1931 – നാരായണീയം – ഒന്നാം ഭാഗം

1931-ൽ പ്രസിദ്ധീകരിച്ച, നാരായണീയം ലക്ഷ്മീവിലാസം വ്യാഖ്യാനം – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവനന്തപുരത്തെ ഓറിയൻ്റെൽ മാനുസ്ക്രിപ്റ്റ് പബ്ലിക്കേഷൻ്റെ ക്യൂറെറ്റർ ആയിരുന്ന കെ. സാംബശിവ ശാസ്ത്രി മേൽപ്പത്തൂർ നാരായണഭട്ടതിരി എഴുതിയ നാരായണീയമെന്ന പ്രസിദ്ധമായ സംസ്കൃതകാവ്യത്തിനു മലയാളത്തിൽ എഴുതിയ ലക്ഷ്മീവിലാസം എന്ന വ്യാഖ്യാനമാണ് ഈ പുസ്തകം. ശ്രീ വഞ്ചി സേതുലക്ഷ്മി സീരീസിൽപ്പെടുന്ന പതിനഞ്ചാമത്തെ പുസ്തകമാണിത്. അന്ന് റീജൻ്റായിരുന്ന സേതുലക്ഷ്മി ഭായിക്ക് സംസ്കൃത ശ്ലോകങ്ങളിൽ ആശംസകളർപ്പിച്ചു കൊണ്ടാരംഭിക്കുന്ന പുസ്തകത്തിൽഗ്രന്ഥകാരൻ്റെ മുഖവുരയും ശ്ലോകങ്ങളിലാണ്. രാജ്ഞിയായ സേതുലക്ഷ്മിയുടെ പേരിൻ്റെ സൂചനകൂടിയാണ് ‘ലക്ഷ്മീവിലാസം’ എന്ന ശീർഷകത്തിലുള്ളത്

‘പേരാർന്ന പണ്ഡിത മഹാകവി ഭട്ടപാദ നാരായണദ്വിജവരൻ്റെ അസുഖം തീരാൻ ചൊരിഞ്ഞ അമൃതമാണ് നാരായണീയമെന്നും അതിനെ താൻ കൈരളിയുടെ കരത്തിൽ ഏൽപ്പിക്കുകയാണെന്നും’ ആമുഖ ശ്ലോകങ്ങളിൽ ഗ്രന്ഥകാരൻ എഴുതുന്നു. നാലു ഭാഗങ്ങളായാണ് ഈ പുസ്തകം ആസൂത്രണം ചെയ്തിട്ടുള്ളത്. ഒന്നാം ഭാഗത്തിൽ കപിലമഹർഷിയുടെ ഉപദേശം വരെയാണുള്ളത്. 100 ദശകങ്ങളുള്ള നാരായണീയത്തിൻ്റെ 15 ദശകങ്ങളാണ് ആദ്യ ഭാഗത്ത്. പി.കെ നാരായണപിള്ളയാണ് പുസ്തകത്തിനു അവതാരിക എഴുതിയിട്ടുള്ളത്. വരികളുടെ ആശയം വ്യക്തമാക്കുക, പദങ്ങൾ ഓരോന്നായെടുത്ത് അർത്ഥം വ്യക്തമാക്കുക, വ്യാകരണകാര്യങ്ങൾ വിശദമാക്കുക, സാരാംശം വിവരിക്കുക, വളരെ വിശദമായി നിരൂപണം നടത്തുക എന്ന ക്രമമാണ് വ്യാഖ്യാനത്തിനു പിന്തുടരുന്നത്

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: നാരായണീയം ലക്ഷ്മീവിലാസം വ്യാഖ്യാനം – ഒന്നാം ഭാഗം
    • രചന: കെ. സാംബശിവ ശാസ്ത്രി
    • പ്രസിദ്ധീകരണ വർഷം: 1931
    • അച്ചടി: The Superintendent, Government Press, Trivandrum
    • താളുകളുടെ എണ്ണം: 766
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *