1950ൽ ചേലനാട്ട് അച്ചുതമേനോൻ എഡിറ്റ് ചെയ്തു മദ്രാസ് സർക്കാർ പ്രസിദ്ധീകരിച്ച കണക്കുസാരം – ബാലപ്രബോധം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മദ്രാസ്സ് ഗവണ്മെൻ്റ് ഓറിയൻ്റൽ സീരീസിൻ്റെ പ്രസിദ്ധീകരണങ്ങളുടെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവിധ ഭാഷകളിലുള്ള കയ്യെഴുത്തുപ്രതികൾ പ്രസിദ്ധീകരിക്കുന്നതിൻ്റെ ഭാഗമായി മലയാളഭാഷയിലുള്ള എഴുത്തോലയിൽ നിന്നും കണ്ടെടുത്ത താണ് ഈ കൃതി. ഇതിൻ്റെ കർത്താവിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സ്വർണ്ണം, മരം, നെല്ല് തുടങ്ങിയവയുടെ പഴയ കാലത്തെ തൂക്കവുമായി ബന്ധപ്പെട്ട അളവുകളും, കണക്കുകളും അവക്കുള്ള വിശദീകരണങ്ങളുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ശ്ലോകങ്ങൾക്കുള്ള ആഖ്യാനങ്ങൾ കൊടുത്തിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: കണക്കുസാരം – ബാലപ്രബോധം
- പ്രസിദ്ധീകരണ വർഷം: 1950
- താളുകളുടെ എണ്ണം: 86
- അച്ചടി: Rathnam Press, Madras
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി