്ങൾ, അതിൽ വള്ളത്തോൾ വഹിച്ച പ്രാധാന്യം, പിൻ തലമുറയിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം തുടങ്ങിയ കാര്യങ്ങൾ വളരെ വിശദമായി യഥാക്രമം 740 പേജുകളുള്ള ഒന്നാം ഭാഗത്തിലും 910 പേജുകളുള്ള രണ്ടാം ഭാഗത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ജീവചരിത്രരചനക്കുവേണ്ടി ആത്മാർപ്പണത്തോടെ വളരെ ക്ലേശങ്ങൾ സഹിച്ച് രചനക്കാവശ്യമായ ചരിത്രരേഖകൾ അന്വേഷിച്ചു കണ്ടെടുത്ത് ജീവചരിത്രത്തിൽ ചേർക്കുക വഴി, മലയാള ഭാഷക്കും ചരിത്രത്തിനും, സംസ്കാരത്തിനും മഹത്തായ ഒരു സംഭാവനയാണ് ഈ പുസ്തകങ്ങളുടെ രചനയിലൂടെ സി. കെ. മൂസ്സത് നിർവ്വഹിച്ചിട്ടുള്ളത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 2 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
പേര്: മഹാകവി വള്ളത്തോൾ – ജീവചരിത്രം – ഒന്നാം ഭാഗം – സി. കെ. മൂസ്സത്
പ്രസിദ്ധീകരണ വർഷം: 1984
താളുകളുടെ എണ്ണം: 740
പ്രസാധകർ: Department of Cultural Publications, Govt. of Kerala
സി. കെ. മൂസ്സത് സംസ്ഥാന അധ്യക്ഷനായിരുന്ന തപസ്യ കലാ സാംസ്കാരിക വേദി എന്ന സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് സി. കെ. മൂസ്സത് അവരുടെ മുഖപത്രമായ തപസ്യയിൽ എഴുതിയ തപസ്യ എന്തിനു വേണ്ടി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തപസ്യ കലാകാരൻ്റെ സ്വാതന്ത്ര്യത്തിനും, അതിൻ്റെ നേതൃത്വത്തിന് ഭാരതീയ സംസ്കാരത്തിനോട് പ്രതിബദ്ധതയുണ്ടാകേണ്ടതിൻ്റെ ആവശ്യത്തിനും വേണ്ടി നിലകൊള്ളുന്ന സംഘടനയാണെന്നും, ഓരോ ജില്ലാ യൂണിറ്റുകളും അതാതു പ്രദേശത്തെ ജനജീവിതവുമായി ഇണങ്ങി അതിനു ശുദ്ധിയും കർമ്മോന്മുഖതയും നൽകാൻ ശ്രമിക്കേണ്ടതാണെന്നും ലേഖനത്തിൽ പറയുന്നു.