1955 – ശതാബ്ദ ജൂബിലി സ്മാരകം

CMI സന്ന്യാസ സമൂഹത്തിൻ്റെ സ്ഥാപകപിതാക്കന്മാർ സന്ന്യാസം സ്വീകരിച്ചതിൻ്റെ ശതാബ്ദി സ്മാരകമായി 1955 ൽ പുറത്തിറക്കിയ ശതാബ്ദ ജൂബിലി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ഒരു കൈയെഴുത്ത് സ്മരണിക ആണ്.

സഭാപ്രമുഖരുടെ ആശംസകൾ, സഭാ സംബന്ധിയായ ലേഖനങ്ങൾ, സാഹിത്യ സൃഷ്ടികൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം. കൈയെഴുത്ത് പ്രതിയിൽ ഉണ്ടായിരുന്ന 2-3 ഫോട്ടോകൾ നഷ്ടപ്പെട്ടിട്ടുണ്ട്. കൈയെഴുത്ത് പ്രതിയായതിനാൽ തന്നെ മറ്റൊരു പ്രതിക്ക് ഇനി സാദ്ധ്യതയില്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1955 - ശതാബ്ദ ജൂബിലി സ്മാരകം
1955 – ശതാബ്ദ ജൂബിലി സ്മാരകം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ശതാബ്ദ ജൂബിലി സ്മാരകം
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 74
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *