1913 – പൎയ്യായ നിഘണ്ടു – എസ്. കുഞ്ഞികൃഷ്ണപിള്ള

നിഘണ്ടുവിൻ്റെ രീതിയിൽ പര്യായങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന പൎയ്യായ നിഘണ്ടു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.  എസ്. കുഞ്ഞികൃഷ്ണപിള്ള ആണ് പര്യായങ്ങൾ ശേഖരിച്ച് പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.  ഓരോ പദത്തിനൊപ്പവും അതിൻ്റെ പര്യായങ്ങൾ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. (പുസ്തകത്തിൻ്റെ കവർ പേജുകൾ നഷ്ടപ്പെട്ടിട്ടുണ്ട്)

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1913 - പൎയ്യായ നിഘണ്ടു - എസ്. കുഞ്ഞികൃഷ്ണപിള്ള
1913 – പൎയ്യായ നിഘണ്ടു – എസ്. കുഞ്ഞികൃഷ്ണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പൎയ്യായ നിഘണ്ടു 
  • രചന/സമാഹരണം: എസ്. കുഞ്ഞികൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1913
  • താളുകളുടെ എണ്ണം: 184
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1969 – A Matter of Rite (An examination of the One-Rite Movement)

In the late 1960s a movement named One-Rite Movement prevailed in the Syro-Malabar church. This movement seeks to suppress the existing Eastern and Latin Rites and to erect a single new Rite. In this post, the digitized version of the document titled A Matter of Rite (An examination of the One-Rite Movement) is provided.  This document analyses the One-Rite Movement. The document is prepared by Rev. C.A. Abraham. Around 11 other people including Rev. Joseph Powathil (later Bishop Mar Joseph Powathil), collaborated with  Rev. C.A. Abraham to prepare this document.

This document is digitized as part of the Dharmaram College Library digitization.

1969-a-matter-of-rite-c-a-abhraham
1969-a-matter-of-rite-c-a-abhraham

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you  see on the item page to download the document.

  • Name: A Matter of Rite (An examination of the One-Rite movement)
  • Published Year: 1969
  • Number of pages: 40
  • Publisher: The Indian Institute for Eastern Churches, Vadavathoor, Kottayam
  • Printer: St. Mary’s Press, Trivandrum
  • Scan link: Link

1971 – ഭൗതികത്തിലെ പ്രതീകങ്ങളും മാത്രകളും നാമപദ്ധതികളും

സർവകലാശാലാനിലവാരത്തിലുള്ള ഗ്രന്ഥങ്ങൾ കേന്ദ്രസർക്കാരിൻ്റെ ധനസഹായത്തോടെ മലയാളത്തിൽ നിർമ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്  പ്രസിദ്ധികരിച്ച ഭൗതികത്തിലെ പ്രതീകങ്ങളും മാത്രകളും നാമപദ്ധതികളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഭൗതികശാസ്ത്രത്തിൽ ഉപയോഗിക്കുന്ന വിവിധ ശാസ്ത്രസംജ്ഞകൾക്കുള്ള മലയാളപദങ്ങൾ ആണ് ഇതിൻ്റെ ഉള്ളടക്കം. International Union of Pure and Applied Physics (IUPAP) യുടെ ശുപാർശചെയ്ത മാത്രകളും പ്രതീകങ്ങളും ആണ് ഈ പുസ്തകത്തിൽ മലയാളപരിഭാഷയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. മിക്ക സംജ്ഞകൾക്കും പരക്കെ നടപ്പിലുള്ള സ്വദേശി പദങ്ങൾ തന്നെയാണ് ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നും ഒട്ടും ഒഴിച്ചുകൂടാൻ വയ്യാത്തിടത്ത് ഇംഗ്ലീഷ് പദങ്ങൾ അതേ പടി ഉപയോഗിച്ചിരിക്കുന്നു എന്നും പുസ്തകത്തിൻ്റെ ആമുഖത്തിൽ പറയുന്നു. സി.കെ. മൂസത്, എം.കെ. രുദ്രവാരിയർ, സി.ജി. കർത്താ എന്നീ മൂന്നു പേർ ചേർന്നാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1971 - ഭൗതികത്തിലെ പ്രതീകങ്ങളും മാത്രകളും നാമപദ്ധതികളും
1971 – ഭൗതികത്തിലെ പ്രതീകങ്ങളും മാത്രകളും നാമപദ്ധതികളും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭൗതികത്തിലെ പ്രതീകങ്ങളും മാത്രകളും നാമപദ്ധതികളും
  • രചന: സി.കെ. മൂസത്, എം.കെ. രുദ്രവാരിയർ, സി.ജി. കർത്താ
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 64
  • അച്ചടി: Vinjanamudranam Press, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1992 – മലയാളികളുടെ ഹെർമ്മൻ ഗുണ്ടർട്ട് – സ്കറിയാ സക്കറിയ

1992ലെ ചിന്ത ജന്മദിനപതിപ്പിൽ സ്കറിയ സക്കറിയ എഴുതിയ മലയാളികളുടെ ഹെർമ്മൻ ഗുണ്ടർട്ട് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1992 - മലയാളികളുടെ ഹെർമ്മൻ ഗുണ്ടർട്ട് - സ്കറിയാ സക്കറിയ
1992 – മലയാളികളുടെ ഹെർമ്മൻ ഗുണ്ടർട്ട് – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മലയാളികളുടെ ഹെർമ്മൻ ഗുണ്ടർട്ട്
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 1992
  • താളുകളുടെ എണ്ണം: 05
  • അച്ചടി: S.B. Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967- തളിരുകൾ (സിനിമാ പാട്ടുപുസ്തകം)

സത്യൻ, ജയൻ, ടി.ആർ. ഓമന തുടങ്ങിയവർ അഭിനയിച്ച്, എം.എസ്. മണി സംവിധാനം ചെയ്ത് 1967 ൽ റിലീസ് ചെയ്ത തളിരുകൾ എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1967- തളിരുകൾ (സിനിമാ പാട്ടുപുസ്തകം)
1967- തളിരുകൾ (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: തളിരുകൾ
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 10
  • അച്ചടി: Lodhra Press, Madras
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2015 – Catholic Cultures, Indian Cultures – A Workshop on Rites, Religiosity , and Cultural Diversity In Indian Catholicism

ബാംഗ്ലൂരിൽ ധർമ്മാരം വിദ്യാക്ഷേത്രത്തിൽ Catholic Cultures, Indian Cultures എന്ന വിഷയത്തിൽ 2015 ജനുവരി 12മുതൽ 15 വരെ  നടന്ന വർക്ക് ഷോപ്പിൻ്റെ പ്രൊസീഡിങ്ങ്സ്  Catholic Cultures, Indian Cultures – A Workshop on Rites, Religiosity , and Cultural Diversity In Indian Catholicism എന്ന പേരിൽ പുറത്തിറക്കിയതിൻ്റെ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്.  (സ്കറിയ സക്കറിയ, ഫ്രാൻസിസ് തോണിപ്പാറ എന്നിവരുടെ പേപ്പറുകളും ഈ പുസ്തകത്തിൻ്റെ ഭാഗമാണ്)

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

2015 - Catholic Cultures, Indian Cultures - A Workshop on Rites, Religiosity , and Cultural Diversity In Indian Catholicism
2015 – Catholic Cultures, Indian Cultures – A Workshop on Rites, Religiosity , and Cultural Diversity In Indian Catholicism

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Catholic Cultures, Indian Cultures – A Workshop on Rites, Religiosity , and Cultural Diversity In Indian Catholicism
  • പ്രസിദ്ധീകരണ വർഷം: 2015
  • താളുകളുടെ എണ്ണം: 244
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – ദിവ്യകാരുണ്യ ആരാധകൻ – ആൻ്റണി പവ്വത്തിൽ

വിശുദ്ധകുർബ്ബാന സംബന്ധിച്ച ധ്യാനപുസ്തകമായ ദിവ്യകാരുണ്യ ആരാധകൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. വിൻസെൻഷൻ സഭാംഗമായ ഫാദർ ആൻ്റണി പവ്വത്തിൽ ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഈ പുസ്തകത്തിൻ്റെ 1958ൽ ഇറങ്ങിയ ആറാം പതിപ്പാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പങ്കുവെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1958 - ദിവ്യകാരുണ്യ ആരാധകൻ - ആൻ്റണി പവ്വത്തിൽ
1958 – ദിവ്യകാരുണ്യ ആരാധകൻ – ആൻ്റണി പവ്വത്തിൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ദിവ്യകാരുണ്യ ആരാധകൻ
  • രചന: ആൻ്റണി പവ്വത്തിൽ
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 76
  • അച്ചടി: S.M. Press, Angamaly
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1982 – അൽഭുതകവി വി.സി. ബാലകൃഷ്ണപ്പണിക്കർ – സി.കെ. മൂസ്സത്

മലയാള കവിതയിലെ പരിവർത്തനയുഗത്തിന്റെ ശിൽപികളിൽ ഒരാളായി കരുതപ്പെടുന്ന വി.സി. ബാലകൃഷ്ണപ്പണിക്കരെ പറ്റി 1982 ജൂൺ മാസത്തിൽ പുറത്തിറങ്ങിയ പ്രഗതി എന്ന ആനുകാലികത്തിൽ സി.കെ. മൂസത് എഴുതിയ അൽഭുതകവി വി.സി. ബാലകൃഷ്ണപ്പണിക്കർ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1982 - അൽഭുതകവി വി.സി. ബാലകൃഷ്ണപ്പണിക്കർ - സി.കെ. മൂസ്സത്
1982 – അൽഭുതകവി വി.സി. ബാലകൃഷ്ണപ്പണിക്കർ – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അൽഭുതകവി വി.സി. ബാലകൃഷ്ണപ്പണിക്കർ
  • രചന: സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 13
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929 – ഈശോയുടെ സ്നേഹം അഥവാ ദിവ്യകാരുണ്യസന്ദർശനം – രണ്ടാംഭാഗം

കാനൻ ഗിൽബർട്ട് (Canon Gilbert) രചിച്ച The Love of Jesus or Visits to the Blessed Sacrament എന്ന കൃതിയുടെ മലയാളപരിഭാഷയായ ഈശോയുടെ സ്നേഹം അഥവാ ദിവ്യകാരുണ്യസന്ദർശനം – രണ്ടാംഭാഗം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. വിദ്യാർത്ഥിമിത്രം ഉടമയായ  ഫിലിപ്പ് പാൽമർ ആണ് ഈ പരിഭാഷ നിർവഹിച്ചിരിക്കുന്നത്. (ഈ പുസ്തകത്തിൻ്റെ ഒന്നാം ഭാഗം ഡിജിറ്റൈസേഷനായി ലഭ്യമായിട്ടില്ല).

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1929 - ഈശോയുടെ സ്നേഹം അഥവാ ദിവ്യകാരുണ്യസന്ദർശനം - രണ്ടാംഭാഗം
1929 – ഈശോയുടെ സ്നേഹം അഥവാ ദിവ്യകാരുണ്യസന്ദർശനം – രണ്ടാംഭാഗം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഈശോയുടെ സ്നേഹം അഥവാ ദിവ്യകാരുണ്യസന്ദർശനം – രണ്ടാംഭാഗം
  • രചന: കാനൻ ഗിൽബർട്ട്/ഫിലിപ്പ് പാൽമർ
  • പ്രസിദ്ധീകരണ വർഷം: 1929
  • താളുകളുടെ എണ്ണം: 130
  • അച്ചടി: S.D.P. Works Ltd., Alleppy
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1988 – ജനാധിപത്യത്തിൻ്റെ ഈറ്റുനോവു് – സ്കറിയാ സക്കറിയ

കോട്ടയം ജില്ലയിൽ, ജനതാ പാർട്ടിയോട് ആഭിമുഖ്യമുള്ള വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ 1988 ൽ പുറത്തിറക്കിയ മേയ് ദിന സുവനീറിൽ സ്കറിയ സക്കറിയ എഴുതിയ ജനാധിപത്യത്തിൻ്റെ ഈറ്റുനോവ് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1988 - ജനാധിപത്യത്തിൻ്റെ ഈറ്റുനോവു് - സ്കറിയാ സക്കറിയ
1988 – ജനാധിപത്യത്തിൻ്റെ ഈറ്റുനോവു് – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ജനാധിപത്യത്തിൻ്റെ ഈറ്റുനോവു്
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 1988
  • താളുകളുടെ എണ്ണം: 03
  • അച്ചടി: Universal Printers, Changanassery.
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി