1986 – അർണോസ് പാതിരിയും കേരളവും – സ്കറിയ സക്കറിയ

1986ൽ ബെർലിനിൽ വെച്ചു നടന്ന ഡോക്ടർ ഹെർമൻ ഗുണ്ടർട്ട് മലയാളം സമ്മേളനത്തിൽ സ്കറിയ സക്കറിയ അവതരിപ്പിച്ച
അർണോസ് പാതിരിയും കേരളവും എന്ന പ്രബന്ധത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ക്രിസ്തു സന്ദേശവുമായി ജർമ്മനിയിൽ നിന്നും കേരളത്തിലെത്തിയ മിഷനറിമാരായിരുന്നു ഗുണ്ടർട്ടും, അർണോസ് പാതിരിയും. വിദേശികൾക്കും കേരളീയർക്കും മലയാള ഭാഷാപഠനം സുഗമമാക്കിയതോടൊപ്പം യൂറോപ്പിൽ ഭാരതീയ വിജ്ഞാനത്തിൻ്റെ ആദ്യ കാല വക്താക്കളായും ഇവർ അറിയപ്പെട്ടു.

ജർമ്മനിയിലെ ഓസ്റ്റർ കാപ്ലനിൽ ജനിച്ച ജോൺ ഏണസ്റ്റസ് (ഏണസ്റ്റസ് എന്ന പാശ്ചാത്യ നാമത്തിൻ്റെ പരിഭാഷയാണ് അർണോസ്)
ഗോവ വഴി കേരളത്തിലെത്തുകയും മുപ്പത് വർഷങ്ങൾ മിഷനറി പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. തൃശൂരിൽ താമസിച്ചു സംസ്കൃതം പഠിക്കാൻ തയ്യാറെടുത്ത പാതിരിയെ ദേവഭാഷ പഠിപ്പിക്കാൻ ഒരു വിദേശിയായ കാരണം അവിടത്തെ നമ്പൂതിരിമാർ തയ്യാറായില്ല. പിന്നീട് അങ്കമാലിയിൽ പോയി സംസ്കൃതം പഠിക്കുകയും ഭാഷയിലും വ്യാകരണത്തിലും അഗാധ വ്യുല്പത്തി നേടുകയും ചെയ്തു.
റോമൻ പ്രൊപ്പഗാന്തയുടെ മിഷനറിയായി വന്ന അർണോസ് പാതിരിയുടെ സംക്ഷിപ്ത ജീവചരിത്രവും മലയാള ഭാഷക്ക് അദ്ദേഹം നൽകിയ സംഭാവനകളുമാണ് പ്രബന്ധത്തിൻ്റെ കാതൽ.

1986 - അർണോസ് പാതിരിയും കേരളവും - സ്കറിയ സക്കറിയ

1986 – അർണോസ് പാതിരിയും കേരളവും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അർണോസ് പാതിരിയും കേരളവും – സ്കറിയ സക്കറിയ
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 1986 
  • അച്ചടി: Sandesanilayam Press, Changanacherry
  • താളുകളുടെ എണ്ണം: 12
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *