1961 ൽ പ്രസിദ്ധീകരിച്ച ഏ. മാധവൻ രചിച്ച ഇക്ബാൽ എന്ന ജീവചരിത്രപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മഹാനായ കവിയും, അധ്യാപകനും,അഭിഭാഷകനും, ചിന്തകനുമായിരുന്നു അല്ലാമാ സർ മുഹമ്മദ് ഇക്ബാൽ. പഞ്ചാബി, ഉർദു, പേർഷ്യൻ ഭാഷകളിൽ കവിതകളും, ഇംഗ്ലീഷ്, ഉർദു, ജർമ്മൻ, അറബി ഭാഷകളിൽ ഗദ്യപുസ്തകങ്ങളും എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
വി. ത്രേസ്യയുടെ നാമത്തിൽ അമ്പഴ്ക്കാട്ട് സ്ഥാപിച്ചിട്ടുള്ള കർമ്മലീത്താ ആശ്രമത്തിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 1968 ൽ പുറത്തിറക്കിയ അമ്പഴ്ക്കാട്ട് ആശ്രമം ശതാബ്ദി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആശ്രമത്തിൻ്റെ ചരിത്രം, ആശ്രമം കെട്ടിപ്പടുക്കാൻ സഹായിച്ചവരുടെ വിവരങ്ങൾ, നേതൃത്വം നൽകിയവരുടെ വിശദാംശങ്ങൾ, സന്യാസിവര്യന്മാരുടെയും ആശ്രമത്തിൻ്റെയും ചിത്രങ്ങൾ, ആത്മീയ ലേഖനങ്ങൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1943ൽ പ്രസിദ്ധീകരിച്ച വി:ത്രേസ്യായുടെ കന്യകാ മഠം – വജ്രജൂബിലി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1866 ൽ വന്ദ്യപുരോഹിതന്മാരായ ചാവറ കുരിയാക്കോസ് ഏലിയാച്ചൻ, ലെയൊപോൾദ് എന്നിവരാൽ സ്ഥാപിക്കപ്പെട്ട കേരളത്തിലെയും, ഭാരതത്തിലെയും ഒന്നാമത്തെ സന്യാസിനി സഭയാണ് കർമ്മല സന്യാസിനി സഭ. 1868 ൽ കൂനമ്മാവിൽ പ്രാരംഭമായ സഭയുടെ വി: ത്രേസ്യായുടെ കന്യകാമഠത്തിൻ്റെ വജ്രജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. സഭയുടെ പൂർവ്വ ചരിത്ര രേഖകൾ ഉദ്ധരിച്ചുകൊണ്ടുള്ള മഠത്തിൻ്റെ വിപുലമായ ഒരു ചരിത്രമാണ് പുസ്തകത്തിൻ്റെ പുസ്തകത്തിൻ്റെ ഉള്ളടക്കം.
1943 – വി:ത്രേസ്യായുടെ കന്യകാ മഠം – വജ്രജൂബിലി സ്മാരകം
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: വി:ത്രേസ്യായുടെ കന്യകാ മഠം – വജ്രജൂബിലി സ്മാരകം
Through this post we are releasing the scan of Efforts for Reunion in Malankara – South India written by Placid Podipara published in the year 1953.
St. Thomas Christians also known as the Syrians of Malabar or Malankara hail the Apostle St. Thomas as the founder of their Church. They were all on in faith and rite until the year 1953. In the 16th Century, the Portuguese establilshed their ecclesiastical centers in Goa and Cochin tried by every means to do away with the jurisdiction of the Patriarch, ritual peculiarities, errors and unsound passages found in the liturgical books were also many reasons for the Portuguese to interfere in the affairs of Malabar. They also followed a policy of Latinization. This essay is describing the history and developement of the conflicts, the involvement of leadership to resolve the issues faced by the re union movement.
1953 – Efforts for Reunion in Malankara – Placid Podipara
Metadata and link to the digitized document
Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.
Name: Efforts for Reunion in Malankara – South India
1986 ൽ പ്രസിദ്ധീകരിച്ച, ഡൊമിനിക് കോയിക്കര എഴുതിയ കവിതാ സ്മരണിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1986 ൽ കേരളത്തിൽ വന്ന് ചാവറ കുരിയാക്കോസച്ചനേയും, അൽഫോൻസാമ്മയെയും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ചേർത്തതിൻ്റെ സ്മാരകമായി പ്രസിദ്ധീകരിച്ചതാണ് ഈ കൃതി. ആസ്പത്രി, പോപ്പുരാജൻ, കുരിയാക്കോസേലിയാസച്ചന് സമർപ്പണം, ധർമ്മാരാം കവിത, വായനക്കാരുടെ പ്രതികരണങ്ങൾ തുടങ്ങിയ കുറെ കവിതകളും, ശ്ലോകങ്ങളുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1962 ൽ പ്രസിദ്ധീകരിച്ച, ലാസർ രചിച്ച എൽത്തുരുത്ത് ശുദ്ധീകരമാതാവിൻ്റെ ആശ്രമ ചരിത്ര സംഗ്രഹം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ശതാബ്ദജൂബിലി ആഘോഷിച്ചു കഴിഞ്ഞ ആശ്രമത്തിൻ്റയും അതിനോടനുബന്ധമായി നിന്നിരുന്ന പ്രശസ്ത വ്യക്തികളെയും, സംഭവങ്ങളെയും സ്ഥലകാൽ ചരിത്രത്തെയും കുറിച്ചുള്ള വിവരണങ്ങളാണ് . ശതാബ്ദി ജൂബിലി സ്മാരകമായി എഴുതി തുടങ്ങിയ പുസ്തകം എഴുതി പൂർത്തീകരിക്കുവാൻ കാല താമസം ഉണ്ടായ കാരണം അത് ഒരു ചരിത്ര സംഗ്രഹമായി പ്രസിദ്ധീകരിക്കപ്പെട്ടു എന്ന് ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നു.
