പരിവർത്തനത്തിൻ്റെ സമരം – എം.എ. ജോൺ

കോൺഗ്രസ് പരിവർത്തനവാദികൾ എന്ന പ്രസ്ഥാനത്തിൻ്റെ സ്ഥാപകനേതാവായ എം. എ ജോൺ എഴുതിയ പരിവർത്തനത്തിൻ്റെ സമരം എന്ന ലേഖനത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പരിവർത്തനമെന്നത് ജനജീവിതത്തെ സമ്പന്നമാക്കുന്ന, വ്യക്തമായ ലക്ഷ്യത്തിലേക്ക്, ആസൂത്രിതമായ ശ്രമങ്ങളിലൂടെ മുന്നേറുക എന്നതാണ്. ഇവിടെ തെറ്റായി ആസൂത്രണം ചെയ്ത പദ്ധതികൾ അവയുടെ ഭൗതികലക്ഷ്യം നിറവേറ്റുന്നതിൽ പരാജയപ്പെടുകയുണ്ടായി എന്ന് ലേഖകൻ എഴുതുന്നു. ഈ ദുരവസ്ഥയുടെ മുഖ്യകാരണക്കാർ രാഷ്ട്രീയനേതാക്കളാണ്. സുശക്തവും ഭാവനാസമ്പന്നവുമായ രാഷ്ട്രീയനേതൃത്വം എന്നും സാമൂഹികജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. വ്യക്തിപരമെന്നു കണക്കാക്കപ്പെടുന്ന കലാസൃഷ്ടികൾ വരെ സുശക്തമായ സാമൂഹ്യവ്യവസ്ഥയുടെ മണ്ണിലാണ് തഴച്ചു വളരുക. ഭാരതത്തിൻ്റെ സാമൂഹ്യഘടനയെ ഉറപ്പിച്ചു നിർത്തുന്ന ജാതി എന്ന നെടുംതൂണിനെക്കുറിച്ച് അദ്ദേഹം തുടർന്നെഴുതുന്നു

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പരിവർത്തനത്തിൻ്റെ സമരം
  • രചയിതാവ് : എം.എ. ജോൺ
  • താളുകളുടെ എണ്ണം: 14
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

പരിവർത്തനവാദി ലഘുലേഖ

അടിയന്തിരാവസ്ഥക്കാലത്ത് പരിവർത്തനവാദി പ്രസിദ്ധീകരിച്ച ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കുറിപ്പുകൾ, ഇന്ദിരയുടെ അടിയന്തിരം, എഴുതാപ്പുറം, കത്തുകൾ എന്നിവ ലഘുലേഖയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ആഭ്യന്തര സുരക്ഷിതത്വത്തിൻ്റെ പേരിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരയുടെ നടപടിയെ നിശിതമായി വിമർശിക്കുന്നു. പ്രധാനമന്ത്രിപദം അപകടത്തിലാകുന്നുവെന്ന അടിയന്തിരാവസ്ഥയിലാണ് ഇന്ദിര എല്ലാവിധ മനുഷ്യാവകാശങ്ങളെയും നിഷേധിച്ചുകൊണ്ട് ഈ നിയമം രാജ്യത്ത് നടപ്പിലാക്കിയത്. എസ്. കെ മാധവൻ എഴുതിയ കത്തുകളിൽ സർവകലാശാലാതലത്തിൽ മലയാളം അധ്യയന മാധ്യമമാക്കുന്നതിനെതിരെ മാതൃഭൂമി എഴുതിയ മുഖപ്രസംഗത്തെക്കുറിച്ചെഴുതുന്നു. ലഘുലേഖയുടെ പ്രസിദ്ധീകരണവർഷം ഇതിൽ കാണുന്നില്ല

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലഘുലേഖ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പരിവർത്തനവാദി ലഘുലേഖ
  • താളുകളുടെ എണ്ണം: 18
  • പ്രസാധകർ : Parivarthanavadikal
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

പരിവർത്തനവാദി വിദ്യാർത്ഥി സംഘം

പരിവർത്തനവാദി വിദ്യാർത്ഥി സംഘം പ്രസിദ്ധീകരിച്ച ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പ്രസിദ്ധീകരണവർഷം ഇതിൽ അച്ചടിച്ചിട്ടില്ല. അടിയന്തിരാവസ്ഥക്കാലത്ത് അതിനെതിരെ നിലകൊണ്ട കേരളത്തിലെ പരിവർത്തനവാദികളുടെ വിദ്യാർത്ഥി സംഘമാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അടിസ്ഥാനപരമായ ജനാധിപത്യാവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിച്ചു കൊണ്ടു ഇന്ദിര നടപ്പിലാക്കിയ നിയമവാഴ്ചയെ നിശിതമായി വിമർശിക്കുന്നു

“ഭാരതം ഇന്നൊരു ജയിലറ
പൊട്ടിച്ചെറിയും ചങ്ങലകൾ
ഇന്ദിര നശിക്കും ജനത ജയിക്കും
ചന്ദ്രശേഖർ സിന്ദാബാദ്
എം. എ. ജോൺ നമ്മെ നയിക്കും” എന്ന മുദ്രാവാക്യവും ഇതിൻ്റെ അവസാനം കൊടുത്തിട്ടുണ്ട്

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലഘുലേഖ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പരിവർത്തനവാദി വിദ്യാർത്ഥി സംഘം
  • താളുകളുടെ എണ്ണം: 4
  • പ്രസാധകർ : Parivarthanavadi Vidyarthi Samgham
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

2005 – കമലജം – കന്യാകുമാരി ജില്ല മലയാള സമാജം രജത ജൂബിലി സ്മരണിക

2005-ൽ പ്രസിദ്ധീകരിച്ച, കമലജം – കന്യാകുമാരി ജില്ല മലയാളസമാജം രജതജൂബിലി സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാന പുനസംഘടന നടന്നപ്പോൾ തിരുവിതാംകൂറിൻ്റെ നാലു താലൂക്കുകളെ തമിഴ്നാടിനോട് ചേർക്കുകയുണ്ടായി. ദക്ഷിണ മലയാള മൈനോറിട്ടി സമാജം എന്ന പേരിൽ 1956നു മുൻപ് തന്നെ ഇലങ്കത്ത് വേലായുധൻ പിള്ള ഒരു സംഘത്തിനു രൂപം നൽകി പ്രവർത്തനം ആരംഭിച്ചിരുന്നു. കുറച്ചുകാലം പ്രവർത്തിച്ചിരുന്നു എങ്കിലും ഈ സമാജം പ്രവർത്തന രഹിതമായി. അതിനു ശേഷം 1979-ൽ രൂപപ്പെട്ടതാണ് കന്യാകുമാരി ജില്ല മലയാള സമാജം അഥവാ കമലജം എന്ന സംഘടന. കന്യാകുമാരി ജില്ലയുടെ ഭൂപടം സ്മരണികയുടെ തുടക്കത്തിൽ കൊടുത്തിരിക്കുന്നു. പ്രമുഖ വ്യക്തികളുടെ സന്ദേശങ്ങൾ, സമാജത്തിൻ്റെ പ്രവർത്തനങ്ങൾ, കവിതകൾ, കഥകൾ, ലേഖനങ്ങൾ എന്നിവയും ഉള്ളടക്കത്തിലുണ്ട്

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കമലജം
  • പ്രസിദ്ധീകരണ വർഷം: 2005
  • താളുകളുടെ എണ്ണം: 134
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1992 – ക്വിറ്റിന്ത്യാ സമര സുവർണ്ണ ജൂബിലി സ്മരണിക

1992-ൽ പ്രസിദ്ധീകരിച്ച, ക്വിറ്റിന്ത്യാ സമര സുവർണ്ണ ജൂബിലി സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകണം എന്ന ആവശ്യമുയർത്തി 1942 ആഗസ്റ്റിൽ ആരംഭിച്ച ക്വിറ്റിന്ത്യാ സമരം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിർണായകമായ ഒരു കാൽചുവടാണ്. ക്വിറ്റിന്ത്യാ സമരസുവർണ്ണജൂബിലി ആഘോഷകമ്മിറ്റി, പയ്യന്നൂർ പ്രസിദ്ധീകരിച്ച ഈ സ്മരണികയിൽ ക്വിറ്റിന്ത്യാ പ്രമേയത്തിൻ്റെ പൂർണരൂപം, ലേഖനങ്ങൾ, കവിത എന്നിവ കൊടുത്തിരിക്കുന്നു

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ക്വിറ്റിന്ത്യാ സമര സുവർണ്ണ ജൂബിലി സ്മരണിക
  • പ്രസിദ്ധീകരണ വർഷം: 1992
  • താളുകളുടെ എണ്ണം: 104
  • അച്ചടി:  വർണ്ണമുദ്ര പ്രിൻ്റേഴ്സ് & പബ്ലിഷേഴ്സ്, പയ്യന്നൂർ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1998 – മരണാനന്തരം ജീവിതമുണ്ടോ

1998-ൽ പ്രസിദ്ധീകരിച്ച, ഡോ.എ.ടി. കോവൂർ എഴുതിയ മരണാനന്തരം ജീവിതമുണ്ടോ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

എഴുത്തുകാരനും അധ്യാപകനും യുക്തിവാദിയുമായിരുന്ന എ.ടി. കോവൂർ യുക്തിവാദത്തെക്കുറിച്ച് ഒട്ടനവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ മതങ്ങളും ആത്മാവിലും മരണാനന്തരജീവിതത്തിലും വിശ്വസിക്കുന്നു. എന്നാൽ മരണാനന്തര ജീവിതമെന്നത് ‘മഹനീയമാരൊരു നുണ’യാണെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് ഈ ലഘുലേഖയിലൂടെ ലേഖകൻ

യുക്തിവാദപ്രചാരണവേദി ആണ് ഈ ലഘുലേഖ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്

പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ ശ്രീനി പട്ടത്താനമാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  മരണാനന്തരം ജീവിതമുണ്ടോ
  • പ്രസിദ്ധീകരണ വർഷം: 1998
  • രചന: എ.ടി. കോവൂർ
  • അച്ചടി: സുലഭ പ്രിൻ്റേറഴ്സ‌്, കാൽവരിറോഡ്, തൃശൂർ
  • താളുകളുടെ എണ്ണം: 16
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

വളപട്ടണം പെരുമ

SYS വളപട്ടണം യൂണിറ്റ് പ്രസിദ്ധീകരിച്ച, വളപട്ടണം പെരുമ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കേരളത്തിലെ മുസ്ലീം ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് കണ്ണൂർ ജില്ലയിലെ വളപട്ടണം. 1520കളിൽ വളപട്ടണത്ത് എത്തിയ·അറബ് വംശജനായ സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി തങ്ങളെപ്പോലുള്ളവരാണ് വളപട്ടണത്തിന്റെ ആത്മീയതയെയും മത സൗഹൃദ പാരമ്പര്യത്തെയും സമ്പന്നമാക്കിയത് എന്ന് കാന്തപുരം എ. പി അബൂബക്കർ മുസലിയാർ ഈ സുവനീറിൻ്റെ തുടക്കത്തിൽ എഴുതുന്നു. അനേകം പൗരാണിക പള്ളികളുടെ നാട് കൂടിയാണ് ഈ സ്ഥലം. വളപട്ടണത്തിൻ്റെ ചരിത്രം ആഴത്തിൽ പഠിച്ച് തയ്യാറാക്കിയതാണ് ഈ പുസ്തകം

ഈ സുവനീറിൻ്റെ പ്രസിദ്ധീകരണവർഷം ഇതിൽ രേഖപ്പെടുത്തിയിട്ടില്ല

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വളപട്ടണം പെരുമ
  • താളുകളുടെ എണ്ണം: 128
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1970 – നിർണ്ണയം

1970 ഫെബ്രുവരി മുതൽ നവംബർ വരെ പ്രസിദ്ധീകരിച്ച, നിർണ്ണയം വാരികയുടെ 26 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മുൻ കോൺഗ്രസ് നേതാവായിരുന്ന എം എ ജോൺ എഡിറ്ററായി എഴുപതുകളുടെ ആദ്യ പകുതിയിൽ കൊച്ചിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന നിർണ്ണയം വാരികയിൽ രാഷ്ട്രീയ-സാമൂഹിക ലേഖനങ്ങൾ ആണ് പ്രധാനമായും പ്രസിദ്ധീകരിച്ചിരുന്നത്. കോൺഗ്രസിലെ പരിവർത്തനവാദിയായി അറിയപ്പെട്ടിരുന്ന എം എ ജോൺ കേരളത്തിലെ യൂത്ത് കോൺഗ്രസ്സിൻ്റെയും കെ എസ് യുവിൻ്റെയും സ്ഥാപക നേതാവാണ്.

35 പൈസ വിലയിട്ടിരുന്ന വാരികയിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിരുന്നില്ല.  പരസ്യങ്ങളും ഉണ്ടായിരുന്നില്ല. വായനക്കാർ വിമർശനാത്മകമായി എഴുത്തുകളെ സമീപിക്കണമെന്ന് പത്രാധിപർക്ക് നിർബന്ധമുണ്ടായിരുന്നു

തളിപ്പറമ്പിൽ നിന്നുള്ള എസ് .കെ മാധവൻ മാഷിൻ്റെ ശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്. കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

നിർണ്ണയം വാരികയെപ്പറ്റി കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : നിർണ്ണയം 
  • പ്രസിദ്ധീകരണ വർഷം: 1970
  • താളുകളുടെ എണ്ണം: 16
  • അച്ചടി: Empees Press, Gopal Prabhu Road, Cochin-11.
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1975 – കോൺഗ്രസ്സ് പരിവർത്തനവാദികൾ കേന്ദ്രസമിതി

1975-ൽ കോൺഗ്രസ്സ് പരിവർത്തനവാദികൾ കേന്ദ്രസമിതി പ്രസിദ്ധീകരിച്ച രണ്ട് സർക്കുലറുകളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് സംഘടന സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സംഘാടക കാര്യദർശി പി. ടി ദേവസ്സി കുട്ടി 1975 ജൂൺ 26-നു എഴുതിയ കത്തും തുടർന്ന് പോലീസ് നടത്തിയ സംഘാംഗങ്ങളുടെ അറസ്റ്റുകളെക്കുറിച്ചും പോലീസിൻ്റെ കയ്യിൽപെടാതിരിക്കാൻ അംഗങ്ങൾ കൈക്കൊള്ളേണ്ട ജാഗ്രതയെപ്പറ്റിയും രഹസ്യമായി സംഘടനാപ്രവർത്തനം പൂർവാധികം ശക്തിയുള്ളതാക്കേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റിയും പ്രവർത്തകരെ ബോധവാന്മാരാക്കാൻ 1975 ജൂലൈ 1-ന് വൈസ് പ്രസിഡൻ്റ് വി രാമചന്ദ്രൻ തയ്യാറാക്കിയ മറ്റൊരു കത്തുമാണ് ഈ സ്കാനുകളുടെ ഉള്ളടക്കം. ചരിത്രപരമായി പ്രാധാന്യമുള്ള കൈയെഴുത്തുപ്രതികളാണ് രണ്ടും. ആദ്യത്തേതിൽ ദേശീയ സാഹചര്യങ്ങളും രണ്ടാമത്തേതിൽ പോലീസിൻ്റെ കയ്യിൽപെടാതിരിക്കാൻ അംഗങ്ങൾ കൈക്കൊള്ളേണ്ട ജാഗ്രതയെപ്പറ്റിയും രഹസ്യമായി സംഘടനാപ്രവർത്തനം പൂർവാധികം ശക്തിയുള്ളതാക്കേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റിയും പ്രവർത്തകരെ ബോധവാന്മാരാക്കാൻ തയ്യാറാക്കിയ കൈയെഴുത്തു കത്തുകളാണിവ

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലഘുലേഖ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : കോൺഗ്രസ്സ് പരിവർത്തനവാദികൾ കേന്ദ്രസമിതി – 27-6-75
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 2
  • പ്രസാധകർ : Parivarthanavadikal
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര് : കോൺഗ്രസ്സ് പരിവർത്തനവാദികൾ കേന്ദ്രസമിതി – 1-7-75
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 2
  • പ്രസാധകർ : Parivarthanavadikal
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1943 – The Zamorin’s College Magazine

Through this post, we are releasing the digital scans of The Zamorin’s College Magazine published in the year 1943

The 1943 edition of The Zamorin’s College Magazine features a mix of literary and academic contributions in English and Malayalam. It includes essays, poems, short stories, college news, and cultural commentary that reflect student life and intellectual discourse during the World War II era in Calicut. The magazine serves as a historical record of the thoughts and expressions of that period’s student community

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: The Zamorin’s College Magazine
  • Published Year: 1943
  • Scan link: Link