1964 ൽ പ്രസിദ്ധീകരിച്ച ജോസഫ് മുണ്ടശ്ശേരി രചിച്ച കരിന്തിരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1964 – കരിന്തിരി – ജോസഫ് മുണ്ടശ്ശേരി
സാഹിത്യ പുരോഗതി, ഭാവമാണ് ജീവൻ, പ്രത്യക്ഷപത്രങ്ങൾ, വെണ്മണിയുടെ ശൈലി, റഷ്യൻ നോവൽ സാഹിത്യം, രവീന്ദ്രനാഥ ടാഗോർ, മലയാളത്തിൻ്റെ വേരു് എന്നീ ശീർഷകങ്ങളിൽ എഴുതിയിട്ടുള്ള സാഹിത്യ ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
കെ സി മാമ്മൻ മാപ്പിളയുടെ പ്രസാധകത്വത്തിൽ വി വി പുസ്തകശാല ഇറക്കിയ കൃതിയാണ് ഗദ്യരത്നമാല.
ഈ പുസ്തകം അച്ചടിച്ച വർഷം ഇതിൽ രേഖപ്പെടുത്തിയിട്ടില്ല, എങ്കിലും 1950 -ന് മുൻപാണ് ഇറങ്ങിയതെന്നു കരുതപ്പെടുന്നു. നിത്യശക്തികൾ- എം രാജരാജവർമ്മരാജ, പരമാണുപ്രാണികൾ- കെ സുകുമാരൻ, കുചേലവൃത്തം വഞ്ചിപ്പാട്ട്- കെ ആർ കൃഷ്ണപ്പിള്ള, നമ്മുടെ കൃഷിപരിഷ്കരണം- എൻ കുഞ്ഞൻപിള്ള, ചീനരാജ്യവും അവിടത്തെ ജനങ്ങളും- സി അന്തപ്പായി, പരഗുണകാരിത്വവും പരഗുണകാംക്ഷിത്വവും, തേയില- സി എസ്. സുബ്രഹ്മണ്യൻ പോറ്റി, ജീവികളുടെ ആഹാര സമ്പാദ്യം, നാടകാഭിനയം- മൂർക്കോത്തു കുമാരൻ, ആരോഗ്യരക്ഷ (ലേഖകൻ്റെ പേരില്ല) എന്നീ ലേഖനങ്ങളാണ് പുസ്തകത്തിൽ ഉള്ളത്
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
1935 ൽ പ്രസിദ്ധീകരിച്ച ഉള്ളൂർ എസ്. പരമേശ്വരയ്യർ, വള്ളത്തോൾ നാരായണമേനോൻ എന്നിവർ ചേർന്ന് രചിച്ച രണ്ടു താരങ്ങൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1935 – രണ്ടു താരങ്ങൾ – ഉള്ളൂർ – വള്ളത്തോൾ
ഉള്ളൂരിൻ്റെ അക്കരപ്പച്ച, വള്ളത്തോളിൻ്റെ പ്രകൃതിയുടെ മനോരാജ്യം, നാൽക്കാലിയും ഇരുകാലിയും എന്നീ കവിതകളാണ് പുസ്തകത്തിൻ്റെ പ്രധാന ഉള്ളടക്കം. കവിതകളുടെ ചുവടെ കവിതകളിലെ ചില മലയാള പദങ്ങളുടെ അർത്ഥവും കൊടുത്തിട്ടുണ്ട്. രണ്ട് മഹാകവികളുടെയും ജീവചരിത്രത്തിൻ്റെ സംക്ഷിപ്ത വിവരണമായി അവരുടെ ജനനം, ബാല്യം, വിദ്യാഭ്യാസം, ഔദ്യോഗിക ജീവിതം, സാഹിത്യ സംഭാവനകൾ തുടങ്ങിയ വിവരങ്ങളും കൊടുത്തിരിക്കുന്നു. ആലപ്പുഴ വാടക്കൽ ഉള്ളൂർ വള്ളത്തോൾ വായനശാലയാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കിരിക്കുന്നത്.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
2015ൽ സി. അശോകൻ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ആരാച്ചാർ – പഠനങ്ങൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ആരാച്ചാർ: മലയാളനോവലിൻ്റെ ഭാവിവഴി എന്ന ലേഖനത്തിൻ്റെ (പേജ് നമ്പർ 23 മുതൽ 26 വരെ) സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
2015 – ആരാച്ചാർ – മലയാള നോവലിൻ്റെ ഭാവി വഴി – സ്കറിയ സക്കറിയ
2014 ജനുവരി മാസത്തിൽ സമകാലിക മലയാളം വാരികയിൽ 2013ലെ തൻ്റെ മികച്ച വായനാനുഭവമായി സ്കറിയ സക്കറിയ എഴുതിയ ഇതേ ലേഖനം മുൻപ് പങ്കുവെച്ചിരുന്നു. കെ. ആർ. മീരയുടെ ആരാച്ചാർ എന്ന നോവലിനെയാണ് ഈ ലേഖനത്തിലൂടെ സ്കറിയ സക്കറിയ വിലയിരുത്തുന്നത്.
കൊല്ലം സ്വദേശിയായ കെ എം ഭാസ്കരൻ നായർ 1974-ൽ തൻ്റെ എം.എ. മലയാളം പഠനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ M. A. Malayalam Library Record എന്ന കൈയെഴുത്തു പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1974 – M. A. Malayalam Library Record – K. M. Bhaskaran Nair
കൊല്ലം അയത്തിൽ പുളിയത്ത്മുക്ക് സായൂജ്യത്തിൽ കെ.എം. ഭാസ്കരൻ നായർ സബ് ജില്ലാ ട്രഷറി ഓഫീസറായി വിരമിച്ചു. എറണാകുളം മഹാരാജാസിലായിരുന്നു മലയാളം ബിഎ പഠനം. ട്രഷറി വകുപ്പിൽ ജോലി കിട്ടിയതിനെത്തുടർന്ന് സായാഹ്ന കോഴ്സിൽ ചേർന്നു പൂർത്തിയാക്കി. കൊല്ലം എസ്.എൻ. കോളേജിൽ 1970 -72 കാലത്ത് എം.എ മലയാളം മൂന്നാം റാങ്കോടെ പാസായി. കാളിദാസൻ എന്നറിയപ്പെട്ടിരുന്ന പ്രൊഫ. ചന്ദ്രശേഖരൻ, കെ.പി. അപ്പൻ, എൻ.ആർ.ഗോപിനാഥപിളള, കാർട്ടൂണിസ്റ്റ് സോമനാഥൻ, എൻ. കുട്ടൻ,
ബാഹുലേയൻ തുടങ്ങിയവരായിരുന്നു അധ്യാപകർ. കേരള വർമ്മ കോളേജിലെ പ്രിൻസിപ്പലായിരുന്ന– പ്രൊഫ ഗോപാലകൃഷ്ണൻ, എഴുത്തുകാരനായ റസലുദ്ദീൻ തുടങ്ങിയവരൊക്കെ സഹപാഠികളായിരുന്നു.
കെ.എം. ഭാസ്കരൻ നായർ ദീർഘകാലം കൊല്ലം അയത്തിൽ സാഹിത്യ വിലാസിനി ഗ്രന്ഥശാലയുടെ സെക്രട്ടറിയായിരുന്നു. നിരവധി നാടക ഗാനങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിനു് ഇരുപതു വർഷത്തിലധികം ഗ്രന്ഥശാലാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കായി നൽകുന്ന ലൈബ്രറി കൗൺസിൽ പുരസ്കാരവും 2022ൽ നീരാവിൽ നവോദയ ഗ്രന്ഥശാല നൽകുന്ന കല്ലട രാമചന്ദ്രൻ പരസ്കാരവും ലഭിച്ചിട്ടുണ്ട്.
കെ.എം. ഭാസ്കരൻ നായർ
ഈ കൈയെഴുത്തു റെക്കാർഡ് പുസ്തകം പുറത്തിറക്കിയ കാലത്ത്, എം. എ മലയാളം കോഴ്സിനു പഠിക്കുന്നവർ 75 മലയാളം പുസ്തകങ്ങളുടെയും 25 ഇംഗ്ലീഷ് പുസ്തകങ്ങളുടെയും വായനാകുറിപ്പുകൾ തയ്യാറാക്കണമായിരുന്നു. അപ്രകാരം എഴുതിയിട്ടുള്ള അപൂർവ്വമായ ഒരു റെക്കോർഡാണ് ഇത്.
ഗ്രന്ഥപ്പുരയുടെ സന്നദ്ധപ്രവർത്തകനായ കണ്ണൻ ഷണ്മുഖം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി കെ.എം. ഭാസ്കരൻ നായരുടെ അടുത്തു നിന്നു വാങ്ങി കൈമാറിയത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
1972 ൽ പ്രസിദ്ധീകരിച്ച തൃശൂർ ഫ്രാൻസിസ്കൻ മൂന്നാം സഭ രജതജൂബിലി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1972 – തൃശൂർ ഫ്രാൻസിസ്കൻ മൂന്നാം സഭ രജതജൂബിലി സ്മരണിക
തൃശൂർ രൂപതയിലെ ഫ്രൻസിസ്കൻ മൂന്നാം സഭയുടെ ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ഈ സ്മരണികയിൽ സഭാ മേലധികാരികളുടെ സന്ദേശങ്ങൾ, സഭയുടെ ചരിത്രം, ജൂബിലി ആഘോഷങ്ങളുടെ വിശദവിവരങ്ങൾ, സചിത്ര ലേഖനങ്ങൾ, സഭ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചുള്ള വിശദാംശങ്ങൾ തുടങ്ങിയവയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
1965 ൽ പ്രസിദ്ധീകരിച്ച J. C. Palakkeyരചിച്ച Fisherman and the Gold Fish എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1965 – Fisherman and the Gold Fish – J. C. Palakkey
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1965 ൽ പുന:പ്രസിദ്ധീകരിച്ച ജോർജ്ജ് മാത്തൻ രചിച്ച സത്യവാദഖേടം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1965 – സത്യവാദഖേടം – ജോർജ്ജ് മാത്തൻ
മലയാള ഭാഷാ ഗദ്യ സാഹിത്യത്തിന് അതുല്യ സംഭാവനകൾ നൽകിയ പണ്ഡിതനായിരുന്നു ജോർജ്ജ് മാത്തൻ. അദ്ദേഹം ഇംഗ്ലീഷ്, എബ്രായ സുറിയാനി, ലത്തീൻ, ഗ്രീക്ക്, സംസ്കൃതം, ഹിന്ദുസ്ഥാനി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലെ പുതുമകളെ സ്വാംശീകരിക്കുകയും മലയാള ഭാഷാഗദ്യത്തെ സമ്പന്നമാക്കുകയും ചെയ്തു.
1863 ൽ ജോർജ്ജ് മാത്തൻ രചിച്ച സത്യസന്ധതയെപ്പറ്റിയുള്ള ഒരു പ്രബന്ധമാണ് സത്യവാദഖേടം. മാതാപിതാക്കള്‍ മക്കളെ ചെറുപ്പം മുതല്‍ സത്യം സംസാരിച്ചു ശീലിപ്പിക്കേണ്ട ആവശ്യത്തെക്കുറിച്ചുള്ള പ്രതിപാദനമാണ് പുസ്തകത്തിൻ്റെ വിഷയം. സത്യവാദഖേടം, സത്യം എന്നീ പ്രകരണങ്ങൾ ഒന്നിച്ച് ചേർന്നുള്ള ഗ്രന്ഥം ക്രിസ്ത്യൻ ലിറ്ററേച്ചർ സൊസൈറ്റി സത്യത്തെ കുറിച്ചുള്ള പ്രകരണങ്ങൾ എന്ന പേരിൽ 1894 ൽ കോട്ടയം സി. എം. എസ് പ്രസ്സിൽ നിന്നും പ്രസിദ്ധപ്പെടുത്തിയിരുന്നു. അതേരൂപത്തിൽ അന്നത്തെ അച്ചടിയിൽ ഉണ്ടായിരുന്ന മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ കൃതി ഇപ്പോൾ വിദ്യാർത്ഥിമിത്രം പ്രസിദ്ധീകരിക്കുന്നത്. ഈ പുസ്തകത്തിലെ രണ്ടാമത്തെ ഭാഗമായ “സത്യം” എന്ന പേരിലുള്ള പ്രകരണം കോശി ആർച്ച് ഡീക്കനാൽ രചിക്കപ്പെട്ടതാണ്.
1982 ൽ പ്രസിദ്ധീകരിച്ച പി. ഗോവിന്ദപ്പിള്ള രചിച്ച സാഹിത്യവും രാഷ്ടീയവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1982 – സാഹിത്യവും രാഷ്ടീയവും – പി. ഗോവിന്ദപ്പിള്ള
സാഹിത്യത്തെ കുറിച്ച് പുതിയ ഉൾക്കാഴ്ച്ച നൽകുവാൻ സഹായിക്കുന്ന ഗ്രന്ഥകർത്താവിൻ്റെ പരന്ന വായനയുടെയും ചിന്തയുടെയും ഫലങ്ങളാണ് ഈ ലേഖനങ്ങൾ. അൽബേർ കാമു, പാബ്ളൊ നെരൂദ, ബുദ്ധദേവബോസ്, ഏ. ആർ. രാജരാജവർമ്മ, ഉറൂബ്, മലയാറ്റൂർ രാമകൃഷ്ണൻ, തായാട്ട് ശങ്കരൻ തുടങ്ങിയവരുടെ സാഹിത്യജീവിതത്തെയും സംഭാവനകളെയും പറ്റി എഴിതിയിട്ടുള്ള ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.