1969 – പരാജയമല്ല, വിജയമാണ്! – എ.എൻ.ഇ. സുവർണ്ണവല്ലി

1969 – ൽ പ്രസിദ്ധീകരിച്ച, എ.എൻ.ഇ. സുവർണ്ണവല്ലി എഴുതിയ പരാജയമല്ല, വിജയമാണ്! എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1969 - പരാജയമല്ല, വിജയമാണ്! - എ.എൻ.ഇ. സുവർണ്ണവല്ലി
1969 – പരാജയമല്ല, വിജയമാണ്! – എ.എൻ.ഇ. സുവർണ്ണവല്ലി

എ.എൻ.ഇ. സുവർണ്ണവല്ലി രചിച്ച കഥാസമാഹാരമാണിത്. ആധുനിക രീതിയിലുള്ള പ്രതിപാദന ശൈലിയാണ് ഈ കഥകളിൽ സ്വീകരിച്ചിരിക്കുന്നത്. ചിന്തയിലൂടെയും ഓർമ്മയിലൂടെയും കഥ വികസിപ്പിക്കുന്ന രീതിയും ഈ കഥകളുടെ പ്രത്യേകതയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:പരാജയമല്ല, വിജയമാണ്!
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 138
  • അച്ചടി: ഭാരത് പ്രിൻ്റിംഗ് പ്രസ്സ്, കാഞ്ഞങ്ങാട്
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1917 – ലോകമഹായുദ്ധം ഒന്നാം ഭാഗം

1917-ൽ പ്രസിദ്ധീകരിച്ച, കുന്നത്ത് ജനാർദ്ദനമേനോൻ എഴുതിയ ലോകമഹായുദ്ധം ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1917 – ലോകമഹായുദ്ധം ഒന്നാം ഭാഗം

1914-ലാണ് ഒന്നാം ലോകമഹായുദ്ധം തുടങ്ങുന്നത്. യുദ്ധം തുടങ്ങി, അധികം വൈകാതെ തന്നെ വിവിധ ഭാഷകളിൽ യുദ്ധത്തെ സംബന്ധിച്ചുള്ള പുസ്തകങ്ങൾ എഴുതപ്പെട്ടു. യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയുവാനായി ജനങ്ങൾ പത്രങ്ങളെ ആശ്രയിച്ചു എങ്കിലും കൂടുതൽ സമഗ്രമായി വിവരങ്ങൾ വായനക്കാരിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെ രചിക്കപ്പെട്ടതാണ് ഈ പുസ്തകം. രണ്ടു ഭാഗങ്ങളായി രചിക്കപ്പെട്ടതിൻ്റെ ഒന്നാം ഭാഗത്തിൽ, പുസ്തകത്തെ മൂന്നു ഖണ്ഡങ്ങളായാണ് തിരിച്ചിട്ടുള്ളത്. 1786-ൽ നടന്ന ഫ്രാൻസിലെ മഹാവിപ്ലവം മുതൽ പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ നടന്ന വിവിധങ്ങളായ പ്രതിസന്ധികളും ഭരണഘടനാപരമായ മാറ്റങ്ങളും വിലയിരുത്തുന്നു. അന്യരാജ്യങ്ങളിൽ നിന്നു വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനായി ഓരോ രാജ്യങ്ങളും ചാരവൃത്തിക്കായി ആളുകളെ ഏർപ്പെടുത്തിയതും വിമാനത്തിൻ്റെയും ടെലഫോണിൻ്റെയും കണ്ടുപിടിത്തത്തെക്കുറിച്ചും പുസ്തകത്തിൽ വായിക്കാം

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ലോകമഹായുദ്ധം ഒന്നാം ഭാഗം
  • രചന: കുന്നത്ത് ജനാർദ്ദനമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1917
  • അച്ചടി: ഭാരതമിത്രം അച്ചുകൂടം
  • താളുകളുടെ എണ്ണം: 198
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

മലബാർ സ്വതന്ത്ര സുറിയാനി സഭാ ചരിത്രം – കെ.സി. വർഗ്ഗീസ് കശീശ്ശ

Malabar Independent Syrian Church പ്രസിദ്ധീകരിച്ച, കെ.സി. വർഗ്ഗീസ് കശീശ്ശ രചിച്ച മലബാർ സ്വതന്ത്ര സുറിയാനി സഭാ ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 മലബാർ സ്വതന്ത്ര സുറിയാനി സഭാ ചരിത്രം - കെ.സി. വർഗ്ഗീസ് കശീശ്ശ
മലബാർ സ്വതന്ത്ര സുറിയാനി സഭാ ചരിത്രം – കെ.സി. വർഗ്ഗീസ് കശീശ്ശ

മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ഉദ്ഭവം, വികസനം, നേതൃപരമ്പര, മതപാരമ്പര്യം, സാമൂഹ്യ-സാംസ്കാരിക പങ്ക് എന്നിവയുടെ ചരിത്രപരമായ അവലോകനമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. മലബാർ പ്രദേശത്തെ പുരാതന ക്രൈസ്തവസഭകളുടെ പാരമ്പര്യത്തിന്റെ അവലോകനം, സെന്റ് തോമസ് ക്രിസ്ത്യാനികളുടെ വരവിനും വികാസത്തിനും കുറിച്ചുള്ള പരാമർശം, 17-ആം നൂറ്റാണ്ടിലെ കൂനൻ കുരിശ് സത്യവും അതിന്റെ ഫലമായി ഉണ്ടായ പിരിയലുകളും, സിറിയൻ ക്രൈസ്തവ സഭയിലെ പിളർപ്പുകൾ — പാശ്ചാത്യ മിഷനറിമാരുമായുള്ള സംഘർഷം, തദ്ദേശീയ നേതാക്കളുടെ പ്രതികരണം എന്നീ കാര്യങ്ങൾ പരാമർശിക്കപ്പെട്ടിരിക്കുന്നു. 1772-ൽ അനചൽപ്പള്ളി (Thozhiyur) പ്രദേശത്ത് സ്വതന്ത്ര സുറിയാനി സഭയുടെ ഉദ്ഭവം, മാർ കൂരിലോസ് തിരുമേനിയുടെ നേതൃത്വത്തിൽ രൂപപ്പെട്ട പുതിയ സഭയുടെ ആത്മീയ സ്വാതന്ത്ര്യത്തിന്റെ പ്രാമുഖ്യം, പാശ്ചാത്യ സ്വാധീനമില്ലാത്ത, സ്വതന്ത്ര സുറിയാനി (West Syriac) പാരമ്പര്യത്തെ ആധാരമാക്കിയ ആരാധനാക്രമം, ലിറ്റർജി, ഭാഷ (സുറിയാനി), പ്രാർത്ഥനാക്രമം, തുടങ്ങിയ കാര്യങ്ങളും വിശദീകരിക്കുന്നു.

ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മലബാർ സ്വതന്ത്ര സുറിയാനി സഭാ ചരിത്രം
  • രചയിതാവ്: K.C. Varghese Kaseessa
  • താളുകളുടെ എണ്ണം: 141
  • അച്ചടി: St. Thomas Press, Kunnamkulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1910 – ശ്രീ വ്യാഘ്രാലയെശസ്തവം – തിരുവലഞ്ചുഴി കൃഷ്ണവാരിയർ

1910 ൽ തിരുവലഞ്ചുഴി കൃഷ്ണവാരിയരാൽ രചിക്കപ്പെട്ട ശ്രീ വ്യാഘ്രാലയെശസ്തവം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1910 - ശ്രീ വ്യാഘ്രാലയെശസ്തവം - തിരുവലഞ്ചുഴി കൃഷ്ണവാരിയർ
1910 – ശ്രീ വ്യാഘ്രാലയെശസ്തവം – തിരുവലഞ്ചുഴി കൃഷ്ണവാരിയർ

“ശ്രീ വ്യാഘ്രാലയേശസ്തവം” തിരുവാലഞ്ചുഴി കൃഷ്ണവാരിയരുടെ ശൈവഭക്തിയുടെ ഉന്നതാവിഷ്കാരമാണ്. ഭഗവാൻ ശിവനെ വ്യാഘ്രാലയേശൻ എന്ന ദിവ്യരൂപത്തിൽ സ്തുതിച്ചുകൊണ്ട് ഭക്തിയും ജ്ഞാനവും ഏകീകരിക്കുന്നതാണ് ഈ സ്തവം. ശ്ലോകങ്ങളിൽ ശിവന്റെ അനന്തത്വം, പ്രപഞ്ചത്തിന്റെ ആധാരമായ മഹാതത്ത്വം, ഗംഗാധാരൻ, നീലകണ്ഠൻ, വ്യാഘ്രാലയേശൻ എന്നീ നിലകളിൽ വിനയപൂർവ്വം ആവാഹിക്കുന്നു. വ്യാഘ്രഗിരി / വ്യാഘ്രാലയം എന്ന ദേവസ്ഥാനം ഭക്തർക്കു മോക്ഷം നല്കുന്ന തപോഭൂമിയാണെന്ന് കവി പ്രസ്താവിക്കുന്നു. ഇവിടെ ധ്യാനം, ജപം, സ്തോത്രം എന്നിവയിലൂടെ മനസ്സ് ശാന്തമാകുന്നുവെന്ന ആശയം. പഴയ മലയാള ഭക്തിസാഹിത്യത്തിലെ ഒരു വിലപ്പെട്ട സ്രോതസ്സാണ് ഈ കൃതി.

ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ശ്രീ വ്യാഘ്രാലയെശസ്തവം
  • രചയിതാവ്: Thiruvalanchuzhi Krishnavarier
  • താളുകളുടെ എണ്ണം: 55
  • അച്ചടി: Sri Vidyarathnaprabha Press, Kunnamkulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1914 – വസുമതി – മൂർക്കോത്തു കുമാരൻ

1914 ൽ പ്രസിദ്ധീകരിച്ച, മൂർക്കോത്തു കുമാരൻ രചിച്ച വസുമതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1914 - വസുമതി - മൂർക്കോത്തു കുമാരൻ
1914 – വസുമതി – മൂർക്കോത്തു കുമാരൻ

വടക്കൻ മലബാറിലെ സാമൂഹിക ആചാരങ്ങളെ – പ്രത്യേകിച്ച് ബഹുഭാര്യത്വം, മാതൃവംശ പാരമ്പര്യ (മരുമക്കത്തായം) സമ്പ്രദായം എന്നിവയെ – വിമർശിച്ചതിന് പേരുകേട്ട മൂർക്കോത്ത് കുമാരൻ്റെ ആദ്യകാല മലയാള നോവലാണ് ‘വസുമതി’ (1914). തിയ്യ സമൂഹത്തിൽ നിലനിൽക്കുന്ന സാമൂഹിക ജീവിതത്തെയും പ്രശ്‌നങ്ങളെയും ഈ കഥ വ്യക്തമായി ചിത്രീകരിക്കുന്നു, ഇത് കുമാരൻ്റെ പരിഷ്കരണവാദ വീക്ഷണത്തെയും കേരള സമൂഹത്തിലെ സ്ത്രീകളുടെ മാറിക്കൊണ്ടിരിക്കുന്ന വേഷങ്ങളിലും അവകാശങ്ങളിലും ശ്രദ്ധ ചെലുത്തുന്നതിനെയും പ്രതിഫലിപ്പിക്കുന്നു.

മാതൃവംശ പാരമ്പര്യത്തിൽ നിന്നും പരമ്പരാഗത വിവാഹ ആചാരങ്ങളിൽ നിന്നും ഉയർന്നുവരുന്ന പരസ്പര പിരിമുറുക്കങ്ങൾ പര്യവേക്ഷണം ചെയ്യാൻ കുമാരൻ വസുമതി, ദാമോദരൻ തുടങ്ങിയ കഥാപാത്രങ്ങളെ ഉപയോഗിക്കുന്നു. അധികാരം, കുടുംബ വിഘടനം, കർക്കശമായ ആചാരങ്ങളുടെ വൈകാരിക പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ സംഭാഷണങ്ങൾ എടുത്തുകാണിക്കുന്നു. ഒരു കേന്ദ്ര കഥാപാത്രമെന്ന നിലയിൽ വസുമതി, അനാവശ്യമായ ഭയങ്ങൾക്കും സാമൂഹിക വിലക്കുകൾക്കുമെതിരായ ചോദ്യം ചെയ്യലിൻ്റെയും ഏറ്റുമുട്ടലിൻ്റെയും ശബ്ദത്തെ പ്രതിനിധീകരിക്കുന്നു.

ശ്രീ നാരായണ ഗുരുവിൻ്റെ ശിഷ്യനായ മൂർക്കോത്ത് കുമാരൻ ഒരു നോവലിസ്റ്റ് മാത്രമല്ല, ഒരു മുൻനിര പത്രപ്രവർത്തകനും ചെറുകഥാകൃത്തും സാമൂഹിക പരിഷ്കർത്താവും കൂടിയായിരുന്നു. ‘വസുമതി’ ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ കൃതികൾ സാമൂഹിക പുരോഗതിക്കായി നിരന്തരം വാദിക്കുകയും, പിന്തിരിപ്പൻ രീതികളെ വിമർശിക്കുകയും, മലയാള സാഹിത്യത്തിന് ആധുനികവും എളുപ്പത്തിൽ ഉപയോഗപ്രദവുമാകുന്ന ഒരു ശൈലി കൊണ്ടുവരികയും ചെയ്തു.

ഈ പുസ്തത്തിൻ്റെ 5,6 പേജുകളിൽ അച്ചടി പിശകുകളും,കൂടാതെ 92, 93, 94, 95, 96 എന്നീ പേജുകളിൽ ചില ഉള്ളടക്ക ഭാഗങ്ങൾ നഷ്ടപ്പെട്ടു പോയതായും കാണപ്പെടുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വസുമതി
  • രചന: മൂർക്കോത്തു കുമാരൻ
  • പ്രസിദ്ധീകരണ വർഷം: 1914
  • അച്ചടി: മംഗളോദയം പ്രൈവറ്റ് ലിമിറ്റഡ്, തൃശൂർ
  • താളുകളുടെ എണ്ണം: 206
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929 – ശ്രീ ശുകൻ – എം.കെ. ശങ്കരപ്പിള്ള

1929 ൽ പ്രസിദ്ധീകരിച്ച, എം.കെ. ശങ്കരപ്പിള്ള രചിച്ച ശ്രീ ശുകൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1929 - ശ്രീ ശുകൻ - എം.കെ. ശങ്കരപ്പിള്ള
1929 – ശ്രീ ശുകൻ – എം.കെ. ശങ്കരപ്പിള്ള

വൈദികമതത്തിൻ്റെ രഹസ്യങ്ങളെ വെളിപ്പെടുത്തിയിട്ടുള്ള പരിപൂണ്ണന്മാരായ മഹർഷീശ്വരന്മാരാണ് ഭാരതത്തിൻ്റെ ഉൽകർഷത്തിനു ഹേതുവായിട്ടുള്ളവർ. ജീവിതത്തിൻ്റെയും, ആത്മാവിൻ്റെയും രഹസ്യങ്ങളെയും, മനുഷ്യജീവിതം കൊണ്ടു പ്രാപിക്കേണ്ടതായ പരമപദത്തേയും മനസ്സിലാക്കി സ്വയം അവിടെ എത്തിയശേഷം ഭൂതദയാപ്രേരിതരായിട്ടു,  മറ്റുള്ളവർക്കും ആ വഴി കാണിച്ചു കൊടുക്കാനായി ശരീരധാരണം ചെയ്തുവന്ന ആ പുണ്യപുരുഷന്മാരാണ് ഭാരതത്തിൻ്റെ ശാശ്വതവിജയസ്തംഭങ്ങൾ. ഇവർ ശരീരാഭിമാനരഹിതമായിരുന്നതുകൊണ്ടു തങ്ങളുടെ ജനനകാലം, പ്രവൃത്തികൾ മുതലായവയെ രേഖപ്പെടുത്തി വെച്ചിട്ടില്ല.
ഇപ്രകാരം ഭാരതത്തിൻ്റെ ശാശ്വത വിജയസ്തംഭങ്ങളായി, എന്നെന്നേയ്ക്കും ഭാരതത്തെ മററു രാജ്യങ്ങളിൽ നിന്നും വേർതിരിച്ചുകൊണ്ടും, ജിജ്ഞാസുക്കളെ മറ്റ് സ്ഥലങ്ങളിൽ നിന്നും ഭാരതത്തിലേയ്ക്കു ആകഷിച്ചുകൊണ്ടും പരിലസിക്കുന്ന മഹഷീശ്വരന്മാരിൽ അദ്വിതീയനായ ഒരു യതിവര്യനാണ് വ്യാസപുത്രനായ ശ്രീശുക ബ്രഹ്മർഷി. ഈ മഹാത്മാവിൻ്റെ ചരിത്രമാണ് ആലങ്ങമാട്ടു എം. കെ. ശങ്കരപ്പിള്ള തൻ്റെ ഈ പ്രബന്ധത്തിനു വിഷയമാക്കിയിരിക്കുന്നത്. നാം, വിശേഷിച്ചും നമ്മുടെ യുവതലമുറ, നമ്മുടെ ആദർശപുരുഷന്മാർ വെറും കല്പിതപുരുഷന്മാരാണെന്നു തള്ളിക്കളയുന്ന ഇക്കാലത്ത്, ഇത്തരം പുസ്തകങ്ങൾ പ്രത്യേകം പരാമർശം അർഹിക്കുന്നു. തൃശ്ശൂർ സരസ്വതീവിലാസം പുസ്തകശാലയാണ് ഇതിൻ്റെ പ്രസാധകർ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ശ്രീ ശുകൻ
  • രചന: എം.കെ. ശങ്കരപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1929
  • അച്ചടി: സരസ്വതി വിലാസം ബുക്ക് ഡിപ്പോ, തൃശ്ശൂർ
  • താളുകളുടെ എണ്ണം: 100
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1938 – The Cochin Civil List

Through this post we are releasing the scan of The Cochin Civil List  published in the year 19381938 – The Cochin Civil List

This publication is an official government record published by the erstwhile State of Cochin detailing the stucture and personnel of its civil administration as of 1st Chingam 1114 in the Malayalam Era(August 1938). It records details such as names of government officials, their designations, departments, possibly their salaries and appointments. It also contains lists of land revenue, law, police, education, public works and health. The Civil List served as a comprehensive reference for the organization and functioning of the Cochin State Government during the late pre-independence period

The document is historically valuable because it gives a snapshot of the administrative machinery of the Cochin state at that time, who held what office, how the bureaucracy was organised, how the state was being managed under the princely arrangement.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: The Cochin Civil List 
  • Number of pages: 242
  • Published Year: 1938
  • Printer: The Cochin Government Press
  • Scan link: Link

1925 – കേരളപുത്രൻ – ഏ. നാരായണപൊതുവാൾ

1925- ൽ പ്രസിദ്ധീകരിച്ച ഏ.നാരായണപൊതുവാൾ രചിച്ച കേരളപുത്രൻ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1925 - കേരളപുത്രൻ - ഏ. നാരായണപൊതുവാൾ
1925 – കേരളപുത്രൻ – ഏ. നാരായണപൊതുവാൾ

ഏ.നാരായണ പൊതുവാൾ എന്നറിയപ്പെടുന്ന അമ്പാടി നാരായണ പൊതുവാൾ എഴുതിയ മലയാള ചരിത്ര നോവലാണ് കേരളപുത്രൻ. ചേര പെരുമാക്കന്മാരുടെ ഭരണകാലത്തെ പശ്ചാത്തലമാക്കിയുള്ള ഈ കൃതി ചേര രാജകുമാരൻ ഇമായകുമാരൻ്റെയും പ്രശസ്ത ചോള രാജാവായ കരികാലയുടെ മകളുമായ ചോള രാജകുമാരി പുലോമജയുടെയും കഥ വിവരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കെട്ടുകഥകളിലൂടെ കേരളത്തിൻ്റെ ചരിത്രവും സാംസ്കാരിക ജീവിതവും പുനർനിർമ്മിക്കാനുള്ള ശ്രമങ്ങളെ പ്രതിനിധീകരിക്കുന്ന നോവൽ, പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തു കേരളത്തിൻ്റെസ്ഥിതി എന്തായിരുന്നുവെന്നും, ഇവിടത്തെ പഞ്ചമഹാസഭകളുടെ അധികാരം ഏതു നിലയിലുള്ളതായിരുന്നുവെന്നും വിവരിക്കുന്നു. അനേകം ചരിത്രസത്യങ്ങൾ വായനക്കാർക്ക് ഈ ഗ്രന്ഥത്തിൽനിന്നു ഗ്രഹിക്കുവാൻ കഴിയും. ആഖ്യാന ഐക്യം ഇടയ്ക്കിടെ ഭാഷാപരമായ അലങ്കാരത്തിന് വഴിയൊരുക്കുന്നുവെന്ന് ചില വിമർശകർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഭാഷാ ഗുണനിലവാരത്തിനും സാഹിത്യ കരകൗശലത്തിനും പേരുകേട്ടതാണ് ഈ കൃതി. ഗദ്യത്തോടും ചരിത്രപരമായ പ്രമേയങ്ങളോടുമുള്ള പൊതുവാളിൻ്റെ പ്രതിബദ്ധത നിഴലിച്ചു കാണാം പുസ്തകത്തിൽ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:കേരളപുത്രൻ
  • രചന: ഏ.നാരായണപൊതുവാൾ
  • പ്രസിദ്ധീകരണ വർഷം: 1925
  • അച്ചടി: ബി.വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 314
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1916 – The Siddhantasiddhanjana

Through this post we are releasing the scan of  The Siddhantasiddhanjana written by Sri Krishnananda Sarasvati published in the year 1916.1916 – The Siddhantasiddhanjana

Sri Krishnananda Sarasvati is a noted scholar and Advaita Vedanta philosopher. His philosophical work ‘The Siddhantasiddhanjana’ primarily aims to establish and defend the principles of Advaita Vedanta particularly as systematized by Adi Sankaracharya, against the objections raised by other philosophical schools such as Dvaita and Visistadvaita. The work stands as a shining example of post-Sankara Advaita literature, preserving the purity of the non-dual vision while engaging critically with alternative viewpoints.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: The Siddhantasiddhanjana
  • Number of pages: 152
  • Published Year: 1916
  • Printer: The Superintendent, Government Press, Trivandrum
  • Scan link: Link

1962 – വിശ്വ വന്ദ്യ ഗുരു ശ്രീ നാരായണൻ

1962-ൽ പ്രസിദ്ധീകരിച്ച, കുമാരസ്വാമി എഴുതിയ വിശ്വ വന്ദ്യ ഗുരു ശ്രീ നാരായണൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1962 – വിശ്വ വന്ദ്യ ഗുരു ശ്രീ നാരായണൻ

ശ്രീ നാരായണഗുരുവിൻ്റെ ലഘു ജീവിതചരിത്രം സംഭവപരമ്പരകളുടെയും കാലനിർണ്ണയത്തോടുകൂടിയും രേഖപ്പെടുത്തുകയാണ് ഈ പുസ്തകത്തിൽ. ഗുരുവിൻ്റെ ആത്മബോധം, സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾ, മനുഷ്യസമത്വത്തിനായുള്ള സന്ദേശം, വിദ്യാഭ്യാസപ്രവർത്തനങ്ങൾ, സന്യാസജീവിതം എന്നിവയെക്കുറിച്ച് പുസ്തകത്തിൽ പ്രതിപാദിക്കുന്നു. കേരളത്തിലെ നവോത്ഥാനകാലഘട്ടത്തിലെ ആത്മീയ–സാമൂഹ്യ പ്രബോധന ഗ്രന്ഥങ്ങളിലൊന്നായി ഈ പുസ്തകം കണക്കാക്കപ്പെടുന്നു

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിശ്വ വന്ദ്യ ഗുരു ശ്രീ നാരായണൻ
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 168
  • അച്ചടി: ശ്രീ നാരായണ മിഷൻ അഡ് വൈസറി കമ്മിറ്റി, എറണാകുളം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി