തിരുവിതാംകൂർ സർക്കാർ 1939 ൽ പ്രസിദ്ധീകരിച്ച ശ്രീചിത്തിര തിരുനാൾ പാഠാവലി എട്ടാം പാഠപുസ്തകം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
എട്ടാം പാഠപുസ്തകം എന്ന് തലക്കെട്ടിൽ ഉണ്ടെങ്കിലും ഇത് എട്ടാം കാസ്സിലെയ്ക്കുള്ള പാഠപുസ്തകം ആണെന്ന് തോന്നുന്നില്ല. കാരണം പുസ്തകത്തിൽ തന്നെയുള്ള കുറിപ്പിൽ ഇത് ഇംഗ്ലീഷ് സ്കൂൾ അഞ്ചാം ഫാറത്തിലേയ്ക്കും മലയാം പള്ളിക്കൂടം ഏഴാം ക്ലാസിലേയ്ക്കും നിശ്ചയിച്ചിട്ടുള്ളതു് എന്ന് എഴുതിയിരിക്കുന്നു. അഞ്ചാം ഫാറം എന്നത് ഒൻപതാം ക്ലാസ്സിനു സമാനം ആണ്. പക്ഷെ ഇവിടെ മലയാം പള്ളിക്കൂടം ഏഴാം ക്ലാസ്സ് എന്നും പറഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ ഈ പുസ്തകത്തിലെ മാത്രം വിവരം വെച്ച് ഇത് ഏത് ക്ലാസ്സിൽ ഉപയോഗിച്ച പാഠപുസ്തകം ആണെന്ന് നിശ്ചയിക്ക വയ്യ. (അതിനു അക്കാലത്തെ വിദ്യാഭ്യാസസമ്പ്രദായത്തിൻ്റെ വിശദാംശങ്ങൾ തപ്പിയെടുക്കേണ്ടി വരും).
ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
1939 – ശ്രീചിത്തിര തിരുനാൾ പാഠാവലി എട്ടാം പാഠപുസ്തകം
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
പേര്: ശ്രീചിത്തിര തിരുനാൾ പാഠാവലി എട്ടാം പാഠപുസ്തകം
1983 ഡിസംബർ മാസത്തിൽ ഇറങ്ങിയ മാതൃഭൂമി ആഴ്ചപതിപ്പിൽ സ്കറിയ സക്കറിയ എഴുതിയ ബൈബിളും മലയാളഭാഷയും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
തിരുവിതാംകൂർ സർക്കാർ 1939 ൽ പ്രസിദ്ധീകരിച്ച ഭൂമിശാസ്ത്രപാഠപുസ്തകമായ ഭൂലോകവിവരണം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ഏത് ക്ലാസ്സിൽ ഉപയോഗിക്കാനുള്ള പാഠപുസ്തകം ആണെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല.
ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
1939 – ഭൂലോകവിവരണം
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
2017 ജൂൺ മാസത്തിൽ ഇറങ്ങിയ കാരുണികൻ മാസികയിൽ (പുസ്തകം 14 ലക്കം 6) പട്ടവും വിവാഹവും എന്ന വിഷയത്തിൽ, ഉദയംപേരൂർ സുനഹദോസിനു മുൻപും പിൻപും ഉള്ള സ്ഥിതിയെ പറ്റി സ്കറിയ സക്കറിയ നൽകിയ അഭിമുഖമായ പട്ടക്കാരൻ – ഉദയംപേരൂരിനു മുമ്പും പിമ്പും എന്നതിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഡോ. ജെ. നാലുപറയിൽ ആണ് അഭിമുഖം നടത്തിയിരിക്കുന്നത്.
റോമിൽ നിന്ന് പ്രസിദ്ധപ്പെടുത്തുന്ന ദണ്ഡവിമോചന ശേഖരം എന്ന പുസ്തകത്തിൽ നിന്ന് തിരഞ്ഞെടുത്ത ചില ഭാഗങ്ങൾ അമേരിക്കയിലെ ബെനഡ്ക്ട് സഭക്കാർ Indulgenced Prayers and Aspirations എന്ന പേരിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചതിൻ്റെ മലയാള പരിഭാഷയായ ദിവ്യരത്നാകരം അഥവാ ദണ്ഡവിമോചന ജപങ്ങളും സ്നേഹപ്രകരണങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഫ്രഞ്ച് എഴുത്തുകാരനും തത്ത്വശാസ്ത്രജ്ഞനുമായിരുന്ന വാൾട്ടയറിൻ്റെ ജീവചരിത്രം മലയാളത്തിൽ പ്രതിപാദിക്കുന്ന വാൾട്ടയർ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കെ. സുകുമാരൻ നായർ ഇതിൻ്റെ രചന.
2014 ജനുവരി മാസത്തിൽ സമകാലിക മലയാളം വാരികയിൽ 2013ലെ തൻ്റെ മികച്ച വായനാനുഭവമായി തിരഞ്ഞെടുത്ത് സ്കറിയ സക്കറിയ എഴുതിയ ആരാച്ചാർ: മലയാളനോവലിൻ്റെ ഭാവിവഴി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കെ. ആർ. മീരയുടെആരാച്ചാർ എന്ന നോവലിനെയാണ് ഈ ലേഖനത്തിലൂടെ സ്കറിയ സക്കറിയ വിലയിരുത്തുന്നത്.
ഇംഗ്ലീഷ് സാഹിത്യം വായിക്കാനുള്ള കഴിവ് സ്കൂൾ കുട്ടികളിൽ വളർത്തുക എന്ന ഉദ്ദേശത്തോടു കൂടെ A. Sankara Pillai എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച Graded Home Reading Books എന്ന സീരീസിലുള്ള 7 പുസ്തകങ്ങൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പാശ്ചാത്യക്ലാസ്സിക്കുകളും ഇന്ത്യൻ ഇതിഹാസ കഥകളും ഒക്കെ ലളിതമായ ഇംഗ്ലീഷിൽ ഈ പുസ്തകങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നു. ഏഴാം ക്ലാസ്സ് തൊട്ട് പതിനൊന്നാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്ന പുസ്തകങ്ങൾ. ഈ സീരീസിൽ നിരവധി പുസ്തകങ്ങൾ ഉണ്ടെന്ന് ഇതിലെ വിവിധ കുറിപ്പുകൾ സൂചിപ്പിക്കുന്നു.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.