1962 – എൽത്തുരുത്ത് ശുദ്ധീകരമാതാവിൻ്റെ ആശ്രമ ചരിത്ര സംഗ്രഹം – ലാസർ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: എൽത്തുരുത്ത് ശുദ്ധീകരമാതാവിൻ്റെ ആശ്രമ ചരിത്ര സംഗ്രഹം
1939ൽ പ്രസിദ്ധീകരിച്ച സഞ്ജയൻ മാസികയുടെ മൂന്ന് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1903 ജൂണ്‍ 13ന് തലശ്ശേരിയില്‍ ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് (എം.ആര്‍. നായര്‍) പിന്നീട് സഞ്ജയന്‍ എന്ന നിത്യഹരിത തൂലികാനാമത്തില്‍ സാഹിത്യത്തില്‍ പ്രഭചൊരിഞ്ഞു നിന്നത്. അദ്ദേഹം 1936 ഏപ്രിലില്‍ സഞ്ജയന്‍ മാസിക തുടങ്ങി. 43 ലക്കത്തിനുശേഷം 1939 ഓഗസ്റ്റില്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പദ്യം, റിപ്പോര്‍ട്ട്, കത്ത്, നാടകം, ഉപന്യാസം, പ്രസംഗം, കഥാകഥനം, സംവാദം തുടങ്ങിയ ആഖ്യാനരൂപങ്ങളിലുള്ള ഹാസ്യകൃതികളാണ് സഞ്ജയന്‍റെ പ്രധാന രചനകള്‍. സഞ്ജയന്‍ മാസികയിലെ നര്‍മലേഖനങ്ങളാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. ആരാധകര്‍ക്കൊപ്പം ഏറെ ശത്രുക്കളെയും അവ അദ്ദേഹത്തിന് നേടിക്കൊടുത്തു.
താഴെ 5 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
പേര് : സഞ്ജയൻ – മാർച്ച് – 01 – പുസ്തകം 03 ലക്കം 01
1956ൽ പ്രസിദ്ധീകരിച്ച വി. ഷ്ണൻ നമ്പൂതിരി രചിച്ച നിരണം കവികൾ എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
500 ൽ പരം വർഷങൾക്കു മുൻപ് ജീവിച്ചിരുന്ന മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, രാമപ്പണിക്കർ എന്നിവരാണ് നിരണം കവികൾ എന്നറിയപ്പെട്ടു പോരുന്നത്. നിരണത്തുകാരായത് കൊണ്ടാണ് ഇവർക്ക് ഇങ്ങനെ പേര് ലഭിച്ചതെന്ന് കരുതുന്നു. എന്നാൽ ചില പണ്ഡിതന്മാരുടെ വിലയിരുത്തൽ പ്രകാരം നിരണവൃത്തത്തിന്റെ പേരിൽ മാത്രമാണ് ഇവരെ ഇപ്രകാരം വിളിക്കുന്നത്. രാമപ്പണിക്കർ മാത്രമാണ് നിരണത്തുകാരൻ എന്നാണിപ്പോഴത്തെ നിഗമനം. കണ്ണശ്ശകവികൾ എന്ന പേരിലും ഇവർ അറിയപ്പെടുന്നു. മലയൻകീഴുകാരനായ മാധവപ്പണിക്കരും, വെള്ളാങ്ങല്ലൂർകാരനായ ശങ്കരപ്പണിക്കരും നിരണത്തു കണ്ണശപ്പണിക്കരുടെ പൂർവികരായി വിലയിരുത്തപ്പെടുന്നു. തുഞ്ചത്ത് എഴുത്തച്ഛനു മാർഗദർശികളായിരുന്നു നിരണംകവികൾ. നിരണം കവികളെയും അവരുടെ സാഹിത്യ കൃതികളെയും കുറിച്ചുള്ള സാഹിത്യാവലോകനമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1997ൽ പ്രസിദ്ധീകരിച്ച ആബേലച്ചൻ രചിച്ച ഫാദർ ആബേലിൻ്റെ ഭക്തിഗാനങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കലാഭവൻ പുറത്തിറക്കിയ മുപ്പതോളം വരുന്ന ഭക്തിഗാന കാസറ്റുകളിലെ 398 ഗാനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ഈ സമ്പൂർണ്ണ ഗാന സമാഹാരത്തിലെ പാട്ടുകളെല്ലാം തന്നെ ബൈബിളിനെ ആസ്പദമാക്കിയിട്ടുള്ളതാണ്. കാസറ്റ് ക്രമത്തിലും, ലിപി ക്രമത്തിലും, വിഷയക്രമത്തിലും ഉള്ളടക്കം കൊടുത്തിട്ടുണ്ട്. ഈ പുസ്തകത്തിൻ്റെ അവതാരിക എഴുതിയിരിക്കുന്നത് ഡോ. എം. ലീലാവതി, പ്രൊ. മാത്യു ഉലകംതറ, ഡോ. ചെറിയാൻ കുനിയന്തോടത്ത് എന്നിവരാണ്.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1937ൽ പ്രസിദ്ധീകരിച്ച സഞ്ജയൻ മാസികയുടെ അഞ്ച് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.