1959 – റഷ്യൻ വിപ്ലവത്തിലൂടെ- ആൽബർട്ട് റിസ് വില്ല്യംസ്

1959-ൽ പ്രസിദ്ധീകരിച്ച, ആൽബർട്ട് റിസ് വില്ല്യംസ് എഴുതിയ റഷ്യൻ വിപ്ലവത്തിലൂടെ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ പുസ്തകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്തിരിക്കുന്നത് ഗോപാലകൃഷ്ണനാണ്.

1959 – റഷ്യൻ വിപ്ലവത്തിലൂടെ- ആൽബർട്ട് റിസ് വില്ല്യംസ്

അമേരിക്കൻ പത്ര പ്രവർത്തകനായ ആൽബർട്ട് റിസ് വില്ല്യംസ് റഷ്യൻ വിപ്ലവത്തെ അടുത്തുനിന്നു അനുഭവിച്ചറിയുകയും അതിൻ്റെ യഥാർത്ഥ ചരിത്രം രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ,ലെനിനുമായുള്ള സംവാദങ്ങൾ,വിപ്ലവകാലത്തെ ജനങ്ങളുടെ വികാരങ്ങൾ എന്നിവയാണ് ഈ കൃതിയുടെ ഉള്ളടക്കം. ഈ കൃതി ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു കൃതിയാണ്. സോഷ്യലിസ്റ്റ് – കമ്മ്യൂണിസ്റ്റ് ആഖ്യാനങ്ങൾ പഠിക്കുന്നവർക്കായി വിപ്ലവം എന്താണെന്നും, അതിനു പിന്നിലുള്ള തത്വങ്ങളും പോരാട്ടങ്ങളും സാധാരണ ജനങ്ങളിലേക്കു എത്തിക്കുക എന്ന ഉദ്ദേശത്തിലുമാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: റഷ്യൻ വിപ്ലവത്തിലൂടെ
  • രചന: ആൽബർട്ട് റിസ് വില്ല്യംസ്
  • വിവർത്തകൻ: ഗോപാലകൃഷ്ണൻ
  • താളുകളുടെ എണ്ണം: 350
  • പ്രസിദ്ധീകരണ വർഷം: 1959
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1927 – The Maharaja’s College Magazine Ernakulam- Vol. IX March issue 03

1927-ൽ പ്രസിദ്ധീകരിച്ച, എറണാകുളം മഹാരാജാസ് കോളജ് മാഗസിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927 – The Maharaja’s College Magazine Ernakulam- Vol. IX March issue 03

1927 – ൽ പുറത്തിറക്കിയ മഹാരാജാസ് കോളേജിൻ്റെ ഈ മാഗസിനിൽ പൂർവ്വവിദ്യാർത്ഥികളുടെ രചന വിഭാഗത്തിൽ ആധുനീക ഇംഗ്ലീഷ് പ്രൊസിൻ്റെ സവിശേഷതകൾ, കാവ്യ സൗന്ദര്യം, എഴുത്തുകാരുടെ സമീപനം തുടങ്ങിയവയെക്കുറിച്ച് ആഴത്തിൽ വിശകലനം ചെയ്യുന്നു. അന്നത്തെ വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ,നോൺ ഫിക്‌ഷൻ രചനകൾ, ദേശസ്നേഹ ചിന്തകൾ, ക്ലാസ്സിൽ നടക്കുന്ന വിവിധ സംവാദങ്ങൾ, ബ്രിട്ടീഷ് ഭരണത്തിനെതിരായ വിമർശനങ്ങൾ, കോളേജ് സാഹിത്യ സമാജം വക ഉപന്യാസ പരീക്ഷയിൽ സമ്മാനാർഹങ്ങളായ ലേഖനങ്ങൾ, രാജാവിൻ്റെ തിരുനാൾ പ്രമാണിച്ചു കോളേജിൽ നടത്തിയ കവിതാ രചനയിൽ ഒന്നാം സമ്മാനത്തിന് അർഹമായ കവിത എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: The Maharaja’s College Magazine Ernakulam- Vol. IX March issue 03
  • എഡി :P. Sankaran Nambiyar
  • പ്രസിദ്ധീകരണ വർഷം: 1927
  • താളുകളുടെ എണ്ണം:114 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1998 – പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ – എ.ടി. കോവൂർ

1998 – ൽ പ്രസിദ്ധീകരിച്ച,എ.ടി. കോവൂർ എഴുതിയ പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ പുസ്തകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്തിരിക്കുന്നത് ദേവസ്സി വല്ലക്കുന്നാണ്.

1998 – പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ – എ.ടി. കോവൂർ

ലോകപ്രശസ്ത യുക്തിവാദിയും മനഃശാസ്ത്രപണ്ഡിതനുമായിരുന്ന ഡോ: ഏ. ടി. കോവൂരിൻ്റെ വിജ്ഞാനപ്രദമായ ലഘുഗ്രന്ഥമാണ് പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ. അന്ധവിശ്വാസങ്ങൾക്കും അദ്ധ്യാത്മികവാദത്തിനും  പ്രകൃത്യാതീത ശക്തിവാദത്തിനും മതവിശ്വാസങ്ങൾക്കും ദൈവവിശ്വാസത്തിനും എതിരായി ശക്തമായി പോരാടിയ അദ്ദേഹം ലോകത്തിലെ ദിവ്യാത്ഭുത സിദ്ധന്മാരെയെല്ലാം വെല്ലുവിളിച്ചു തോൽപ്പിച്ചു. രാഷ്ട്രീയ – ധാർമ്മിക വിശ്വാസങ്ങളിലേക്കുള്ള വിമർശനപരമായ സമീപനമാണ് അവതരിപ്പിക്കുന്നത്. ആത്മാവിൻ്റെ അമരത്വം, പൂർവ്വജന്മം, ജാതകവിശ്വാസം, ദൈവിക ശക്തി എന്നിവയുടെ യുക്തിഹീനതയെ നിരൂപിക്കുന്നു. ശാസ്ത്രം അടിസ്ഥാനമാക്കിയുള്ള വിമർശനപരമായ ആഖ്യാന രീതി അദ്ദേഹത്തിൻ്റെ സാഹിത്യത്തിൻ്റെ സവിശേഷതയാണ്. ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് യുക്തിവാദ പ്രചരണവേദി, തൃശൂരാണ്.

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ
  • പ്രസിദ്ധീകരണ വർഷം: 1998
  • രചന:എ.ടി. കോവൂർ
  • വിവർത്തനം:ദേവസ്സി വല്ലക്കുന്നു
  • അച്ചടി: സുലഭ പ്രിൻ്റേറഴ്സ‌്, കാൽവരിറോഡ്,തൃശൂർ
  • താളുകളുടെ എണ്ണം: 24
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – മോട്ടോർ യന്ത്ര ശാസ്ത്രം- എം. വി. ജോൺ

1948-ൽ പ്രസിദ്ധീകരിച്ച, എം. വി. ജോൺ എഴുതിയ മോട്ടോർ യന്ത്ര ശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 – മോട്ടോർ യന്ത്ര ശാസ്ത്രം- എം. വി. ജോൺ

ഈ ഗ്രന്ഥം ആധുനിക കാലത്തുള്ള നിത്യോപയോഗ വാഹനശാസ്ത്രത്തെ പറ്റിയാണ് വിശദമായി പ്രതിപാദിക്കുന്നത്. വിദ്യാർത്ഥികൾക്കും,ശില്പശാലകളിൽ പരിശീലനം നടത്തുന്നവർക്കും പഠിക്കാൻ എളുപ്പത്തിൽ മോട്ടോർ വാഹനങ്ങളുടെ പ്രവർത്തന തത്വങ്ങൾ, ഘടകങ്ങൾ, പരിപാലന വിദ്യകൾ എന്നിവയുടെ വിശദമായ വിശദീകരണം നൽകിയിട്ടുണ്ട്. ആശയങ്ങൾ പഠിക്കാൻ ഗ്രാഫുകളും വരച്ച ചിത്രങ്ങളും ഉപയോഗിച്ചിരിക്കുന്നു. ഗ്രന്ഥകാരൻ,ശാസ്ത്രപരമായ വിവരങ്ങൾ പ്രാദേശിക ഭാഷയിലാക്കി കുട്ടികൾക്കും , ഉപരിപഠനക്കാർക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന രീതിയിൽ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു .

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: മോട്ടോർ യന്ത്ര ശാസ്ത്രം 
  • രചയിതാവ് :എം. വി. ജോൺ
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 272
  • അച്ചടി: Vidyda Vilasam Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1975- ഇന്ദിരയുടെ അടിയന്തിരം – സഞ്ജയൻ്റെ വരവ്

1975 – ൽ പ്രസിദ്ധീകരിച്ച, ഇന്ദിരയുടെ അടിയന്തിരം – സഞ്ജയൻ്റെ വരവ് എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1975- ഇന്ദിരയുടെ അടിയന്തിരം – സഞ്ജയൻ്റെ വരവ്

ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും വിവാദപരവും ഗൗരവപരവുമായ കാലഘട്ടമാണ് അടിയന്തരാവസ്ഥ -1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ പ്രഖ്യാപിക്കപ്പെട്ടു. മൗലിക അവകാശങ്ങളുടെ നിഷേധം, പ്രതിപക്ഷ നേതാക്കളുടെ തടവ്, സഞ്ജയ് ഗാന്ധിയുടെ അതിക്രമവും, അനധികൃത പദ്ധതികളും ഇവയൊക്കെയാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം. ഇന്ദിരാഗാന്ധിയുടെ മകനായ സഞ്ജയ് ഗാന്ധി, അടിയന്തരാവസ്ഥ കാലഘട്ടത്തിൽ രാഷ്ട്രീയത്തിൽ പ്രധാന ശക്തിയായി മാറി. നിയമപരമായി അധികാരമില്ലാതിരുന്നിട്ടും, ജനസംഖ്യ നിയന്ത്രണം, സ്ലം നീക്കം, വൃക്ഷതൈ നട്ടുപിടിപ്പിക്കൽ എന്നിങ്ങനെയുള്ള പദ്ധതികളിൽ നേരിട്ടുള്ള ഇടപെടലുകൾ നടത്തുകയും, ലക്ഷക്കണക്കിന് പുരുഷന്മാരെ തെരുവിൽ നിന്ന് പിടിച്ചു കൊണ്ടുപോയി വന്ധ്യംകരിക്കുകയും, പിന്നോക്ക വിഭാഗങ്ങളെ ഇത് വളരെയധികം ബാധിക്കുകയും ചെയ്തു. ഭരണകക്ഷിയായ കോൺഗ്രസ്സിൽ ഉൾപാർട്ടി ജനാധിപത്യം വളരെ വേഗത്തിൽ അവസാനിക്കുകയും ഇന്ദിരയുടെ ഇച്ഛക്കനുസരിച്ചു കോൺഗ്രസ്സിൻ്റെ നയ പരിപാടികൾ നടപ്പിലാക്കുകയും ചെയ്തു. അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന അടക്കിവാഴ്ചക്കെതിരെ പരിവർത്തനവാദിയായ കെ.പി.ഏ. അസ്സീസ് എഴുതിയതാണ് ഈ ലഘുലേഖ.

തളിപ്പറമ്പിൽ നിന്നുള്ള എസ് .കെ മാധവൻ മാഷിൻ്റെ ശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്. കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ഇന്ദിരയുടെ അടിയന്തിരം – സഞ്ജയൻ്റെ വരവ്
  • രചയിതാവ് : കെ.പി.ഏ. അസ്സീസ്
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 26
  • പ്രസാധകർ : Parivarthanavadikal
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1973 – എൻ്റെ ജീവിതയാത്ര

1973 – ൽ പ്രസിദ്ധീകരിച്ച, പി. ജെ. സെബാസ്റ്റ്യൻ എഴുതിയ
എൻ്റെ ജീവിതയാത്ര എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1973 – എൻ്റെ ജീവിതയാത്ര

രാഷ്ട്രീയവും സാമൂഹ്യവും സാമുദായികവും മതപരവുമായ എല്ലാ മണ്ഡലങ്ങളിലും ആത്മാത്ഥവും നിഷ്‌കാമവുമായ സേവനം അർപ്പിച്ച് വിജയംകൈവരിച്ച ശ്രീ. പി. ജെ. സെബാസ്റ്റ്യൈൻ്റെ ജീവചരിത്രം ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. അദ്ദേഹത്തിൻ്റെ മരണശേഷമാണു ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത് . 25 കൊല്ലത്തിനു മേലുള്ള തിരുവിതാംകൂറിലെ ജനകീയ മുന്നേററത്തിൻ്റെ നേർകാഴ്ച ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കുന്നു. ദിവാൻ ഭരണത്തിൻ്റെ അന്ത്യഘട്ടത്തിലെ തിരുവിതാംകൂറും ആദ്യത്തെ കമ്മ്യൂണിസ്ററു മന്ത്രിസഭയുടെ കാലത്തെ കേരളരാഷ്ട്രീയ ജീവിതവും എങ്ങനെ ആയിരുന്നുവെന്നും പുസ്തകം വിശദമാക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: എൻ്റെ ജീവിതയാത്ര
  • പ്രസിദ്ധീകരണ വർഷം: 1973
  • രചയിതാവ് : പി. ജെ. സെബാസ്റ്റ്യൻ
  • അച്ചടി: Beena Printers, Changanacherry
  • താളുകളുടെ എണ്ണം: 334
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1941 – മാറ്റൊലി – തൈയ്ക്കാട്ടു ചന്ദ്രശേഖരൻ നായർ

1941-ൽ പ്രസിദ്ധീകരിച്ച, തൈയ്ക്കാട്ടു ചന്ദ്രശേഖരൻ നായർ എഴുതിയ മാറ്റൊലിഎന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1941 – മാറ്റൊലി – തൈയ്ക്കാട്ടു ചന്ദ്രശേഖരൻ നായർ

വളരെ ഹൃദ്യവും ലളിതവുമായ ഇരുപതു കവിതകളാണ് തൈയ്ക്കാട്ടു ചന്ദ്രശേഖരൻ നായർ എഴുതിയ ഈ പുസ്തകത്തിലുള്ളത്. എഴുത്തുകാരനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പൊതു ഇടത്തിൽ ലഭ്യമല്ല.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:മാറ്റൊലി
  • പ്രസിദ്ധീകരണ വർഷം: 1941
  • രചയിതാവ് : തൈയ്ക്കാട്ടു ചന്ദ്രശേഖരൻ നായർ
  • അച്ചടി: കേരളോദയം പ്രസ്സ് ,തൃശ്ശൂർ
  • താളുകളുടെ എണ്ണം: 70
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1970 – നിർണ്ണയം – ഫെബ്രുവരി 01 -പുസ്തകം 01 ലക്കം 1

1970 ഫെബ്രുവരി 01-ാം തീയതി പുറത്തിറങ്ങിയ നിർണ്ണയം ആഴ്ചപ്പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ  പങ്കു വയ്ക്കുന്നത്.

1970 – നിർണ്ണയം – ഫെബ്രുവരി 01 -പുസ്തകം 01 ലക്കം 1

1970 കളിൽ പുറത്തിറക്കിയ നിർണ്ണയം ആഴ്ചപ്പതിപ്പ് സാംസ്ക്കാരിക – സാമൂഹിക -രാഷ്ട്രീയ ആഴമുള്ള ചിന്തകളെ അവതരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു . വ്യത്യസ്ത രചന ശൈലികളും, വിമർശനങ്ങളും, രാഷ്ട്രീയ പരാമർശങ്ങളും ചേർത്തുകൊണ്ട് ആ കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച മാസിക ഇടതുപക്ഷ പരിണാമത്തിൻ്റെയും കേരളത്തിലെ ബൗദ്ധിക സംസ്ക്കാരത്തിൻ്റെയും ഭാഗമായിരുന്നു. പുസ്തകത്തിൻ്റെ ഈ ലക്കത്തിൽ കുറിപ്പുകൾ, കാഴ്ചപ്പാടുകൾ, സാഹിത്യം, കത്തുകൾ, കല, എഴുതാപ്പുറം, അഭിലാഷങ്ങൾ അവകാശങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ലേഖനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

കാഴ്ചപ്പാടിൽ എഴുതുന്ന ലേഖനങ്ങളിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ ലേഖകൻ്റെ വ്യക്തിഗതമായ അഭിപ്രായങ്ങൾ ആണ്. സാഹിത്യ രചനയിൽ കൾചറൽ റെവല്യൂഷൻ ഇൻ ചൈന എന്ന പുസ്തത്തിൻ്റെ സമഗ്ര അവലോകനം ഉൾക്കൊള്ളിച്ചിരിക്കുന്നു. കത്തുകളിലാകട്ടെ വായനക്കാരുടെ സ്വതന്ത്ര അഭിപ്രായങ്ങൾ അവരുടെ മേൽവിലാസത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. കലയെക്കുറിച്ചെഴുതുന്ന പംക്തിയിൽ സിനിമയുടെ നിരൂപണമാണ് നടത്തിയിരിക്കുന്നത്. എഴുതാപ്പുറം പത്രങ്ങളിലും റേഡിയോയിലും വരുന്ന വാർത്തകളെയും ലേഖനങ്ങളും മുഖപ്രസംഗങ്ങളെയും തിരഞ്ഞെടുത്തു വിശദീകരിക്കുന്നു. അധ്വാനിക്കുന്നവരുടെ അവകാശങ്ങളെക്കുറിച്ച് അധികാര വർഗ്ഗത്തെ ബോധ്യപ്പെടുത്തുന്ന പംക്തികളും, ഏതു തരം ലേഖനങ്ങൾ ആണ് ഈ മാസികയിൽ ഉൾപ്പെടുത്തുന്നത് എന്ന വിവരവുമാണ് അഭിലാഷങ്ങൾ അവകാശവാദങ്ങൾ എന്ന ലേഖനത്തിൽ കാണാൻ സാധിക്കുന്നത്.

തളിപ്പറമ്പിൽ നിന്നുള്ള എസ് .കെ മാധവൻ മാഷിൻ്റെ ശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്. കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : നിർണ്ണയം – ഫെബ്രുവരി 01 -പുസ്തകം 01 ലക്കം 1
  • പ്രസിദ്ധീകരണ വർഷം: 1970
  • താളുകളുടെ എണ്ണം: 16
  • അച്ചടി:Empees Press, Gopal Prabhu Road, Cochin-11.
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1972 – “ഇടതുപക്ഷ” കമ്മ്യൂണിസം — ഒരു ബാലാരിഷ്ടത – വി. ഐ ലെനിൻ

1972-ൽ പ്രസിദ്ധീകരിച്ച, വി. ഐ ലെനിൻ രചിച്ച “ഇടതുപക്ഷ” കമ്മ്യൂണിസം — ഒരു ബാലാരിഷ്ടത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1972 – “ഇടതുപക്ഷ” കമ്മ്യൂണിസം — ഒരു ബാലാരിഷ്ടത – വി. ഐ ലെനിൻ

“ഇടതുപക്ഷ” കമ്മ്യൂണിസം — ഒരു ബാലാരിഷ്ടത എന്ന ഈ ലഘുലേഖ വി. ഐ ലെനിൻ രചിച്ച് 1920 കളിൽ പ്രസിദ്ധീകരിച്ച “Left-Wing” Communism: An Infantile Disorder എന്ന പുസ്തകത്തിൻ്റെ മലയാള പരിഭാഷയാണ്. വിപ്ലവാ നാന്തര റഷ്യയിൽ ബോൾഷെവിക്കുകൾ അധികാരം ഉറപ്പിക്കുകയും അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ നയിക്കാൻ ശ്രെമിക്കുകയും ചെയ്തിരുന്ന ഒരു നിർണായക കാലഘട്ടത്തിൽ ആണ് ഇങ്ങനെ ഒരു പുസ്തകം എഴുതപ്പെട്ടത്.റഷ്യൻ വിപ്ലവത്തിൻ്റെ അനുഭവങ്ങൾ അടിസ്ഥാനമാക്കി, ലെനിൻ മറ്റു രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് തന്ത്രപരമായ ഉപദേശങ്ങൾ നൽകുന്നു.വിപ്ലവകരമായ ഇടതുപക്ഷ നിലപാടുകൾക്ക് എതിരായി ശക്തമായ വിമർശനം ഉന്നയിക്കുന്നു. പ്രത്യേകിച്ച്, പാർലമെൻ്ററി രാഷ്ട്രീയത്തിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്നതും ട്രേഡ് യൂണിയനുകളെ അവഗണിക്കുന്നതുമൊക്കെയുള്ള “അവസാനപരമായ” ഇടതുപക്ഷ സമീപനങ്ങൾ ലെനിൻ ബാലിശമായതായും, വിപ്ലവം വിജയിക്കാനുള്ള വഴിയിൽ തടസ്സമാണെന്നും വിശകലനം ചെയ്യുന്നു. ജർമ്മനി, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ ഇടതുപക്ഷ തീവ്രവാദികൾക്ക് ലെനിൻ നൽകുന്ന മുന്നറിയിപ്പ് കൂടിയാണ് ഈ കൃതി.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: “ഇടതുപക്ഷ” കമ്മ്യൂണിസം — ഒരു ബാലാരിഷ്ടത
  • രചന: വി. ഐ ലെനിൻ
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 182
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1975- ഇന്ദിരയുടെ അടിയന്തിരം

1975 – ൽ പ്രസിദ്ധീകരിച്ച, ഇന്ദിരയുടെ അടിയന്തിരം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1975- ഇന്ദിരയുടെ അടിയന്തിരം

1970 കളിൽ ലോകവ്യാപകമായി രാഷ്ട്രീയ -സാമ്പത്തിക -സാംസ്ക്കാരിക -ബൗദ്ധിക രംഗങ്ങളിൽ നടന്ന മാറ്റങ്ങളുടെ ഭാഗമായി ഭാരതത്തിലും അതിൻ്റെ പ്രത്യാഘാതങ്ങളുണ്ടായി. കേരളത്തിൽ അതിന് നേതൃത്വം വഹിച്ചത് കോൺഗ്രസ് പരിവർത്തനവാദികൾ എന്ന സംഘടനയായിരുന്നു. ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ അഴിമതിക്കെതിരെ നടന്ന സോഷ്യലിസ്റ്റ് ആശയക്കാരുടെ പ്രക്ഷോഭം ഇക്കൂട്ടരെ സ്വാധീനിച്ചു. ഇതിനിടയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജനാധിപത്യവിരുദ്ധ നടപടികളെ എതിർത്തവരെ  ജയിലിലടച്ചതിനെതിരെ ഇവർ നടത്തിയ വിവിധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇറക്കിയ ലഘുലേഖയാണ് “ഇന്ദിരയുടെ അടിയന്തിരം”. പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖൻ എസ് .കെ മാധവൻ്റെ ശേഖരത്തിൽ നിന്നും എടുത്ത ഈ ലഘുലേഖ അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ പുനഃ പ്രസിദ്ധീകരിക്കുന്നു. ഇത് പ്രസിദ്ധീകരിച്ചതിന് പി. രാജൻ,വി.രാമചന്ദ്രൻ,എസ് .കെ മാധവൻ, പി.ടി ദേവസിക്കുട്ടി തുടങ്ങിയവരെ മാസങ്ങളോളം ജയിലിൽ അടച്ചിരുന്നു. പ്രതികരിക്കാനും,പ്രതിഷേധിക്കാനും ഉള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ട ദിനങ്ങളുടെ ഓർമകൾക്ക് ഇന്ന് 50 ആണ്ടുകൾ തികയുന്നു.

1975 ജൂൺ 25നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ഇന്ദിരയുടെ അടിയന്തിരം
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 12
  • പ്രസാധകർ : Parivarthanavadikal
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി