1999 – ഭരണകൂടവും സംസ്കാരവും

1999-ൽ പ്രസിദ്ധീകരിച്ച, ഭരണകൂടവും സംസ്കാരവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1999-ൽ തിരുവനന്തപുരം കനകക്കുന്നിൽ വെച്ചു നടന്ന സാംസ്കാരികോത്സവം-99 ൻ്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട സെമിനാർ പ്രബന്ധമാണ് ഇത്. പി. ഗോവിന്ദപ്പിള്ള ആണ് പ്രബന്ധം അവതരിപ്പിച്ചത്. സ്റ്റേറ്റ് (ഭരണകൂടം), ഗവണ്മെൻ്റ് എന്നിവ തമ്മിലുള്ള വ്യത്യാസം ഇതിൽ വ്യക്തമാക്കുന്നു. സംസ്കാരം എന്നത് വെറും കലയോ സാഹിത്യമോ മാത്രമല്ല, മറിച്ച് മനുഷ്യൻ്റെ ധാർമ്മിക വിശ്വാസങ്ങളും മൂല്യബോധവും ആചാരങ്ങളും ബന്ധപ്പെട്ട ഒന്നാകുന്നു. സംസ്കാരം വിനോദത്തിൻ്റെ പരിധിയിൽ ഒതുങ്ങുന്ന ഒന്നല്ല, അത് ഭരണകൂടം, അധികാരം, ജനാധിപത്യം എന്നിവയുമായി ബന്ധപ്പെട്ടു നിൽക്കുന്ന പ്രക്രിയയാണ്. മലയാളത്തിലും ഇംഗ്ലീഷിലും രണ്ട് ഭാഗങ്ങൾ ആയി പുസ്തകത്തെ തിരിച്ചിരിക്കുന്നു. കല, സാഹിത്യം, സിനിമ, ജനകീയ കലകൾ എന്നിവയെ ഭരണനയങ്ങളും സാമൂഹികഘടനകളും എങ്ങനെ സ്വാധീനിക്കുന്നു എന്ന ചിന്ത കൂടി ഈ പ്രബന്ധത്തിലൂടെ കടന്നു പോവുമ്പോൾ കാണാൻ കഴിയും

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് :ഭരണകൂടവും സംസ്കാരവും
  • പ്രസിദ്ധീകരണ വർഷം: 1999
  • താളുകളുടെ എണ്ണം: 31
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953-54 തുഞ്ചത്തെഴുത്തച്ഛൻ മാസിക

1953-54 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച, തുഞ്ചത്തെഴുത്തച്ഛൻ മാസികയുടെ ലഭ്യമായ പന്ത്രണ്ടു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഒന്നാം ലക്കത്തിലെ പ്രസ്താവനയിൽ നിന്നും മാസിക ഇറങ്ങിയിട്ട് മൂന്നു വർഷമായതായി കാണുന്നു. ഒരു സാഹിത്യ മാസികയേക്കാൾ കൂടുതൽ ഗൗരവമുള്ള പഠനഗ്രന്ഥത്തിൻ്റെ സ്വഭാവമാണ് ലക്കങ്ങളിലൂടെ കടന്നു പോവുമ്പോൾ കാണാൻ കഴിയുന്നത്. വിഷയസൂചിയിൽ നിന്നു തന്നെ വ്യക്തമാണ്, ഈ പുസ്തകം ലളിതവായനക്കായി തയ്യാറാക്കിയതല്ലെന്ന്. ഭാഷാശാസ്ത്രം, സാഹിത്യചരിത്രം, കാവ്യസാസ്ത്രം, മത-ദർശന ചിന്തകൾ എന്നിവ ഉൾക്കൊള്ളുന്ന ഗൗരവമുള്ള പഠനങ്ങളാണ് ഓരോ ലക്കത്തിലുമുള്ളത്. ചില ലേഖനങ്ങൾ നീളമുള്ള പരമ്പരകളായി ഒന്നിലധികം ലക്കങ്ങളിൽ തുടരുന്നതും കാണാം

പ്രേമദർശനം എന്ന പേരിൽ വി. എൻ പരമേശ്വരൻ നമ്പൂതിരി എഴുതിയ ഭക്തിസൂത്രങ്ങൾ അടങ്ങിയ നീണ്ട ലേഖനമാണ് എല്ലാ മാസികകളുടെയും തുടക്കത്തിൽ കൊടുത്തിട്ടുള്ളത്. ലേഖനങ്ങൾ, കവിതകൾ, വിദ്യാർത്ഥിപംക്തി, പുസ്തകാഭിപ്രായം, മഹദ് വാക്യങ്ങൾ, കടംകഥകൾ എന്നിവ മാസികയുടെ ഉള്ളടക്കത്തിൽ കാണുന്നു. 1928-ൽ രചിക്കപ്പെട്ടതെന്നു കരുതുന്ന വിധിവിളയാട്ടം എന്ന നോവൽ പന്ത്രണ്ടാം ലക്കത്തിൽ വായിക്കാം. മാസികയുടെ പ്രസാധനം, അച്ചടി എന്നിവയെക്കുറിച്ച് എവിടെയും രേഖപ്പെടുത്തിയിട്ടില്ല

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തുഞ്ചത്തെഴുത്തച്ഛൻ മാസിക
  • പ്രസിദ്ധീകരണ വർഷം: 1953, 1954
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – കത്തോലിക്ക മത പഠനം

1927 -ൽ  ക.നി.മൂ.സ  ഹില്ല്യാരോസച്ചൻ അവർകളാൽ രചിക്കപ്പെട്ട കത്തോലിക്ക മത പഠനം  എന്ന പുസ്തകത്തിൻ്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1927 - കത്തോലിക്ക മത പഠനം
1927 – കത്തോലിക്ക മത പഠനം

മനുഷ്യനും ദൈവവുമായുള്ള ദൃഢമായ ബന്ധമാണ് മതം.

കത്തോലിക്ക മതപഠനം എന്ന ഈ പുസ്തകത്തിൽ സ്കൂൾ കുട്ടികൾക്ക് മന:പാഠം പഠിക്കേണ്ട നമസ്ക്കാരങ്ങൾ, ആരാധനകൾ, മതസംബന്ധമായ വിവിധ വിഷയങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.ഇവയെ രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  കത്തോലിക്ക മത പഠനം
  • രചയിതാവ്:ഹില്ല്യാരോസച്ചൻ
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി: Catholic Mission Press, Kottayam
  • താളുകളുടെ എണ്ണം: 241
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – ദിവ്യ ന്യായാധിപൻ അഥവാ ലോകാവസാനവും അന്തിക്രിസ്തുവും

1957 – ൽ പ്രസിദ്ധീകരിച്ച, മേപ്രത്ത് എം. ജോസഫ് വിവർത്തനം ചെയ്ത ദിവ്യ ന്യായാധിപൻ അഥവാ ലോകാവസാനവും അന്തിക്രിസ്തുവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - ദിവ്യ ന്യായാധിപൻ അഥവാ ലോകാവസാനവും അന്തിക്രിസ്തുവും
1957 – ദിവ്യ ന്യായാധിപൻ അഥവാ ലോകാവസാനവും അന്തിക്രിസ്തുവും

പ്രസിദ്ധ മിഷനറി വൈദികനായ റോബർട്ടോ ഡി നോബിലി തമിഴ് ഭാഷയിൽ എഴുതിയ ഒരു വിശിഷ്ട കൃതിയുടെ വിവർത്തനമാണ് ഈ ഗ്രന്ഥം. ചങ്ങനാശ്ശേരി രൂപത മെത്രാൻ മാർ മാത്യു കാവുകാട്ടിൻ്റെ മെത്രാപ്പോലീത്ത സ്ഥാനലബ്ധി സ്മാരകമായി പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥമാണിത്. വിശുദ്ധ യോഹന്നാൻ്റെ വെളിപാടിൽ പരാമർശിച്ചിരിക്കുന്ന അന്തിക്രിസ്തുവിനെ കുറിച്ചുള്ള പഠനമാണ് ഈ പുസ്തകത്തിൻ്റെ പ്രധാന വിഷയം. ലോകാവസാനത്തെയും പൊതുവിധിയെയും കുറിക്കുന്ന പരാമർശങ്ങളുടെ അപഗ്രഥനവും ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദിവ്യ ന്യായാധിപൻ അഥവാ ലോകാവസാനവും അന്തിക്രിസ്തുവും
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: സെൻ്റ് ജോസഫ്സ് പ്രസ്സ്, മാന്നാനം
  • താളുകളുടെ എണ്ണം: 133
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1993 – ദ്രവ്യസങ്കൽപ്പം ഭൗതികത്തിലും ദർശനത്തിലും – പി. കേശവൻ നായർ

1993 -ൽ ശാസ്ത്രസാഹിത്യകാരനായ പി. കേശവൻ‌ നായർ രചിച്ച ദ്രവ്യസങ്കൽപ്പം ഭൗതികത്തിലും ദർശനത്തിലും എന്ന ലഘുലേഖയുടെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1993 - ദ്രവ്യസങ്കൽപ്പം ഭൗതികത്തിലും ദർശനത്തിലും -  പി. കേശവൻ നായർ
1993 – ദ്രവ്യസങ്കൽപ്പം ഭൗതികത്തിലും ദർശനത്തിലും – പി. കേശവൻ നായർ

പി. കേശവൻ നായരുടെ “ദ്രവ്യസങ്കൽപ്പം ഭൗതികത്തിലും ദർശനത്തിലും” എന്ന കൃതി, ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും മാർക്സിസ്റ്റ് ഭൗതികവാദവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയാണ് വിശകലനം ചെയ്യുന്നത്. പുരാതന കാലം മുതൽ ആധുനിക കാലം വരെയുള്ള ദ്രവ്യത്തിൻ്റെ ശാസ്ത്രീയ മാറ്റങ്ങളെ ദാർശനികമായി പരിശോധിക്കുന്ന ഈ പുസ്തകം, വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് ശാസ്ത്രം നൽകുന്ന കരുത്തിനെ വ്യക്തമാക്കുന്നു. സങ്കീർണ്ണമായ പ്രപഞ്ച തത്വങ്ങളെ ലളിതമായ മലയാളത്തിൽ അവതരിപ്പിച്ചു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത. ദ്രവ്യസങ്കൽപത്തിൻ്റെ വികാസവും പരിണാമവും ഭൗതികശാസ്ത്രങ്ങളുടെയും ദർശനത്തിൻ്റെയും വളർച്ചയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ദർശനത്തിൻ്റെ സ്വാധീനത്താലാണ് ഭൗതികശാസ്ത്രങ്ങൾ വികസിച്ചത്,  അതേസമയം ദർശനത്തിൻ്റെ വികാസത്തിൽ ഇവ രണ്ടിൻ്റെയും സ്വാധീനം പ്രകടവുമാണ്. ദ്രവ്യസങ്കൽപം  പരസ്പരബന്ധത്തിലൂടെയും സ്വാധീനത്തിലൂടെയും എപ്രകാരമാണ് പരിണമിച്ചതെന്ന് ഈ ലഘുലേഖയിൽ പരിശോധിക്കുന്നു.

മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്ര സാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : ദ്രവ്യസങ്കൽപ്പം ഭൗതികത്തിലും ദർശനത്തിലും
  • രചയിതാവ്: പി. കേശവൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1993
  • താളുകളുടെ എണ്ണം: 49
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1974 – കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാഭ്യാസനയ പ്രസ്താവന

1974 -ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ പ്രസിദ്ധീകരിച്ച, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാഭ്യാസനയ പ്രസ്താവന എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1974 - കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാഭ്യാസനയ പ്രസ്താവന
1974 – കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാഭ്യാസനയ പ്രസ്താവന

1974 ജൂലൈ 31 മുതൽ ആഗസ്റ്റ് 4 വരെ ന്യൂ ഡൽഹിയിൽ ചേർന്ന CPI ദേശീയ കൗൺസിൽ അംഗീകരിച്ച പ്രമേയമാണിത്. വിദ്യാഭ്യാസനയ പ്രസ്താവനയുടെ ലക്ഷ്യം ജനാധിപത്യപരവും സാമൂഹികനീതിയോടുകൂടിയതുമായ വിദ്യാഭ്യാസ വ്യവസ്ഥ സ്ഥാപിക്കുക എന്നതായിരുന്നു. വിദ്യാഭ്യാസത്തെ ഒരു സാമൂഹിക വിമോചന പ്രക്രിയയായി കാണുന്ന ദർശനമാണ് ഈ പ്രമേയം മുന്നോട്ടുവച്ചത്. ഇന്ന് വിദ്യാഭ്യാസം കൂടുതൽ വാണിജ്യവൽക്കരിക്കപ്പെടുന്ന സാഹചര്യത്തിൽ, ഈ പ്രസ്താവന ഉയർത്തിയ ആശയങ്ങൾ ഇന്നും പ്രസക്തിയോടെ നിലനിൽക്കുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണത്തിനും സാമൂഹ്യനീതിയുള്ള ഒരു സമൂഹത്തിനും ഈ നയപ്രസ്താവന ഒരു വഴികാട്ടിയായി തുടരുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാഭ്യാസനയ പ്രസ്താവന
  • പ്രസിദ്ധീകരണ വർഷം: 1974
  • താളുകളുടെ എണ്ണം: 43
  • അച്ചടി: Janayugam Press, Quilon
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – പാർട്ടിയുടെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ഐക്യത്തിനു വേണ്ടി

1964-ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച, പാർട്ടിയുടെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ഐക്യത്തിനു വേണ്ടി എന്ന ലഘുലേഖയുടെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1964 - പാർട്ടിയുടെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ഐക്യത്തിനു വേണ്ടി
1964 – പാർട്ടിയുടെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ഐക്യത്തിനു വേണ്ടി

ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രത്യയശാസ്ത്രപരമായ വിവാദത്തെ പറ്റി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗീകരിച്ച റിപ്പോർട്ടിൻ്റെ പുസ്തകരൂപമാണിത്. 1964 ജൂൺ 7 മുതൽ 17 വരെ ഡൽഹിയിൽ വെച്ച് പാർട്ടി ദേശീയ കൗൺസിൽ നടന്ന ദേശീയ കൗൺസിൽ “വരട്ടുതത്വവാദപരമായ ഭിന്നിപ്പിനും വീരസാഹസികത്വത്തിനും അവസരവാദത്തിനുമെതിരായി – പാർട്ടിയുടെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ഐക്യത്തിനു വേണ്ടി” എന്ന പേരിൽ ഡ്രാഫ്ടിംഗ് കമ്മിറ്റി ചർച്ചചെയ്ത ഭേദഗതികളോടെ പാർട്ടി ഏഴാം കോൺഗ്രസ്സിൽ സമർപ്പിക്കുന്നതിനുവേണ്ട് തയ്യാറാക്കിയ റിപ്പോർട്ടാണ് ഉള്ളടക്കം. 1964 എന്ന വർഷം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു. ആശയപരമായ ഭിന്നതകളും അന്താരാഷ്ട്ര രാഷ്ട്രീയ സ്വാധീനങ്ങളും ചേർന്ന് പാർട്ടിയെ ഒരു വലിയ പ്രതിസന്ധിയിലേക്ക് നയിച്ച കാലഘട്ടം. ഈ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കപ്പെട്ടത്. 1950കളുടെ അവസാനം മുതൽ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വലിയ ആശയവ്യത്യാസങ്ങൾ രൂപപ്പെട്ടു. സോവിയറ്റ് യൂണിയൻ മുന്നോട്ടുവെച്ചത്: സമാധാനപരമായ സഹവർത്തിത്വവും
ചൈന മുന്നോട്ടുവെച്ചത് വർഗ്ഗസമരം അനിവാര്യമാണെന്ന നിലപാടുമായിരുന്നു. ഈ ഭിന്നത (Sino–Soviet Split) ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളെ രണ്ടായി ഭാഗിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഈ വൈരുദ്ധ്യം പ്രകടമായി. ഈ സാഹചര്യത്തിലാണ് 1964-ൽ CPIയുടെ നേതൃത്വത്തിൽ “പാർട്ടിയുടെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ഐക്യത്തിനു വേണ്ടി”എന്ന നിലപാട് രേഖ ഉയർന്നുവന്നത്. രേഖയുടെ പ്രധാന ആശയങ്ങൾ പാർട്ടിയിലെ ആശയവ്യത്യാസങ്ങൾ പിളർപ്പിലേക്ക് നയിക്കരുതെന്നും,ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐക്യം തകരുന്നത് തൊഴിലാളിവർഗ്ഗത്തിന് തിരിച്ചടിയാണെന്നും, അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിയുടെ അകത്ത് പരിഹരിക്കണമെന്നും, അന്താരാഷ്ട്ര തലത്തിൽ ഐക്യബോധം അനിവാര്യമാണ് എന്നുമായിരുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : പാർട്ടിയുടെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ഐക്യത്തിനു വേണ്ടി
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 109
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2001 – ഭൗതികത്തിനപ്പുറം – പി. കേശവൻ നായർ

2001 -ൽ ശാസ്ത്രസാഹിത്യകാരനായ പി. കേശവൻ‌ നായർ രചിച്ച ഭൗതികത്തിനപ്പുറം എന്ന കൃതിയുടെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

2001 - ഭൗതികത്തിനപ്പുറം - പി. കേശവൻ നായർ
2001 – ഭൗതികത്തിനപ്പുറം – പി. കേശവൻ നായർ

ശാസ്ത്രത്തെയും ആത്മീയതയെയും ദാർശനിക തലത്തിൽ ബന്ധിപ്പിക്കുന്ന ശ്രദ്ധേയമായ ഒരു മലയാളം കൃതിയാണ് “ഭൗതികത്തിനപ്പുറം”. ദൃശ്യപ്രപഞ്ചത്തിനപ്പുറം നിലനിൽക്കുന്ന ബോധത്തിൻ്റെ തലങ്ങളെ ആധുനിക ശാസ്ത്രത്തിൻ്റെയും പൗരസ്ത്യ ദർശനങ്ങളുടെയും പശ്ചാത്തലത്തിൽ ഗ്രന്ഥകാരൻ വിശകലനം ചെയ്യുന്നു. പരമ്പരാഗത ഭൗതികശാസ്ത്രത്തിന് വിശദീകരിക്കാനാകാത്ത പ്രതിഭാസങ്ങളെ ക്വാണ്ടം ഫിസിക്സ്, ഡേവിഡ് ബോഹ്മിൻ്റെ ‘ഇംപ്ലിസിറ്റ് ഓർഡർ’ തുടങ്ങിയ സിദ്ധാന്തങ്ങളിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നു. പ്രപഞ്ചം കേവലം ജഡവസ്തുക്കളാൽ നിർമ്മിതമല്ലെന്നും അതിന് ആധാരമായി ഒരു സാർവത്രിക ബോധമുണ്ടെന്നും പുസ്തകം സമർത്ഥിക്കുന്നു. ബോധം, ആത്മാവ്, ദൈവം എന്നീ സങ്കല്പങ്ങളിലേക്ക് ശാസ്ത്രീയമായ ഒരു പാത വെട്ടിത്തെളിക്കാൻ ഇതിലൂടെ ശ്രമിക്കുന്നു. ശങ്കരാചാര്യരുടെ അദ്വൈത വേദാന്തവും ആധുനിക ക്വാണ്ടം സിദ്ധാന്തവും തമ്മിലുള്ള വിസ്മയിപ്പിക്കുന്ന സാമ്യങ്ങളെ പുസ്തകം ചർച്ച ചെയ്യുന്നു. പ്രപഞ്ചം ഒന്നാണെന്ന ദർശനത്തിന് ശാസ്ത്രീയ അടിത്തറ നൽകുകയാണ് ഇവിടെ ചെയ്യുന്നത്.

മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്ര സാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : ഭൗതികത്തിനപ്പുറം
  • രചയിതാവ്: പി. കേശവൻ നായർ
  • പ്രസിദ്ധീകരണ വർഷം: 2001
  • താളുകളുടെ എണ്ണം: 109
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1999 – പുതിയ പാഠ്യപദ്ധതി വിവാദങ്ങൾ ആർക്കുവേണ്ടി

1999-ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച, പുതിയ പാഠ്യപദ്ധതി വിവാദങ്ങൾ ആർക്കുവേണ്ടി എന്ന ലഘുലേഖയുടെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1999 - പുതിയ പാഠ്യപദ്ധതി വിവാദങ്ങൾ ആർക്കുവേണ്ടി
1999 – പുതിയ പാഠ്യപദ്ധതി വിവാദങ്ങൾ ആർക്കുവേണ്ടി

കേരളത്തിലെ പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക, പുതിയ പാഠ്യപദ്ധതിയെ വളർത്തുക, ലക്ഷ്യബോധത്തോടെ പ്രീ പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസ മേഖല വരെ സമഗ്രമായൊരു പരിഷ്കാരം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് 1999 ഏപ്രിൽ 18 മുതൽ 27 വരെ നടത്തിയ വാഹനജാഥയോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖയാണിത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : പുതിയ പാഠ്യപദ്ധതി വിവാദങ്ങൾ ആർക്കുവേണ്ടി
  • പ്രസിദ്ധീകരണ വർഷം: 1999
  • താളുകളുടെ എണ്ണം: 33
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1999 – കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ

1999-ൽ കേരള സ്കൂൾ ടീച്ചേഴ്സ് അസ്സോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരിച്ച, കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ എന്ന ലഘുലേഖയുടെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1999 - കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ
1999 – കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ

കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരിച്ച ലഘുലേഖയാണിത്. 1998 ഒക്ടോബർ 24, 25 തിയതികളിൽ തിരുവനന്തപുരത്ത് വെച്ചു സംഘടിപ്പിച്ച ശില്പശാലയിൽ കരിക്കുലം, പാഠപുസ്തകങ്ങൾ, അധ്യാപന സഹായി. അധ്യാപക പരിശീലനം, മൂല്യനിർണ്ണയം, വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യ ഇടപെടൽ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് നടന്ന സമഗ്രമായ ചർച്ചകളുടെ ക്രോഡീകരണമാണ് പുസ്തകത്തിലെ വിഷയം

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1999
  • താളുകളുടെ എണ്ണം: 33
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി