1956 – ൽ പ്രസിദ്ധീകരിച്ച, കെ. ജോസഫ് രചിച്ച സൂര്യസാമ്രാജ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സൂര്യനെക്കുറിച്ചും സൂര്യൻ്റെ സ്വാധീനമുള്ള സൗരയൂഥത്തിലെ മറ്റു പ്രതിഭാസങ്ങളെ കുറിച്ചും വിശദമാക്കുന്ന ഗ്രന്ഥമാണ് ഇത്. ഗ്രഹങ്ങളുടെ ഘടന ഉൾപ്പെടെ വിശദമാക്കുന്ന ഈ പുസ്തകത്തിൽ ശാസ്ത്രലോകത്തിൽ ഇതുവരെ ഈ വിഷയത്തെക്കുറിച്ച് നടന്നിട്ടുള്ള പഠനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. വ്യത്യസ്ത പ്രദേശങ്ങളിൽ സൗരയൂഥത്തെക്കുറിച്ചുള്ള സങ്കല്പങ്ങളെ കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സൂര്യസാമ്രാജ്യം
- പ്രസിദ്ധീകരണ വർഷം: 1956
- അച്ചടി: പ്രസിദ്ധീകരണ വിഭാഗം, തിരുവിതാംകൂർ യൂണിവേഴ്സിറ്റി
- താളുകളുടെ എണ്ണം: 222
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
