1929 – തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും

തത്ത്വമസി വ്യാഖ്യാനം, തത്ത്വമസി മഹാവാക്യ കട്ടിള എന്നീ പുരാതന ഗ്രന്ഥങ്ങളെ അതിൽ കൈകാര്യം ചെയ്യുന്ന വിഷയത്തിൻ്റെ സാമ്യത കൊണ്ട് ഒരുമിച്ച് ചേർത്ത് പ്രസിദ്ധീകരിച്ചിരിക്കുന്ന തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ശ്രീമൂലം മലയാളം സീരീസിൻ്റെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെ. സാംബശിവ ശാസ്ത്രി ആണ് ഈ പുസ്തകത്തിൻ്റെ എഡിറ്റർ. തത്ത്വമസി വ്യാഖ്യാനത്തിൻ്റെ ഭാഷമലയാളം ആണ്. എന്നാൽ തത്ത്വമസി മഹാവാക്യ കട്ടിളയുടെ ഭാഷ തമിഴ് പ്രധാനമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1929 - തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും
1929 – തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും
  • എഡിറ്റർ: കെ. സാംബശിവ ശാസ്ത്രി
  • പ്രസിദ്ധീകരണ വർഷം: 1929
  • താളുകളുടെ എണ്ണം: 50
  • അച്ചടി: The Government Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ – ഏ. ബാലകൃഷ്ണപിള്ള

ചിന്തകൻ വിമർശകൻ, പത്രപ്രവർത്തകൻ, നിരൂപകൻ, ചരിത്രകാരൻ എന്നീ വ്യത്യസ്തനിലകളിൽ ശ്രദ്ധേയനായിരുന്ന മലയാളസാഹിത്യകാരൻ കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാലകൃഷ്ണപിള്ള രചിച്ച സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എസ്.കെ. നായരുടെ കലാചിന്തകൾ, തകഴിയുടെ രണ്ടിടങ്ങഴി, ബാഷീറിന്റെ അനഘനിമിഷം, ചങ്ങമ്പുഴയുടെ കളിത്തോഴി തുടങ്ങി 16 ഓളം പ്രശസ്തമായ രചനകളുടെ നിരൂപണങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ നിരൂപണങ്ങൾ എല്ലാം അദ്ദേഹം മംഗളോദയം, ജയകേരളം, പുലരി, പ്രസന്നകേരളം തുടങ്ങി വിവിധ ആനുകാലികങ്ങളിൽ ആണ് ആദ്യം എഴുതിയത്. ഇങ്ങനെ വിവിധ ആനുകാലികങ്ങളിൽ എഴുതിയ ഗ്രന്ഥനിരൂപണങ്ങളുടെ സമാഹാരമാണ് സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ എന്ന ഈ പുസ്തകം. ഇതിലെ ലേഖനങ്ങളിൽ ഭൂരിപക്ഷവും തൃശൂരിൽ നിന്നു പുറത്തിറങ്ങിയിരുന്ന മംഗളോദയം മാസികയിൽ ആയിരുന്നു എന്ന് അദ്ദേഹം മുഖവരയിൽ പറയുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 - സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ - ഏ. ബാലകൃഷ്ണപിള്ള
1957 – സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ – ഏ. ബാലകൃഷ്ണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ
  • രചന: ഏ. ബാലകൃഷ്ണപിള്ള (കേസരി എ. ബാലകൃഷ്ണപിള്ള)
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 152
  • അച്ചടി: Mangalodayam Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1946 – ഹാസസാഹിത്യം – സി.കെ. മൂസ്സത്

1945-1946ൽ ചങ്ങനാശ്ശേരി സെൻ്റ് ബർക്ക് മാൻസ് കോളേജിൻ്റെ, കോളേജ് മാസികയായ Excelsior ൽ ഫ്രൊഫസർ സി.കെ. മൂസ്സത് പ്രസിദ്ധീകരിച്ച ഹാസസാഹിത്യം എന്ന ലേഖനത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ ലേഖനം പ്രസിദ്ധീകരിക്കുന്ന സമയത്ത് സി.കെ. മൂസ്സത് ചങ്ങനാശ്ശേരി സെൻ്റ് ബർക്ക് മാൻസ് കൊളേജിൽ ഫിസിക്സ് അദ്ധ്യാപകനായിരുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

ഈ ലേഖനം അടങ്ങുന്ന കൊളെജ് മാസിക ഡിജിറ്റൈസേഷനായി ലഭ്യമായത് ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിൽ നിന്നാണ്.

1946 - ഹാസസാഹിത്യം - സി.കെ. മൂസ്സത്
1946 – ഹാസസാഹിത്യം – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഹാസസാഹിത്യം
  • രചന: സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1946
  • താളുകളുടെ എണ്ണം: 4
  • അച്ചടി: St. Joseph’s Orphanage Press, Changanacherry
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1993 – ആസ്വാദനത്തിൻ്റെ സാഫല്യം – സി.കെ. മൂസ്സത്

ഫ്രൊഫസർ സി.കെ. മൂസ്സത് വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പ്രധാനപ്പെട്ട ലെഖനങ്ങൾ സമാഹരിച്ച് അദ്ദേഹത്തിൻ്റെ മരണശേഷം പ്രസിദ്ധീകരിച്ച ആസ്വാദനത്തിൻ്റെ സാഫല്യം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1993 - ആസ്വാദനത്തിൻ്റെ സാഫല്യം - സി.കെ. മൂസ്സത്
1993 – ആസ്വാദനത്തിൻ്റെ സാഫല്യം – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ആസ്വാദനത്തിൻ്റെ സാഫല്യം
  • രചന: സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1993
  • താളുകളുടെ എണ്ണം: 226
  • അച്ചടി: Das Printers, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1903 – കൎമ്മെല കുസുമം – പുസ്തകം ൧ ലക്കം ൧ – ൧൯൦൩ മാൎച്ച്

സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെല കുസുമം മാസികയുടെ 1903 മാർച്ച് മാസത്തിൽ ഇറങ്ങിയ ആദ്യലക്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1903 - കൎമ്മെല കുസുമം - പുസ്തകം ൧ ലക്കം ൧ - ൧൯൦൩ മാൎച്ച്
1903 – കൎമ്മെല കുസുമം – പുസ്തകം ൧ ലക്കം ൧ – ൧൯൦൩ മാൎച്ച്

കത്തോലിക്ക വിശ്വാസത്തെയും സന്മാർഗ്ഗത്തെയും പറ്റി മലയാളത്തിൽ യഥോചിതം പ്രതിപാദിക്കുന്നതിനു വേണ്ടിയാണ് കൎമ്മെല കുസുമം മാസിക പ്രസിദ്ധീകരിച്ചു തുടങ്ങിയതെന്ന് മാസികയുടെ ആമുഖപ്രസ്താവനയിൽ കാണുന്നു. CMI സഭയിലെ വൈദീകരുടെ ചുമതലയിലാണ് ഈ മാസിക ഇറങ്ങി കൊണ്ടിരിക്കുന്നത്. മാസിക പ്രസിദ്ധീകരിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത് അക്കാലത്തെ ചങ്ങനാശ്ശേരി ബിഷപ്പായിരുന്ന മാക്കീൽ മെത്രാൻ ആണ്.

1903 മാർച്ചിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ കൎമ്മെല കുസുമം, 2023 മാർച്ചിൽ മാർച്ചിൽ പ്രസിദ്ധീകരണത്തിൻ്റെ 120 വർഷങ്ങൾ പൂർത്തിയാക്കി. 120 വർഷം പൂർത്തിയാക്കുന്ന ഈ മാസം തന്നെ കൎമ്മെല കുസുമത്തിൻ്റെ ആദ്യ ലക്കം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നതിൽ പ്രത്യേക സന്തോഷമുണ്ട്. CMI സഭയുടെ മേജർ സെമിനാരിയായ ധർമ്മാരാം കോളേജിൽ നിന്നാണ് ഈ ആദ്യലക്കം ഡിജിറ്റൈസ് ചെയ്തു റിലീസ് ചെയ്യുന്നത് എന്നത് യാദൃശിചകം അല്ല എന്ന് ഞാൻ കരുതുന്നു.

120 വർഷം കഴിഞ്ഞപ്പോൾ മാസികയുടെ പേര് കൎമ്മെല കുസുമം എന്നതിൽ നിന്ന് കർമ്മല കുസുമം എന്നായിടുണ്ട്. ബിന്ദുരേഫം ഉപേക്ഷിച്ചതും മ്മയിൽ നിന്നു എകാരം മാറ്റിയതും ഒക്കെ 1903ലെ രീതിയിൽ നിന്ന് മലയാളഭാഷയുടെ എഴുത്തിൽ വന്ന വ്യത്യാസത്തെ സൂചിപ്പിക്കുന്നു.

കനിമൂസ യൌസേപ്പു ചാണ്ടി അച്ചൻ ആണ് ഈ മാസികയുടെ സ്ഥാപകപത്രാധിപർ. യൌസേപ്പു ചാണ്ടി അച്ചൻ പിൽക്കാലത്ത് CMI സഭയുടെ പ്രിയോർ ജനറാൾ അടക്കമുള്ള പ്രധാനപദവികളിൽ ഇരുന്നിട്ടുണ്ടെന്ന് വിവിധ ചരിത്രരേഖകളിൽ കാണുന്നു.

കനിമൂസ യൌസേപ്പു ചാണ്ടി അച്ചൻ
കനിമൂസ യൌസേപ്പു ചാണ്ടി അച്ചൻ

ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന ഈ ആദ്യലക്കത്തിൽ, മാസികയുടെ ഉദ്ദേശലക്ഷ്യങ്ങൾക്ക് അനുയോജ്യമായ വിധത്തിലുള്ള സഭാസംബന്ധിയായ ലേഖനങ്ങൾ ആണുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കൎമ്മെല കുസുമം – പുസ്തകം ൧ ലക്കം ൧ – ൧൯൦൩ മാൎച്ച്
  • പ്രസിദ്ധീകരണ വർഷം: 1903
  • താളുകളുടെ എണ്ണം: 24
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1909 – ക്രീസ്താനുകരണം – തോമസ് ആ കെമ്പീസ് – മൈക്കൾ നിലവരേത്ത്

തോമസ് അക്കെമ്പിസ് ലത്തീൻ ഭാഷയിൽ രചിച്ച പ്രശസ്ത ക്രൈസ്തവ ധ്യാനാത്മക കൃതിയായ De imitatione Christi (ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്) യുടെ ആദ്യകാല മലയാളപരിഭാഷകളിൽ ഒന്നായ ക്രീസ്താനുകരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വൈദീകനായ മൈക്കൾ നിലവരേത്ത് ആണ് ഈ പരിഭാഷ നിർവഹിച്ചിരിക്കുന്നത്.

ലത്തീൻ മൂലം നോക്കിയാണ് ഈ പരിഭാഷ നിവഹിച്ചിരിക്കുന്നത് എന്നതിൻ്റെ സൂചന പുസ്തകത്തിൽ കാണാം. ഇതിൻ്റെ മുൻപ് ഇറങ്ങിയ പരിഭാഷയൂടെ കുറവു നികത്താണ് ഈ പരിഭാഷ പ്രസിദ്ധീകരിക്കുന്നതെന്ന പ്രസ്താവന പുസ്തകത്തിൽ കാണാം. ഈ പുസ്തകത്തിനു കൈപ്പത്തിയിൽ ഒതുങ്ങാനുള്ള വലിപ്പമെ ഉള്ളൂ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1909 - ക്രീസ്താനുകരണം - തോമസ് ആ കെമ്പീസ് - മൈക്കൾ നിലവരേത്ത്
1909 – ക്രീസ്താനുകരണം – തോമസ് ആ കെമ്പീസ് – മൈക്കൾ നിലവരേത്ത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ക്രീസ്താനുകരണം
  • രചന: തോമസ് ആ കെമ്പീസ്/മൈക്കൾ നിലവരേത്ത്
  • പ്രസിദ്ധീകരണ വർഷം: 1909
  • താളുകളുടെ എണ്ണം:554
  • അച്ചടി: Industrial School Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2017 – ഉദയംപേരൂർ സിനഡ് – ചരിത്രപശ്ചാത്തലം – ഫ്രാൻസിസ് തോണിപ്പാറ

2017 മെയ് മാസത്തിൽ ഇറങ്ങിയ കാരുണികൻ മാസികയിൽ (പുസ്തകം 14 ലക്കം 5) ഉദയംപേരൂർ സുനഹദോസിനെ സംബന്ധിച്ച വിഷയത്തിൽ ബാംഗ്ലൂർ ധർമ്മാരാം കോളേജിലെ പ്രൊഫസർ ആയ ഫ്രാൻസീസ് തോണിപ്പാറ സിഎംഐ എഴുതിയ ഉദയംപേരൂർ സിനഡ് – ചരിത്രപശ്ചാത്തലം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

2017 - ഉദയംപേരൂർ സിനഡ് - ചരിത്രപശ്ചാത്തലം - ഫ്രാൻസിസ് തോണിപ്പാറ
2017 – ഉദയംപേരൂർ സിനഡ് – ചരിത്രപശ്ചാത്തലം – ഫ്രാൻസിസ് തോണിപ്പാറ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  ഉദയംപേരൂർ സിനഡ് – ചരിത്രപശ്ചാത്തലം
  • രചന: ഫ്രാൻസിസ് തോണിപ്പാറ
  • പ്രസിദ്ധീകരണ വർഷം: 2017
  • താളുകളുടെ എണ്ണം:5
  • അച്ചടി: Viani Printings, Kochi, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – ശാസ്ത്രചിന്തകൾ – സി.കെ. മൂസ്സത്

ശാസ്ത്ര അദ്ധ്യാപകനായിരുന്ന പ്രൊഫസർ സി.കെ. മൂസ്സത് വിവിധ ആനുകാലികങ്ങളിൽ വിവിധ കാലഘട്ടങ്ങളിൽ പ്രസിദ്ധീകരിച്ച വ്യത്യസ്തവിഷയങ്ങളിലുള്ള ശാസ്ത്രലേഖനങ്ങൾ പിൽക്കാലത്ത് സമാഹരിച്ച് പ്രസിദ്ധീകരിച്ച ശാസ്ത്രചിന്തകൾ എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിൽ കൂടി പങ്കു വെക്കുന്നത്. 28 ശാസ്ത്രലേഖനങ്ങൾ ആണ് ഈ സമാഹാരത്തിൽ ഉൾപ്പെടുന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1972 - ശാസ്ത്രചിന്തകൾ - സി.കെ. മൂസ്സത്
1972 – ശാസ്ത്രചിന്തകൾ – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ശാസ്ത്രചിന്തകൾ
  • രചന: സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 292
  • അച്ചടി: Rupa Printers, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – തുഞ്ചത്തെഴുത്തച്ഛൻ – കെ. എസ്സ്. എഴുത്തച്ഛൻ

ഭാഷാപിതാവ് എന്ന് അറിയപ്പെടുന്ന തുഞ്ചത്തുരാമാനുജനെഴുത്തച്ഛൻ്റെ ജീവചരിത്രം പ്രതിപാദിക്കുന്ന തുഞ്ചത്തെഴുത്തച്ഛൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കോഴിക്കോട് പി.കെ. ബ്രദേഴ്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൻ്റെ രചയിതാവ് കെ എസ്സ്. എഴുത്തച്ഛൻ ആണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1927 - തുഞ്ചത്തെഴുത്തച്ഛൻ - കെ. എസ്സ്. എഴുത്തച്ഛൻ
1927 – തുഞ്ചത്തെഴുത്തച്ഛൻ – കെ. എസ്സ്. എഴുത്തച്ഛൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: തുഞ്ചത്തെഴുത്തച്ഛൻ
  • രചന: കെ. എസ്സ്. എഴുത്തച്ഛൻ
  • പ്രസിദ്ധീകരണ വർഷം: 1927
  • താളുകളുടെ എണ്ണം: 112
  • അച്ചടി: Asoka Printers, Kozhikode
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1963 – നിത്യകന്യക (സിനിമാ പാട്ടുപുസ്തകം)

1963ൽ സത്യൻ, തിക്കുറുശ്ശി, കൊട്ടാരക്കര, രാഗിണി, അംബിക, അടൂർ പങ്കജം തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് K.S. സേതുമാധവിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നിത്യകന്യക എന്ന സിനീമയുടെ കഥാസാരവും അതിലെ പാട്ടുകളും ചേർത്ത് പ്രസിദ്ധീകരിച്ച സിനിമാ പാട്ടുപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1963 - നിത്യകന്യക (സിനിമാ പാട്ടുപുസ്തകം)
1963 – നിത്യകന്യക (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നിത്യകന്യക (സിനിമാ പാട്ടുപുസ്തകം)
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 12
  • അച്ചടി: Narmada Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി