ഒറവങ്കര നീലകണ്ഠൻനമ്പൂതിരി രചിച്ച വഞ്ചിപ്പാട്ട് കൃതിയാണ് രുഗ്‌മിണീസ്വയംവരം. പുരാണപ്രസിദ്ധമായ രുഗ്‌മിണീസ്വയംവരം കഥ തന്നെയാണ് ഈ കാവ്യത്തിൻ്റെയും ഇതിവൃത്തം. ദ്രാവിഡ വൃത്തങ്ങളിൽ കേരളീയത്വം കൂടുതൽ ഉള്ള വഞ്ചിപ്പാട്ടു വൃത്തത്തിലാണ് കാവ്യരചന നടത്തിയിരിക്കുന്നത്. കവിയുടെ ഭാഷാ സ്വാധീനവും നർമ്മബോധവും പ്രാസപ്രവാഹവും അലങ്കാര പ്രയോഗവും എല്ലാം കൃത്യമായ തോതിൽ ഒത്തിണങ്ങിയ രചനയാണിത്.
1952ൽ തിരുവിതാംകൂർ – കൊച്ചി സർക്കാർ പ്രസിദ്ധീകരിച്ച ഊർജ്ജതന്ത്രം നാലാം ഫാറത്തിലേക്ക് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1952 – ഊർജ്ജതന്ത്രം നാലാം ഫാറത്തിലേക്ക്
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1952ൽ തിരുവിതാംകൂർ – കൊച്ചി സർക്കാർ പ്രസിദ്ധീകരിച്ച SelectionsEnglish Prose and Verse Std-10 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1952 – Selections English Prose and Verse Std-10
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1945– ൽ ചെറുതുരുത്തി വള്ളത്തോൾ ഗ്രന്ഥാലയം പ്രസിദ്ധീകരിച്ച, വള്ളത്തോൾരചിച്ച സാഹിത്യമഞ്ജരി – മൂന്നാം ഭാഗംഎന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1945 – സാഹിത്യമഞ്ജരി – മൂന്നാം ഭാഗം – വള്ളത്തോൾ
വള്ളത്തോൾ രചിച്ച പ്രസിദ്ധങ്ങളായ പതിനാല് കവിതകളുടെ സമാഹാരമാണ് ഈ കൃതി. കവിതകളുടെ ഭാഗമായുള്ള, മനസ്സിലാക്കാൻ വിഷമമുള്ള വാക്കുകളുടെ സ്പഷ്ടമായ അർത്ഥം ഉൾക്കൊള്ളുന്ന ലഘുവിശദീകരണം ഓരോ കവിതയുടെയും താഴെ കൊടുത്തിരിക്കുന്നു.
1955ൽ തിരുവിതാംകൂർ – കൊച്ചി സർക്കാർ പ്രസിദ്ധീകരിച്ച കൃഷിശാസ്ത്ര പാഠങ്ങൾ – ഒന്നാം ഫാറത്തിലേക്ക് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1955 – കൃഷിശാസ്ത്ര പാഠങ്ങൾ – ഒന്നാം ഫാറത്തിലേക്ക്
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1964-ൽ പ്രസിദ്ധീകരിച്ച,ടി.കെ. കുഞ്ഞയ്യപ്പൻ എഴുതിയ സഹകരണം മറുനാടുകളിൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1964 – സഹകരണം മറുനാടുകളിൽ – ടി.കെ. കുഞ്ഞയ്യപ്പൻ
നമ്മുടെ രാജ്യത്ത് സഹകരണം അനിവാര്യവും വളരുന്നതുമായ പ്രസ്ഥാനമാണെന്ന് പുസ്തകം വിശദീകരിക്കുന്നു. സഹകരണം സാമൂഹിക ജീവിതത്തിൻ്റെ അടിത്തറയായിരിക്കണമെന്ന് സർക്കാർ തീരുമാനിച്ചു. ശ്രീ കുഞ്ഞയ്യപ്പൻ്റെ സുപ്രധാന കൃതിയായ “സഹകരണം മറുനാടുകളിൽ”, വിപുലമായ ഗവേഷണത്തിൽ നിന്നും വിവിധ രേഖകളുടെ പഠനത്തിൽ നിന്നും ഉരുത്തിരിഞ്ഞ ഒന്നാണ്. സഹകരണ പ്രസ്ഥാനത്തിൻ്റെ ശക്തിയും ദൗർബല്യവും മനസ്സിലാക്കാനും അത് മെച്ചപ്പെടുത്താനുള്ള വഴികൾ നിർദ്ദേശിക്കാനും ഈ പുസ്തകം സഹായിക്കുന്നു. 1904-ൽ സഹകരണ സംഘ നിയമത്തിന് കീഴിൽ ഇന്ത്യയിൽ സഹകരണ പ്രസ്ഥാനം ആരംഭിച്ചു. തുടക്കത്തിൽ പണമിടപാടുകാരാൽ ചൂഷണം ചെയ്യപ്പെട്ട കർഷകരെ സഹായിക്കുന്നതിനായി പ്രധാനമായും പണമിടപാടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അടുത്ത ഒന്നര നൂറ്റാണ്ടിൽ, പ്രസ്ഥാനം വ്യാപ്തിയിലും ഭൂമിശാസ്ത്രത്തിലും വ്യാപകമായി വികസിച്ചു, പക്ഷേ പ്രതീക്ഷിച്ച ഫലങ്ങൾ പൂർണ്ണമായി സാക്ഷാത്കരിക്കപ്പെട്ടില്ല. ഈ ഭാഗിക പരാജയത്തിൻ്റെ കാരണങ്ങൾ വിശകലനം ചെയ്യുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യേണ്ടത് ആവശ്യമായി വന്നു. “ഇംഗ്ലണ്ട് മുതൽ സോവിയറ്റ് യൂണിയൻ വരെയുള്ള രാജ്യങ്ങളുടെയും മറ്റ് പതിനൊന്ന് രാജ്യങ്ങളുടെയും വിജയകരമായ സഹകരണ അനുഭവങ്ങളും ചരിത്രങ്ങളും പഠിക്കുന്നത് ഇന്ത്യയുടെ സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ഉപാധിയാണെന്നു മനസിലാക്കിയാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. സഹകരണ മേഖലയ്ക്ക് വിലപ്പെട്ട സംഭാവനയായി പുസ്തകം കണക്കാക്കപ്പെടുന്നു.
