Through this post we are releasing the scan of the Mount Carmel College Bangalore Annual 1997.
1997- Mount Carmel College – Bangalore Annual
The annual provides the details of the activities of the college during the academic year 1997 . It contains the Annual Report of the College for the year 1997 and various articles written by the students. Photos of the Arts and Sports events, and achievers in academic and extracurricular activities during the academic year are also part of this annual.
റഷ്യൻ സാഹിത്യകാരനായ കോൺസ്റ്റാൻ്റിൻ പോസ്റ്റോവ്സ്ക്കിയുടെ എട്ടു ചെറുകഥകളാണ് ഈ പുസ്തകത്തിലുള്ളത്. സാധാരണക്കാരായ ജനങ്ങളുടെ കഥ പറയുന്ന പോസ്റ്റോവ്സ്ക്കി റഷ്യൻ സാഹിത്യ രംഗത്ത് ഒരു നവീന ശൈലിയ്ക്ക് രൂപം നല്കി.
Through this post, we are releasing the digital scan of St. Thomas College TrichurMagazine published in the year 19371937 – St. Thomas College Trichur Magazine
The St. Thomas college Magazine of 1937 captures the spirit of cultural vitality and deep social conscience. The “Editor’s Corner” offers a glimpse into the literary camaraderie, the academic rigour and the warm humour that marked student and staff life. Also the magazine includes diverse writings of teachers and students. This issue stands today as a cultural document – a window into pre-independence collegiate life in Kerala
1921-ൽ പ്രസിദ്ധീകരിച്ച, മധുസൂദനസരസ്വതി രചിച്ച ഈശ്വരപ്രതിപത്തിപ്രകാശ എന്ന കൃതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1921 – Isvarapratipattiprakasa
അദ്വൈത സിദ്ധാന്തത്തിന്റെ പ്രയോക്താക്കളിൽ പ്രധാനിയായിരുന്നു മധുസൂദന സരസ്വതി. അദ്വൈതവേദാന്തത്തിലെ പരമാർത്ഥസത്യമായ ബ്രഹ്മജ്ഞാനത്തെ അംഗീകരിച്ചുകൊണ്ട്, ജ്ഞാനവും ഭക്തിയും തമ്മിലുള്ള ബന്ധം ഇതിൽ വിശദീകരിക്കുന്നു
1925-ൽ പ്രസിദ്ധീകരിച്ച, ഒറവങ്കര നീലകണ്ഠൻ നമ്പൂതിരി എഴുതിയ ബാലോപദേശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1925 – ബാലോപദേശം
ഒറവങ്കര നീലകണ്ഠൻ നമ്പൂതിരിയുടെ പ്രസിദ്ധമായ ഉപദേശക കവിതകളിലൊന്നായ ബാലോപദേശത്തിൽ ബാല്യത്തിൽ തന്നെ മനുഷ്യൻ ധാർമികത, സത്യനിഷ്ഠ, വിനയം, മാതാപിതാക്കളോടുള്ള ബഹുമാനം എന്നിവ അഭ്യസിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചു പറയുന്നു. കുട്ടികളിൽ നല്ല സ്വഭാവവും മനുഷ്യസ്നേഹവും വളർത്തുകയാണ് കവിയുടെ ലക്ഷ്യം.
1960 ൽ പ്രസിദ്ധീകരിച്ച, ആൻ്റൺ ചെക്കോവ് രചിച്ച ദ്വന്ദ്വയുദ്ധം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1960 – ദ്വന്ദ്വയുദ്ധം – ആൻ്റൺ ചെക്കോവ്
റഷ്യൻ നാടകകൃത്തും ചെറുകഥാകൃത്തുമായ ആൻ്റൺ ചെക്കോവ് രചിച്ച നോവലാണിത്. പരസ്പരവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളുടെ സംഘർഷം അവതരിപ്പിക്കുന്ന ഈ നോവൽ വിവർത്തനം ചെയ്തിരിക്കുന്നത് വി.കെ. വിശ്വംഭരൻ ആണ്.
1944 മുതൽ 1945വരെ പ്രസിദ്ധീകരിച്ച, യുദ്ധസഞ്ചിക പുസ്തകത്തിൻ്റെ 48 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1944 – 1945 – യുദ്ധസഞ്ചിക പുസ്തകം 04 ൻ്റെ 48 ലക്കങ്ങൾ
1940-കളിലെ മലയാള പത്രപ്രവർത്തന ചരിത്രത്തിലെ ഏറെ പ്രധാനപ്പെട്ട പ്രസിദ്ധീകരണ പരമ്പരയാണിത്. രണ്ടാം ലോകമഹായുദ്ധകാലത്ത് രാജ്യത്തിൻ്റെ രാഷ്ട്രീയവും സാമ്പത്തികവുമായ സാഹചര്യങ്ങൾ വിശദീകരിക്കാൻ ലക്ഷ്യമിട്ടാണ് ഇതു് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. വാർത്താ സംപ്രക്ഷണങ്ങൾ, ഇന്ത്യയിലെ യുദ്ധസമയ സാമ്പത്തിക നിയന്ത്രണങ്ങൾ, ഭക്ഷ്യ ക്ഷാമം എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ , ലേഖനങ്ങൾ, കവിതകൾ,ചെറുകഥകൾ, ലോകമഹായുദ്ധത്തിലെ സംഭവവികാസങ്ങൾ, ബ്രിട്ടീഷുകാർക്ക് സൈനിക സഹായം നൽകുന്നതിൽ ഇന്ത്യയുടെ പങ്ക്, കേരളത്തിലെ ദേശിയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ, കാർട്ടൂണുകൾ, രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങൾ എന്നിവ ഉൾപ്പെടുത്തി 1944 സെപ്റ്റംബറിൽ പ്രസിദ്ധീകരണം തുടങ്ങി. മലയാള ഭാഷയിൽ ആഗോള രാഷ്ട്രീയത്തെ നിരീക്ഷിക്കാൻ ശ്രമിച്ച ആദ്യകാല പത്രപ്രവർത്തനരീതികളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു. യുദ്ധം അതി വിദൂരമായ ഒരു സംഭവമല്ല, കേരളത്തിൻ്റെ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തെ നേരിട്ട് ബാധിക്കുമെന്ന ചിന്ത വായനക്കാരിൽ ഉളവാക്കാനും ഇതു സഹായിച്ചു. ഇപ്പോൾ ഡിജിറ്റൈസ് ചെയ്തു റിലീസ് ചെയ്തിരിക്കുന്ന ഈ 48 ലക്കങ്ങൾ മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നു ലഭ്യമായിട്ടുള്ളവയാണ്.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
പേര് : യുദ്ധസഞ്ചിക പുസ്തകം 04 ൻ്റെ 48 ലക്കങ്ങൾ
പ്രസിദ്ധീകരണ വർഷം: 1944 – 1945
ലക്കങ്ങളുടെ എണ്ണം: 48
അച്ചടി:The Superintendent, Government Press, Madras
1927 ൽ പ്രസിദ്ധീകരിച്ച, എം. ശ്രീധരമേനോൻ രചിച്ച താരാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1927 – താരാവലി – എം. ശ്രീധരമേനോൻ
എം. ശ്രീധരമേനോൻ രചിച്ച എട്ടു കവിതകളുടെ സമാഹാരമാണ് ഇത്. മലയാള സാഹിത്യരംഗത്ത് കൂടുതൽ കവികൾ കടന്നു വന്ന കാലഘട്ടത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കൃതിയാണ് താരാവലി. ലളിത സുന്ദരമായ രചനാശൈലിയാണ് കവി സ്വീകരിച്ചിരിക്കുന്നത്.
1925 ൽ പ്രസിദ്ധീകരിച്ച, കെ. വാസുദേവൻ മൂസ്സത് രചിച്ച ശ്രീകൃഷ്ണലീലകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1925 – ശ്രീകൃഷ്ണലീലകൾ – കെ. വാസുദേവൻ മൂസ്സത്
ഭാഗവതം ദശമസ്കന്ദത്തിൽ വർണ്ണിച്ചിട്ടുള്ള ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കി രചിച്ചിട്ടുള്ള ഗദ്യകാവ്യമാണിത്. ശ്രീകൃഷ്ണഭഗവാൻ്റെ ദിവ്യകഥകളെല്ലാം ഇതിൽ സാമാന്യമായി പ്രതിപാദിച്ചിട്ടുണ്ട്.