1966 – ൽ പ്രസിദ്ധീകരിച്ച, ഗോപാലകൃഷ്ണൻ രചിച്ച അയ്യപ്പസന്നിധിയിലേയ്ക്ക് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗോപാലകൃഷ്ണൻ രചിച്ച അയ്യപ്പ സന്നിധിയിലേയ്ക്ക് എന്ന ഗ്രന്ഥത്തിൽ ശബരിമല ദർശനത്തിൻ്റെ വ്രതാനുഷ്ഠാനങ്ങൾ വിശദമായി അവതരിപ്പിച്ചിരിക്കുന്നു. ശബരിമല ക്ഷേത്രത്തിന് പിന്നിലുള്ള ഐതിഹ്യവും നിലനിൽക്കുന്ന വിശ്വാസക്രമങ്ങളും ഒരു ഭക്തൻ പാലിക്കേണ്ട കാര്യങ്ങളും ക്ഷേത്രദർശനത്തിൻ്റെ ഭാഗമായുള്ള ഓരോ ചടങ്ങുകളും ഈ ഗ്രന്ഥത്തിൽ വിശദമാക്കിയിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: അയ്യപ്പസന്നിധിയിലേയ്ക്ക്
- പ്രസിദ്ധീകരണ വർഷം: 1966
- അച്ചടി: എച്ച്.&സി. പ്രിൻ്റിംഗ് പ്രസ്സ്, തൃശൂർ
- താളുകളുടെ എണ്ണം: 142
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
