1957 – ധർമ്മാരാം – ചെത്തിപ്പുഴ – കൈയെഴുത്തുമാസിക – ലത 1 കുസുമം 1

CMI സഭയുടെ ചെത്തിപ്പുഴ വൈദീകസെമിനാരിയിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ 1957 മാർച്ചിൽ പ്രസിദ്ധീകരിച്ച ധർമ്മാരാം എന്ന കൈയെഴുത്തു മാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

കൈയെഴുത്തുമാസികകൾ ഡിജിറ്റൈസ് ചെയ്യുന്ന സുപ്രധാനപദ്ധതിക്ക് കൂടി ഈ കൈയെഴുത്ത് മാസിക ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ Indic Digital Archive Foundation തുടക്കം കുറിക്കുകയാണ്.

ചങ്ങനാശ്ശേരിക്കടുത്ത് ചെത്തിപ്പുഴയിൽ ഉണ്ടായിരുന്ന CMI വൈദീകസെമിനാരി ബാംഗ്ലൂരിലേക്ക് പറിച്ചു നടുന്നതിനു തൊട്ട് മുൻപുള്ള മാസമാണ് (1957 മാർച്ച്) ഈ കൈയെഴുത്ത് മാസിക പ്രസിദ്ധീകരിച്ചത്. അത് കൊണ്ട് തന്നെ പുതിയ ഭവനത്തിലേക്ക് പോകുന്നതിനെ കുറിച്ചുള്ള പ്രതീക്ഷ പത്രാധിപക്കുറിപ്പിൽ കാണാം. തുടർന്ന് സഭാ സംബന്ധിയായതും പൊതുസ്വഭാവമുള്ളതുമായ വിവിധ ലേഖനങ്ങൾ ഈ കൈയെഴുത്തുമാസികയിൽ കാണാം. 1957 മെയ് രണ്ടാം വാരത്തിൽ പ്രസിദ്ധപ്പെടുത്താൻ ഉദ്ദേശിക്കുന്ന ധർമ്മാരാം വാർഷികപതിപ്പിനെ കുറിച്ചുള്ള പരസ്യവും അവസാനം കാണാം. കൈയെഴുത്തു മാസിക ആയതു കൊണ്ട് തന്നെ കവർ പേജിൽ ഒരു വരചിത്രവും ഈ രേഖയിൽ കാണാം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 - ധർമ്മാരാം - ചെത്തിപ്പുഴ - കൈയെഴുത്തുമാസിക - ലത 1 കുസുമം 1
1957 – ധർമ്മാരാം – ചെത്തിപ്പുഴ – കൈയെഴുത്തുമാസിക – ലത 1 കുസുമം 1

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ധർമ്മാരാം – ചെത്തിപ്പുഴ – കൈയെഴുത്തുമാസിക – ലത 1 കുസുമം 1
  • താളുകളുടെ എണ്ണം: 56
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1982 – രാമകഥാസ്വാധീനം നാലാപ്പാടനിൽ – സി.കെ. മൂസ്സത്

പ്രശസ്ത മലയാളസാഹിത്യകാരനായിരുന്നു നാലപ്പാട്ട് നാരായണമേനോൻ്റെ രചനകളിൽ രാമായണം എത്രകണ്ട് സ്വാധീനം ചെലുത്തിയിരുന്നു എന്ന വിഷയം കൈകാര്യം ചെയ്യുന്ന സി.കെ. മൂസ്സതിൻ്റെ രാമകഥാസ്വാധീനം നാലാപ്പാടനിൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഈ വിഷയത്തിൽ തൻ്റെ വാദം സ്ഥാപിക്കാനായി സി.കെ. മൂസ്സത്, നാലപ്പാട്ട് നാരായണമേനോൻ്റെ വിവിധ കൃതികൾ വിശകലനത്തിന് വിധേയമാക്കുന്നു. ഈ ലേഖനം നാരായണാ യു.പി.എസ്. സുവർണ്ണജൂബിലി സ്മാരകഗ്രന്ഥത്തിലാണ് വന്നിടുള്ളതെന്ന് ലഭ്യമായ താളുകളിൽ കാണുന്ന മെറ്റാഡാറ്റ സൂചിപ്പിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1982 – രാമകഥാസ്വാധീനം നാലാപ്പാടനിൽ – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: രാമകഥാസ്വാധീനം നാലാപ്പാടനിൽ
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 8
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1978 – മിലാൻ രേഖകൾ – സ്കറിയ സക്കറിയ

ഇറ്റാലിയൻ നഗരമായ മിലാനിലെ അംബ്രോസിയൻ ഗ്രന്ഥ ശേഖരത്തിൽ സൂക്ഷിച്ചിട്ടുള്ള കേരള ക്രൈസ്തവരുടെ ചരിത്രപരത വെളിപ്പെടുത്തുന്ന ഒരു പ്രാചീന ഗ്രന്ഥത്തിൻ്റെ കയ്യെഴുത്തുപ്രതിയിൽ ഉള്ള മിലാൻ രേഖകൾ എന്ന് നാമകരണം ചെയ്ത രണ്ടു പ്രധാന രേഖകളെ കുറിച്ച് സ്കറിയ സക്കറിയ 1978 മാർച്ച് മാസത്തിൽ  ഇറങ്ങിയ കതിരൊളി മാസികയിൽ (പുസ്തകം 17 ലക്കം 03) എഴുതിയ ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കിഴക്കിൻ്റെ സഭയിലെ ഇന്ത്യ മെത്രാസനത്തിൻ്റെ ഭാഗമായിരുന്ന കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി സമുദായത്തിൽ പരമ്പരാഗത നേതൃത്വം വഹിച്ച വ്യക്തികളായിരുന്നു അർക്കദ്യാക്കോന്മാർ അഥവാ ആർച്ച് ഡീക്കന്മാർ. കൂനൻ കുരിശു സത്യത്തിനും തുടർന്നുള്ള സംഭവവികാസങ്ങൾക്കും നേതൃത്വം നൽകിയ സമുദായ നേതാവായിരുന്ന തോമ്മാ അർക്കദ്യാക്കോൻ്റെ നേതൃത്വത്തിൽ 1645 ൽ മാർത്തോമ്മാ ക്രിസ്ത്യാനികൾ പോർത്തുഗീസ് വൈസ്രോയിക്ക് നൽകിയ ഹർജിയാണ് ഇതിൽ ഒന്നാമത്തെ രേഖ. മാർത്തോമ്മാ ക്രിസ്ത്യാനികളെ ഭരിച്ചുകൊണ്ടിരുന്ന ഗാർസ്യാ മെത്രാപ്പൊലീത്തക്കും ഈശോസഭാ വൈദികർക്കും എതിരെ ഉന്നയിക്കപ്പെട്ട ഗുരുതരമായ ആരോപണങ്ങളായിരുന്നു ഈ ഹർജിയിലെ ഉള്ളടക്കം.

1632 ഡിസംബർ 25 ന് ഇടപ്പള്ളിയിൽ വെച്ച് മാർത്തോമ്മാ ക്രിസ്ത്യാനികളുടെ വൈദികയോഗം കൈക്കൊണ്ട തീരുമാനങ്ങളുടെ വിശദാംശങ്ങളാണ് രണ്ടാമത്തെ രേഖ. സ്റ്റീഫൻ ബ്രിട്ടോ മെത്രാപ്പൊലീത്തായുടെ ഭരണകാലത്ത് ഗീവർഗീസ് അർക്കദ്യാക്കോൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൻ്റെ തീരുമാനങ്ങളാണ് രേഖയിലെ വിഷയം  സ്റ്റീഫൻ ബ്രിട്ടോ മെത്രാപ്പൊലീത്തായുടെ ഭരണകാലത്ത് ഗീവർഗീസ് അർക്കദ്യാക്കോൻ്റെ നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങളാണിത്. സുറിയാനി ഭാഷ വശമില്ലാത്ത മെത്രാന്മാരെ സ്വീകരിക്കുകയില്ല, ഈശോസഭക്കാരുടെ അന്യായങ്ങൾ വെച്ചുപൊറുപ്പിക്കില്ല, അർക്കദ്യാക്കോൻ്റെ ഒപ്പില്ലാത്ത കൽപ്പനകൾ സ്വീകരിക്കേണ്ടതില്ല തുടങ്ങിയവയായിരുന്നു പ്രധാന കാര്യങ്ങൾ. പതിനേഴാം നൂറ്റാണ്ടിനോളം പഴക്കമുള്ള രേഖ ഭാഷാ ഗവേഷകരുടെ സൗകര്യം പരിഗണിച്ച് ഭാഷാപരമായ പരിഷ്കരണങ്ങളില്ലാതെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1978 - മിലാൻ രേഖകൾ - സ്കറിയ സക്കറിയ
1978 – മിലാൻ രേഖകൾ – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മിലാൻ രേഖകൾ 
  • രചന: സ്കറിയാ സക്കറിയ
  • താളുകളുടെ എണ്ണം: 12
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – സീറോ മലബാർ ആരാധനക്രമം നൂറ്റാണ്ടുകളിലൂടെ – ജേക്കബ്ബ് വെള്ളിയാൻ

1967 ൽ ഫാദർ ജേക്കബ്ബ് വെള്ളിയാൻ രചിച്ച സീറോ മലബാർ സഭയുടെ ആരാധനക്രമങ്ങളെ പറ്റി പ്രതിപാദിക്കുന്ന  സീറോ മലബാർ ആരാധനക്രമം നൂറ്റാണ്ടുകളിലൂടെ എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കോട്ടയം അതിരൂപതയിലെ മുതിർന്ന വൈദികനും ആരാധനക്രമ പണ്ഡിതനുമായിരുന്ന ജേക്കബ്ബ് വെള്ളിയാൻ സുറിയാനി ക്രിസ്താനികള്‍ക്കിടയിലെ ക്രൈസ്തവ രംഗകലയായ മാര്‍ഗം കളിയെ  ഇന്നത്തെ രീതിയില്‍ ചിട്ടപ്പെടുത്തിയെടുത്ത് സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ഏറെ പരിശ്രമിച്ച വ്യക്തിയാണ്.

സീറോ മലബാർ ആരാധന ക്രമങ്ങളെ കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള രേഖകൾ കുറവായതിനാൽ അവിടവിടെയായി കണ്ട ചില രേഖകൾ കൂട്ടിച്ചേർത്ത് സീറോ മലബാർ സഭ ആരാധനക്രമങ്ങളെ കുറിച്ച് പ്രതിപാദിക്കുകയാണ് ഗ്രന്ഥകർത്താവ്.  സത്യാന്വേഷകരായിട്ടുള്ള ചരിത്രപഠിതാക്കൾക്ക് സീറോ മലബാർ സഭയെപറ്റി ഇവിടെയും യൂറോപ്പിലും കണ്ടേക്കുവാൻ സാധ്യതയുള്ള രേഖകൾ കണ്ടെടുത്തു പ്രസിദ്ധീകരിക്കുവാൻ ഈ ഗ്രന്ഥം സഹായകമാകുമെന്ന് ഗ്രന്ഥകർത്താവ് പ്രത്യാശിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1967 - സീറോ മലബാർ ആരാധനക്രമം നൂറ്റാണ്ടുകളിലൂടെ
1967 – സീറോ മലബാർ ആരാധനക്രമം നൂറ്റാണ്ടുകളിലൂടെ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സീറോ മലബാർ ആരാധനക്രമം നൂറ്റാണ്ടുകളിലൂടെ
  • രചന: ഫാദർ ജേക്കബ്ബ് വെള്ളിയാൻ
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 152
  • അച്ചടി: Catholic Mission Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

കിളിമാനൂരിൻ്റെ ഗുരുകടാക്ഷം – സി.കെ.മൂസ്സത്

കിളിമാനൂർ കേശവൻ എഴുതിയ ഗുരുകടാക്ഷം എന്ന കവിതാ സമാഹാരത്തിൻ്റെ ഗ്രന്ഥാവലോകനമായ കിളിമാനൂരിൻ്റെ ഗുരുകടാക്ഷം എന്ന സി.കെ.മൂസ്സതിൻ്റെ  ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ശ്രീനാരായണഗുരുദേവൻ്റെ ബാഹ്യാന്തരഭാവങ്ങളെ പരാമർശിച്ചുകൊണ്ട് കിളിമാനൂർ കേശവൻ പല അവസരങ്ങളിലായി രചിച്ചിട്ടുള്ള കവിതകളുടെ സമാഹാരമാണ് ഗുരുകടാക്ഷം. കേരളത്തിലുണ്ടായ മഹാകാവ്യങ്ങളിൽ ഒന്നായ ഗുരുദേവ കർണ്ണാമൃതം എന്ന കൃതിയുടെ കർത്താവാണ് കിളിമാനൂർ കേശവൻ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

കിളിമാനൂരിൻ്റെ ഗുരുകടാക്ഷം - സി.കെ.മൂസ്സത്

കിളിമാനൂരിൻ്റെ ഗുരുകടാക്ഷം – സി.കെ.മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  കിളിമാനൂരിൻ്റെ ഗുരുകടാക്ഷം
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 5
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2016 – സുകൃതമേവ സന്യാസം

തെരേസ്യൻ കർമ്മലീത്താ സഭാസംസ്ഥാപനത്തിൻ്റെ 150 ആം വാർഷിക സ്മൃതിഗ്രന്ഥമായ സുകൃതമേവ സന്യാസം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ദൈവദാസി മദർ ഏലീശ്വ സ്ഥാപിച്ച സി.റ്റി.സി. സന്യാസിനീ സമൂഹത്തിൻ്റെ ചരിത്രവും, ദർശനവും, ആഭിമുഖ്യങ്ങളും, ഔൽസുക്യങ്ങളും സുവ്യക്തമാക്കുന്ന പ്രൗഢ ലേഖനങ്ങളാണ് ഉള്ളടക്കം. സഭാ മേലധ്യക്ഷന്മാർ, പണ്ഡിതന്മാർ, വൈദികർ, ചരിത്രകാരന്മാർ എന്നിവരാണ് ലേഖകർ. സന്യാസത്തിൻ്റെ വിളി കാരുണ്യത്തിലേക്ക് എന്ന ശീർഷകത്തിൽ സ്കറിയ സക്കറിയ എഴുതിയ ഒരു ലേഖനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2016 - സുകൃതമേവ സന്യാസം
2016 – സുകൃതമേവ സന്യാസം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സുകൃതമേവ സന്യാസം
  • പ്രസാധകർ: Theresian Carmel Publications, Kochi.
  • അച്ചടി: Contrast
  • താളുകളുടെ എണ്ണം: 326
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1973 – സമ്പൂർണ്ണ സൂര്യഗ്രഹണങ്ങൾ – സി. കെ. മൂസ്സത്

1973 ആഗസ്റ്റ് മാസത്തിൽ ഇറങ്ങിയ വിജ്ഞാന കൈരളി ആനുകാലികത്തിൽ (പുസ്തകം 5 ലക്കം 3)സി. കെ. മൂസ്സത് എഴുതിയ സമ്പൂർണ്ണ സൂര്യഗ്രഹണങ്ങൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നടന്ന സൂര്യഗ്രഹണ നിരീക്ഷണങ്ങളുടെ വിശദാംശങ്ങളും, അപഗ്രഥനവുമാണ് ലേഖന വിഷയം. 1974 മുതൽ അടുത്ത കാൽ നൂറ്റാണ്ടുകളിൽ വരാനിരിക്കുന്ന സൂര്യഗ്രഹണങ്ങളുടെ ദിവസങ്ങൾ, ഗ്രഹണം നീണ്ടുനിൽക്കുന്ന സമയം, ദൃശ്യമാകുന്ന ഭൂപ്രദേശങ്ങൾ എന്നീ വിവരങ്ങളും ലേഖനത്തിൽ ചേർത്തിരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1973 - സമ്പൂർണ്ണ സൂര്യഗ്രഹണങ്ങൾ - സി. കെ. മൂസ്സത്

1973 – സമ്പൂർണ്ണ സൂര്യഗ്രഹണങ്ങൾ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സമ്പൂർണ്ണ സൂര്യഗ്രഹണങ്ങൾ
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 6
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1978 – ക്രൈസ്തവാദർശങ്ങളും സഭാ സംവിധാനവും – സ്കറിയ സക്കറിയ

1978 ൽ പ്രസിദ്ധീകരിച്ച കതിരൊളി ആനുകാലികത്തിൽ (പുസ്തകം 17 ലക്കം 01) സ്കറിയ സക്കറിയ എഴുതിയ ക്രൈസ്തവാദർശങ്ങളും സഭാ സംവിധാനവും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എല്ലാ മതങ്ങളിലുമെന്ന പോലെ ക്രൈസ്തവാദർശങ്ങളും സഭാസംവിധാനവും തമ്മിലുള്ള വിഘടനപരതയെ തുറന്നുകാട്ടുന്ന ലേഖനമാണിത്. സഭയുടെ സ്ഥാപന സ്വഭാവവും ആന്തര യാഥാർഥ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളെ ഉദാഹരണസഹിതം ലേഖകൻ വിശദീകരിക്കുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1978 - ക്രൈസ്തവാദർശങ്ങളും സഭാ സംവിധാനവും - സ്കറിയ സക്കറിയ
1978 – ക്രൈസ്തവാദർശങ്ങളും സഭാ സംവിധാനവും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ക്രൈസ്തവാദർശങ്ങളും സഭാ സംവിധാനവും  
  • രചന: സ്കറിയാ സക്കറിയ
  • പ്രസാധകർ: Bishop’s House, Changanacherry
  • അച്ചടി: Sandesanilayam Press, Changanacherry
  • താളുകളുടെ എണ്ണം: 8
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – St. Josephs College Magazine – Devagiri

1957 ൽ പുറത്തിറങ്ങിയ കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൻ്റെ അധ്യയന വർഷം1956-57 ലെ സ്മരണികയായ St. Josephs College Magazine – Devagiri യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സി. എം. ഐ സഭയുടെ കീഴിൽ 1956ൽ പ്രവർത്തനം ആരംഭിച്ച ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് മലബാർ മേഖലയിലെ പ്രശസ്തമായ ആർട്സ് ആൻ്റ് സയൻസ് കോളേജാണ്. 1956-57 അധ്യയന വർഷത്തെ കോളേജിൻ്റെ അക്കാദമികവും, അല്ലാത്തതുമായ വിവിധ മേഖലകളിൽ ഉണ്ടായിട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ചുള്ള സചിത്ര ലേഖനങ്ങളും, വിദ്യാർത്ഥികളുടെ ഇംഗ്ലീഷിലും, മലയാളത്തിലും ഉള്ള സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 - St. Josephs College Magazine - Devagiri

1957 – St. Josephs College Magazine – Devagiri.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: St. Josephs College Magazine – Devagiri
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 140
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2010 – മതസ്വാതന്ത്ര്യവും ആഗോളവത്കരണവും കേരളത്തിൽ – സ്കറിയ സക്കറിയ

2010 ൽ പ്രസിദ്ധീകരിച്ച ജീവധാര ആനുകാലികത്തിൽ (പുസ്തകം 60 ലക്കം 239) സ്കറിയ സക്കറിയ എഴുതിയ മതസ്വാതന്ത്ര്യവും ആഗോളവത്കരണവും കേരളത്തിൽ ഒരു സാംസ്കാരിക വിശകലനം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2010 - മതസ്വാതന്ത്ര്യവും ആഗോളവത്കരണവും കേരളത്തിൽ - സ്കറിയ സക്കറിയ
2010 – മതസ്വാതന്ത്ര്യവും ആഗോളവത്കരണവും കേരളത്തിൽ – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മതസ്വാതന്ത്ര്യവും ആഗോളവത്കരണവും കേരളത്തിൽ ഒരു സാംസ്കാരിക വിശകലനം
  • രചന: സ്കറിയാ സക്കറിയ
  • പ്രസാധകർ: Jeevadhara, Kottayam
  • അച്ചടി: K.E.Offset, Mannanam
  • താളുകളുടെ എണ്ണം:11
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി