1931 - നാരായണീയം ലക്ഷ്മീവിലാസം വ്യാഖ്യാനം - ഒന്നാം ഭാഗം
Item
1931 - നാരായണീയം ലക്ഷ്മീവിലാസം വ്യാഖ്യാനം - ഒന്നാം ഭാഗം
1931 - Narayaniya Lakshmi Vilasam Vyakhyanam - Part 1
1931
766
24 × 16 cm (height × width)
തിരുവനന്തപുരത്തെ ഓറിയൻ്റെൽ മാനുസ്ക്രിപ്റ്റ് പബ്ലിക്കേഷൻ്റെ ക്യൂറെറ്റർ ആയിരുന്ന കെ. സാംബശിവ ശാസ്ത്രി മേൽപ്പത്തൂർ നാരായണഭട്ടതിരി എഴുതിയ നാരായണീയമെന്ന പ്രസിദ്ധമായ സംസ്കൃതകാവ്യത്തിനു മലയാളത്തിൽ എഴുതിയ ലക്ഷ്മീവിലാസം എന്ന വ്യാഖ്യാനമാണ് ഈ പുസ്തകം. ശ്രീ വഞ്ചി സേതുലക്ഷ്മി സീരീസിൽപ്പെടുന്ന പതിനഞ്ചാമത്തെ പുസ്തകമാണിത്. അന്ന് റീജൻ്റായിരുന്ന സേതുലക്ഷ്മി ഭായിക്ക് സംസ്കൃത ശ്ലോകങ്ങളിൽ ആശംസകളർപ്പിച്ചു കൊണ്ടാരംഭിക്കുന്ന പുസ്തകത്തിൽഗ്രന്ഥകാരൻ്റെ മുഖവുരയും ശ്ലോകങ്ങളിലാണ്. രാജ്ഞിയായ സേതുലക്ഷ്മിയുടെ പേരിൻ്റെ സൂചനകൂടിയാണ് ‘ലക്ഷ്മീവിലാസം’ എന്ന ശീർഷകത്തിലുള്ളത്. നാലു ഭാഗങ്ങളായാണ് ഈ പുസ്തകം ആസൂത്രണം ചെയ്തിട്ടുള്ളത്. ഒന്നാം ഭാഗത്തിൽ കപിലമഹർഷിയുടെ ഉപദേശം വരെയാണുള്ളത്. 100 ദശകങ്ങളുള്ള നാരായണീയത്തിൻ്റെ 15 ദശകങ്ങളാണ് ആദ്യ ഭാഗത്ത്. പി.കെ നാരായണപിള്ളയാണ് പുസ്തകത്തിനു അവതാരിക എഴുതിയിട്ടുള്ളത്.
- Item sets
- പ്രധാന ശേഖരം (Main collection)