1946 – ൽ പ്രസിദ്ധീകരിച്ച, ശാസ്ത്രജ്ഞലോകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രസിദ്ധരായ പത്ത് ശാസ്ത്രജ്ഞന്മാരുടെ ലഘു ജീവചരിത്രം അവതരിപ്പിക്കുന്ന പുസ്തകമാണിത്. ശാസ്ത്രലോകത്തിന് അവർ നൽകിയ സംഭാവനകളും അവരുടെ പ്രധാനപ്പെട്ട കണ്ടെത്തലുകളും ഇതിൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ശാസ്ത്രജ്ഞലോകം
- പ്രസിദ്ധീകരണ വർഷം: 1946
- അച്ചടി: വി.പി. പ്രസ്സ്, കൊല്ലം
- താളുകളുടെ എണ്ണം: 142
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
