1953 – സഞ്ജയൻ – എം.ആർ. നായർ

1953 ൽ പ്രസിദ്ധീകരിച്ച, എം.ആർ. നായർ എഴുതിയ സഞ്ജയൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1953 – സഞ്ജയൻ – എം.ആർ. നായർ

പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് സഞ്ജയൻ. സഞ്ജയൻ എന്നത് തൂലികാനാമമാണ്. യഥാർത്ഥ‍ നാമം മാണിക്കോത്ത് രാമനുണ്ണി നായർ (എം. ആർ. നായർ). തൻ്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി.എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം അറിയപ്പെടുന്നുണ്ട്. 1935 സെപ്തംബർ മുതൽ 1936 ഏപ്രിൽ വരെ കാലയളവിൽ അദ്ദേഹം എഴുതിയ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ഹാസ്യ ലേഖനങ്ങൾ ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഹാസ്യത്തോടൊപ്പം വിമർശനങ്ങളും സർഗാത്മകമായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. ഏകദേശം 65 ഓളം ലേഖനങ്ങൾ ഈ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സഞ്ജയൻ
  • പ്രസിദ്ധീകരണ വർഷം: 1953
  • രചന: M.R. Nair
  • താളുകളുടെ എണ്ണം: 354
  • അച്ചടി: Mathrubhumi Press, Calicut   
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2012 – കൈപ്പുസ്‌തകം – കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ

2012-ൽ  പൊതു വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ കൈപ്പുസ്‌തകം – കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

2012 – കൈപ്പുസ്‌തകം – കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ

1999 -ൽ കേരള സർക്കാർ ആരംഭിച്ച ഒരു വിദ്യാഭ്യാസ സംരംഭമാണ് കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ഒരു വിഭാഗമാണിത്. ഇതിൻ്റെ സംസ്ഥാന ഓഫീസ് പൂജപ്പുരയിലാണ് പ്രവർത്തിക്കുന്നത്.ഹയർസെക്കൻ്ററി കോഴ്‌സിന് റഗുലർ സ്‌കൂളിൽപ്രവേശനം ലഭിക്കാത്തവർക്കും, വിവിധ കാരണങ്ങളാൽ റഗുലർ സ്‌കൂളിൽ ചേർന്ന്  പഠിക്കാൻ സാധിക്കാത്തവർക്കും, തൊഴിലിനൊപ്പം പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്കും ഓപ്പൺ സ്‌കൂൾമുഖേന ഹയർസെക്കൻ്ററി കോഴ്‌സിൽ ചേർന്ന് മുഖ്യധാരാ വിദ്യാഭ്യാസം പൂർത്തിക്കരിക്കുവാൻ സാധിക്കും. വിവിധങ്ങളായ കോഴ്സുകളെക്കുറിച്ചും,അവയുടെ ഓരോ വർഷത്തെയും കോഴ്സ് ഫീസുകൾ, കോഴ്സുകളുടെ സവിശേഷതകൾ,രെജിസ്ട്രേഷൻ രീതികൾ, പരീക്ഷ കേന്ദ്രങ്ങൾ,വിവിധയിനം സർട്ടിഫിക്കറ്റുകൾ,അവ എപ്പോഴൊക്കെയാണ് ലഭ്യമാകുക എന്നികാര്യങ്ങളെക്കുറിച്ചു വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു ഈ കൈപുസ്തകത്തിൽ.

പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ ശ്രീനി പട്ടത്താനമാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:കൈപ്പുസ്‌തകം – കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ
  • പ്രസിദ്ധീകരണ വർഷം: 2012
  • താളുകളുടെ എണ്ണം: 44
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1999 – ഡി പി ഇ പിയും പുതിയ പാഠ്യ പദ്ധതിയും – പി. ഗോവിന്ദപ്പിള്ള- സി. പി. നാരായണൻ

1999-ൽ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച,ഡി പി ഇ പിയും പുതിയ പാഠ്യ പദ്ധതിയും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1999 – ഡി പി ഇ പിയും പുതിയ പാഠ്യ പദ്ധതിയും – പി. ഗോവിന്ദപ്പിള്ള- സി. പി. നാരായണൻ

സിദ്ധാന്തത്തിലൂടെയും പ്രയോഗത്തിലൂടെയും മുന്നേറുന്നതാണ് വിദ്യാഭ്യാസശാസ്ത്രം. ആ നിലയ്ക്ക് അധ്യാപകരുടെ പ്രായോഗികാനുഭവത്തിൻ്റെ വെളിച്ചത്തിൽ പാഠപുസ്‌തകങ്ങളും പാഠ്യപദ്ധതിതന്നെയും പരിഷ്കരിക്കേണ്ടി വരും. പഴയ പാഠ്യപദ്ധതി വിദ്യാലയങ്ങളിൽ വൻപരാജയശതമാനവും ഒരു വിഭാഗം കുട്ടികളിൽ വളരെ താഴ്ന്ന നിലവാരവും ഉണ്ടാക്കിയിട്ടുണ്ട്. ഒന്നാം ക്ലാസിൽ ചേരുന്നവരിൽ ഏതാണ്ട് 40 ശതമാനം മാത്രം എസ് എസ് എൽ സി പരീക്ഷ പാസാവുകയും ബാക്കിയുള്ളവരൊന്നും അഭ്യസ്തവിദ്യ അർഹിക്കുന്നജോലിക്ക് യോഗ്യരല്ലാതായതും,തൊഴിലില്ലാത്തവരായി രജിസ്റ്റർ ചെയ്യുന്നതിൽ മഹാഭൂരിപക്ഷവും എസ് എസ് എൽ സി കോഴ്സ‌് പൂർത്തിയാക്കിവരായതും ഈ പശ്ചാത്തലത്തിലാണ്. കേരളീയരിൽ മഹാഭൂരിപക്ഷത്തിൻ്റെ തൊഴിൽയോഗ്യത വർധിക്കണമെങ്കിൽ, തൊഴിൽകിട്ടുന്നവരുടെ ഉൽപ്പാദനക്ഷമത വർധിക്കണമെങ്കിൽ, കേരളത്തിനു പുറത്ത് തൊഴിൽ ലഭിക്കാനുള്ള സാധ്യത കൂടണമെങ്കിൽ ഈ സ്ഥിതിവിശേഷംമാറണം. കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ഉയരണം, ആത്മവിശ്വാസംവർധിക്കണം, അവരുടെ പൊതുവിജ്ഞാനനിലവാരം വർധിക്കണം, അതാണ് ഡി പി ഇ പി എന്ന പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യം എന്ന് ലേഖകൻ പ്രസ്താവിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഡി പി ഇ പിയും പുതിയ പാഠ്യ പദ്ധതിയും
  • രചന: പി. ഗോവിന്ദപ്പിള്ള, സി. പി. നാരായണൻ
  • പ്രസിദ്ധീകരണ വർഷം: 1999
  • താളുകളുടെ എണ്ണം:32
  • അച്ചടി: Cine Offset Printers, Muttada
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1958 – കല്യാണമൽ -കെ.എം. പണിക്കർ

1958 ൽ പ്രസിദ്ധീകരിച്ച കെ. എം. പണിക്കർ രചിച്ച കല്യാണമൽ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 – കല്യാണമൽ -കെ.എം. പണിക്കർ

പ്രശസ്ത ഇന്ത്യൻ നയതന്ത്രജ്ഞനും ചരിത്രകാരനും എഴുത്തുകാരനുമായ കെ. എം. പണിക്കർ 1937ൽ പ്രസിദ്ധീകരിച്ച ഒരു മലയാള ചരിത്ര നോവലാണ് കല്യാണമൽ. സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങളുടെ പ്രമേയങ്ങൾ പലപ്പോഴും പര്യവേക്ഷണം ചെയ്ത ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഇന്ത്യൻ രചനയുടെ പശ്ചാത്തലത്തിൽ മലയാള സാഹിത്യത്തിന് ഇത് ശ്രദ്ധേയമായ സംഭാവനയായി കണക്കാക്കപ്പെടുന്നു. ആഗ്രാ നഗരത്തിലെ പ്രമാണിയായ രത്നവ്യാപാരിയും, അതിനാൽ തന്നെ അക്‌ബർ ചക്രവർത്തിയുടെ സദസ്സിലും അക്ബറുടെ റാണി യോധാബായിയുടെ മുന്നിലും പ്രവേശനം ഉണ്ടായിരുന്ന കല്യാണമൽൻ്റെ കഥയാണിത്. മുകൾ രാജവംശ ചരിത്രത്തെ ആസ്പദമാക്കി രചന നിർവഹിച്ചിട്ടുള്ളമനോഹരമായ നോവലാണിത്തിത്. കല്യാണമാലിൻ്റെ നിർദ്ദിഷ്ട ഇതിവൃത്ത വിശദാംശങ്ങൾ എളുപ്പത്തിൽ ലഭ്യമായ വിവരങ്ങളിൽ കുറവാണെങ്കിലും, രചയിതാവിൻ്റെ വിശാലമായ എഴുത്ത് ശൈലി പലപ്പോഴും ചരിത്രപരവും സാമൂഹികവുമായ വ്യാഖ്യാനങ്ങളുമായി വ്യക്തിപരമായ ആഖ്യാനങ്ങളെ ബന്ധിപ്പിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: കല്യാണമൽ
    • രചയിതാവ്: കെ. എം. പണിക്കർ
    • പ്രസിദ്ധീകരണ വർഷം: 1958
    • അച്ചടി: മംഗളോദയം പ്രസ്സ്, തൃശൂർ
    • താളുകളുടെ എണ്ണം:354
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

1971 – ശ്രീ ബുദ്ധചരിതം – അശ്വഘോഷൻ

1971-ൽ പ്രസിദ്ധീകരിച്ച, അശ്വഘോഷൻ എഴുതിയ ശ്രീ ബുദ്ധചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് സി.പി. കേശവൻ വൈദ്യനാണ്‌ .

1971 – ശ്രീ ബുദ്ധചരിതം – അശ്വഘോഷൻ

ഭാരതീയസാഹിത്യത്തിലെ ശ്രദ്ധേയമായ ഒരു കലാസൃഷ്ടിയാണു് അശ്വഘോഷൻ്റെ ‘ബുദ്ധചരിതം’ എന്ന മഹാകാവ്യം.നേപ്പാളിലാണ് ബുദ്ധ ചരിതത്തിൻ്റെ ഉത്ഭവം.അതിൻ്റെ മൂലകൃതി ഇന്നു ലഭ്യമല്ല. ഈ കൃതി മൂല കൃതിയുടെ ഭാവം നഷ്ടപ്പെടാതെ, സംഗീത ഭംഗിയും, ഭാവ സമ്പുഷ്ടതയും നിലനിർത്തി മൂലകൃതിയിലെ അതെ വൃത്തം തന്നെ പരിഭാഷയിലും ഉപയോഗിച്ച്‌ കവിയുടെ ആശയത്തെ ഉപേഷിക്കാതെ, സ്വന്തം ആശയങ്ങളെ കൂട്ടി ചേർക്കുകയും ചൈയ്യാതെ മലയാളത്തിൽ പുനസൃഷ്ട്ടിച്ചിരിക്കുന്നു. ബുദ്ധൻ്റെ ജീവ ചരിത്രം, ജനനം മുതൽ ധ്യാനത്തിലൂടെ ബോധോദയം നേടുന്നതുവരെയുള്ള കാര്യങ്ങൾ,ധർമ്മ പ്രചാരം എന്നിവയെല്ലാം വളരെ മനോഹരങ്ങളായ ശ്ലോകങ്ങളിൽ കൂടി അവതരിപ്പിച്ചിരിക്കുന്നു ഈ കൃതിയിൽ.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ശ്രീ ബുദ്ധചരിതം
  • രചന: അശ്വഘോഷൻ
  • വിവർത്തകൻ:സി.പി. കേശവൻ വൈദ്യൻ
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം:244
  • അച്ചടി: M.S. Printers, Quilon
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927-രണ്ടു ഖണ്ഡകൃതികൾ- എൻ. കുമാരനാശാൻ

1927-ൽ പ്രസിദ്ധീകരിച്ച, കുമാരനാശാൻ എഴുതിയ രണ്ടു ഖണ്ഡകൃതികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927-രണ്ടു ഖണ്ഡകൃതികൾ- എൻ. കുമാരനാശാൻ

കുമാരനാശാൻ്റെ വീണ പൂവ്, സിംഹപ്രസവം എന്നീ രണ്ടു ചെറു കൃതികൾ ആണ് രണ്ടു ഖണ്ഡകൃതികൾ എന്ന ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.ഒരു പുഷ്പത്തിൻ്റെ വീഴ്ചയിലൂടെയും നാശത്തിലൂടെയും ജീവിതത്തിൻ്റെ ഭംഗിയും അനിത്യതയും തുറന്നു കാണിക്കുന്ന അപൂർവ കാവ്യ സ്ഷ്ടിയാണ് വീണപൂവ്. സിംഹ പ്രസവം എന്ന കവിതയിൽ ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞ വ്യക്തിത്വത്തെ പ്രശംസിക്കുന്നു. സിംഹം പ്രസവിക്കുന്നത് ഒരു ചെറിയ കുഞ്ഞായാലും,അതും ഒരിക്കൽ സിംഹം തന്നെയാകുമെന്നു കവി പറയുന്നു. ഒരു വ്യക്തിയുടെ മൂല്യം തീരുമാനിക്കുന്നത് അവൻ്റെ പുറമെയുള്ള രൂപം കണ്ടല്ല മറിച്ചു അവൻ്റെ ഉള്ളിലുള്ള ഗുണങ്ങൾ കൊണ്ടാണ് എന്ന് കവി ചൂണ്ടിക്കാണിക്കുന്നു. ആശാൻ്റെ ഭാഷ സംവേദനാപൂർണവും, തീവ്രവുമാണ്. അനാവശ്യ അലങ്കാരങ്ങൾ ഒഴിവാക്കി വ്യക്തമായ സന്ദേശം സമൂഹത്തിനു നൽകുന്നു ആശാൻ കവിതകളിലൂടെ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: രണ്ടു ഖണ്ഡകൃതികൾ
  • രചന:എൻ. കുമാരനാശാൻ
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി: Vidyabhivardhini , Kollam
  • താളുകളുടെ എണ്ണം: 38
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1948 – ബൃഹത് സ്തോത്രരത്‌നാവലി

1948 ൽ പ്രസിദ്ധീകരിച്ച  ബൃഹത് സ്തോത്രരത്‌നാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു  വെക്കുന്നത്.ഇത് വാഖ്യാനം ചെയ്തിരിക്കുന്നത് കെ. കുഞ്ഞുപ്പിള്ളപ്പണിക്കരാണ്.

1948 – ബൃഹത് സ്തോത്രരത്‌നാവലി

ഹിന്ദു ഭക്തിസാഹിത്യത്തിലെ സമ്പന്നമായ ഒരു സമാഹാരമാണ് ബൃഹത് സ്തോത്രരത്‌നാവലി. നാല്പതോളം സ്തോത്രങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിവിധങ്ങളായ ദേവി ദേവന്മാരുടെ അഷ്ടകങ്ങൾ,സ്തോത്രങ്ങൾ,ഭുജംഗങ്ങൾ എന്നിവ സവ്യാഖ്യാനം പ്രസിദ്ധീകരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ. ഇത് കൊല്ലത്തുള്ള വിജ്ഞാനപോഷിണി പ്രസ്സിലാണ് അച്ചടിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ബൃഹത് സ്തോത്രരത്‌നാവലി
    • പ്രസിദ്ധീകരണ വർഷം: 1948
    • വാഖ്യാതാവ് : കെ. കുഞ്ഞുപ്പിള്ളപ്പണിക്കർ
    • അച്ചടി: വിജ്ഞാനപോഷിണി പ്രസ്സ്,കൊല്ലം 
    • താളുകളുടെ എണ്ണം: 186
    • സ്കാൻ ലഭ്യമായ ഇടം:കണ്ണി

1927 – Trivandrum Maharaja’s College of Science Magazine- Vol. IV September Issue 01and Vol. IV December Issue 02

Through this post we are releasing the scan of Trivandrum Maharaja’s College of Science Magazine- Vol. IV September Issue 01 and Vol. IV December Issue 02 published in the year 1927.

1927 – Trivandrum Maharaja’s College of Science Magazine- II Volume

Today’s University College was at one time the University College of Trivandrum. At that time, the college was divided into two colleges, the Maharajas College of Arts and the Maharajas College of Science. The science college is now known as University College. The Arts college still exists under the same name. At that time, only arts subjects were taught at one place and science subjects at the other. This is the official magazine of the then University College of Science. It is interesting to note that the articles in the magazine covered various different fields connected to science and society which not only included Self reflections, articles on unemployment etc, but also poetry; both in English and Malayalam languages. It is imperative that the editors were true to their word as they were glad to receive subjects of topical interest to be published in the magazine. The magazine also features some very rare pictures related to the college.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Trivandrum Maharaja’s College of Science Magazine- Vol. IV September Issue 01
  • Number of pages: 58
  • Published Year: 1927
  • Scan link: Link
  • Name: Trivandrum Maharaja’s College of Science Magazine- Vol. IV December Issue 02
  • Number of pages: 100
  • Published Year: 1927
  • Scan link: Link

 

 

1985 – സി. മത്തായി സ്മാരക പ്രഭാഷണം- പി ഗോവിന്ദപ്പിള്ള

1985-ൽ പ്രസിദ്ധീകരിച്ച, പി ഗോവിന്ദപ്പിള്ള എഴുതിയ  സി. മത്തായി സ്മാരക പ്രഭാഷണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1985 – സി. മത്തായി സ്മാരക പ്രഭാഷണം- പി ഗോവിന്ദപ്പിള്ള

കേരത്തിലെ പൊതുവിദ്യാഭ്യാസ രംഗം 1901 മുതൽ 1981 വരെ എങ്ങനെ വളർന്നു എന്നതിൻ്റെ ഗൗരവമായ വിശകലനമാണ്‌ ഈ പുസ്തകം നടത്തിയിട്ടുള്ളത്. വിവിധ സെൻസസ്‌ വർഷങ്ങളിലായി കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയുടെ കണക്കുകൾ. പ്രാഥമീകവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ എണ്ണത്തിൽ ഉണ്ടായ വളർച്ച, വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായ വളർച്ച എന്നിവയൊക്കെയാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. 1981 ലെ സെൻസസ് പ്രകാരം 70 .42 % മാണ് കേരളത്തിൻ്റെ വിദ്യാഭ്യാസ പ്രാപ്‍തി, ഇത് ദേശീയതലത്തിൽ കേരളത്തെ ഇത് മുൻപന്തിയിൽ എത്തിച്ചിരിക്കുന്നു. ചരിത്രപരമായി കേരളത്തിൻ്റെ വിദ്യാഭ്യാസ വികസനത്തിൻ്റെ നിലവാരവും പുരോഗതിയും തിരിച്ചറിയാൻ ഈ ഗ്രന്ഥം സഹായിക്കും. അതോടൊപ്പം സ്കൂൾ വിദ്യാഭ്യാസരംഗത്ത് വന്ന മാറ്റങ്ങളെക്കുറിച്ചും പുസ്തകം ചർച്ച ചെയ്യുന്നു. 1973-80-ൽ ഈ ഇനത്തിൽപ്പെട്ട 55 കീഴ് പ്രാഥമികവിദ്യാലയങ്ങളും 26 മേൽ പ്രാഥമിക വിദ്യാലയങ്ങളും 57 ഹൈസ്കൂളുകളും മാത്രമെ ഉണ്ടായിരുന്നുള്ളു. സ്വകാര്യ വിദ്യാലയങ്ങളുടെ അതിപ്രസരണവും,അവരുടെ ഭീമമായ ഫീസും, സമൂഹത്തിലെ ഉന്നത വിഭാഗങ്ങൾക്കുവേണ്ടിയുള്ളതാണ്  എന്നുള്ള ചിന്ത തന്നെ സമൂഹത്തിൽ ഉടലെടുക്കുന്നത്തിനു കാരണമാകുന്നു. സാധാരണ സ്കൂളുകൾ മെച്ചപ്പെടുത്താൻ നടപടികളെടുക്കാതിരിക്കുക മൂലം സമൂഹത്തിലെ ഉച്ചനിചത്വങ്ങൾ അതുപോലെതന്നെ നിലകൊള്ളുമെന്നും ലേഖനം ചർച്ചചെയ്യുന്നു. ഇതിനെതിരെ അധ്യാപകരും വിദ്യാർത്ഥികളും ഉണർന്നു പ്രവർത്തിച്ചാൽ മാത്രമേ ഈ പ്രവണതകൾ തടയാനാകുകയും,നമ്മുടെ വിദ്യാഭ്യാസമേഖല പ്രഖ്യാപിത നയങ്ങളുമായി പൊരുത്തപ്പെടുകയുള്ളൂ എന്നും ചൂണ്ടിക്കാട്ടുന്നു .

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സി. മത്തായി സ്മാരക പ്രഭാഷണം
  • രചന: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1939 – ഭാഷാനൈഷധം

1939 ൽ പ്രസിദ്ധീകരിച്ച, ഭാഷാനൈഷധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നതു പി.എസ്സ്. പുരുഷോത്തമൻ നമ്പൂതിരിയാണ് .

1939 – ഭാഷാനൈഷധം

നൈഷധീയ ചരിതം നളനും ദമയന്തിയും തമ്മിലുള്ള പ്രണയകഥയെ അടിസ്ഥാനമാക്കി മഹാകവി ശ്രീഹർഷ രചിച്ച സംസ്കൃത കാവ്യമാണ്. സംസ്കൃത സാഹിത്യത്തിലെ അഞ്ച് മഹാകാവ്യങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.ഈ മഹാകാവ്യത്തെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു – പൂർവ്വ, ഉത്തര, അവയിൽ ഓരോന്നിനും പതിനൊന്ന് ഖണ്ഡങ്ങളോ വിഭാഗങ്ങളോ അടങ്ങിയിരിക്കുന്നു.നൈഷധ ചരിതത്തിൻ്റെ ഭാഷ വളരെ വിപുലവും മിനുക്കിയതുമാണ്, സാധാരണയായി മണിപ്രവാളം എന്ന് വിളിക്കപ്പെടുന്ന ഭാഷാ ശൈലി. ഭാഷാ പദങ്ങളും സംസ്‌കൃത പദങ്ങളും കൂടി കലർന്ന് വേർതിരിച്ചറിയാനാവാത്ത വിധം ഭംഗിയായി മിന്നി തിളങ്ങുന്ന കവിതയാണ് മണിപ്രവാളം. മഹാകാവ്യങ്ങളിൽ വച്ച് ഗ്രന്ഥബാഹുല്യംകൊണ്ടും ആശയഗാംഭീര്യം കൊണ്ടും മഹത്തായ ഈ ശ്രീഹർഷകൃതിയുടെ മലയാളവിവർത്തനം വളരെ പ്രയാസമുള്ളതാണ്. നിഷധ രാജാവായ നളൻ്റെ കഥയാണ് ഭാഷാ നൈഷധത്തിൻ്റെ പ്രമേയം.ഈ പുസ്തകത്തിൽ ഒന്നും രണ്ടും സർഗ്ഗങ്ങളാണ് വിവർത്തനം ചെയ്തിരിക്കുന്നത് .

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്:ഭാഷാനൈഷധം
    • പ്രസിദ്ധീകരണ വർഷം:1939
    • വിവർത്തനം:പി.എസ്സ്. പുരുഷോത്തമൻ നമ്പൂതിരി
    • അച്ചടി: ബി.വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം
    • താളുകളുടെ എണ്ണം:82
    • സ്കാൻ ലഭ്യമായ ഇടം:കണ്ണി