1949 – ഭൂമിശാസ്ത്രം- രണ്ടാം പുസ്തകം – രണ്ടാം ഫാറത്തിലേയ്ക്ക്

1949-ൽ പ്രസിദ്ധീകരിച്ച, ഭൂമിശാസ്ത്രം- രണ്ടാം പുസ്തകം – രണ്ടാം ഫാറത്തിലേയ്ക്ക്എന്ന പാഠപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1949 - ഭൂമിശാസ്ത്രം- രണ്ടാം പുസ്തകം - രണ്ടാം ഫാറത്തിലേയ്ക്ക്
1949 – ഭൂമിശാസ്ത്രം- രണ്ടാം പുസ്തകം – രണ്ടാം ഫാറത്തിലേയ്ക്ക്

1940-കളുടെ അവസാനത്തിൽ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി തയ്യാറാക്കപ്പെട്ട പാഠപുസ്തകമാണിത്. പഴയ വിദ്യാഭ്യാസ രീതി അനുസരിച്ചുള്ള ക്ലാസ് വിഭജനമാണിത്. ഇന്നത്തെ ഏകദേശം ഏഴാം ക്ലാസിന് (Grade 7) തുല്യമാണ് ‘രണ്ടാം ഫാറം’.

ആമസോൺ നദീതടത്തിലെ മഴക്കാടുകളെയും (Selvas) അവിടെയുള്ള ഗോത്രവർഗ്ഗക്കാരെയും കുറിച്ച് പുസ്തകം വിവരിക്കുന്നു. പരാഗ്വേ, ഉറുഗ്വേ, അർജൻ്റീന എന്നിവിടങ്ങളിലെ നദീതടങ്ങൾ ഇതിൽ പ്രധാനപ്പെട്ടവയാണ്. അക്കാലത്തെ കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ വന-കൃഷി മേഖലകളുടെ പ്രാധാന്യം വ്യക്തമാക്കുന്നതിനൊപ്പം, കിഴക്കൻ ഏഷ്യയുടെയും മധ്യേഷ്യയുടെയും ഭൂപ്രകൃതി, ജനജീവിതം, ചൈനയുടെയും ജപ്പാൻ്റെയും കാലാവസ്ഥ, ജനങ്ങളുടെ ജീവിതരീതി എന്നിവയും ചർച്ച ചെയ്യുന്നു. റഷ്യയുടെ മഞ്ഞുപുതച്ച സൈബീരിയൻ മേഖലയെയും അവിടുത്തെ പ്രശസ്തമായ റെയിൽപ്പാതയെയും (Trans-Siberian Railway) കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകത്തിൽ ഭൂമിയിൽ ഒരു സ്ഥലത്തിൻ്റെ സ്ഥാനം കണ്ടെത്തുന്നത് എങ്ങനെ എന്നും,(അക്ഷാംശരേഖാംശങ്ങൾ (Latitudes & Longitudes)) ഭൂമിയുടെ ഉപരിതലത്തിലെ കാര്യങ്ങൾ അടയാളപ്പെടുത്തിയുള്ള ഭൂപടങ്ങൾ എങ്ങനെ പഠിക്കണമെന്നും വിശദീകരിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഭൂമിശാസ്ത്രം- രണ്ടാം പുസ്തകം – രണ്ടാം ഫാറത്തിലേയ്ക്ക്
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 156
  • അച്ചടി: The Prakash Printing & Publishing House, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1959 – ചിത്രമണ്ഡപം

1959-ൽ പ്രസിദ്ധീകരിച്ച, വക്കം അബ്ദുൽഖാദർ എഴുതിയ ചിത്രമണ്ഡപം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ചിത്രകാരൻ ബ്രഷ് ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നതുപോലെ, എഴുത്തുകാരൻ വാക്കുകൾ ഉപയോഗിച്ച് ഒരാളുടെ വ്യക്തിത്വത്തിന്റെ “ചിത്രം” വരയ്ക്കുന്നതാണ് പെൻ പോർട്രെയ്റ്റ്സ്. ഈ പുസ്തകത്തിൽ,  മലയാളത്തിലെ സാഹിത്യകാരന്മാരിൽ ചിലരെ വക്കം അബ്ദുൽഖാദർ തൻ്റെ തൂലികാചിത്രരചനയിലൂടെ അടയാളപ്പെടുത്തുന്നു. വൈക്കം മുഹമ്മദ് ബഷീർ, കേശവദേവ്, കുറ്റിപ്പുഴ കൃഷ്ണപിള്ള, എൻ. ഗോപാലപിള്ള, എൻ. കൃഷ്ണപിള്ള, എം.പി. പോൾ, ഇ.എം കോവൂർ എന്നിവരെക്കുറിച്ചാണ് ഇതിലെഴുതിയിട്ടുള്ളത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ചിത്രമണ്ഡപം
  • രചയിതാവ്: വക്കം അബ്ദുൽഖാദർ
  • താളുകളുടെ എണ്ണം:111
  • അച്ചടി: V.V. Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1941- ഒരു സ്ത്രീയുടെ ജീവിതം – ഗി ദേ മോപ്പസങ്

1941-ൽ പ്രസിദ്ധീകരിച്ച, ഗി ദേ മോപ്പസങ് എഴുതിയ ഒരു സ്ത്രീയുടെ ജീവിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1941- ഒരു സ്ത്രീയുടെ ജീവിതം - ഗി ദേ മോപ്പസങ്
1941- ഒരു സ്ത്രീയുടെ ജീവിതം – ഗി ദേ മോപ്പസങ്

തന്മയത്വമായ സാഹിത്യശൈലിയുടെ വക്താവായ ഗി ദേ മോപ്പാസാങ്ങിൻ്റെ വിശ്വോത്തര ഫ്രഞ്ച് നോവലായ ‘ഒരു സ്ത്രീയുടെ ജീവിതം’ (Une Vie) എന്ന കൃതി മലയാളത്തിലേക്ക് വിവർവത്തനം ചെയ്തിരിക്കുന്നത് എ. ബാലകൃഷ്ണ പിള്ളയാണ്. ഗുസ്താവ് ഫ്ലോബെർട്ടിൻ്റെ ശിക്ഷണത്തിൽ വളർന്ന മോപ്പാസാങ്, ബൂർഷ്വാ സമൂഹത്തിലെ കാപട്യങ്ങളെയും സ്ത്രീജീവിതം നേരിടുന്ന വഞ്ചനകളെയും തികച്ചും നിസ്സംഗമായ  കാഴ്ചപ്പാടിലൂടെ  കൃതിയിൽ അവതരിപ്പിക്കുന്നു. വിവാഹം, മാതൃത്വം തുടങ്ങിയ പ്രമേയങ്ങളിലൂടെ സാധാരണക്കാരുടെ ജീവിതദുരിതങ്ങളെ അദ്ദേഹം അതീവ തന്മയത്വത്തോടെ പകർത്തിയിരിക്കുന്നു. കേസരി എ. ബാലകൃഷ്ണപിള്ളയുടെ ഈ മലയാളം പരിഭാഷ ഇവിടുത്തെ സ്വതന്ത്ര സാമുദായിക നോവലുകളുടെ വളർച്ചയ്ക്ക് വലിയ പ്രചോദനമായി മാറി.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഒരു സ്ത്രീയുടെ ജീവിതം
  • രചയിതാവ്: ഗി ദേ മോപ്പസങ്
  • വിവർത്തകൻ :എ. ബാലകൃഷ്ണ പിള്ള
  • പ്രസിദ്ധീകരണ വർഷം: 1941
  • താളുകളുടെ എണ്ണം: 261
  • അച്ചടി:  Mangalodayam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – അൻപത്തേഴ് ആളെ കൊന്നു

1958-ൽ പ്രസിദ്ധീകരിച്ച, സി.എ. കിട്ടുണ്ണി എഴുതിയ അൻപത്തേഴ് ആളെ കൊന്നു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

നോവലിസ്റ്റ്‌, കഥാകൃത്ത്‌, ബാലസാഹിത്യരചയിതാവ്‌, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സി.എ. കിട്ടുണ്ണി എഴുതിയ ഏഴു കഥകളാണ് ഈ പുസ്തകത്തിലുള്ളത്. നിത്യജീവിതത്തിൽ നാം കണ്ടുമുട്ടുന്ന സാധാരണ ആളുകളാണ് ഈ കഥകളിലെ കഥാപാത്രങ്ങൾ. കാലപ്പഴക്കം കൊണ്ട് ഈ പുസ്തകത്തിൻ്റെ കവർ പേജ് നഷ്ടപ്പെടുകയും ആദ്യ പേജിൽ അല്പഭാഗം കീറിപ്പോവുകയും ചെയ്തിട്ടുണ്ട്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: അൻപത്തേഴ് ആളെ കൊന്നു
  • രചയിതാവ്: സി.എ. കിട്ടുണ്ണി
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 101
  • അച്ചടി: Bhagyodayam Press, Pulikkeezhu
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – മുരളീധരൻ

1936-ൽ പ്രസിദ്ധീകരിച്ച, പന്തളം കെ.പി. രാമൻ പിള്ള എഴുതിയ മുരളീധരൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

അഞ്ചു സർഗങ്ങളായാണ് ഈ ലഘുകാവ്യത്തെ തിരിച്ചിരിക്കുന്നത്. സർഗങ്ങളെ വീണ്ടും ഒന്ന്, രണ്ട്.. എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. തെരുവിൽ അലഞ്ഞു നടക്കുന്ന അനാഥബാലനായ മുരളീധരൻ ആണ് കഥാനായകൻ. അവൻ്റെ കൈയിലുള്ള ഓടക്കുഴലിലൂടെ മനോഹരമായ സംഗീതം തെരുവിലെ സകല മനുഷ്യരും ആസ്വദിക്കുന്നു, എങ്കിലും ആ സാധു ബാലനും ഒരു മനുഷ്യനാണെന്നും അവനും മനുഷ്യസഹജമായ ആവശ്യങ്ങളുണ്ടെന്നും ഒരു നേരത്തെ ഭക്ഷണത്തിനുള്ള വകയെങ്കിലും അവൻ തൻ്റെ പാട്ടു കേൾക്കുന്ന ശ്രോതാക്കളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടെന്നതും അവർ തിരിച്ചറിയുന്നില്ല. മുരളീധരനെപ്പോലെ അനാഥരും നിർധനരുമായ ധാരാളം കലാകാരന്മാർ ഈ ലോകത്തുണ്ടെന്നതും അവരിൽ അധികം പേർക്കും പ്രോത്സാഹനമൊന്നും ലഭിക്കാത്തതിനാൽ തനിയെ അസ്തമിച്ചു പോവുകയാണെന്നും കവിതയിൽ പറയുന്നു. വൃന്ദാവനം ഗ്രന്ഥാവലിയിൽ നമ്പർ ഒന്ന് ആയാണ് ഈ കൃതി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: മുരളീധരൻ
  • രചയിതാവ്: പന്തളം കെ.പി. രാമൻ പിള്ള
  • താളുകളുടെ എണ്ണം: 59
  • അച്ചടി: B.V. Printing Works, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – ഋതു സംഹാരം – കാളിദാസൻ

1961-ൽ പ്രസിദ്ധീകരിച്ച, കാളിദാസൻ എഴുതിയ ഋതു സംഹാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാളത്തിലേയ്ക്ക് വിവർത്തനം ചൈയ്തിരിക്കുന്നത് മാവേലിക്കര അച്യുതനാണ്.

1961 - ഋതു സംഹാരം - കാളിദാസൻ
1961 – ഋതു സംഹാരം – കാളിദാസൻ

കാളിദാസൻ്റെ പ്രശസ്ത ലഘുകാവ്യമായ ഋതുസംഹാരം സംസ്കൃത സാഹിത്യത്തിലെ കാലവർണനയുടെ പരമോന്നത മാതൃകയാണ്, ആറ് ഋതുക്കളെ ശൃംഗാരം രസ പ്രദമായി ചിത്രീകരിക്കുന്നു. പ്രേമനിർഭരമായ ഹൃദയത്തിന് എല്ലാ കാലാവസ്ഥകളും മാനസോല്ലാസകരമായി മാറുമെന്ന ആശയം കാവ്യത്തിൻ്റെ സാരമാണ്. കാമുകൻ  പ്രണയിനിയോട് ഋതുപരിവർത്തനങ്ങൾ ശൃംഗാരലീലകൾക്ക് എങ്ങനെ കളമൊരുക്കുന്നു എന്ന് സൂക്ഷ്മമായി വിവരിക്കുന്നു. കാളിദാസൻ്റെ പുതുമയുള്ള ചിന്താഭാവനകളും, പ്രകൃതിയും-മനുഷ്യമനസ്സും തമ്മിലുള്ള സമന്വയത്താലും സമ്പന്നമായ കൃതി വായനയെ പൂർണമായി ആകർഷിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഋതു സംഹാരം
  • രചയിതാവ്: കാളിദാസൻ
  • വിവർത്തകൻ :മാവേലിക്കര അച്യുതൻ 
  • പ്രസിദ്ധീകരണ വർഷം: 1961
  • താളുകളുടെ എണ്ണം: 73
  • അച്ചടി: India Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1946 – മാനദണ്ഡം

1946-ൽ പ്രസിദ്ധീകരിച്ച, ജോസഫ് മുണ്ടശ്ശേരി എഴുതിയ മാനദണ്ഡം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാളത്തിലെ പ്രസിദ്ധനായ സാഹിത്യകാരനും സാഹിത്യനിരൂപകനുമായിരുന്ന മുണ്ടശ്ശേരിമാസ്റ്ററുടെ ആദ്യകാല നിരൂപണഗ്രന്ഥമാണ് മാനദണ്ഡം. സിംഹാവലോകനം, സന്ദേശം-അതൊന്നേയുള്ളൂ, കാളിദാസശൈലി എന്നീ മൂന്നു ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മാനദണ്ഡം
  • രചയിതാവ്: ജോസഫ് മുണ്ടശ്ശേരി
  • പ്രസിദ്ധീകരണ വർഷം: 1946
  • താളുകളുടെ എണ്ണം: 113
  • അച്ചടി:  Mangalodayam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – ഒരു നാടൻ പെൺകിടാവിൻ്റെ ലണ്ടൻ യാത്ര – നാടൻ പെൺകിടാവ്

1958 – ൽ പ്രസിദ്ധീകരിച്ച, ഒരു നാടൻ പെൺകിടാവിൻ്റെ ലണ്ടൻ യാത്ര എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - ഒരു നാടൻ പെൺകിടാവിൻ്റെ ലണ്ടൻ യാത്ര - നാടൻ പെൺകിടാവ്
1958 – ഒരു നാടൻ പെൺകിടാവിൻ്റെ ലണ്ടൻ യാത്ര – നാടൻ പെൺകിടാവ്

മലബാറിലെ ഒരു ഗ്രാമീണ പെൺകുട്ടി ലണ്ടനിലേക്കുള്ള യാത്രയിൽ കാണുന്ന അനുഭവങ്ങളും കാഴ്ചകളും ലളിതവും സുന്ദരവുമായ ഭാഷയിൽ, അകൃത്രിമ ശൈലിയിൽ ആകർഷകമായി എഴുതിയിരിക്കുന്നു ഈ പുസ്തകത്തിൽ. ഈ യാത്രാവിവരണം അത്ഭുതത്തോടെയുള്ള പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെയും, നിർദോഷ ഹാസ്യഫലിതത്തിലൂടെയും അവതരിപ്പിച്ചിരിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഒരു നാടൻ പെൺകിടാവിൻ്റെ ലണ്ടൻ യാത്ര
  • രചയിതാവ്: നാടൻ പെൺകിടാവ്
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 79
  • അച്ചടി: India Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – മൌക്തികമാല – ഒന്നാം ഭാഗം – കോന്നിയൂർ ഗോവിന്ദപ്പിള്ള

1930 – ൽ പ്രസിദ്ധീകരിച്ച, കോന്നിയൂർ ഗോവിന്ദപ്പിള്ള എഴുതിയ മൌക്തികമാല – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 - മൌക്തികമാല - കോന്നിയൂർ ഗോവിന്ദപ്പിള്ള
1930 – മൌക്തികമാല – കോന്നിയൂർ ഗോവിന്ദപ്പിള്ള

ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട കവിതകളുടെ സമാഹാരമാണ് ഈ കൃതി. വ്യത്യസ്തമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ലളിതമായ കവിതകളാണ് ഈ പുസ്തകത്തിൽ ഉള്ളത്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മൌക്തികമാല – ഒന്നാം ഭാഗം
  • രചന: കോന്നിയൂർ ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം:1930
  • താളുകളുടെ എണ്ണം: 64
  • അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1938 – ഒരു ഉൽബോധനം അഥവാ ചേരമർ മഹാജനസ‌ഭ – എൻ. ജോൺ ശാമുവേൽ വൈദ്യർ

1938 – ൽ പ്രസിദ്ധീകരിച്ച, എൻ. ജോൺ ശാമുവേൽ വൈദ്യർ എഴുതിയ ഒരു ഉൽബോധനം അഥവാ ചേരമർ മഹാജനസ‌ഭ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1938 - ഒരു ഉൽബോധനം അഥവാ ചേരമർ മഹാജനസ‌ഭ - എൻ. ജോൺ ശാമുവേൽ വൈദ്യർ
1938 – ഒരു ഉൽബോധനം അഥവാ ചേരമർ മഹാജനസ‌ഭ – എൻ. ജോൺ ശാമുവേൽ വൈദ്യർ

ചേരമർ സമുദായത്തിൻ്റെ ഉന്നമനം ലക്ഷ്യമാക്കി രചിച്ച ഗ്രന്ഥമാണ് ഇത്. ചേരമർസമുദായത്തിൽപ്പെട്ട എല്ലാവരെയും സമുദായഭേദം കൂടാതെ ഒന്നിച്ചുചേർത്ത് അവരുടെ പുരോഗതിക്കായി ഒരു ഘടന സൃഷ്ടിക്കണം എന്നതാണ് ഗ്രന്ഥകത്താവിൻ്റെ സങ്കൽപ്പം. അതിലേക്ക് നയിക്കാൻ ഉതകുന്ന പന്ത്രണ്ട് ലേഖനങ്ങളാണ് ഈ കൃതിയിൽ അടങ്ങിയിരിക്കുന്നത്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഒരു ഉൽബോധനം അഥവാ ചേരമർ മഹാജനസ‌ഭ
  • രചന: എൻ. ജോൺ ശാമുവേൽ വൈദ്യർ
  • പ്രസിദ്ധീകരണ വർഷം:1938
  • താളുകളുടെ എണ്ണം: 92
  • അച്ചടി: എം.എസ്. പ്രസ്സ്, കോട്ടയം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി