1967 – ൽ പ്രസിദ്ധീകരിച്ച, എം.കെ. ഗാന്ധി രചിച്ച അനാസക്തിയോഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭഗവത്ഗീതയ്ക്ക് മഹാത്മാഗാന്ധി തയ്യാറാക്കിയ ആത്മീയ വ്യാഖ്യാനമാണ് അനാസക്തി യോഗം. ഗീതയിലെ ആശയങ്ങൾ എങ്ങനെ സാധാരണ ജീവിതത്തിൽ പ്രായോഗികമാക്കാം എന്ന് ഈ ഗ്രന്ഥം പരിശോധിക്കുന്നു. ലളിതവും അതേസമയം ഗൗരവമേറിയതുമായ ഒരു രചനയാണ് ഇത്. ഫലം ആഗ്രഹിക്കാതെ പ്രവർത്തിക്കണമെന്ന് ഗീതാവ്യാഖ്യാനത്തിൻ്റെ പശ്ചാത്തലത്തിൽ ഗാന്ധിജി പ്രസ്താവിക്കുന്നു. കർത്തവ്യത്തെ ദൈവസേവനമായി കരുതണം. ഈ ആശയം ഗീതയിലെ കർമ്മയോഗത്തെ അടിസ്ഥാനമാക്കിയാണ് ഗാന്ധിജി വിവരിക്കുന്നത്. അതോടൊപ്പം തന്നെ സത്യത്തിൻ്റെയും അഹിംസയുടെയും പ്രാധാന്യവും ഭഗവത്ഗീതയുടെ വീക്ഷണ കോണിലൂടെ വിവരിച്ചിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: അനാസക്തിയോഗം
- പ്രസിദ്ധീകരണ വർഷം: 1967
- അച്ചടി: മാതൃഭൂമി പ്രസ്സ്, കോഴിക്കോട്
- താളുകളുടെ എണ്ണം: 312
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
