2024 – ചതുർദ്രാവിഡഭാഷാനിഘണ്ടു – കൈയെഴുത്തു പ്രതി – മൂന്നു വാല്യങ്ങൾ – ഞാറ്റ്യേല ശ്രീധരൻ

തലശ്ശേരി വയലളം സ്വദേശിയായ ഞാറ്റിയേല ശ്രീധരൻ രചിച്ച ചതുർഭാഷാ നിഘണ്ടുവിൻ്റെ ഒന്നും രണ്ടും മൂന്നും ഭാഗങ്ങളുടെ കയ്യെഴുത്തു പ്രതിയാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നാല് പ്രധാന ദ്രാവിഡ ഭാഷകളായ മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നിവയെ ബന്ധിപ്പിച്ച് രചിച്ച നിഘണ്ടുവാണിത്.  കണ്ണൂർ ജില്ലയിലെ തലശ്ശേരിയാണു ജന്മദേശം. നാലാം ക്ലാസു വരെ മാത്രമേ വിദ്യാഭ്യാസം യോഗ്യതയുള്ളൂ. പിന്നീട് തുല്യതാ പരീക്ഷ ജയിച്ച് ഏഴാം ക്ലാസ് സർട്ടിഫിക്കറ്റ് നേടിയിരുന്നു. ജീവിതസാഹചര്യങ്ങൾ മൂലം പഠനം തുടരാനാവാതെ ബീഡിത്തൊഴിലാളിയായി പണിയെടുത്തു വരികയായിരുന്നു സജീവ രാഷ്ട്രീയപ്രവർത്തകൻ കൂടി ആയതിനാൽ, സാക്ഷരതാ മിഷനിൽ പങ്കെടുക്കുകയും,അതുവഴി, അന്യ നാടുകളിൽ നിന്നും വന്നവരുമായി ബന്ധപ്പെടാൻ സാധിക്കുകയും തമിഴ്, കന്നഡ ഭാഷകൾ പഠിച്ചെടുക്കുകയുംചെയ്തിരിന്നു. 1970 ഇൽ ഇദ്ദേഹത്തിനു ജലസേചനവകുപ്പിൽ ജോലി ലഭിച്ചു, ആ സന്ദർഭം ഭാഷാപഠനത്തിനായി കൂടുതലായി വിനിയോഗിക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ചലചിത്രപ്രവർത്തകൻ നന്ദൻ ശ്രീധരൻ്റെ ജീവിത കഥ ഒരു ഡോക്ക്യുമെൻ്ററിയായി (ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ്”) തയ്യാറാക്കിയിരുന്നു. ചതുർഭാഷാ നിഘണ്ടു പിന്നീട് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി.

പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച് റഫറൻസ് ഗ്രന്ഥമായി ലൈബ്രറി റൂമിൽ ഒതുക്കുന്നതിനേക്കാൾ മേന്മ ഇവയൊക്കെയും ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തിക്കുക എന്നതായിരുന്നു. ഈ പുസ്തകങ്ങളിൽ നാലു ഭാഷകളുടെയും ലിപി  മലയാളത്തിൽ തന്നെയാണ്; പകരം ലിപി തന്നെ അതാതു ഭാഷകളിലേക്ക് മാറ്റി, നാലു ഭാഷകളും യഥാക്രമം കാണിക്കും വിധം ആർക്കും ഉപയുക്തമാവും വിധം ഓൺലൈൻ മാധ്യമത്തിൽ എത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനും മലയാളം മിഷൻ കർണ്ണാടക ചാപ്റ്ററും ചേർന്ന് നടത്തുവാനുള്ള തയ്യാറെടുപ്പിലാണ്. ഒരു മലയാളം വാക്കിൻ്റെ അർത്ഥം നോക്കാൻ ശ്രമിക്കുന്ന ആൾക്ക് തത്തുല്യമായ തമിഴ്, കന്നഡ, തെലുങ്ക് പദങ്ങളും ലഭ്യമായാൽ എത്രമാത്രം മനോഹരമായിരിക്കും ആ പദ്ധതി. അതാതു ലിപികളിൽ വാക്കുകളും,സമാനമായ മറ്റു പദങ്ങളിലേക്കുള്ള ലിങ്ക്സും അടക്കം ചെയ്ത് ഇൻ്റെറാക്റ്റീവായ റഫറൻസായി മാറുകയാണ് ഇപ്പോൾ ഈ ചതുർഭാഷാ നിഘണ്ടു.

2024 - ചതുർദ്രാവിഡഭാഷാനിഘണ്ടു - കൈയെഴുത്തു പ്രതി - മൂന്നു വാല്യങ്ങൾ - ഞാറ്റ്യേല ശ്രീധരൻ
2024 – ചതുർദ്രാവിഡഭാഷാനിഘണ്ടു – കൈയെഴുത്തു പ്രതി – മൂന്നു വാല്യങ്ങൾ – ഞാറ്റ്യേല ശ്രീധരൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺcലോഡും ചെയ്യാം

രേഖ 1

 • പേര്:ചതുർദ്രാവിഡഭാഷാനിഘണ്ടു – കൈയെഴുത്തു പ്രതി – വാല്യം ഒന്ന് 
 • രചന: Njattyela Sreedharan
 • പ്രസിദ്ധീകരണ വർഷം: 2024
 • താളുകളുടെ എണ്ണം: 356
 • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

രേഖ 2

 • പേര്: ചതുർദ്രാവിഡഭാഷാനിഘണ്ടു – കൈയെഴുത്തു പ്രതി – വാല്യം രണ്ട് 
 • രചന: Njattyela Sreedharan
 • പ്രസിദ്ധീകരണ വർഷം: 2024
 • താളുകളുടെ എണ്ണം: 332
 • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

രേഖ 3

 • പേര്: ചതുർദ്രാവിഡഭാഷാനിഘണ്ടു – കൈയെഴുത്തു പ്രതി – വാല്യം മൂന്ന്
 • രചന: Njattyela Sreedharan
 • പ്രസിദ്ധീകരണ വർഷം: 2024
 • താളുകളുടെ എണ്ണം: 118
 • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

07-04-2014 നു ബാംഗളൂർ ഇൻ്റർനാഷണൽ സെൻ്ററിൽ ഞാറ്റ്യേല ശ്രീധരൻ്റെ ചതുർദ്രാവിഡഭാഷാ നിഘണ്ടുവിൻ്റെ ഓൺലൈൻ പതിപ്പായ ‘സമ’ത്തിൻ്റെ ഉദ്ഘാടനവും, പത്തു ലക്ഷത്തോളം വാക്കുകളടങ്ങിയ       ഇ. കെ. കുറുപ്പിൻ്റെ ഇംഗ്ലീഷ്-മലയാളം തെസോറസ് (പര്യായ നിഘണ്ടു) ഓളം ഓൺലൈൻ നിഘണ്ടുവിൻ്റെ ഭാഗമാക്കുന്നതിൻ്റെ പ്രഖ്യാപനവും നടന്നു. ഇൻഡിക് ആർക്കൈവ് ഫൗണ്ടേഷനും മലയാളം മിഷൻ കർണ്ണാടക ചാപ്റ്ററും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ  ഞാറ്റ്യേല ശ്രീധരനെയും ഇ. കെ. കുറുപ്പിനെയും  ആദരിക്കുകയുണ്ടായി. പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട് നടന്ന പരിപാടിയുടെ  പത്രവാർത്തകളും അനുബന്ധ ചിത്രങ്ങളും ഉൾക്കൊള്ളുന്ന ലിങ്ക്  ചുവടെ കൊടൂക്കുന്നു.

 

https://epaper.mathrubhumi.com/Home/ShareArticle?OrgId=840b224f9a&imageview=1

മലയാള പദങ്ങളുടെ ദക്ഷിണേന്ത്യൻ ഭാഷകളിലെ അർഥം ഇനി എളുപ്പത്തിലറിയാം; ‘സമം’ ചതുർഭാഷാ ഓൺലൈൻ നിഘണ്ടു പുറത്തിറങ്ങി

Leave a Reply

Your email address will not be published. Required fields are marked *