1989 – ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ – കാതറൈൻ ഹന്ന മുല്ലൻസ്

ഭാരതീയ ഭാഷയിലെ ആദ്യ നോവൽ എന്നു വിശേഷിപ്പിക്കാവുന്ന 1852 ൽ പുറത്തു വന്ന ബംഗാളി നോവലിൻ്റെ തർജ്ജമയായ ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കാതറൈൻ ഹന്ന മുല്ലൻസ് എന്ന മദാമ്മയാണ് മൂല കൃതിയായ ഫുൽമണി ഒ കരുണാർ ബിബരൻ എന്നു പേരായ ബംഗാളി നോവലിൻ്റെ രചയിതാവ്. 1858ൽ പ്രശസ്ത വൈയാകരണനും, യൂറോപ്യൻ മിഷനറിയുമായിരുന്ന റവ: ജോസഫ് പീറ്റ് ആണ് മലയാള തർജ്ജമ നിർവ്വഹിച്ചിട്ടുള്ളത്. ലഭ്യമായ തെളിവുകൾ വെച്ച് ഈ പുസ്തകത്തിലാണ് മലയാള ഭാഷ ആദ്യമായി നോവൽ എന്ന സാഹിത്യരൂപത്തിന് മാധ്യമമായത് എന്നു പറയപ്പെടുന്നു. 1986 ൽ പശ്ചിമ ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ നിന്നും ഡോ. സ്കറിയ സക്കറിയ ഈ കൃതിയുടെ പകർപ്പ് കണ്ടെടുത്തു. 1988ൽ അദ്ദേഹം മലയാള മനോരമയിൽ അക്ഷരങ്ങളും അക്ഷരങ്ങളും എന്ന പംക്തിയിൽ എഴുതിയ ലേഖനങ്ങളിലൂടെ ഈ പുസ്തകം സജീവ ചർച്ചകൾക്ക് വിധേയമാകുകയുണ്ടായി. സ്കറിയ സക്കറിയയാണ് പുസ്തകത്തിൻ്റെ സമ്പാദനനം നിർവ്വഹിച്ചിട്ടുള്ളതും ആമുഖവും തയ്യാറാക്കിയിരിക്കുന്നതും.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1989 - ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ - കാതറൈൻ ഹന്ന മുല്ലൻസ്
1989 – ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ – കാതറൈൻ ഹന്ന മുല്ലൻസ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ
    • രചന: കാതറൈൻ ഹന്ന മുല്ലൻസ്
    • പ്രസിദ്ധീകരണ വർഷം: 1989
    • താളുകളുടെ എണ്ണം: 172
    • അച്ചടി: D.C.Press, Kottayam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1985 – വിമോചന ദൈവശാസ്ത്രത്തിൻ്റെ പ്രസക്തി കേരളത്തിൽ – സ്കറിയ സക്കറിയ

1985 ആഗസ്റ്റ് മാസത്തിലെ ജീവധാര മാസികയിൽ (പുസ്തകം 15 ലക്കം 88) സക്കറിയയും ജോമ്മ കാട്ടടിയും ചേർന്നെഴുതിയ  വിമോചന ദൈവശാസ്ത്രത്തിൻ്റെ പ്രസക്തി കേരളത്തിൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പതിനാറാം നൂറ്റാണ്ട് മുതൽ ഇരൂപതാം നൂറ്റാണ്ടു വരെയുള്ള കേരളസഭയിൽ പലതരത്തിലുള്ള ഭിന്നതകളും, കലഹങ്ങളും പുരരൈക്യങ്ങളും ഉണ്ടായിട്ടുണ്ട്. ബൗദ്ധികമായ ബോധ്യമില്ലാത്ത കേരള ക്രൈസ്തവർ ബൈബിൾ പഠനം ഒരു അനുഷ്ടാനമായി മാത്രം കണക്കാക്കുന്നവരാണ്.  തനതായ ഒരു ദൈവശാസ്ത്രമില്ലാതെ കേരള ക്രിസ്ത്യാനിക്ക് പടിഞ്ഞാറൻ ദൈവശാസ്ത്രജ്ഞന്മാരുടെ അനുകർത്താക്കളായി മാറാനേ കഴിഞ്ഞിട്ടുള്ളുവെന്നും ലേഖകൻ കണ്ടെത്തുന്നു. 1984ൽ ഉണ്ടായ മൽസ്യതൊഴിലാളി സമരത്തിൻ്റെ പശ്ചാത്തലത്തിൽ വിമോചനദൈവശാസ്ത്രത്തെ പറ്റി വിശദീകരിക്കുകയാണ് ലേഖനത്തിൽ. സഭക്ക് എന്നെന്നും യാഥാസ്ഥിതികത്വത്തിൻ്റെ വക്താക്കളാകാൻ കഴിയില്ലെന്നും അധീശശക്തികൾക്കെതിരെ പോരാടുമെന്നും പ്രത്യാശിക്കുന്നു. യഥാർത്ഥ സംഘട്ടനം ദരിദ്രരുടെ സഭയും ഔദ്യോഗിക സഭയും തമ്മിലല്ലെന്നും യേശുവിൻ്റെ സഭയും സാമ്രാജ്യ സഭയും തമ്മിലായിരിക്കുമെന്നും  ചൂണ്ടിക്കാണിക്കുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1985 - വിമോചന ദൈവശാസ്ത്രത്തിൻ്റെ പ്രസക്തി കേരളത്തിൽ - സ്കറിയ സക്കറിയ

1985 – വിമോചന ദൈവശാസ്ത്രത്തിൻ്റെ പ്രസക്തി കേരളത്തിൽ – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വിമോചന ദൈവശാസ്ത്രത്തിൻ്റെ പ്രസക്തി കേരളത്തിൽ
  • രചന: സ്കറിയാ സക്കറിയ, ജോമ്മ കാട്ടടി
  • താളുകളുടെ എണ്ണം: 11
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1978 – മിലാൻ രേഖകൾ – സ്കറിയ സക്കറിയ

ഇറ്റാലിയൻ നഗരമായ മിലാനിലെ അംബ്രോസിയൻ ഗ്രന്ഥ ശേഖരത്തിൽ സൂക്ഷിച്ചിട്ടുള്ള കേരള ക്രൈസ്തവരുടെ ചരിത്രപരത വെളിപ്പെടുത്തുന്ന ഒരു പ്രാചീന ഗ്രന്ഥത്തിൻ്റെ കയ്യെഴുത്തുപ്രതിയിൽ ഉള്ള മിലാൻ രേഖകൾ എന്ന് നാമകരണം ചെയ്ത രണ്ടു പ്രധാന രേഖകളെ കുറിച്ച് സ്കറിയ സക്കറിയ 1978 മാർച്ച് മാസത്തിൽ  ഇറങ്ങിയ കതിരൊളി മാസികയിൽ (പുസ്തകം 17 ലക്കം 03) എഴുതിയ ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കിഴക്കിൻ്റെ സഭയിലെ ഇന്ത്യ മെത്രാസനത്തിൻ്റെ ഭാഗമായിരുന്ന കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി സമുദായത്തിൽ പരമ്പരാഗത നേതൃത്വം വഹിച്ച വ്യക്തികളായിരുന്നു അർക്കദ്യാക്കോന്മാർ അഥവാ ആർച്ച് ഡീക്കന്മാർ. കൂനൻ കുരിശു സത്യത്തിനും തുടർന്നുള്ള സംഭവവികാസങ്ങൾക്കും നേതൃത്വം നൽകിയ സമുദായ നേതാവായിരുന്ന തോമ്മാ അർക്കദ്യാക്കോൻ്റെ നേതൃത്വത്തിൽ 1645 ൽ മാർത്തോമ്മാ ക്രിസ്ത്യാനികൾ പോർത്തുഗീസ് വൈസ്രോയിക്ക് നൽകിയ ഹർജിയാണ് ഇതിൽ ഒന്നാമത്തെ രേഖ. മാർത്തോമ്മാ ക്രിസ്ത്യാനികളെ ഭരിച്ചുകൊണ്ടിരുന്ന ഗാർസ്യാ മെത്രാപ്പൊലീത്തക്കും ഈശോസഭാ വൈദികർക്കും എതിരെ ഉന്നയിക്കപ്പെട്ട ഗുരുതരമായ ആരോപണങ്ങളായിരുന്നു ഈ ഹർജിയിലെ ഉള്ളടക്കം.

1632 ഡിസംബർ 25 ന് ഇടപ്പള്ളിയിൽ വെച്ച് മാർത്തോമ്മാ ക്രിസ്ത്യാനികളുടെ വൈദികയോഗം കൈക്കൊണ്ട തീരുമാനങ്ങളുടെ വിശദാംശങ്ങളാണ് രണ്ടാമത്തെ രേഖ. സ്റ്റീഫൻ ബ്രിട്ടോ മെത്രാപ്പൊലീത്തായുടെ ഭരണകാലത്ത് ഗീവർഗീസ് അർക്കദ്യാക്കോൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൻ്റെ തീരുമാനങ്ങളാണ് രേഖയിലെ വിഷയം  സ്റ്റീഫൻ ബ്രിട്ടോ മെത്രാപ്പൊലീത്തായുടെ ഭരണകാലത്ത് ഗീവർഗീസ് അർക്കദ്യാക്കോൻ്റെ നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങളാണിത്. സുറിയാനി ഭാഷ വശമില്ലാത്ത മെത്രാന്മാരെ സ്വീകരിക്കുകയില്ല, ഈശോസഭക്കാരുടെ അന്യായങ്ങൾ വെച്ചുപൊറുപ്പിക്കില്ല, അർക്കദ്യാക്കോൻ്റെ ഒപ്പില്ലാത്ത കൽപ്പനകൾ സ്വീകരിക്കേണ്ടതില്ല തുടങ്ങിയവയായിരുന്നു പ്രധാന കാര്യങ്ങൾ. പതിനേഴാം നൂറ്റാണ്ടിനോളം പഴക്കമുള്ള രേഖ ഭാഷാ ഗവേഷകരുടെ സൗകര്യം പരിഗണിച്ച് ഭാഷാപരമായ പരിഷ്കരണങ്ങളില്ലാതെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1978 - മിലാൻ രേഖകൾ - സ്കറിയ സക്കറിയ
1978 – മിലാൻ രേഖകൾ – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മിലാൻ രേഖകൾ 
  • രചന: സ്കറിയാ സക്കറിയ
  • താളുകളുടെ എണ്ണം: 12
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2016 – സുകൃതമേവ സന്യാസം

തെരേസ്യൻ കർമ്മലീത്താ സഭാസംസ്ഥാപനത്തിൻ്റെ 150 ആം വാർഷിക സ്മൃതിഗ്രന്ഥമായ സുകൃതമേവ സന്യാസം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ദൈവദാസി മദർ ഏലീശ്വ സ്ഥാപിച്ച സി.റ്റി.സി. സന്യാസിനീ സമൂഹത്തിൻ്റെ ചരിത്രവും, ദർശനവും, ആഭിമുഖ്യങ്ങളും, ഔൽസുക്യങ്ങളും സുവ്യക്തമാക്കുന്ന പ്രൗഢ ലേഖനങ്ങളാണ് ഉള്ളടക്കം. സഭാ മേലധ്യക്ഷന്മാർ, പണ്ഡിതന്മാർ, വൈദികർ, ചരിത്രകാരന്മാർ എന്നിവരാണ് ലേഖകർ. സന്യാസത്തിൻ്റെ വിളി കാരുണ്യത്തിലേക്ക് എന്ന ശീർഷകത്തിൽ സ്കറിയ സക്കറിയ എഴുതിയ ഒരു ലേഖനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2016 - സുകൃതമേവ സന്യാസം
2016 – സുകൃതമേവ സന്യാസം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സുകൃതമേവ സന്യാസം
  • പ്രസാധകർ: Theresian Carmel Publications, Kochi.
  • അച്ചടി: Contrast
  • താളുകളുടെ എണ്ണം: 326
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1978 – ക്രൈസ്തവാദർശങ്ങളും സഭാ സംവിധാനവും – സ്കറിയ സക്കറിയ

1978 ൽ പ്രസിദ്ധീകരിച്ച കതിരൊളി ആനുകാലികത്തിൽ (പുസ്തകം 17 ലക്കം 01) സ്കറിയ സക്കറിയ എഴുതിയ ക്രൈസ്തവാദർശങ്ങളും സഭാ സംവിധാനവും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എല്ലാ മതങ്ങളിലുമെന്ന പോലെ ക്രൈസ്തവാദർശങ്ങളും സഭാസംവിധാനവും തമ്മിലുള്ള വിഘടനപരതയെ തുറന്നുകാട്ടുന്ന ലേഖനമാണിത്. സഭയുടെ സ്ഥാപന സ്വഭാവവും ആന്തര യാഥാർഥ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളെ ഉദാഹരണസഹിതം ലേഖകൻ വിശദീകരിക്കുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1978 - ക്രൈസ്തവാദർശങ്ങളും സഭാ സംവിധാനവും - സ്കറിയ സക്കറിയ
1978 – ക്രൈസ്തവാദർശങ്ങളും സഭാ സംവിധാനവും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ക്രൈസ്തവാദർശങ്ങളും സഭാ സംവിധാനവും  
  • രചന: സ്കറിയാ സക്കറിയ
  • പ്രസാധകർ: Bishop’s House, Changanacherry
  • അച്ചടി: Sandesanilayam Press, Changanacherry
  • താളുകളുടെ എണ്ണം: 8
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2010 – മതസ്വാതന്ത്ര്യവും ആഗോളവത്കരണവും കേരളത്തിൽ – സ്കറിയ സക്കറിയ

2010 ൽ പ്രസിദ്ധീകരിച്ച ജീവധാര ആനുകാലികത്തിൽ (പുസ്തകം 60 ലക്കം 239) സ്കറിയ സക്കറിയ എഴുതിയ മതസ്വാതന്ത്ര്യവും ആഗോളവത്കരണവും കേരളത്തിൽ ഒരു സാംസ്കാരിക വിശകലനം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2010 - മതസ്വാതന്ത്ര്യവും ആഗോളവത്കരണവും കേരളത്തിൽ - സ്കറിയ സക്കറിയ
2010 – മതസ്വാതന്ത്ര്യവും ആഗോളവത്കരണവും കേരളത്തിൽ – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മതസ്വാതന്ത്ര്യവും ആഗോളവത്കരണവും കേരളത്തിൽ ഒരു സാംസ്കാരിക വിശകലനം
  • രചന: സ്കറിയാ സക്കറിയ
  • പ്രസാധകർ: Jeevadhara, Kottayam
  • അച്ചടി: K.E.Offset, Mannanam
  • താളുകളുടെ എണ്ണം:11
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1991- ഉച്ചവെയിലിലെ സ്വപ്നാടനത്തിൻ്റെ മാന്ത്രികത – സ്കറിയ സക്കറിയ

1991 ൽ പ്രസിദ്ധീകരിച്ച 1990 ലെ തിരഞ്ഞെടുത്തകഥകൾ എന്ന  കഥാസമാഹാരത്തിൽ സ്കറിയ സക്കറിയ എഴുതിയ ഉച്ചവെയിലിലെ സ്വപ്നാടനത്തിൻ്റെ മാന്ത്രികത എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പുസ്തകത്തിലെ കഥകളുടെ സമ്പാദനം നിർവ്വഹിച്ചിരിക്കുന്നതും ലേഖകൻ തന്നെയാണ്. സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള  മലയാള ചെറുകഥാരചയിതാക്കളിൽ പ്രമുഖരായ 21 കഥാകൃത്തുക്കളുടെ കഥകളെ കുറിച്ചുള്ള ആമുഖ പഠനമാണിത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1991- ഉച്ച വെയിലിലെ സ്വപ്നാടനത്തിൻ്റെ മാന്ത്രികത - സ്കറിയ സക്കറിയ

1991- ഉച്ച വെയിലിലെ സ്വപ്നാടനത്തിൻ്റെ മാന്ത്രികത – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഉച്ചവെയിലിലെ സ്വപ്നാടനത്തിൻ്റെ മാന്ത്രികത
  • രചന: സ്കറിയാ സക്കറിയ
  • പ്രസാധകർ: D C Books, Kottayam
  • അച്ചടി: Ratna Printers, Kumaranalloor
  • താളുകളുടെ എണ്ണം: 16
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1984 – സത്യമാണ് പക്ഷേ – സ്കറിയ സക്കറിയ

1984 ആഗസ്റ്റ് മാസത്തിൽ ഇറങ്ങിയ അസ്സീസ്സി കുടുംബ മാസികയിൽ വായനക്കരുടെ പ്രതികരണങ്ങൾ എന്ന പംക്തിയിൽ സ്കറിയ സക്കറിയ എഴുതിയ സത്യമാണ് പക്ഷേ എന്ന ലേഖനത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അസ്സീസിയിൽ സഭാ പ്രസിദ്ധീകരണങ്ങളും അല്മായരും എന്ന ശീർഷകത്തിൽ എ. വി. ജെയിംസ് എഴുതിയ ലേഖനത്തിൻ്റെ പ്രതികരണമാണ് ഈ ലേഖനം. കേരളത്തിലെ ഏറ്റവും കൂടുതൽ അച്ചടിശാലകളും പ്രസിദ്ധീകരണങ്ങളുമുള്ള കത്തോലിക്കരുടെ ബൈബിൾ പഠനം, ദൈവശാസ്ത്രം തുടങ്ങിയ മതപരമായ പ്രസിദ്ധീകരണൾ ഒഴിച്ചു നിർത്തിയാൽ മറ്റുള്ള പ്രസിദ്ധീകരണങ്ങളിലെ ഉള്ളടക്കത്തെ വിമർശനപരമായി നോക്കിക്കാണുകയാണ് ലേഖകൻ.

1984 - സത്യമാണ് പക്ഷേ - സ്കറിയ സക്കറിയ

1984 – സത്യമാണ് പക്ഷേ – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സത്യമാണ് പക്ഷേ 
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം: 4
  • അച്ചടി: Seraphic Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2010 – മാനവികതയും ജൂതമതവും – സ്കറിയ സക്കറിയ

2010 ൽ ടി. ഭാസ്കരൻ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ശ്രീനാരായണഗുരുവും മാനവികതയും എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ മാനവികതയും ജൂതമതവും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ജൂതമതത്തിൻ്റെ ചരിത്രം, സംസ്കാരം, പ്രവാസം, ഇസ്രായേൽ, വിശ്വാസപ്രമാണങ്ങൾ, സാമൂഹിക ശീലങ്ങൾ, സിനഗോഗുകൾ തുടങ്ങിയ വിഷയങ്ങളെ മാനവികതയുടെ കാഴ്ചപ്പാടിൽ വിലയിരുത്തുകയാണ് ലേഖകൻ.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2010 - മാനവികതയും ജൂതമതവും - സ്കറിയ സക്കറിയ

2010 – മാനവികതയും ജൂതമതവും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മാനവികതയും ജൂതമതവും
  • രചന: സ്കറിയാ സക്കറിയ
  • പ്രസാധകർ: Sivagiri Madam Publications, Varkala
  • അച്ചടി: Sivagiri Sree Narayana Press, Varkala
  • താളുകളുടെ എണ്ണം: 16
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1990 – കഥയുടെ തെളിഞ്ഞ പാത – സ്കറിയ സക്കറിയ

1990 ൽ പ്രസിദ്ധീകരിച്ച 1989 ലെ തിരഞ്ഞെടുത്തകഥകൾ എന്ന കഥാസമാഹാരത്തിൽ സ്കറിയ സക്കറിയ എഴുതിയ കഥയുടെ തെളിഞ്ഞ പാത എന്ന  പഠനത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പുസ്തകത്തിലെ കഥകളുടെ സമ്പാദനം നിർവ്വഹിച്ചിരിക്കുന്നതും ലേഖകൻ തന്നെയാണ്. സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള മലയാള ചെറുകഥാരചയിതാക്കളിൽ പ്രമുഖരായ 23 കഥാകൃത്തുക്കളുടെ രചനകളെ കുറിച്ചുള്ള പഠനമാണ് ഈ ലേഖനം.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1990 - കഥയുടെ തെളിഞ്ഞ പാത - സ്കറിയ സക്കറിയ

1990 – കഥയുടെ തെളിഞ്ഞ പാത – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കഥയുടെ തെളിഞ്ഞ പാത
  • രചന: സ്കറിയാ സക്കറിയ
  • പ്രസാധകർ: D C Books, Kottayam
  • അച്ചടി: D.C.Press, Kottayam
  • താളുകളുടെ എണ്ണം: 9
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി