കേരള കർമ്മലീത്താ സഭയിലെ വൈദികനായ ശെമഓൻ സ്തോക്കച്ചൻ്റെ ജീവചരിത്രസംഗ്രഹമായ 1933ൽ പ്രസിദ്ധീകരിച്ച വി. യൗസേപ്പിൻ്റെ ശെമഓൻ സ്തോക്കച്ചൻ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വാഴക്കുളം ആശ്രമം, എൽത്തുരുത്ത് ആശ്രമം എന്നിവിടങ്ങളിൽ ആശ്രമശ്രേഷ്ഠനായി സേവനമനുഷ്ടിച്ച വൈദികനായിരുന്നു അദ്ദേഹം.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1883 ൽ പ്രസിദ്ധീകരിച്ച കൊട്ടാരക്കര തമ്പുരാൻ രചിച്ച തൊരണ യുദ്ധം എന്ന ആട്ടക്കഥയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കൊട്ടാരക്കര തമ്പുരാൻ രചിച്ച ഒരു കഥകളി നാടകമാണ് തോരണയുദ്ധം ( ആട്ടക്കഥ ) . രാമായണത്തെ അടിസ്ഥാനമാക്കി സീതയെ കണ്ടെത്തുന്നതിനും, രാമനിൽ നിന്നുള്ള സന്ദേശം അവളിലേക്ക് എത്തിക്കുന്നതിനുമായുള്ള ഹനുമാൻ്റെ ലങ്കയിലേക്കുള്ള യാത്രയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങൾ വിവരിക്കുന്നു. കടൽ കടന്ന് ഹനുമാൻ്റെ ലങ്കയിലേക്കുള്ള യാത്രയും തുടർന്ന് ദ്വാരപാലകനായ ലങ്കാലക്ഷ്മിയുമായുള്ള ഏറ്റുമുട്ടലും അഭിനേതാക്കൾ വിശദീകരിക്കുന്നു. ഇതിനെത്തുടർന്ന് രാവണൻ്റെ പ്രവേശനവും സീതയോടുള്ള അവൻ്റെ യാചനകളും ഫലവത്തായില്ല. ഹനുമാൻ സീതയെ കാണുകയും, രാമനിൽ നിന്നുള്ള സന്ദേശം നൽകുകയും, ലങ്കയ്ക്ക് തീകൊളുത്തി നാശം വിതയ്ക്കാൻ പുറപ്പെടുകയും ചെയ്യുന്നു.
ശ്രീരാമാവതാരം മുതല്‍ രാമരാവണ യുദ്ധാനന്തരമുള്ള പട്ടാഭിഷേകം വരെ രാമായണ കഥയെ ഓരോ ദിവസവും അവതരിപ്പിക്കാന്‍ ഉതകുന്ന പാകത്തില്‍ എട്ടു ഖണ്ഡങ്ങളായി തിരിച്ചാണ് കൊട്ടാരക്കര തമ്പുരാന്‍ രാമായണം ആട്ടക്കഥ രചിച്ചിരിക്കുന്നത്. രാമായണത്തിലെ പ്രധാന സംഭവങ്ങളായ പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ചിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണ യുദ്ധം, സേതു ബന്ധനം, യുദ്ധം എന്നീ എട്ട് കഥാ ഖണ്ഡങ്ങളായാണ് ഇന്ന് രാമായണം രംഗത്തവതരിപ്പിക്കുന്നത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1955 ൽ പ്രസിദ്ധീകരിച്ച കല്ലൂക്കാരൻ വാറുണ്ണി അച്ചൻ എന്ന ഗീവർഗ്ഗീസച്ചൻ്റെ ജീവചരിത്രസംക്ഷേപമായ ഗീവർഗ്ഗീസ് മറിയം അച്ചൻ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1884 ൽ എൽത്തുരുത്ത് ആശ്രമത്തിൻ്റെ വികാരിയായും പിന്നീട് പ്രിയോരായും നിയമിക്കപ്പെട്ട ഗീവർഗ്ഗീസ് മറിയം അച്ചൻ സംഗീത പാടവമുള്ള വൈദികനായിരുന്നു. പാവർട്ടി ആശ്രമത്തിൻ്റെ വളർച്ചയിൽ ഗീവർഗ്ഗീസച്ചൻ പ്രമുഖമായ പങ്കുവഹിച്ചു.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ചാവറ കുരിയാക്കോസ് ഏലിയാച്ചൻ രചിച്ച മരണവീട്ടിൽ പാടുന്നതിനുള്ള പാന എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1939ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
പുളിങ്കുന്ന് ആശ്രമത്തിലെ ഗ്രന്ഥശാലയിൽ ഈ പുസ്തകത്തിൻ്റെ കയ്യെഴുത്തുപ്രതി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇതിൻ്റെ രണ്ടാം ഭാഗമായ തേറുന്ന ആത്മാവിൻ്റെ നെടുവീർപ്പ് എന്ന കൃതി മാന്നാനം ആശ്രമ ഈടുവെപ്പിൽ സൂക്ഷിക്കുന്ന നാളാഗമത്തിൽ ചേർത്തിട്ടുള്ളതാണെന്ന് പ്രസാധകനായ വലേറിയൻ സി.ഡി. ആമുഖത്തിൽ പറയുന്നുണ്ട്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
എൽത്തുരുത്ത് ആശ്രമത്തിലെ യോഗാർത്ഥികളുടെ ഒന്നാമത്തെ റെക്ടറും, ധ്യാന പ്രസംഗകനുമായിരുന്ന അർബർത്തോസച്ചൻ്റെ ജീവചരിത്രസംക്ഷേപമായ അൽബർത്തോസച്ചൻ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1907 മുതൽ 1922 വരെ അൽബർത്തോസച്ചൻ വേദപ്രചാരവേല നടത്തുകയും ധ്യാനപ്രസംഗങ്ങൾ വഴി ക്രിസ്തീയ ജനതയെ നവീകരിക്കുയും ചെയ്തു. വി. കുർബ്ബാനയുടെ വണക്കമാസം തുടങ്ങി അനേകം ജപങ്ങളും അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1928 ൽ എറണാകുളം സെൻ്റ് മേരീസ് സി. വൈ. എം. എ യുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന കഥാചന്ദ്രിക മാസികയുടെ ആറു ലക്കങ്ങൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കത്തോലിക്കാ ബാലികാബാലന്മാരുടെ ജ്ഞാനവർദ്ധനവിനെയും സൽസ്വഭാവ രൂപീകരണത്തിനെയും ഉദ്ദേശിച്ചുകൊണ്ട് പ്രസിദ്ധീകരിച്ചിരുന്ന ഒരു ആനുകാലികമായിരുന്നു കഥാചന്ദ്രിക. എറണാകുളം സെൻ്റ് മേരീസ് കത്തോലിക്കാ യുവജനസമാജത്തിൻ്റെ ഉദ്യമമായ ഈ ആനുകാലികത്തിൽ വിസ്വാസസംബന്ധിയായ ലേഖനങ്ങളും, സാഹിത്യസൃഷ്ടികളും, ഉൾപ്പെടുത്തിയിട്ടുണ്ട്.
താഴെ 6 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ക. നി. മൂ. സ പ്രിയോർ ജനറലായിരുന്ന യൗസേപ്പ് ഗബ്രിയേലച്ചൻ്റെ ജീവചരിത്രസംക്ഷേപമായ യൗസേപ്പ് ഗബ്രിയേലച്ചൻ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സുറിയാനിയിലും, ലത്തീനിലും, സംഗീതത്തിലും പാടവമുള്ള ഗബ്രിയേലച്ചൻ സുറിയാനിയിൽ രചിച്ച വ്യാകരണം സഭാ വൈദിക വിദ്യാലയങ്ങളിൽ ഉപയോഗിച്ചുവരുന്നു.
താഴെ 6 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1962, 1963, 1964 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച നസ്രാണി മാസികയുടെ നാലു ലക്കങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സി. എം. ഐ സഭയുടെ കീഴിലുള്ള നസ്രാണി നവജീവപരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന നസ്രാണി ഇന്ത്യയുടെ നാനാഭാഗങ്ങളിൽ താമസിക്കുന്ന പരിഷത്ത് അംഗങ്ങളുടെ മതബോധനത്തിനായി തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണമാണ്.
താഴെ 4 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1885 ൽ ചെമ്പകരമൻ കേശവൻ (കെ.സി.കേശവപിള്ള) രചിച്ച ഹിരണ്യാസുരവധം എന്ന കഥകളി പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കെ.സി.കേശവപിള്ള മലയാളത്തിലെ മഹാകവി മാത്രമായിരുന്നില്ല പ്രതിഭാധനനായ സംഗീതജ്ഞൻ കൂടിയായിരുന്നു. പന്ത്രണ്ടാം വയസ്സിൽ അദ്ദേഹം രചിച്ച പ്രഹ്ളാദ ചരിതം എന്ന ആട്ടക്കഥക്ക് പുനർനാമകരണമായാണ് ഹിരണ്യാസുരവധം എന്ന് പേരിട്ടത്. ആസന്ന മരണചിന്താശതകം, ശ്രീകാശിയാത്രാശതകം, ശാന്തി വിലാസം, ഷഷ്ടിപൂർത്തി ഷഷ്ടി മാനസോല്ലാസം, സാഹിത്യവിലാസം എന്നിവ അദ്ദേഹത്തിന്റെ ഖണ്ഡകാവ്യങ്ങളാണ്. രാഘവാധവം, ലക്ഷ്മികല്യാണം, സദാരാമ, വിക്രമാർവ്വശീയം എന്നീ നാടകങ്ങളും സന്മാർഗ്ഗ കഥകൾ, മാലതി എന്നീ കഥാസമാഹാരങ്ങളും രചിച്ചിട്ടുണ്ട്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1927 ൽ എറണാകുളം സെൻ്റ് മേരീസ് സി. വൈ. എം. എ യുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന കഥാചന്ദ്രിക മാസികയുടെ ആറു ലക്കങ്ങൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.