1968 – ൽ പ്രസിദ്ധീകരിച്ച, സദ്റുദ്ദീൻ ഇസ്ലാഹി രചിച്ച ഇസ്ലാം ഒറ്റനോട്ടത്തിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മതപണ്ഡിതനും സാഹിത്യകാരനുമായ സദ്റുദ്ദീൻ ഇസ്ലാഹി ഉറുദു ഭാഷയിൽ രചിച്ച ‘ ഇസ്ലാം ഏക് നസർമേ’ എന്ന പുസ്തകത്തിൻ്റെ വിവർത്തനമാണ് ഇത്. ഇസ്ലാം മതത്തെ കുറിച്ചുള്ള സമഗ്രമായ പഠനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക ജീവിതവ്യവസ്ഥയും വിശ്വാസങ്ങളും രാഷ്ട്രീയവും വളരെ വിശദമായിത്തന്നെ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. സാമാന്യ ജനങ്ങൾക്ക് ഇസ്ലാം മതത്തെ കുറിച്ചുള്ള ഒരു ധാരണ രൂപപ്പെടുത്താൻ ഈ പുസ്തകം സഹായകമാണ്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഇസ്ലാം ഒറ്റനോട്ടത്തിൽ
- പ്രസിദ്ധീകരണ വർഷം: 1968
- അച്ചടി: പ്രബോധനം പ്രസ്സ്, മാരികുന്ന്, കോഴിക്കോട്
- താളുകളുടെ എണ്ണം: 418
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
