1992 – വിപ്ലവങ്ങളുടെ ചരിത്രം – പി ഗോവിന്ദപ്പിള്ള, സി. ഭാസ്കരൻ

1992-ൽ പി ഗോവിന്ദപ്പിള്ള, സി. ഭാസ്കരൻ എന്നിവർ ചേർന്ന് രചിച്ച വിപ്ലവങ്ങളുടെ ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Viplavangalude Charitram

റഷ്യയിലെ ഒക്ടോബർ വിപ്ലവം, ചൈനീസ് വിപ്ലവം, വിയറ്റ്നാം വിപ്ലവം, ക്യൂബൻ വിപ്ലവം, കൊറിയൻ വിപ്ലവം എന്നിവയെ മാർക്സിയൻ സിദ്ധാന്തത്തിൽ ഊന്നിക്കൊണ്ട് വിവരിക്കുകയും പുരോഗതിക്ക് ആവശ്യമെന്ന് വാദിക്കുകയും ചെയ്യുന്ന പുസ്തകം.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 1992 – വിപ്ലവങ്ങളുടെ ചരിത്രം
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള, സി. ഭാസ്കരൻ
  • പ്രസിദ്ധീകരണ വർഷം: 1992
  • അച്ചടി: Seetharam Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 110
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1991 – ലോക യുവജന പ്രസ്ഥാനം – പി ഗോവിന്ദപ്പിള്ള

1991-ൽ പി ഗോവിന്ദപ്പിള്ള രചിച്ച ലോക യുവജന പ്രസ്ഥാനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Loka Yuvajana Prasthanam

മാർക്സിസത്തിൻ്റെയും വർഗ സിദ്ധാന്തത്തിൻ്റെയും, താൻ ആശയപരമായി പ്രതീക്ഷയർപ്പിക്കുന്ന “യഥാർത്ഥ വിപ്ലവത്തിൻ്റെയും” കാഴ്ചപ്പാടിൽ നിന്നു കൊണ്ട്, പാശ്ചാത്യ ലോകത്തെ പത്തൊമ്പതാം നൂറ്റാണ്ടു മുതലുള്ള യുവാക്കളുടെ സംഘടനകളെയും പ്രസ്ഥാനങ്ങളെയും റഷ്യയിലെ ഒക്ടോബർ വിപ്ലവത്തെ തുടർന്നുണ്ടായ കമ്മ്യൂണിസ്റ്റ് യുവജന പ്രസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാനും ബന്ധിപ്പിക്കാനുമുള്ള ലേഖകൻ്റെ ഉദ്യമമാണ് ഈ പുസ്തകം.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 1991 – ലോക യുവജന പ്രസ്ഥാനം
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1991
  • അച്ചടി: Social Scientist Press, Trivandrum
  • താളുകളുടെ എണ്ണം: 50
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2015 – മലയാളപ്പേടി – സ്കറിയാ സക്കറിയ

2015ൽ പ്രസിദ്ധീകരിച്ച പി.എം. ഗിരീഷ്, സി.ജി. രാജേന്ദ്രബാബു എന്നിവർ ചേർന്ന് സമാഹരണം നടത്തിയ മലയാളം – തായ് വേരുകൾ പുതുനാമ്പുകൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ മലയാളപ്പേടി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 2015 - മലയാളപ്പേടി - സ്കറിയാ സക്കറിയ
2015 – മലയാളപ്പേടി – സ്കറിയാ സക്കറിയ

മലയാള ഭാഷ ഉപയോഗിക്കുന്നതിൽ വന്നുചേർന്നിട്ടുള്ള പുതുമകളെയും അതിനെ കുറിച്ചുള്ള ആശങ്കകളെയും പരാമർശിച്ചുകൊണ്ട് ഇതേ തലക്കെട്ടിൽ അദ്ദേഹം സമകാലിക മലയാളം വാരികയിൽ ((പുസ്തകം 19 ലക്കം 09) എഴുതിയ ലേഖനം 2023 മേയ് മാസം 3നു ഗ്രന്ഥപ്പുരയിൽ ബ്ലോഗ്  വഴി റിലീസ് ചെയ്തിരുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: മലയാളപ്പേടി
    • രചന: Scaria Zacharia
    • പ്രസിദ്ധീകരണ വർഷം: 2015
    • താളുകളുടെ എണ്ണം: 10
    • അച്ചടി: S.S. Colour Imprssion Pvt Ltd.
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1972 – തൃശൂർ ഫ്രാൻസിസ്കൻ മൂന്നാം സഭ രജതജൂബിലി സ്മരണിക

1972 ൽ പ്രസിദ്ധീകരിച്ച തൃശൂർ ഫ്രാൻസിസ്കൻ മൂന്നാം സഭ രജതജൂബിലി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1972 - തൃശൂർ ഫ്രാൻസിസ്കൻ മൂന്നാം സഭ രജതജൂബിലി സ്മരണിക
1972 – തൃശൂർ ഫ്രാൻസിസ്കൻ മൂന്നാം സഭ രജതജൂബിലി സ്മരണിക

തൃശൂർ രൂപതയിലെ ഫ്രൻസിസ്കൻ മൂന്നാം സഭയുടെ ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ഈ സ്മരണികയിൽ സഭാ മേലധികാരികളുടെ സന്ദേശങ്ങൾ, സഭയുടെ ചരിത്രം, ജൂബിലി ആഘോഷങ്ങളുടെ വിശദവിവരങ്ങൾ, സചിത്ര ലേഖനങ്ങൾ, സഭ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചുള്ള വിശദാംശങ്ങൾ തുടങ്ങിയവയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: തൃശൂർ ഫ്രാൻസിസ്കൻ മൂന്നാം സഭ രജതജൂബിലി സ്മരണിക
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 130
  • അച്ചടി: Union Press Mariapuram Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – ശ്രീകൃഷ്ണവിലാസം കാവ്യം – കെ. ബാലരാമപ്പണിക്കർ

1955 ൽ പ്രസിദ്ധീകരിച്ച  കെ. ബാലരാമപ്പണിക്കർ രചിച്ച ശ്രീകൃഷ്ണവിലാസം കാവ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Sreekrishnavilasam Kavyam

സംസ്കൃതത്തിലെ ശ്രീകൃഷ്ണവിലാസം കാവ്യത്തിൻ്റെ 1, 2, 3 സർഗങ്ങൾക്ക് മലയാളത്തിലുള്ള വ്യാഖ്യാനമാണ് ഈ കൃതി. ദേവസ്വം ബോർഡിൻ്റെ മതപാഠശാലകളിൽ പ്രാഥമിക സംസ്കൃത പഠനത്തെ തുടർന്നുള്ള കാവ്യപഠനങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി തയ്യാറാക്കിയ പുസ്തകം.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ശ്രീകൃഷ്ണവിലാസം കാവ്യം 
  • രചയിതാവ്: K. Balarama Panicker
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: Bhaskara Press, Trivandrum
  • താളുകളുടെ എണ്ണം: 228
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – നാടാർ ചരിത്രം – കെ. കൊച്ചുകൃഷ്ണൻ നാടാർ

1956 ൽ പ്രസിദ്ധീകരിച്ച കെ. കൊച്ചുകൃഷ്ണൻ നാടാർ രചിച്ച നാടാർ ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Nadar Charithram

മുമ്പ് ചാന്നാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന, തിരുനെൽവേലിയിലും തെക്കൻ തിരുവിതാംകൂറിലും പ്രബലമായ നാടാർ സമുദായത്തിൻ്റെ ഉത്ഭവം, ചരിത്രം, പുസ്തകമെഴുതിയ കാലഘട്ടത്തിലെ പ്രധാന രാഷ്ട്രീയ നേതാക്കൾ എന്നിവയെ 8 അധ്യായങ്ങളിലായി വിവരിക്കുന്ന പുസ്തകമാണ് ഈ കൃതി.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: നാടാർ ചരിത്രം 
  • രചയിതാവ്: K. Kochukrishnan Nadar
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടി: S.B. Press, Trivandrum
  • താളുകളുടെ എണ്ണം: 258
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി