Meine Welt – വിശേഷാൽ പതിപ്പ് 2013

2013-2014 കാലഘട്ടത്തിൽ ജർമ്മൻ മലയാളികൾ പ്രസിദ്ധീകരിച്ച Meine Welt – വിശേഷാൽ പതിപ്പ് 2013 എന്ന സുവനീറിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Meine Welt - വിശേഷാൽ പതിപ്പ് 2013
Meine Welt – വിശേഷാൽ പതിപ്പ് 2013

Meine Welt എന്നത് ജർമ്മൻ മലയാളികളുടെ പ്രസിദ്ധീകരണമാണ്. എൻ്റെ ലോകം എന്നാണ് അതിൻ്റെ അർത്ഥം എന്ന് ഗൂഗിൾ പറഞ്ഞു തന്നു. 2013ൽ മലയാളത്തിനു ശ്രേഷ്ഠപദവി കിട്ടിയതും, മലയാള സർവ്വകലാശാല സ്ഥാപിച്ചതും, ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിൽ ഗുണ്ടർട്ട് ചെയർ സ്ഥാപിച്ചതും ഒക്കെ പ്രമാണിച്ച് ഇറക്കിയ വിശേഷാൽ പതിപ്പാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത പങ്കു വെക്കുന്നത്.

മലയാളത്തെ സംബന്ധിച്ച് പ്രത്യേകതകൾ നിറഞ്ഞ 2013ൽ ജർമ്മനിക്കും ജർമ്മൻ മലയാളി സമൂഹത്തിനും മലയാളത്തിൻ്റെ പരിപോഷണത്തിനായി എന്തുചെയ്യാൻ കഴിഞ്ഞു എന്ന വിലയിരുത്തൽ ആണ് ഈ വിശേഷാൽ പതിപ്പ്. ഡോ. സ്കറിയ സക്കറിയയെ പോലെയുള്ള കുറച്ചു സമകാലീന രചയിതാക്കളുടെ ലേഖനങ്ങൾക്ക് പുറമെ കഴിഞ്ഞ ഏതാണ് 50 വർഷത്തിനുള്ളിൽ വിവിധ ജരമ്മൻ മലയാളി പ്രസിദ്ധീകരണങ്ങളിൽ വന്ന ലേഖനങ്ങളും ഈ വിശെഷാൽ പതിപ്പിൽ എടുത്ത് ചേർത്തിരിക്കുന്നു. പ്രസിദ്ധീകരണം ജർമ്മനിയിൽ നിന്നാണെങ്കിലും ഈ പ്രസിദ്ധീകരണത്തിൻ്റെ അച്ചടി നടന്നിരിക്കുന്നത് ഭരണങ്ങാനത്താണ്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: Meine Welt – വിശേഷാൽ പതിപ്പ് 2013
  • പ്രസിദ്ധീകരണ വർഷം: 2013
  • താളുകളുടെ എണ്ണം: 132
  • അച്ചടി: Seraphic Press, Bharananganam, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *