1986 – ദശവാർഷികത്തിന് കോട്ടയത്തെത്തുമ്പോൾ – സി. കെ. മൂസ്സത്

1986 ൽ പ്രസിദ്ധീകരിച്ച തപസ്യ ദശവാർഷിക സ്മരണികയിൽ സി. കെ. മൂസ്സത് എഴുതിയ ദശവാർഷികത്തിന് കോട്ടയത്തെത്തുമ്പോൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തപസ്യ കലാസാഹിത്യ വേദിയുടെ പത്താം വാർഷികത്തിനു കോട്ടയത്തേക്ക് വരുമ്പോൾ കോട്ടയത്തിൻ്റെ സാഹിത്യസാംസ്കാരിക ചരിത്രപ്രാധാന്യത്തെ ഓർത്തെടുക്കുകയാണ് ലേഖകൻ. ബ്രീട്ടീഷ് റെസിഡെൻ്റും പിന്നീട് തിരുവിതാംകൂർ ദിവാനുമായ കേണൽ മൺറോയുടെകാലത്ത് കോട്ടയിം സി. എം. എസ് സഭയുടെ ആസ്ഥാനമായതും, അവിടെ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മനോരമ, ഭാഷാപോഷിണി എന്നീ ആനുകാലികങ്ങളിൽ അന്നത്തെ സാഹിത്യ പ്രതിഭകളായിരുന്ന കൊട്ടാരത്തിൽ ശങ്കുണ്ണി, മൂർക്കോത്തു കുമാരൻ, ഐ. സി. ചാക്കോ, പി. കെ നാരായണപിള്ള, കേരളവർമ്മ വലിയകോയിതമ്പുരാൻ, ഏ. ആർ, രാജ രാജ വർമ്മ, കെ. സി. കേശവപിള്ള തുടങ്ങിയവരുടെ സാഹിത്യ ശ്ലോകങ്ങൾ, സമസ്യകൾ, പദ്യങ്ങൾ എന്നിവയെ ലേഖന വിഷയമാക്കുന്നു. 1957ൽ കോട്ടയത്ത് ചേർന്ന സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനത്തെയും  സി. കെ മൂസ്സത് ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 1986 - ദശവാർഷികത്തിന് കോട്ടയത്തെത്തുമ്പോൾ - സി. കെ. മൂസ്സത്
1986 – ദശവാർഷികത്തിന് കോട്ടയത്തെത്തുമ്പോൾ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ദശവാർഷികത്തിന് കോട്ടയത്തെത്തുമ്പോൾ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1986
  • താളുകളുടെ എണ്ണം: 4
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *