CMI സന്ന്യാസ സമൂഹത്തിൻ്റെ സ്ഥാപകപിതാക്കന്മാർ സന്ന്യാസം സ്വീകരിച്ചതിൻ്റെ ശതാബ്ദി സ്മാരകമായി 1955 ൽ പുറത്തിറക്കിയ ശതാബ്ദ ജൂബിലി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ഒരു കൈയെഴുത്ത് സ്മരണിക ആണ്.
സഭാപ്രമുഖരുടെ ആശംസകൾ, സഭാ സംബന്ധിയായ ലേഖനങ്ങൾ, സാഹിത്യ സൃഷ്ടികൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം. കൈയെഴുത്ത് പ്രതിയിൽ ഉണ്ടായിരുന്ന 2-3 ഫോട്ടോകൾ നഷ്ടപ്പെട്ടിട്ടുണ്ട്. കൈയെഴുത്ത് പ്രതിയായതിനാൽ തന്നെ മറ്റൊരു പ്രതിക്ക് ഇനി സാദ്ധ്യതയില്ല.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ശതാബ്ദ ജൂബിലി സ്മാരകം
- പ്രസിദ്ധീകരണ വർഷം: 1955
- താളുകളുടെ എണ്ണം: 74
- സ്കാൻ ലഭ്യമായ ഇടം: കണ്ണി