1935-ൽ പ്രസിദ്ധീകരിച്ച, എ.ഒ. ജോസഫ് ഇംഗ്ലീഷിൽ നിന്നും പരിഭാഷപ്പെടുത്തിയ അഗാപിറ്റസ്സ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പാലാ സെൻ്റ് തോമസ്സ് ഇംഗ്ലീഷ് ഹൈ സ്കൂളിലെ സാഹിത്യസമാജം വാർഷികദിനത്തിൽ അവതരിപ്പിക്കാനായി തയ്യാറാക്കിയ വിവർത്തന നാടകമാണിത്. വിശുദ്ധ Saint Agapitus ൻ്റെ ജീവിതകഥയെയും രക്തസാക്ഷിത്വത്തെയും ആസ്പദമാക്കിയുള്ള കൃതിയാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: അഗാപിറ്റസ്സ്
- പ്രസിദ്ധീകരണ വർഷം: 1935
- അച്ചടി: Jubilee Memorial Press, Alwaye
- താളുകളുടെ എണ്ണം: 108
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