1954 – ൽ പ്രസിദ്ധീകരിച്ച, ശാസ്തമംഗലം രാമകൃഷ്ണപിള്ള രചിച്ച ഭഗവദ് ഗീത – കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1954 – ഭഗവദ് ഗീത – കിളിപ്പാട്ട് – ശാസ്തമംഗലം രാമകൃഷ്ണപിള്ള
ശാസ്തമംഗലം രാമകൃഷ്ണപിള്ള രചിച്ച ഈ കൃതിയിൽ ഭഗവദ് ഗീതാ കാവ്യം കിളിപ്പാട്ട് ശൈലിയിൽ അവതരിപ്പിക്കുകയാണ്. നീണ്ടകാലം കൊണ്ട് രചന നടത്തിയ ഈ കാവ്യം രചനാശൈലി കൊണ്ടും പദപ്രയോഗങ്ങൾ കൊണ്ടും ഏറെ വ്യത്യസ്തമാണ്.
1957 – ൽ പ്രസിദ്ധീകരിച്ച, ടി.വി.കെ. പരിഭാഷപ്പെടുത്തിയ ഉക്രേനിയൻ നാടോടിക്കഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1957 – ഉക്രേനിയൻ നാടോടിക്കഥകൾ
ടി.വി.കെ. എന്നറിയപ്പെടുന്ന ടി.വി. കൃഷ്ണൻ വിവർത്തനം ചെയ്ത ഉക്രേനിയൻ കഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. സാരോപദേശകഥകളുടെയും ദൃഷ്ടാന്തകഥകളുടെയും രൂപത്തില്‍ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്ന ജന്തുകഥകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.
1965-ൽ പ്രസിദ്ധീകരിച്ച, സി. ശങ്കരവാരിയർ എഴുതിയ പവിത്രേശ്വരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1965 – പവിത്രേശ്വരം
പഴയ തിരുവിതാംകൂറിലെ കൊട്ടാരക്കര താലൂക്കിൽപ്പെട്ട പവിത്രേശ്വരം ഗ്രാമത്തിലാണ് സി. ശങ്കരവാരിയർ ജനിച്ചത്. ആദ്യകാല സാഹിത്യശ്രമങ്ങൾ സഹോദരനായ സി. ഈശ്വരവാര്യരുമൊത്തായിരുന്നു. 1910 മുതൽ 1918 വരെയുള്ള അദ്ദേഹത്തിൻ്റെ രചനകൾ ഇങ്ങനെ രണ്ടു പേരും ചേർന്ന് എഴുതിയവയാണ്. സാഹിത്യനിരൂപണങ്ങളും കവിതകളും ആയിരുന്നു ഏറെയും. സതീർത്ഥ്യനും സുഹൃത്തുമായിരുന്ന പി.എസ്. നീലകണ്ഠപ്പിള്ളയുടെ പത്രാധിപത്യത്തിൽ ഇറങ്ങിയ വിദൂഷകൻ മാസികയിൽ ചെറുകഥകൾ പ്രസിദ്ധപ്പെടുത്തി. 1924-ൽ കൊല്ലത്തു നിന്നും പ്രസിദ്ധപ്പെടുത്തിയിരുന്ന ‘ശ്രീവാഴുംകോട്’ എന്ന വാരികയുടെ പത്രാധിപത്യം ഏറ്റെടുത്തു. ചെറുകഥകൾ, യാത്രാവിവരണങ്ങൾ, സാഹിത്യനിരൂപണങ്ങൾ എന്നിങ്ങനെ പലവകകൾ വാരികയിൽ എഴുതി. പിന്നീട് മലയാളത്തിലെ ആദ്യത്തെ ചെറുകഥാമാസികയായ ‘സരസകഥാമഞ്ജരി’യുടെ പത്രാധിപസ്ഥാനം ഏറ്റെടുക്കുകയും അതിൽ രചനകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. പലകാലങ്ങളിൽ പല മാസികകളിൽ പ്രസിദ്ധീകരിച്ച പതിനെട്ടു ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം.
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1956 – ൽ പ്രസിദ്ധീകരിച്ച, പി.എം. കുമാരൻനായർ രചിച്ച ഭഗത്സിംഗ്എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1956 – ഭഗത് സിംഗ് – പി.എം. കുമാരൻനായർ
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ആദ്യ വിപ്ലവകാരിയായ ഭഗത് സിംഗിൻ്റെ ജീവിത കഥയാണിത്. അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധപോരാട്ടത്തിനു മുൻഗണന നൽകിയ അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് വിപ്ലവകാരി എന്നും ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.