1954 – കേരള കൽദായ സുറിയാനി റീത്തിലെ തിരുക്കർമ്മ ഗീതങ്ങൾ

1954ൽ ആലുവ St. Joseph Seminary പ്രസിദ്ധീകരിച്ച കേരള കൽദായ സുറിയാനി റീത്തിലെ തിരുക്കർമ്മ ഗീതങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 - കേരള കൽദായ സുറിയാനി റീത്തിലെ തിരുക്കർമ്മ ഗീതങ്ങൾ

1954 – കേരള കൽദായ സുറിയാനി റീത്തിലെ തിരുക്കർമ്മ ഗീതങ്ങൾ

കേരള കൽദായ സുറിയാനി (East Syriac) റീത്തിലെ സ്വരചിഹ്നങ്ങളോടുകൂടിയ തിരുക്കർമ്മ ഗീതങ്ങളുടെ സമാഹാരമാണിത്. ഫാ. Mathew Vadakel, ഫാ. Aurelius OCD എന്നിവരാണ് ഈ പുസ്തകം ചിട്ടപ്പെടുത്തിയിട്ടുള്ളത്. കേരള കൽദായ സുറിയാനി റീത്തിൽ ഉപയോഗിക്കുന്ന തിരു ഗീതങ്ങൾ ക്യുറേറ്റർ നോട്ടേഷനുകൾ ഉൾപ്പെടുത്തി കുർബ്ബാനയുടെ ശ്രുതി സംരക്ഷിച്ചുകൊണ്ട് ആലപിക്കുവാൻ സഹായിക്കുന്നു. വിശുദ്ധഗീതങ്ങൾക്ക് ഒരു നിയന്ത്രണം നൽകുക, ഗായകസംഘങ്ങൾക്ക് ഈ ഗീതങ്ങൾ ശരിയായി പാടുന്നതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്നീ ഉദ്ദേശലക്ഷ്യങ്ങളോടെ പ്രസിദ്ധീകരിക്കപ്പെട്ട സമാഹാരമാണിത്. പ്രധാനപ്പെട്ട തിരുക്കർമ്മങ്ങളിൽ ഉപയോഗിക്കുന്ന ഗാനങ്ങളെല്ലാം ഇതിൽ ചേർത്തിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കേരള കൽദായ സുറിയാനി റീത്തിലെ തിരുക്കർമ്മ ഗീതങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 340
  • അച്ചടി: Codialbail Press, Mangalore
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1953 – The Golden Readers Book IV

1953 ൽ പഠിച്ചിരുന്നവർ ഉപയോഗിച്ച The Golden Readers Book IVഎന്ന ഇംഗ്ലീഷ് പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1953-The Golden Readers Book IV

പി. ജി സഹസ്രനാമ അയ്യർ എഡിറ്റ് ചെയ്ത, ചെറുകഥകൾ ,കവിതകൾ എന്നിവയാണ് ഈ ഇംഗ്ലീഷ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: The Golden Readers Book IV
  • എഡി:പി.ജി സഹസ്രനാമ അയ്യർ
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 124
  • അച്ചടി:E.S D. Printing House, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1977 – ഗാനാമൃതം – തോമസ്. ടി. തുണ്ടത്തിൽ

1977ൽ പ്രസിദ്ധീകരിച്ച തോമസ്. ടി. തുണ്ടത്തിൽ രചിച്ച ഗാനാമൃതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1977 - ഗാനാമൃതം - തോമസ്. ടി. തുണ്ടത്തിൽ
1977 – ഗാനാമൃതം – തോമസ്. ടി. തുണ്ടത്തിൽ

അൾത്താരക്കു ചുറ്റും നിന്ന് ഒരേസ്വരത്തിലും ഒരേ ഈണത്തിലും ഒന്നായി നിന്ന് ദൈവത്തെ ആരാധിക്കുന്നതിനു ഉപകരിക്കുന്ന രീതിയിൽ വാക്കുകളും, സംഗീതവും ക്രമീകരിച്ച രീതിയിൽ എഴുതപ്പെട്ടിട്ടുള്ള ഗാനങ്ങൾ ഉൾപ്പെട്ട പുസ്തകമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഗാനാമൃതം
  • പ്രസിദ്ധീകരണ വർഷം: 1977
  • രചന: Thomas T. Thundathil
  • അച്ചടി: Premeela Press, Calicut
  • താളുകളുടെ എണ്ണം: 128
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1985 – Dharmaram Pontifical Institute – Annual

1985ൽ പ്രസിദ്ധീകരിച്ച Dharmaram – Pontifical Institute – Annual എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1985 - Dharmaram Pontifical Institute - Annual
1985 – Dharmaram Pontifical Institute – Annual

പത്രാധിപക്കുറിപ്പ്, ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും, ലിറ്റററി ആൻഡ് കൾച്ചറൽ അക്കാദമിയുടെയും പ്രവർത്തന റിപ്പോർട്ടുകൾ, സംഭവങ്ങളുടെയും, കലാസാഹിത്യപ്രവർത്തനങ്ങളുടെയും പ്രധാനപ്പെട്ട പരിപാടികളുടെയും ചിത്രങ്ങൾ, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗ സൃഷ്ടികൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: Dharmaram – Pontifical Institute – Annual
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 100
  • അച്ചടി: Pampa Printing Works, Bangalore
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

1968 – സാമ്രാജ്യത്വവും സോഷ്യലിസത്തിലെ ഭിന്നിപ്പും

1968-ൽ പ്രസിദ്ധീകരിച്ച, വി .ഐ ലെനിൻ എഴുതിയ സാമ്രാജ്യത്വവും സോഷ്യലിസത്തിലെ ഭിന്നിപ്പും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വി.ഐ. ലെനിൻ എഴുതിയ “Imperialism and the Split in Socialism” എന്ന ലേഖനം 1916-ൽ എഴുതപ്പെട്ടതാണ്. ഇതിൽ ലെനിൻ സാമ്രാജ്യത്വത്തെ (Imperialism) ക്യാപിറ്റലിസത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടമായി വിശകലനം ചെയ്യുന്നു. ലോകത്തെ സ്വാധീനിക്കുന്ന ധനകാര്യ മൂലധനത്തിന്റെ (finance capital) വളർച്ച, അധികം ലാഭത്തിനായി കോളനികൾ കൈവശപ്പെടുത്തൽ തുടങ്ങിയവയാണ് സാമ്രാജ്യത്വത്തിന്റെ മുഖ്യഘടകങ്ങൾ എന്ന് ലെനിൻ വിശദീകരിക്കുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ, ലെനിൻ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിൽ വന്ന ഭിന്നതയെ കുറിച്ചും സംസാരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ ചില സോഷ്യലിസ്റ്റ് നേതാക്കൾ സാമ്രാജ്യത്വവാദികളുമായി സഹകരിക്കുകയും യുദ്ധത്തെ പിന്തുണക്കുകയും ചെയ്തു. ലെനിൻ ഇവരെ “സമാധാനപൂർവക സാമൂഹ്യവാദികൾ” (opportunists) എന്ന് വിമർശിക്കുന്നു. സാമ്രാജ്യത്വത്തിനെതിരെ തൊഴിലാളി വർഗം പോരാടണം, യുദ്ധത്തിന് എതിരായി ആഭ്യന്തര വിപ്ലവം സൃഷ്ടിക്കണം എന്നതാണ് യഥാർത്ഥ മാർക്സിസ്റ്റ് നിലപാട്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സാമ്രാജ്യത്വവും സോഷ്യലിസത്തിലെ ഭിന്നിപ്പും 
  • പ്രസിദ്ധീകരണ വർഷം: 1968
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

സീറോ മലബാർ സഭയും ശ്ലീഹന്മാരുടെ കുർബ്ബാനക്രമവും

ലിറ്റർജിക്കൽ ശാസ്ത്രത്തിൽ വിദഗ്ധൻ  ആയ Dr.George Vavanikkunnel. രചിച്ച സീറോ മലബാർ സഭയും ശ്ലീഹന്മാരുടെ കുർബ്ബാനക്രമവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 

 സീറോ മലബാർ സഭയും ശ്ലീഹാന്മ്മാരുടെ കുർബ്ബാനക്രമവും
സീറോ മലബാർ സഭയും ശ്ലീഹന്മാരുടെ കുർബ്ബാനക്രമവും

 

സീറോ മലബാർ സഭയുടെ,   ദൈവാരാധനായോഗങ്ങളിലൂടെയും ലിറ്റർജി സമ്പത്തുകൾക്കായുള്ള തത്വചിന്തയിലൂടെയും ഏറെ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ് Dr.George Vavanikkunnel.

ശ്ലീഹന്മാരുടെ കുർബ്ബാനക്രമത്തിൻ്റെ ആധാരങ്ങൾ, അദ്ദായ്‌-മരിയുടെ കുർബ്ബാന അതിൻ്റെ ലാളിത്യവും  ആത്മീയതയും ,ആന്തിയോക്ക്യൻ, കിഴക്കൻ സുറിയാനി പരമ്പര്യത്തിലെ സ്വാധീനം, സീറോ മലബാർ സഭയുടെ കുർബ്ബാനയുടെ വികാസം, പ്രാചീനമായി നിലനിന്നിരുന്ന രൂപങ്ങൾ, ലാറ്റിൻ സ്വാധീനങ്ങൾ, വിശുദ്ധ കുർബ്ബാനയുടെ ഓരോ ഘടകവും വിശദീകരിക്കുന്ന പഠനം എന്നിവയേക്കുറിച്ചെല്ലാം പുസ്തകത്തിൽ വിശദീകരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സീറോ മലബാർ സഭയും ശ്ലീഹന്മാരുടെ കുർബ്ബാനക്രമവും
  • രചന: ജോർജ്ജ് വാവാനിക്കുന്നേൽ
  • താളുകളുടെ എണ്ണം: 42
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

 

 

1964 – കരടുപരിപാടികളെക്കുറിച്ച് ഒരു ലഘു വിമർശനം – ഇ.എം.എസ് നമ്പൂതിരിപ്പാട്

1964-ൽ പ്രസിദ്ധീകരിച്ച, ഇ.എം.എസ് നമ്പൂതിരിപ്പാട് എഴുതിയ കരടുപരിപാടികളെക്കുറിച്ച് ഒരു ലഘു വിമർശനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1964 – കരടുപരിപാടികളെക്കുറിച്ച് ഒരു ലഘു വിമർശനം – ഇ.എം.എസ് നമ്പൂതിരിപ്പാട്

1960 – കളിലെ ഇന്ത്യൻ രാഷ്ട്രീയ – സാമൂഹിക സാഹചര്യത്തിൽ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളിൽ രൂപപ്പെടുന്ന പുതിയ നയപരിപാടികൾ, ഭൂപരിഷ്‌ക്കാരം, കർഷകത്തൊഴിലാളികകളുടെ അവകാശങ്ങൾ, തൊഴിൽവത്‌കരണം എന്നിവയെ ചുറ്റിപറ്റിയുള്ള ചർച്ചകളാണ് ഈ ലഘു ലേഖയുടെ ഉള്ളടക്കം.” കരട് പരിപാടികൾ” എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താത്കാലിക പോളിസികളായിരുന്നുവെങ്കിലും, പാർട്ടിയുടെ കരട് പരിപാടികളിൽ ജനാധിപത്യ നിലപാടുകൾ, കർഷകരുടെ ഭൂവിനിയോഗ അവകാശങ്ങൾ , സാമൂഹ്യ നീതിയുടെ പദ്ധതികൾ തുടങ്ങിയവ വ്യക്തമല്ലെന്ന് ഇ.എം.എസ് ചൂണ്ടിക്കാണിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിന്തയിൽ സിദ്ധാന്തപരമായ സുതാര്യതയും, പ്രായോഗികമായി കാര്യക്ഷമമായ പ്രവർത്തനരീതിയും എങ്ങനെ നിലനിർത്തണം എന്നതും ഇ.എം.എസ് ഈ ലഘുലേഖയിലൂടെ ആവിഷ്‌ക്കരിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:കരടുപരിപാടികളെക്കുറിച്ച് ഒരു ലഘു വിമർശനം
  • രചയിതാവ്: ഇ.എം.എസ് നമ്പൂതിരിപ്പാട്
  • താളുകളുടെ എണ്ണം: 16
  • അച്ചടി: ദേശാഭിമാനി പ്രസ്സ് കോഴിക്കോട്
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – Divine Liturgy

Through this post, we are releasing the digital scan of the book Divine Liturgy  published in the year 1969.

1969 - Divine Liturgy
1969 – Divine Liturgy

The Divine Liturgy or Kurbana (Offering) of the Syro Malabar Church is the most ancient form of Christian worship known in India. The Main part of Kurbana consists three parts. The first part is the Liturgy of the word and the Pre anaphoral portion with its joyous hymns, prayers, readings and movements corresponds to the public life and teachings of Christ. The second part namely the anaphoral part is composed of solemn Eucharistic prayers, commemorations and supplications. The third portion begins with the fraction and consignation(post anaphoral). Its prayers and symbolic gestures rouse in us feelings of hope in our resurrection and of inheritance of a new life in the Kingdome of Christ for ever.

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Divine Liturgy
  • Published Year: 1969
  • Number of pages: 80
  • Scan link: കണ്ണി

 

1924 – പുതിയ നിയമം – പൗലോസിൻ്റെ ലേഖനങ്ങൾ

1924 ൽ പ്രസിദ്ധീകരിച്ച അന്തോണി പുതിശേരി പരിഭാഷപ്പെടുത്തിയ  പുതിയ നിയമം – പൗലോസിൻ്റെ ലേഖനങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1924 - പുതിയ നിയമം - പൗലോസിൻ്റെ ലേഖനങ്ങൾ
1924 – പുതിയ നിയമം – പൗലോസിൻ്റെ ലേഖനങ്ങൾ

പരിശുദ്ധ പൗലോസ് ശ്ലീഹായുടെ ജീവചരിത്ര സംഗ്രഹം, പൗലോസ് ശ്ലീഹാ എഴുതി യേശുക്രിസ്തുവിന്റെ ശിഷ്യന്മാർക്കും സഭകൾക്കുമായി അയച്ചിരിക്കുന്ന കത്തുകൾ എന്നിവയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഈ ലേഖനങ്ങളും കത്തുകളും സഭയുടെ അധ്യാത്മിക നിർദ്ദേശങ്ങൾക്കും ആചാരങ്ങൾക്കും അടിസ്ഥാനമാകുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: പുതിയ നിയമം – പൗലോസിൻ്റെ ലേഖനങ്ങൾ
  • പരിഭാഷ: Antony Pudichery
  • പ്രസിദ്ധീകരണ വർഷം:  1924
  • താളുകളുടെ എണ്ണം: 372
  • അച്ചടി: St. Joseph’s IS Press, Elthuruth
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2009 – ജനാഭിമുഖ കുർബ്ബാന സമർപ്പണം ലത്തീൻസഭയിലും സീറോമലബാർ സഭയിലും

2009-ൽ പ്രസിദ്ധീകരിച്ച, മാർ ഏബ്രഹാം മറ്റം എഴുതിയ ജനാഭിമുഖ കുർബ്ബാന സമർപ്പണം ലത്തീൻസഭയിലും സീറോമലബാർ സഭയിലും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

2009 - ജനാഭിമുഖ കുർബ്ബാന സമർപ്പണം ലത്തീൻസഭയിലും സീറോമലബാർ സഭയിലും
2009 – ജനാഭിമുഖ കുർബ്ബാന സമർപ്പണം ലത്തീൻസഭയിലും സീറോമലബാർ സഭയിലും

 

അടുത്തകാലത്തായി സീറോ മലബാർ സഭയിൽ നടന്നു വരുന്ന വിവാദപരമായ ജനാഭിമുഖ കുർബ്ബാന ക്രമത്തേക്കുറിച്ചുള്ള വിശകലനമാണ് ഈ പുസ്തകത്തിലെ പ്രധാന പ്രതിപാദ്യ വിഷയം.കുർബ്ബാനയിലെ ആഭിമുഖ്യത്തെക്കുറിച്ച് ബെനഡിക്റ്റ് XVI സംസാരിക്കുന്നു.കൂടാതെ കർദ്ധിനാൾ Dhariyo Kasthrillon  വിശദീകരണം നൽകിയിട്ടുണ്ട്. സീറോ മബാർ സഭയിലെ നിലവിലെ സ്ഥിതി വിശേഷവും ഇതിൽ പ്രതിപാദിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ജനാഭിമുഖ കുർബ്ബാന സമർപ്പണം ലത്തീൻസഭയിലും സീറോമലബാർ സഭയിലും
  • പ്രസിദ്ധീകരണ വർഷം: 2009
  • താളുകളുടെ എണ്ണം:36
  • അച്ചടി: WiGi Printers, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി