1999 – ചങ്ങനാശ്ശേരി ’99 – ഡോ. സ്കറിയ സക്കറിയ (ചീഫ് എഡിറ്റർ)

ഡോ. സ്കറിയ സക്കറിയ ചീഫ് എഡിറ്ററായി ചങ്ങനാശ്ശേരി ക്ലബ്, 1999ൽ പ്രസിദ്ധീകരിച്ച ചങ്ങനാശ്ശേരി ’99 എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

ചങ്ങനാശ്ശേരി '99
ചങ്ങനാശ്ശേരി ’99

പ്രാദേശികചരിത്രം ഡോക്കുമെൻ്റ് ചെയ്യുന്നതിൻ്റെ ഉത്തമ ഉദാഹരണം ആണ് ഈ പുസ്തകം. ചങ്ങനാശ്ശെരിയെ പറ്റി വരമൊഴിയിലും വാമൊഴിയിലുമായി പരന്നുകിടക്കുന്ന പ്രാദേശികഅറിവുകൾ ഈ പുസ്തകത്തിൽ ക്രോഡീകരിച്ചിരിക്കുന്നു.   അതിനു കുറച്ചധികം പേർ സഹകരിച്ചിടുണ്ട്, അതിനൊപ്പം നിരവധി പുരാതനഗ്രന്ഥങ്ങളിൽ ചങ്ങനാശ്ശെരിയെ പറ്റിയുള്ള ലേഖനങ്ങളും പരാമർശങ്ങളും ഒക്കെ പുസ്തകത്തിൽ എടുത്തു ചേർത്തിരിക്കുന്നു.

ഈ പുസ്തകം കണ്ടപ്പോൾ, മിക്കപ്പോഴും ഒരിക്കൽ മാത്രം പ്രസിദ്ധീകരിക്കുന്ന ഇത്തരം പ്രാദേശികചരിത്രപുസ്തകങ്ങൾ ശെഖരിച്ച് ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാനായി ഒരു പ്രത്യേക പദ്ധതി തന്നെ ആരംഭിക്കേണ്ടതുണ്ട് എന്ന് തോന്നിപ്പോകുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: ചങ്ങനാശ്ശേരി ’99
  • രചയിതാവ്: ഡോ. സ്കറിയ സക്കറിയ (ചീഫ് എഡിറ്റർ)
  • പ്രസിദ്ധീകരണ വർഷം: 1999
  • താളുകളുടെ എണ്ണം: 380
  • പ്രസാധനം: ചങ്ങനാശ്ശേരി ക്ലബ്ബ്
  • അച്ചടി: D.C. Offset Printers, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി